വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പ്രീതിയെ കണ്ടു മുട്ടി.
അച്ഛനും,അമ്മയും,ആറു സഹോദരിമാരും ഉള്ള വലിയ കുടുംബത്തിലെ ഇളയകുട്ടി. പഠിക്കാന്‍ ഒന്നിനൊന്നു മിടുക്കികളായിരുന്നു അവര്‍. ഒരു സഹോദരന്റെ കുറവില്‍ വേദനിച്ചിരുന്ന അവര്‍, മൂത്തചേച്ചിയുടെ വിവാഹത്തോടെ ഒരു ഏട്ടനെക്കിട്ടിയതില്‍ വളരെ സന്തോഷിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു . അവള്‍ ഇന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥയും ഒരു പെണ്‍കുട്ടിയുടെ മാതാവും ആണ് . ദൈവം നിങ്ങടെ കുടുംബത്തില്‍ വീണ്ടും പെണ്‍കുട്ടിയെ തന്നല്ലോയെന്ന് ഞാന്‍ അവളെ അപ്പോഴും കളിയാക്കി . “അതിനു ഭാഗ്യം ചെയ്യണം “എന്ന് സന്തോഷത്തോടെ പറഞ്ഞു അവള്‍..!
പലയിടത്തും ചുറ്റിക്കറങ്ങി ഞങ്ങളുടെ സംഭാഷണം കുടുംബ ബന്ധങ്ങളിലേക്ക് തിരിഞ്ഞു. ബന്ധങ്ങള്‍ തകരാന്‍ പലകാരണങ്ങള്‍ ഉണ്ട്. വിവാഹം കഴിഞ്ഞ് ഭാര്യയും ഭര്‍ത്താവും കൂടി കടപ്പുറത്ത് പോയി ശുദ്ധവായു ശ്വസിച്ചു കാറ്റും കൊണ്ട് കടലിലെ തിരയും നോക്കി,വിദൂരതയിലേക്ക് കണ്ണും നട്ട് ചിരിച്ചു സന്തോഷത്തോടു
കൂടി ഇരുന്നു. അതുകണ്ട് അസൂയമൂത്ത ഒരു കപ്പലണ്ടിക്കാരന്‍ അവരുടെ അരികിലേക്ക് ഓടി വന്നു ചിരിച്ചു കൊണ്ട് ഭാര്യയുടെ ചെവിയില്‍ പറഞ്ഞു.
“ആരോടും പറയല്ലേ!!“.
തീര്‍ന്നില്ലേ കഥ ! ഭര്‍ത്താവ് ആവുന്നതും ചോദിച്ചു. അവളെന്ത് പറയാന്‍ ! അതോടെ തീര്‍ന്നു അവരുടെ ചിരിയും കളിയും തിരയെണ്ണലും എല്ലാം. ഇവിടുത്തെ വില്ലന്‍ കേവലം ഒരു കപ്പലണ്ടിക്കാരനല്ലേ..!
എന്നാല്‍, സ്ത്രീകള്‍ തന്നെയാണ് കൂടുതലും സ്ത്രീകള്‍ക്ക് ശത്രുക്കള്‍ ആയി വരാറുള്ളത് എന്ന് അവള്‍ വാദിച്ചു. ഞാന്‍ തീര്‍ത്തും സമ്മതിച്ചു കൊടുത്തില്ല. കാരണം ഭര്‍ത്താവിനാല്‍ വിഷമം അനുഭവിക്കുന്ന പലരേയും എനിക്ക് നന്നായറിയാം. അവരുടെ ജീവിതം പെട്ടെന്ന് ഓര്‍മ്മ വന്നത് കൊണ്ടോ എന്തോ ഞാന്‍ വല്ലാതെ തര്‍ക്കിച്ചു.
