Monday, July 28, 2014

"കരയാനറിയാത്ത പെണ്ണ്"


രു കൂട്ടുകുടുംബത്തിലാണ് സറീന വലതുകാൽ വച്ചു കയറിയത് . അച്ഛൻ അമ്മ സഹോദരങ്ങള്‍ മറ്റു ബന്ധുക്കൾ എല്ലാവരുമുണ്ടെങ്കിലും അവിടെ ആര്‍ക്കും ആരോടും ഒരു മമതയുമില്ലായിരുന്നു . കുട്ടിത്തംമാറാത്ത അവൾക്ക് അവിടെയും ഏതാനും കുട്ടികളെ കൂട്ടുകാരായി കിട്ടി . ജോലികളൊക്കെ പെട്ടെന്ന് തീര്‍ത്ത് കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോൾആരെങ്കിലും വഴക്ക് പറഞ്ഞ്  ഓടിച്ചാല്‍  കാണാതെ പാത്തും പതുങ്ങിയും റോഡില്‍ പോയി കളിതുടരുമായിരുന്നു! . ഷട്ടില്‍ കളിയും സൈക്കിള്‍ ചവിട്ടുമാണ് അവളുടെ പ്രധാന ഹോബികൾ. എത്രയൊക്കെ ശ്രമിച്ചിട്ടും നേരെ ചൊവ്വേ സൈക്കിള്‍ ചവിട്ടാൻ അവൾക്കറിയില്ല . ഒരിക്കൽ ഒരു വീട്ടിന്റെ പടവുകളിൽ കൂടി  സൈക്കിള്‍ അതി സാഹസികമായി  ജമ്പ് ചെയ്തിറക്കിയ ചരിത്രവുമുണ്ടവള്‍ക്ക് . വളവില്‍ ബ്രേക്ക് കിട്ടാതെ പോയതാണെന്ന് അല്‍പ്പനേരത്തിനു ശേഷമാണ് മറ്റുള്ളവരെപ്പോലെ അവൾക്കും ബോധ്യമായത് . ഈവിധംകൂട്ടുകാരോടൊപ്പം കളിയുംചിരിയുമായി നടക്കുമ്പോഴും ആമനസ്സിലെ വേദന ആരുമറിഞ്ഞിരുന്നില്ല!
                                        ചില ഭര്‍ത്താക്കന്മാർ നേര്‍പാതിയെ മറ്റുള്ളവരുടെ മുന്നിൽ വാനോളം പുകഴ്ത്തും . തനിക്ക് ഭാര്യയോട് ഏറെഇഷ്ടമാണെന്ന് ഭാവിച്ച് മറ്റുള്ളവരുടെ മുന്നിൽ നന്നായി അഭിനയിക്കും. തന്റെ പോരായ്മകൾ മറ്റുള്ളവരിൽനിന്നും മറക്കാൻ വേണ്ടിയാണവരങ്ങിനെചെയ്യുന്നതെന്ന് അധികമാർക്കും മനസ്സിലാവില്ല . ജീവനാണ്എന്റെയെല്ലാമാണ് ഇവളില്ലാത്ത ജീവിതം കരിഞ്ഞുണങ്ങിയ അരയാലുപോലാണ്.. ആനയാണ് ചേനയാണ് ചക്കയാണ് മാങ്ങയാണ് എന്നിങ്ങനെ അഭിനയിച്ച്മിടുക്കരായ അവര്‍ അവളുടെയും ബന്ധുക്കളുടെയും സ്നേഹം പിടിച്ചുപറ്റുന്ന കാപട്യം നിറഞ്ഞ വഞ്ചകരാണെന്നത്  അധികമാരും അറിയാതെപോകുന്നു. ഈ ലോകത്തേക്കുറിച്ചോ ജീവിതത്തേക്കുറിച്ചോ അറിയാത്തൊരു  പെണ്ണാണ് അയാള്‍ക്കു കിട്ടിയതെങ്കിൽ,തീർച്ചയായും ഒരു കാലത്തും കരകയറാനാവാത്തവിധം അവൾ ആഴക്കയത്തിൽപ്പെട്ടുപോകും. അങ്ങനെ അകപ്പെട്ടുപോയവരിൽ ഒരാളാണ് എന്റെ സറീന .                                                                          