“വിദ്വേഷം നിറഞ്ഞ മനസ്സുള്ളവരെയും, നുണ പറയുന്നവരെയും, വഞ്ചകരേയും സ്വാര്‍ദ്ധരെയും, കൊലപാതകിയേയും സംരക്ഷിക്കുന്ന സമൂഹം, ലിബറലൈസേഷന്റെ ഭാഗമായി ‘വിശിഷ്ടപ്പെട്ട ‘പല സൂക്കേടും ഇവിടെയും ഇറക്കുമതി ചെയ്തിട്ടുണ്ടല്ലോ! പതിവ്രതകളില്‍ പലരേയും അത് ബാധിച്ചിരിക്കുന്നു.! ഭര്‍ത്താക്കന്മാര്‍ കൊടുക്കുന്ന സമ്മാനം.! പാതിവ്രത്യത്തിന്‍റെ പ്രതിഫലം !! തന്‍റെ ഭര്‍ത്താവ് അത്തരക്കാരനെന്നു കണ്ടാല്‍ ആ നിമിഷം വിട്ടു നില്‍ക്കണം. അതിനുള്ള തന്റേടം കാണിക്കണം. അങ്ങനെ ഒരു കുടുംബബന്ധം തകര്‍ന്നാല്‍ അത് ദൈവ നിശ്ചയം എന്ന് സമാധാനിക്കണം. ദൈവം എല്ലാ വാതിലുകളും അടക്കാറില്ല. ഒന്നടഞ്ഞാല്‍ മറ്റുള്ളത് തുറക്കപ്പെടും …!” എന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട അവള്‍ പറഞ്ഞു. “ശരിയാണ് പക്ഷേ ഞാന്‍ പറഞ്ഞു വരുന്ന് അതൊന്നുമല്ല..”
“വിദ്വേഷം നിറഞ്ഞ മനസ്സുള്ളവരെയും, നുണ പറയുന്നവരെയും, വഞ്ചകരേയും സ്വാര്‍ദ്ധരെയും, കൊലപാതകിയേയും സംരക്ഷിക്കുന്ന സമൂഹം, ലിബറലൈസേഷന്റെ ഭാഗമായി ‘വിശിഷ്ടപ്പെട്ട ‘പല സൂക്കേടും ഇവിടെയും ഇറക്കുമതി ചെയ്തിട്ടുണ്ടല്ലോ! പതിവ്രതകളില്‍ പലരേയും അത് ബാധിച്ചിരിക്കുന്നു.! ഭര്‍ത്താക്കന്മാര്‍ കൊടുക്കുന്ന സമ്മാനം.! പാതിവ്രത്യത്തിന്‍റെ പ്രതിഫലം !! തന്‍റെ ഭര്‍ത്താവ് അത്തരക്കാരനെന്നു കണ്ടാല്‍ ആ നിമിഷം വിട്ടു നില്‍ക്കണം. അതിനുള്ള തന്റേടം കാണിക്കണം. അങ്ങനെ ഒരു കുടുംബബന്ധം തകര്‍ന്നാല്‍ അത് ദൈവ നിശ്ചയം എന്ന് സമാധാനിക്കണം. ദൈവം എല്ലാ വാതിലുകളും അടക്കാറില്ല. ഒന്നടഞ്ഞാല്‍ മറ്റുള്ളത് തുറക്കപ്പെടും …!” എന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട അവള്‍ പറഞ്ഞു. “ശരിയാണ് പക്ഷേ ഞാന്‍ പറഞ്ഞു വരുന്ന് അതൊന്നുമല്ല..”
എന്റെ ചേച്ചിയുടെ അനുഭവത്തില്‍ വില്ലന്‍ സ്ത്രീ തന്നെ. ഓരോരുത്തര്‍ക്കും ഒരുപക്ഷെ വ്യത്യസ്ഥ അനുഭവങ്ങള്‍ ആവാം എന്നാല്‍ ഞങ്ങളുടെ അനുഭവത്തില്‍ ഒരു സ്ത്രീ തന്നെയാണ് കുടുംബം തകര്‍ത്തത്..! വിവാഹം കഴിഞ്ഞാലും മക്കള്‍ തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കണം എന്ന് ചിന്തിക്കുന്ന ഒരമ്മ.! മകന്‍ ചത്താലും മരുമകള്‍ കരഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന അവര്‍, സ്ത്രീകള്‍ക്ക് തന്നെ അപമാനമല്ലേ..? ..”