നഷ്ടപ്പെട്ടതൊന്നും നമുക്കുള്ളതല്ല എന്ന് എപ്പോഴും പറയുന്ന അവള്‍ക്കു നഷ്ടപെട്ടത് അവളുടെ ജീവിതം തന്നെയാണ്. ഭര്‍ത്താവിന്റെ സ്വാര്‍ത്ഥലാഭത്തിനും താല്‍ക്കാലിക സുഖത്തിനും വേണ്ടി അയാൾ നഷ്ടപ്പെടുത്തിയത് അവളുടെ ജീവിതമായിരുന്നു .എല്ലാ വൃത്തികേടുകള്‍ക്കും മറയായി അവളെ മുന്നിൽ നിര്‍ത്തി വളരെ വിദഗ്ധമായി അഴിഞ്ഞാടിയ അയാള്‍ക്ക്‌ വേണ്ടിയിരുന്നത് അവളേക്കാളുപരി അവളുടെ സ്വത്തുക്കൾ മാത്രമായിരുന്നു പൊന്മുട്ടയിടുന്ന ഒരു താറാവായിരുന്നു അയാൾക്കവൾ! നിരന്തരം പണത്തിനുവേണ്ടി അച്ഛനമ്മമാരുടെ അടുത്തേയ്ക്കു പറഞ്ഞയയ്ക്കുന്ന ഭർത്താവ്!മകള്‍ വിഷമിക്കാനിടവരരുത് എന്നുകരുതി സഹായിച്ചുകൊണ്ടിരുന്ന മാതാപിതാക്കൾ. ഒന്നും പുറത്തു പറയാനാകാതെ അവള്‍. പറഞ്ഞാല്‍ തന്നെ ആരും വിശ്വസിക്കുകയുമില്ല മറ്റുള്ളവരുടെ മുന്നില്‍ അഭിനയമികവുകൊണ്ട് അവാര്‍ഡുകൾ വാങ്ങികൂട്ടുന്ന മനുഷ്യനായിരുന്നു ആ ഭര്‍ത്താവ്.!
ജീവിതം തന്നെ മടുത്തുപോയ അവൾ പല തവണ ആത്മഹത്യയെക്കുറിച്ചു കൂടിചിന്തിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട്.
                                 ഭര്‍ത്താവിന്റെ പിതാവ് അവളെ അടുക്കളയിൽ നിന്നുംഅരങ്ങത്തേക്ക് കൊണ്ടുവരുവാൻ തീരുമാനമെടുത്തു .  മരുമകളുടെ പണം വാങ്ങിയിട്ടും  അവൾക്കൊന്നും കൊടുക്കാന്‍ സാധിക്കാഞ്ഞതിലുള്ള കുറ്റബോധം കൊണ്ടോ സ്വന്തം മകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടോ  എന്തോ അദ്ദേഹം കടയുടെ വാടക ചീട്ടും ലൈസന്‍സും അവളുടെ പേര്‍ക്ക് എഴുതിവച്ചു . അങ്ങനെ അവളെ ടൗണിൽത്തന്നെ വലിയ ഒരു കടയുടെ ഉടമയാക്കി.   ആ പിതാവിന്റെ നീണ്ട നിർബന്ധത്തിനു വഴങ്ങി  അവൾ ഒരു ബിസ്സിനസ് കാരിയായി മാറി . മകന്റെ കയ്യിലൂടെ ആ സമ്പത്ത് ഇല്ലാതായേക്കാമെന്നുംഅവളുടെ കയ്യിൽ ആ സ്ഥാപനം ഭദ്രമായിരിക്കും എന്നും തിരിച്ചറിഞ്ഞാവണം ആ പിതാവ് അങ്ങനെ ഒരു തീരുമാനമെടുത്തത് .
ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നുവന്ന സറീന യാദൃശ്ചികമായി അങ്ങനെ ഒരു ബിസിനസുകാരിയായി മാറി . സ്വന്തം വീട്ടിലെ ചില എതിര്‍പ്പുകൾ അവൾ കണക്കിലെടുത്തില്ല . അവളുടെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ ബന്ധുക്കള്‍ അങ്ങനെ പലരുടേയും വാക്കുകളെ ധിക്കരിച്ച്  ബിസിനസ്സ് രംഗത്തേയ്ക്ക്  ഇറങ്ങാൻ അവൾ തയ്യാറായെങ്കില്‍ അതിനു കാരണം അവളുടെ ജീവിത സാഹചര്യം തന്നെയായിരുന്നു .
                             ളിച്ചും പഠിച്ചും നടന്നിരുന്ന അവളെ എങ്ങിനെ കുടുംബജീവിതത്തിലേയ്ക്ക് വലിച്ചിഴച്ചോ അതിലും വേഗത്തിൽ അടുക്കളയില്‍ നിന്നും അവൾ ബിസിനസ്സ് രംഗത്തേക്ക് പറിച്ചു നടപ്പെട്ടു . തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി,ആത്മാര്‍ഥമായി തന്നെ ചെയ്തു കൊണ്ട് ആ സ്ഥാപനം നല്ല രീതിയില്‍ തന്നെ ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ അവൾക്കു കഴിഞ്ഞു . പക്ഷെ  ഭര്‍ത്താവിന്റെ ദുർനടപ്പുകളൊന്നുമറിയാതിരുന്ന അവളെ അയാൾ നന്നായി മുതലെടുത്തു. സ്വാതന്ത്ര്യത്തോടെ ഒന്നും ചെയ്യാൻ അവള്‍ക്ക് അവകാശമില്ലായിരുന്നു അയാൾപറയുന്ന പോലെ അനുസരിച്ച് കൊണ്ടുവരുന്ന എല്ലാ ഡോക്യു മെന്റുകളിലുംചെക്കുകളിലും എന്താണെന്ന് പോലും ചോദിക്കാന്‍ സാവകാശമില്ലാതെ ഒപ്പിട്ടു കൊടുക്കുക എന്നതായിരുന്നു അവളുടെ പ്രധാന ജോലി. കൃത്രിമരേഖകൾ ചമച്ചും കള്ള ഒപ്പുകളിട്ടും ബാങ്കിൽനിന്നു വൻ തുകകൾവരെ അവളുടെപേരിലയാൾ കൈയ്ക്കലാക്കി. എന്തെങ്കിലും ചോദിച്ചുപോയാൽ പരിസരം മറന്ന് ഉപദ്രവിക്കും . പട്ടിയെ തല്ലുന്നപോലെ തല്ലിയിട്ടും അവള്‍ പ്രതികരിക്കാതിരുന്നത്കുടുംബം മാതാപിതാക്കൾ പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് അങ്ങനെ പലതും ഓർത്തുമാത്രമാണ്. എല്ലാം ഉള്ളിലൊതുക്കാനുള്ള കഴിവ്  ദൈവം കൊടുത്തിട്ടുള്ളതു കൊണ്ടാവാം ഒരുവിധം സഹിച്ചു ജീവിതം മുന്നോട്ടു പോയത് . എന്തൊക്കെ വേദനകളുള്ളിലുണ്ടെങ്കിലും ചിരിച്ചമുഖവുമായി മാത്രമേ പുറംലോകം അവളെ കണ്ടിട്ടുള്ളു. അതുകൊണ്ട്തന്നെ ആരും ഒന്നും അറിഞ്ഞില്ല. താങ്ങായും തണലായും കൂടെനിൽക്കേണ്ടവനിൽ ദുഷ്ചിന്തകളും സ്വാർത്ഥതയും നാൾക്കുനാൾ കൂടിവന്നു. രക്ഷപ്പെടാനാവാത്തവണ്ണം ആകുരുക്ക് അവളിൽ വല്ലാതെ മുറുകിയത്  ആ പാവം പെണ്ണ് അറിഞ്ഞിരുന്നില്ല..!