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കേണ്ടിവന്ന സ്വന്തം ചേച്ചിയുടെ കഥ പറഞ്ഞ അവള്‍,വളരെ നാളുകള്‍ക്കുശേഷം തമ്മില്‍കണ്ട ഞങ്ങളുടെ സന്തോഷം കണ്ണീരില്‍ നനച്ചു ..!
ഗര്‍ഭിണിയായ ചേച്ചിയെ വീട്ടിലാക്കി കടലിനക്കരെ പോയ ഭര്‍ത്താവ്. വീട്ടില്‍ അമ്മായിയമ്മയുടെ ദ്രോഹം സഹിക്കവയ്യാതെ നരകിച്ചവള്‍..! വിദ്യാഭ്യാസമുണ്ടെങ്കിലും പ്രതികരിക്കാനറിയാത്ത പാവം.! പ്രസവത്തിനു സ്വന്തം വീട്ടിലേക്കു പോന്നിട്ടും അവര്‍ തിരിഞ്ഞു നോക്കിയില്ല. സ്വന്തം രക്തത്തില്‍ പിറന്ന കുട്ടിയെ കാണാന്‍ ഭര്‍ത്താവും എത്തിയില്ല..! ഭാര്യയോടുള്ള ദേഷ്യം
കൊണ്ടായിരുന്നില്ല, അമ്മയെ ഭയന്ന്...! അങ്ങനെ കാലങ്ങളോളം പരസ്പരം കാണാതെ, സംസാരിക്കാതെ അക്കരെയിക്കരെയായി അവര്‍ കഴിഞ്ഞു..! ഭര്‍ത്താവിനെക്കുറിച്ച് ഒരുവിവരവുമറിയാതെ, കുഞ്ഞിനെയെങ്കിലും കാണാന്‍ വരും തങ്ങളെ കൂട്ടികൊണ്ടു പോകും എന്ന പ്രതീക്ഷയും പ്രാര്‍ഥനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ പാവത്തിന്.!
വര്‍ഷങ്ങള്‍ക്ക് ശേഷം ചേച്ചിക്ക് ഒരു കത്ത് കിട്ടി..! “ഞാന്‍ മൂന്നു ദിവസം അടുത്തുള്ള ബന്ധുവീട്ടില്‍ ഉണ്ടാവും, നീയും മകളും എന്‍റെ കൂടെ ജീവിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അവിടെ എത്തുക. ഇല്ലെങ്കില്‍ എന്നെന്നേക്കുമായി നമുക്ക് പിരിയാം..! ഇത്രയും നാള്‍
ആര്‍ക്കു വേണ്ടിയാണോ കാത്തിരുന്നത്, അയാളുടെ കത്തും മാറോടു ചേര്‍ത്ത് കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചിയെയാണ് സ്കൂള്‍ വിട്ടു വന്ന എന്‍റെ കൂട്ടുകാരി കാണുന്നത്..! പ്രായം കൊണ്ട് ഇളയവളെങ്കിലും, അവള്‍ കത്ത് വാങ്ങി വായിച്ചു. അതിലെ ഉള്ളടക്കം കണ്ടു ഞെട്ടിപ്പോയി . എന്ത് ചെയ്യണം എന്നറിയാതെ അവര്‍ വിഷമിച്ചു . വല്ലാത്ത ഒരു പരീക്ഷണം...!.വീട്ടുകാര്‍ എന്നല്ല ആരും ഇതിനോട് യോജിക്കില്ല. ഇവിടെ വന്ന് ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍ ധൈര്യമായി പോകാമായിരുന്നു..! എന്ത് ചെയ്യും. ഒരു ഫോണ്‍ വിളിപോലും അസാധ്യം..!