                                                                                                *

74 comments:

  1. സ്വന്തം വീട്ടിലെ ചില എതിര്‍പ്പുകൾ അവൾ കണക്കിലെടുത്തില്ല . അവളുടെ മാതാപിതാക്കള്‍ , സഹോദരങ്ങള്‍ , ബന്ധുക്കള്‍ അങ്ങനെ പലരുടേയും വാക്കുകളെ ധിക്കരിച്ച് ബിസിനസ്സ് രംഗത്തേയ്ക്ക് ഇറങ്ങാൻ അവൾ തയ്യാറായെങ്കില്‍ അതിനു കാരണം അവളുടെ ജീവിത സാഹചര്യം തന്നെയായിരുന്നു .

    ReplyDelete
  2. ഇങ്ങിനെ ഒരുപാട് സഹോദരിമാർ നമുക്കിടയിലുണ്ട് .......

    ReplyDelete
    Replies
    1. നന്ദി മാഷേ ആദ്യ വായനക്കും അഭിപ്രായത്തിനും

      Delete
  3. എന്തോ പെട്ടെന്നു നിര്‍ത്തിയത് പോലെ.

    ReplyDelete
    Replies
    1. ഒന്നിച്ചു എഴുതാന്‍ പറ്റാഞ്ഞതിനാലാണ് ജോര്‍ജ്ജേട്ടാ ..തുടരുന്നതാണ്

      Delete
  4. തുടർക്കഥപോലുണ്ട്..ബാക്കികൂടെയുണ്ടാകുമോ ഉടനെ ..?
    പെരുനാളാശംസകൾ..!!

    ReplyDelete
    Replies
    1. ഉണ്ടാകും പ്രഭേട്ടാ ..പെരുനാളാശംസകൾ..!

      Delete
  5. പെട്ടെന്ന് നിറുത്തിയല്ലോ ... എന്തേ?

    ReplyDelete
    Replies
    1. ബാക്കി ഉടനെ പോസ്ടാം എച്ച്മൂ ..

      Delete
  6. തുടരില്ലേ???

    ReplyDelete
    Replies
    1. എല്ലാരുടെയും സപ്പോര്‍ട്ട് ഉണ്ടേല്‍ തുടരും മുബീ ...

      Delete
  7. മരുമകന്‍റെ ഉപ്പ ചെയ്തത് നല്ല കാര്യം.അത് മുതലെടുക്കാന്‍ അപ്പോഴും 'കെട്ടിയവന്റെ കുരുക്കുകള്‍ ..'.തളരുത് സ്ത്രീകള്‍ എന്നാണ് എനിക്കു പറയാനുള്ളത് .പക്ഷെ ഏതു വരെ ...ഏതായാലും സറീന ഈ സമൂഹത്തിന്‍റെ ഒരു പരിഛേദമാണ് .ഈദൃശ സംഭവങ്ങള്‍ കുത്തഴിഞ്ഞ വിവാഹക്കമ്പോളത്തിന്‍റെ ഉത്പന്നങ്ങള്‍ മാത്രം.സമൂഹം ഉണരുകയേ നിര്‍വാഹമുള്ളൂ !

    ReplyDelete
    Replies
    1. താങ്ങായി ആരെങ്കിലും കൂടെ ഉണ്ടായിരുന്നേല്‍ തളരാതെ മുന്നോട്ടു പോകാന്‍ സാധിച്ചെനെ അവള്‍ക്കു ...പക്ഷെ മുതലെടുക്കാന്‍ വേണ്ടി മാത്രം കൂടെ കൂടിയവര്‍ക്ക് മുന്നിലായിപ്പോയി കുട്ടിക്കാ അവള്‍ ...:(

      Delete
  8. നന്നായിട്ടുണ്ട്.
    തുടരട്ടെ..

    ReplyDelete
  9. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ഒരു കുറവുമില്ലാതെ തുടരുന്നുണ്ടെങ്കിലും ചില ചെറുത്തു നില്പുകള്‍ അങ്ങിങ്ങ് കാണുമ്പോള്‍ അല്പം ആശ്വാസവും തോന്നാറുണ്ട്. പെട്ടെന്ന് ബ്രേക്ക് പിടിച്ച് നിര്‍ത്തിയതുപോലെ തോന്നി.