രണ്ടു ദിവസങ്ങള്‍ പലതും ചിന്തിച്ചു ഉറങ്ങാതെ കണ്ണീരില്‍ തള്ളിനീക്കിയ ചേച്ചിയുടെ അവസ്ഥ അവള്‍ക്ക് സഹിക്കാനായില്ല ഇനി ഒരു ദിവസം മാത്രം...! അതും അവസാന ബസ് പോകാന്‍ മണിക്കൂറുകള്‍ ബാക്കി..!! പക്വത എത്താത്ത അനുജത്തിയുടെ
വാക്കുകളുടെ ധൈര്യത്തില്‍ മോളെയും കൊണ്ട് മറ്റാരുമറിയാതെ വീടുവിട്ടിറങ്ങി ആ പാവം..! ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ മരണം അതായിരിക്കാം ചേച്ചി തീരുമാനിച്ചിരുന്നത്.! അമ്മയെയും കുട്ടിയേയും കാണാനില്ലെന്ന വാര്‍ത്ത വീട്ടിലും നാട്ടിലും പരന്നു..! പോലീസ് വന്നപ്പോള്‍ത്തന്നെ അവള്‍ നടന്ന സംഭവങ്ങള്‍ പറഞ്ഞു. അച്ഛന്‍ തല്ലി ചതച്ചപ്പോഴും അവള്‍ സങ്കടപ്പെട്ടില്ല. ചേച്ചി സുരക്ഷിതയായിരിക്കും എന്ന ആശ്വാസമായിരുന്നു അവള്‍ക്ക്..!
“സ്ത്രീ അമ്മയാണ് ,ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ്, ധനമാണ്, ദൈവമാണ്.. ലോകത്തിന്‍റെ നിലനില്പ്പു തന്നെ മാതാവിലാണ്..! പക്ഷേ എന്‍റെ ചേച്ചിയുടെ ജീവിതം കണ്ണുനീരില്‍ ആക്കിയതും ആ അമ്മതന്നെയല്ലേ..?“ വല്ലാത്തൊരാവേശത്തോടെ അവള്‍ അത്രയും പറഞ്ഞു നിര്‍ത്തി. “എനിക്ക് നിന്റെ ആ ഏട്ടനെയാണ് കുറ്റപ്പെടുത്താന്‍ തോന്നുന് ആ അമ്മ അങ്ങനെ ചെയ്തിരുന്നാലും,എന്തുകൊണ്ട് തന്റെ കുട്ടിയേയും, ഭാര്യയേയും അയാള്‍ തിരക്കിയില്ല? അവരുടെ കാര്യം അന്വേഷിച്ചാല്‍ എന്താണ് തെറ്റ് ? സദാചാരം ഇടിഞ്ഞു വീഴുകയൊന്നും ഇല്ലല്ലോ ഉവ്വോ ? അയാള്‍ ഒന്ന് മനസ്സ് വച്ചിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ..?“
എനിക്കു തോന്നിയ നീരസം ഞാന്‍ മറച്ചു വച്ചില്ല.
“ പിന്നെ...?പിന്നെയെന്താണുണ്ടാ
“ചേച്ചി എത്തുമെന്ന പ്രതീക്ഷയില്‍ മൂന്നു ദിവസം പോകുന്ന ബസ്സുകള്‍ എല്ലാം നോക്കി ഊണും ഉറക്കവും ഇല്ലാതിരുന്നത്രേ ഏട്ടന്‍..! പ്രതീക്ഷയറ്റ് തിരിച്ചുപോകാനൊരുങ്ങി. അവസാന ബസ്സില്‍ വന്നിറങ്ങിയ ചേച്ചിയെയും കുഞ്ഞിനേയും ചേര്‍ത്തണച്ച് ഏട്ടന്‍ തേങ്ങി..! ആ കൂടികാഴ്ച ഹ്യദയ ഭേദകമായിരുന്നു..!
കുറേ ഏറ്റുപറച്ചിലുകള്‍.. ക്ഷമാപണങ്ങള്‍.. എല്ലാം എല്ലാം അവരിലെ അകല്‍ച്ച ഇല്ലാതാക്കി..! കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവര്‍ രണ്ടാളും കുഞ്ഞിനേയും കൂട്ടി ഞങ്ങളുടെ വീട്ടിലെത്തി. ചേച്ചിയുടെ ആ തെളിഞ്ഞ മുഖം ഇപ്പോഴുമുണ്ടെന്റെ മനസ്സില്‍..! രണ്ടു നാള്‍ വീട്ടില്‍ തങ്ങി, യാത്ര പറഞ്ഞ് അവര്‍ പോയി..!