    ReplyDelete
    Replies
    1. താങ്ക്യൂ റാംജി ...
      ബ്രേക്ക് പിടിച്ച് നിര്‍ത്തിയതു വീണ്ടും ഫസ്റ്റ് ഗിയര്‍ ഇട്ടു കയറാന്‍ വേണ്ടിയാണ് ...:)

      Delete
    2. അത് മതി. എന്നാല്‍ കുഴപ്പമില്ല.

      Delete
  10. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. താങ്ക്യൂ വിനുവേട്ടാ ...ഒരുപാട് നാളുകള്‍ക്കു ശേഷമാണ് വിനുവേട്ടനെ കുങ്കുമത്തില്‍ കാണുന്നത് . സന്തോഷംണ്ട്

      Delete
  11. സറീനന്മാർ സമൂഹത്തിന് വഴികാട്ടിയാകട്ടേ...

    ReplyDelete
    Replies
    1. താങ്ക്യൂ മുരളിയേട്ടാ ..

      Delete
  12. ആ സറീനയ്ക്ക് ഇപ്പോഴും ഒരു ഗതി പിടിച്ചില്ലല്ലോ!
    മാറ്റങ്ങള്‍ വരട്ടെ, നല്ല മാറ്റങ്ങള്‍!

    ReplyDelete
    Replies
    1. എന്നെങ്കിലും മാറ്റങ്ങള്‍ വരുമായിരിക്കും അജിത്തേട്ടാ ...
      അവള്‍ക്കായ് പ്രാര്‍ഥിക്കുന്നുണ്ട് എപ്പോഴും ..!

      Delete
  13. പെൺകുട്ടികളുടെ രക്ഷാകർത്താക്കൾ വിചാരിച്ചാൽ മാത്രമേ ഇതിനൊക്കെയൊരു മാറ്റം വരൂ. ഇരുപത്തഞ്ചോ മുപ്പതോ ഒക്കെ പ്രായമുള്ള ‘കുട്ടികൾ’ !. അവരുടെയും അവസ്ഥയ്ക്ക് മാറ്റമില്ല.
    മാതാപിതാക്കൾക്ക് പ്രായമായി. ഭദ്രമായ കൈകളിലേക്കേൽപ്പിച്ചാലേ ഇനി ഈ ‘കുട്ടി’കൾക്ക് ജീവിക്കാനാവൂ. ഉരുക്കുമുഷ്ടികളുടെയെങ്കിലും പരിരക്ഷണ കിട്ടിയേ മതിയാവൂ എന്ന അവസ്ഥ. ഇങ്ങനെയൊരു സമൂഹത്തിൽ ഇതൊക്കെ സംഭവിച്ചെന്നിരിക്കും.

    എഴുത്ത് പെട്ടെന്ന് നിർത്തിയതുപോലെ...

    ReplyDelete
    Replies
    1. താങ്ക്യൂ ഹരി ...
      ഉടന്‍ തുടരുന്നതാണ്

      Delete
  14. അഭിനന്ദനങ്ങള്‍...... ആശംസകള്‍......അസ്സലായി ..........മനസ്സിനെ സ്പര്ശിക്കുന്ന മനോഹരമായ രചനാ രീതി..‍..........ജഗധീശ്വരന് അനുഹഗ്രഹിക്കട്ടെ...ഇനിയുമിനിയും എഴുതണം.....ഗംഭീര അവതരണം....അഭിനന്ദനങ്ങള്‍....... .ഒരായിരം കോടീ ലൈക്കുകള്‍.....
    ഈ സറീനയെ ഞാനറിയും......ഒരു നൊമ്പരമുള്ളീലുണര്‍ത്തി ആ സഹോദരി ഇന്നും കണ്മുന്‍പില്‍.....തൂലിക പടവാളാണു സമൂഹത്തിലെ അനാചാരങ്ങള്‍ക്കു നേറെ ഇതേപൊലെ ദു:ഖമനുഭവിക്കുന്ന അനേകം സറീനമാര്‍ക്കായി ഇനിയുമിനിയും എഴുതണം...നന്മകള്‍ നേരുന്നു...

    ReplyDelete
    Replies
    1. അതെ റോണിച്ചായന്‍ അറിയുന്നവള്‍ തന്നാണ് ..
      ഈ പ്രോത്സാഹനത്തിന് ഒരായിരം നന്ദി .

      Delete
  15. തികച്ചും വാസ്തവം നടനം നാട്യമനോഹരം....ഇത്തരക്കാരുടെ മുഖമ്മൂടികള്‍ വലിച്ചെറിയുവാന്‍ ഇനിയും തൂലിക ചലിപ്പിക്കുക എനിക്കനുഭവമുണ്ട് ഇത്തരമൊരു കൂട്ടുകാരനെ...ഇപ്പോല്‍ ആത്മനിന്ദ തൊന്നുന്നു,(ചില ഭര്‍ത്താക്കന്മാർ നേര്‍പാതിയെ മറ്റുള്ളവരുടെ മുന്നിൽ വാനോളം പുകഴ്ത്തും . തനിക്ക് ഭാര്യയോട് ഏറെഇഷ്ടമാണെന്ന് ഭാവിച്ച് മറ്റുള്ളവരുടെ മുന്നിൽ നന്നായി അഭിനയിക്കും. തന്റെ പോരായ്മകൾ മറ്റുള്ളവരിൽനിന്നും മറക്കാൻ വേണ്ടിയാണവരങ്ങിനെചെയ്യുന്നതെന്ന് അധികമാർക്കും മനസ്സിലാവില്ല . ജീവനാണ്, എന്റെയെല്ലാമാണ് ഇവളില്ലാത്ത ജീവിതം കരിഞ്ഞുണങ്ങിയ അരയാലുപോലാണ്.. ആനയാണ് ചേനയാണ് ചക്കയാണ് മാങ്ങയാണ് എന്നിങ്ങനെ അഭിനയിച്ച്, മിടുക്കരായ അവര്‍ അവളുടെയും ബന്ധുക്കളുടെയും സ്നേഹം പിടിച്ചുപറ്റുന്ന കാപട്യം നിറഞ്ഞ വഞ്ചകരാണെന്നത് അധികമാരും അറിയാതെപോകുന്നു.)

    ReplyDelete
    Replies
    1. മുഖമ്മൂടികളുടെ ലോകമായി മാറിയിരിക്കുന്നുച്ചായാ..

      Delete
  16. കപടതന്ത്രാഭിനയത്തില്‍ അവാര്‍ഡുകള്‍ വാങ്ങികൂട്ടാന്‍ കെല്പുള്ള ഭര്‍ത്താവിന്‍റെ മുമ്പില്‍
    പാവം സറീനയ്ക്കെന്തു ചെയ്യാനൊക്കും?
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്യൂ തങ്കപ്പന്‍ചേട്ടാ ..

      Delete

  17. നിരവധി സെറീനമാര്‍നമുക്കിടയില്‍..

    തുടരുമല്ലോ...

    ReplyDelete
    Replies
    1. ആരും തല്ലി കൊന്നില്ലേല്‍ തുടരും സാജാ ...:)

      Delete
  18. ഇത് പഴേ സറീന തന്നെയാണോ?..

    ReplyDelete
  19. <<>>

    ചിലര്‍ അങ്ങിനെയാണ്.

    ReplyDelete
    Replies
    1. താങ്ക്യൂ ഖരാക്ഷരങ്ങള്‍ ..!

      Delete
  20. <<>>

    ചിലര്‍ അങ്ങനെയാണ്.

    ReplyDelete
  21. സറീന പറയുന്നത് പകുതി സത്യം . കാരണം ഈ കഥ എനിക്ക് അറിയാവുന്നതാണ്‌ ഞാന്‍ നസീര്‍ .ജീവിതം ജീവിതമാകുന്നത് വിട്ട് വിഴിച്ചകള്‍ ചെയുബോളന്........