ഇപ്പോള്‍ വളരെ സന്തോഷമായിക്കഴിയുന്നു.!!“
വല്ലാത്തൊരാശ്വാസത്തോടെ അവള്‍ ആ സംഭവം പറഞ്ഞു നിര്‍ത്തി. ആ ചേച്ചിയുടെ സന്തോഷത്തിന്റെ അലകള്‍ പ്രീതിയുടെ മുഖത്തും ഞാന്‍ കണ്ടു. വീണ്ടും കാണാമെന്നാശിച്ച് അവളോട് യാത്ര പറയുമ്പോഴും അവള്‍ പറഞ്ഞ സം ഭവങ്ങളായിരുന്നു എന്റെ മനസ്സു നിറയെ..!
സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ടിക്കുന്നത് അല്ലേ..? ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!
നിങ്ങള്‍ക്കെന്തു തോന്നുന്നു..??
സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ട്ടിക്കുന്നത് അല്ലേ..?ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!
ReplyDeleteനിങ്ങള്‍ക്കെന്തു തോന്നുന്നു..??
ആണ് പെണ്ണ് എന്ന വ്യത്യാസമില്ലാതെ സംഭവിക്കുന്ന കാര്യങ്ങളാണ്. ഒരു വിവാഹം നടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു മാറ്റം ഉണ്ട്. ഒരമ്മയ്ക്ക് മറ്റൊരു സ്ത്രീയെ മരുമകള്‍ ആയി സ്വീകരിക്കേണ്ട ചുമതല. അവിടെ അവര്‍ക്ക് സ്വന്തം മകളെപ്പോലെ കാണാന്‍ കഴിയാതെ വരുന്നതാണ് പലയിടത്തും കണ്ടു വരുന്നത്. തിരിച്ചും സംഭവിക്കുന്നുണ്ട്. അമ്മായിഅമ്മയെ അംഗീകരിക്കാന്‍ മടി കാണിക്കുന്നത്. അത് മാനസികമായ പക്വതയുടെ കുറവാണ് എന്ന് തോന്നുന്നു. തൊട്ടതിനും പിടിച്ചതിനും കുറ്റം കണ്ടെത്തുക. സ്വന്തം വീട്ടിലെ സംഭവങ്ങളുമായി താരതമ്യം ചെയ്തു തര്‍ക്കിക്കുക എന്നിങ്ങനെ.
ReplyDeleteഅമ്മയുടെയും ഭാര്യയുടെയും ഇടയില്‍ ഭര്‍ത്താവിന് ഒന്നും മിണ്ടാനാവാതെ നില്‍ക്കെണ്ടിയും വരാറുണ്ട്.
കഥ കൊള്ളാം.
ചിലയിടത്ത് തെളിമ കുറഞ്ഞത പോലെ അനുഭവപ്പെട്ടു.
തീര്‍ച്ചയായും സുഖവും ദുഖവും നാം തന്നെ സൃഷ്ടിക്കുന്നവയാണ്. ചെറിയൊരു വിട്ടുവീഴ്ച മതി സങ്കടത്തെ സന്തോഷമാക്കി മാറ്റാന്‍.
ReplyDeleteസുഖവും ദുഖവും നമ്മുടെ ജീവിതം തന്നെയും ഒരു പരിധി വരെ നാം തന്നെയാണ് നിയന്ത്രിക്കുന്നത്. സ്വയം മാറാന്‍ തയാറില്ലാത്ത ഒരാളെ ദൈവം പോലും മാറ്റില്ല.
ReplyDeleteവിട്ടുവീഴ്ചയാണ് കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമവാക്യം. കഥയോ അനുഭവം തന്നെയോ എന്ന് വേര്‍തിരിക്കുന്നില്ല, ആശംസകള്‍... .
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുന്നതിന്റെ ഗുണവും ദോഷവും ആണ് ഈ ജീവിത ചിത്രങ്ങളില്‍ കാണുന്നത് ..എല്ലാവരും കുറച്ചു പക്വതയും തന്റേടവും കാണിക്കേണ്ടിയിരിക്കുന്നു ,,വൈകിയെങ്കിലും നഷ്ടപ്പെട്ടുപോകും എന്ന് കരുതിയ ജീവിതം അവര്‍ക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞല്ലോ..പിന്നെ കൊച്ചുമോള്‍ ആണുങ്ങളെ ഇങ്ങനെ സ്ഥിരമായി കുറ്റപ്പെടുത്തിയാല്‍ മുട്ടുകാലു തല്ലി ഓടിക്കും കേട്ടോ ..പറഞ്ഞേക്കാം ..അപ്പോള്‍ കൂട്ടുകാരികള്മായി കറങ്ങുന്നത് എങ്ങനെയെന്നു ഒന്ന് കാണാമല്ലോ ..ഹല്ലാ പിന്നെ ,, :)(വടിയുമായി എന്റെ പിറകെ ഓടണ്ട ഞാന്‍ ആലപ്പുഴയില്‍ എത്തി )
ReplyDeleteഅല്പം അദ്ധ്വാനിച്ചു ഈ പോസ്റ്റ് എഴുതാനെന്ന് തോന്നിപ്പിച്ചു. അതോ എളുപ്പം എഴുതിത്തീര്ത്തോ?
ReplyDeleteഎന്തായാലും റാംജിയും അഹമദക്കയും പറഞ്ഞത് തന്നെ കണ്ണൂരാനും.
>> “സ്ത്രീ അമ്മയാണ് ,ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ്, ധനമാണ്, ദൈവമാണ്.. ലോകത്തിന്‍റെ നിലനില്പ്പു തന്നെ മാതാവിലാണ്..! <<
സമ്മതിച്ചു.
'ഒലക്ക'യാണെന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം!
കുടുംബന്ധങ്ങള്‍ ശിഥിലമാകുന്നത് തിരഞ്ഞുപോയാല്‍ ആണിനും പെണ്ണിനും തുല്യ പങ്കെന്നുകാണാം.
ReplyDeleteസമൂഹം ആണിനു നേരത്തെ ചാര്‍ത്തിക്കൊടുത്ത മേല്‍ക്കോയ്മ അവനെ അഹങ്കാരിയാക്കുന്നത് പോലെ തന്നെ, സ്ത്രീകളുടെ പിടിവാശികളും പ്രശ്നം ഉണ്ടാക്കാറുണ്ട്. ആരും തോറ്റുകൊടുക്കാത്ത, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത അവസ്ഥ ആകും മിക്ക പ്രശ്നങ്ങള്‍ക്കും മൂലഹേതു.
എഴുത്ത് ആദ്യത്തേതിനേക്കാള്‍ നന്നായി വരുന്നുണ്ട്. ഇനിയും തെളിയട്ടെ...
പുതുവത്സരആശംസകള്‍ നേരുന്നു
പേടിച്ചു പേടിച്ചാ വായന തുടര്‍ന്നത്... നെഞ്ചത്തലച്ചു കരയേണ്ടി വരുമോ എന്നോര്‍ത്ത് ഏതായാലും അത് വേണ്ടി വന്നില്ല.
ReplyDeleteആട്ടെ ഏത് ബസ് സ്റ്റോപ്പില്‍ വച്ചാ ഈ പ്രീതിയെ കണ്ടുമുട്ടിയത്? എന്തുമാവട്ടെ പ്രീതി ഒടുവ്ളില്‍ പ്രീതിപ്പെടുത്തി ആണല്ലോ പിരിഞ്ഞത് സന്തോഷം.
നിസ്സാരകാര്യങ്ങള്‍ക്കു പോലും കുടുംബങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നു. ഒരു വിട്ടുവീഴ്ച്ച്ച മനോഭാവം കാണിക്കാന്‍ തയാറായില്ലെങ്കില്‍ വേഗം തന്നെ കട്ടേം പായേം മടക്കേണ്ടി വരും. കഥ ശുഭമായി അവസാനിച്ച്ചല്ലോ. സന്തോഷം..
ReplyDeleteസുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ട്ടിക്കുന്നത് അല്ലേ..?ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!
ReplyDeleteഅതിനു ആണ്‍ പെണ്‍ വ്യത്യാസം ഇല്ല... ആര് വിചാരിച്ചാലും തകര്‍ക്കാനും നന്നാക്കാനും പറ്റും...