    ReplyDelete
    Replies
    1. കാപട്യത്തിലൂടെയും , വന്ഞ്ചനയിലൂടെയും , ചതിക്കപ്പെടലിലൂടെയും ഒരിക്കലും ജീവിതം മുന്നോട്ടു പോവുകയില്ല . അത്രയ്ക്ക് അവളെ അറിയാവുന്ന ആളല്ല താങ്കളെന്ന് ഈ കമനടോടുകൂടി മനസ്സിലാവും . താങ്കള്ക്കു അവളെ നന്നായിട്ട് അറിയാം എന്ന് പറഞ്ഞാല് ഞാനെന്നല്ല അവളെ അടുത്ത് അറിയാവുന്ന ഒരാള് പോലും അംഗീകരിക്കില്ല .
      തുടര്ന്നും എഴുതുക ഞെട്ടിക്കുന്ന സത്യങ്ങള് ഇനിയും പുറത്ത് വരാനുണ്ട് . അവരെ അറിയാവുന്ന ഒരുപാട് പേര് വായിക്കാന് ആകാംശയോട് കൂടി കാത്തിരിക്കുന്നുമുണ്ട് . കൊച്ചുമോള്ക്ക് എല്ലാവിധ ആശംസകളും .

      Delete
    2. ശ്രീ. ബഷീര്‍, തീര്‍ച്ചയായും അങ്ങനെ തന്നെയാണ്, വിട്ടുവീഴ്ച്ചകളിലൂടെമാത്രം മുന്നോട്ടുനീങ്ങിയ ഒരുജീവിതമായിരുന്നു ആ പാവം പെണ്ണിന്റേത്. എന്നാല്‍, അത് വളമാക്കി തഴച്ചുവളര്‍ന്ന ഒരു മുള്‍ച്ചെടിയായിരുന്നു അവളുടെ ഭര്‍ത്താവ് എന്നത് അവളുടെ ദുര്‍വിധിയാകാം.!

      Delete
  22. This comment has been removed by the author.

    ReplyDelete
  23. ഇനിയും ഇനിയും എഴുതുക . കൊച്ചുമോള്ക്ക് എല്ലാവിധ ആശംസകളും

    ReplyDelete
    Replies
    1. താങ്ക്യൂ ബാബു ഷാ .. നിങ്ങളുടെയൊക്കെ പ്രോത്സാഹനം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇനിയും തുടരും..!

      Delete
  24. എല്ലാ നാണയങ്ങള്‍ക്കും രണ്ടു വശങ്ങളുണ്ട്..
    ഒരിക്കല്‍ അത് മറിഞ്ഞു വീഴുക തന്നെ ചെയ്യും..

    ReplyDelete
    Replies
    1. അതെ വിനീത് തീര്‍ച്ചയായും അതങ്ങനെതന്നാവണമല്ലോ ?

      Delete
  25. സറീനയെ മുമ്പ് വായിച്ചിരുന്നു ,, വലിയ മാറ്റം ഒന്നുമില്ല അല്ലെ :( നന്മകള്‍ വരട്ടെ .

    ReplyDelete
    Replies
    1. മാറ്റങ്ങള്‍ എന്നെങ്കിലും വരുമായിരിക്കാം ഫൈസലേ ... ദൈവം വലിയവനല്ലേ ..!

      Delete
  26. അതിശയോക്തി ഒട്ടുമില്ലാത്ത, നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സത്യങ്ങള്‍ ! ചുറ്റുപാടുകള്‍ ഒന്ന് നിരീക്ഷിച്ചാല്‍ അനവധി സറീനമാരെ നമുക്ക് കണ്ടെത്താം. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ടെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കാം ... ഒപ്പം പ്രാര്‍ഥനകളും .
    ബാക്കി കൂടി എഴുതൂ. ...

    ReplyDelete
    Replies
    1. നേരിട്ട് സഹായിക്കാന്‍ സാധിക്കാതെ അനേകം പേര്‍ മനസ്സുകൊണ്ട് അവരോടൊപ്പം ഉണ്ട് .
      നന്ദി തണലേ ..ബാക്കിയും എഴുതാന്‍ ശ്രെമിക്കുന്നതാണ് .. !

      Delete
  27. പെണ്ണായി പിറന്നതിന്റെ ദുരിതങ്ങള്‍ ..

    ReplyDelete
  28. സറീനയുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലല്ലേ ? കൊച്ചുമോളെ പോലെയുള്ള സുഹൃത്തുക്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ ?

    ReplyDelete
    Replies
    1. പറ്റുന്ന രീതിയിലൊക്കെ ശ്രമിക്കുന്നുണ്ട് മനോജേ ...ദൈവം വലിയവനാണല്ലോ ഒക്കെ ശരിയാവും എന്നെങ്കിലും ...