ഒത്തു പിടിക്കുന്നതല്ലേ നല്ലത്...
എന്തായാലും ശുഭമായി അവസാനിച്ചല്ലോ...
നന്നായി...
പഴയ മലയാളം സിനിമയുടെ ഒരു ഫോര്‍മാറ്റ്... വിവാഹവും, അമ്മായി അമ്മ പോരും, കുട്ടിയെ കാണാന്‍ വരാതിരിക്കലും, അവസാനം അവര്‍ ഒന്നിക്കുന്നതും.
ReplyDeleteവിട്ടുവീഴ്ച ചെയ്യേണ്ട സമയം അത് ചെയ്താല്‍ ജീവിതത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ല.
ആശംസകള്‍
അവസാനം വായിച്ചു കഴിഞ്ഞാണ് ആദ്യഭാഗം വായിച്ചത്...കാരണം അവസാനം എന്താകും എന്ന ഭീതി തന്നെ...ഇവിടെ നന്നായി അവസാനിച്ചത് ഭാഗ്യം..ഇപ്പോഴും ഉണ്ടോ ഇങ്ങനെ അമ്മ പേടിക്കാര്‍...എങ്കില്‍ ഇവറ്റ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്..നല്ല തന്റേടം ഉള്ളവര്‍ മാത്രം ഈ കാര്യത്തിനു ഇറങ്ങി പുറപ്പെട്ടാല്‍ പോരെ???പരസ്പര സ്നേഹവും സഹകരണവും ആണ് പ്രധാനം..അതില്ലെങ്കില്‍ വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളില്‍ വെച്ചത് പോലെ ഇരിക്കും...
ReplyDeleteഅനുഭവവും ചിന്തകളും മനോഹരം .വട്ടം കറങ്ങി തിരിഞ്ഞു വന്ന പോലെ തോന്നി.നല്ല എഴുത്ത് ചേച്ചി ...
ReplyDeleteഅഹമദ്‌കയുടെ വാക്കുകള്‍ കടം എടുക്കുന്നു...
ReplyDeleteസുഖവും ദുഖവും നമ്മുടെ ജീവിതം തന്നെയും ഒരു പരിധി വരെ നാം തന്നെയാണ് നിയന്ത്രിക്കുന്നത്. സ്വയം മാറാന്‍ തയാറില്ലാത്ത ഒരാളെ ദൈവം പോലും മാറ്റില്ല.
വിട്ടുവീഴ്ചയാണ് കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമവാക്യം.
ഒപ്പം ഒരു കാര്യം കൂടി....
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഉള്‍കൊള്ളാന്‍ ഇരുവരും തയ്യാറാവണം.
അംബാനി ജീവിക്കുന്നത് കണ്ടിട്ട് അതുപോലെ ജീവിക്കാന്‍ ആവശ്യപ്പെടുന്ന ചില സ്വപ്ന ജീവികളുടെ ഭര്‍ത്താക്കന്‍മാരുടെ ഹൃദയരോദനം കേട്ടത് കൊണ്ട് പറഞ്ഞതാ....
എഴുതിയെഴുതി തെളിയൂ.....എല്ലാ ഭാവുകങ്ങളും....
ReplyDeleteഅവസാനം അവര്‍ ഒരുമിച്ചല്ലോ.സന്തോഷം.
ReplyDeleteഇതു ശരിക്കുള്ള അനുഭവമാണോ അതോ ഫിക്ഷന്റെ അംശമുണ്ടോ... അവസാനത്തെ ആ ബസ്സിന്റെ കാര്യം പറഞ്ഞത് ഒരു സിനിമാരംഗം പോലെ തോന്നിച്ചു...
ReplyDeleteകുടുബബന്ധങ്ങളിലെ പാളിച്ചകളെയും ഒത്തുചേരലുകളെയും കുറിച്ച് നല്ല ഭാഷയില്‍ ഒതുക്കതോതടെ പറഞ്ഞു...
ജീവിതം പലര്‍ക്കും പലവിധം അത് കൊണ്ട് തന്നേ പലര്‍ക്കും പല കാഴ്ചപാടുകള്‍ ......