      Delete
  29. ചില ജീവിതങ്ങളെ കൊച്ചുമോള്‍ പരിചയപ്പെടുത്തുമ്പോള്‍ .... ഇവരല്ലേ അവര്‍ എന്ന് ശങ്കിക്കും വിധം മനസ്സിലേക്ക് നമുക്ക് പരിചിതമായ മറ്റൊരു മുഖം കടന്നു വരും. അതായതു ഇന്നത്തെ സമൂഹത്തില്‍ സറീനമാര്‍ കുറവല്ല. മുന്നില്‍ വന്നു പറഞ്ഞു പരിചയപ്പെടുത്തും പോലുള്ള കൊച്ചുമോളുടെ ഇത്തരം പോസ്റ്റുകളില്‍ പ്രതിപാദിക്കുന്നവരുടെ സങ്കടങ്ങള്‍ .... പ്രാര്‍ഥനകള്‍ മാത്രം

    ReplyDelete
    Replies
    1. വളരെ നന്ദിണ്ട് വേണുവേട്ടാ .. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ മാത്രം മതി !

      Delete
  30. തുടരട്ടെ തുടരട്ടെ :)

    ReplyDelete
    Replies
    1. സമയം പോലെ അടുത്ത ഭാഗം ഉടനെണ്ടാവും ആര്ഷേ ..

      Delete
  31. ഇതിനു ബാക്കിയുണ്ടോ.........................?

    ReplyDelete
    Replies
    1. ബാക്കി ഇവിടുണ്ട് ട്ടോ ..http://kochumolkottarakara.blogspot.in/

      Delete
  32. അടുത്ത ഭാഗവും കൂടി വായിച്ചിട്ട് പറയാട്ടോ അഭിപ്രായം .

    ReplyDelete
    Replies
    1. അടുത്ത ഭാഗം http://kochumolkottarakara.blogspot.in/

      Delete
  33. സെറീനമാർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് . വിവാഹമാണ് പെണ്‍കുട്ടിയുടെ ജീവിതലക്‌ഷ്യം എന്ന രീതിയിൽ അവരെ വളർത്തിക്കൊണ്ട് വരുന്ന മനോഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... അതുവരെ സെറീനമാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും ....!!


    നല്ല രീതിയിൽ അവസാനിക്കട്ടെ എന്ന പ്രതീക്ഷയോടെ ....

    ReplyDelete
    Replies
    1. അതന്നെ നല്ല രീതിയില്‍ തന്നെ അവസാനിക്കട്ടെ എന്നാണു ന്റെയും പ്രാര്‍ഥന .

      Delete
  34. എല്ലാം ഒതുക്കുന്നവൾ!

    ReplyDelete
  35. ഇത് എവിടേയും എത്താതെ നിർത്തിയ പോലെ....വായിച്ചിടത്തോളം സരീന നൊമ്പരമുണ്ടാക്കുന്നു.

    ReplyDelete
  36. Areekkodan | അരീക്കോടന്‍ മാഷേ ബാക്കിണ്ട് ..

    http://kochumolkottarakara.blogspot.in/2014/09/blog-post.html

    ReplyDelete
  37. ഇങ്ങനൊരു സറീന എന്റെ നാട്ടിലും ഉണ്ടായിരുന്നു... ഭര്‍ത്താവിന്റെ പീഡനങ്ങള്‍, കടുത്ത മദ്യപാനിയായ അയാള്‍ കരള്‍ ഉരുകി മരിക്കുവോളം അനുഭവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യ... എന്നാല്‍ അയാള്‍ അവള്‍ക്കു നല്‍കിയ മക്കള്‍ അയാളുടെ നേര്‍ വിപരീത സ്വഭാവക്കാര്‍ ആയതു കൊണ്ട് ആ സ്ത്രീ ഇന്ന് മക്കളോടൊപ്പം സുഖമായി ജീവിക്കുന്നു... നല്ല എഴുത്ത് കൊച്ചുമോള്‍...

    ReplyDelete

Related Posts Plugin for WordPress, Blogger...