ReplyDeleteകൊച്ചൂസ്സേ...അങ്ങനെ ഒരു ജീവിത കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ മനസ്സിന്‍റെ ഭാരം ഇച്ചിരി കുറഞ്ഞ പോലെ അല്ലേ..!
ReplyDeleteഎത്രയൊക്കെ പുരോഗമിച്ചു എന്നൊക്കെ പറഞ്ഞാലും നമ്മടെ നാട് ഇങ്ങനെയൊക്കെ തന്നെ...ഒന്നുകില്‍ ബന്ധങ്ങള കൂട്ടി പിടിയ്ക്കും അല്ലേല്‍ കൂട്ടി അടിപ്പിയ്ക്കും..
എല്ലാം നല്ല രീതിയില്‍ കലാശിച്ചല്ലൊ...ദൈവം എല്ലാം കാണുന്നു...പ്രാര്‍ത്ഥനകള്‍...!
നമുക്ക് നാമേ പണിവതു നാകം
ReplyDeleteനരകവുമതുപോലെ ...
എന്ന കവി വാക്യത്തിന്റെ പ്രസക്തി ഇവിടെ വായിക്കാം .
ഏതായാലും അന്ത്യം ശുഭം ആയല്ലോ . എഴുത്തുകാരിയെ പോലെ
വായനക്കാരനും സന്തോഷിച്ചു .... ആശംസകള്‍
ബന്ധങ്ങളുടെ തകര്‍ച്ചകള്‍ക്ക് പുരുഷന്‍ എന്നൊ സ്ത്രിയെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ല. പരസ്പരം എല്ലാം തുറന്ന് പറഞ്ഞ് ജീവിക്കുക എന്നതേ ഇന്നത്തെ കാലത്ത് രക്ഷയുള്ളൂ. ഇവിടെ കാര്യങ്ങള്‍ ശുഭമായല്ലോ. സമാധാനം/.
ReplyDeleteസുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ടിക്കുന്നത്... മനസ്സില്‍ സൂക്ഷിക്കാന്‍ നല്ല ഒരു കഥ.. എന്‍റെ കുങ്കുമം ചേച്ചിയുടെ മറ്റൊരു ചേച്ചിയുടെ കഥ പറയുന്ന കുഞ്ഞു സാരോപദേശ കഥ...എനികിഷ്ടായി...
ReplyDeleteപിന്നെ ഒരു സംശയം "സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ടിക്കുന്നത്.." എന്ന യാഥാര്‍ത്ഥ്യം എപ്പോഴും ഓര്‍ത്താല്‍ ജീവിതം യാന്ത്രികം ആയിപ്പോവില്ലേ... my phone number is...
This comment has been removed by the author.
ReplyDelete"ഇപ്പോള്‍ വളരെ സന്തോഷമായിക്കഴിയുന്നു.!!“
ReplyDeleteഎപ്പോഴും അങ്ങനെ തന്നെ ആയിരിക്കട്ടെ...
എഴുത്ത് നന്നായിരിക്കുന്നു.
ആശംസകള്‍
ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും
അതെ സുഖവും ദു:ഖവുമെല്ലാം നാം തന്നെ സ്യഷ്ടിക്കുന്നൂ..അല്ലേ...
ReplyDeleteഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!
അമ്മയെയോ മുതിര്‍ന്ന പെങ്ങളെയോ ഭയന്ന് കഴിയുന്നവര്‍ ഇന്ന് കുറവാണ്, എന്നാലും ഇപ്പോഴുമുണ്ട്. കഥ/അനുഭവം ഒടുവില്‍ ശുഭകരമായി തീര്‍ന്നതില്‍ സന്തോഷം.
ReplyDeleteഇതില്‍ ഞാനൊന്നും പറയൂലാ..
ReplyDeleteഞാനൊരു കുട്ടിയല്ലേ ചേച്ചിയെ...
ഹ ഹ..
എന്താ പറയേണ്ടത് ..ഒരു പരിധി വരെ സ്ത്രീയും പുരുഷനും കുറ്റക്കാര്‍ തന്നെ ആ അമ്മയ്ക്കും പെണ്മക്കള്‍ ഉണ്ടാകില്ലേ അവരുടെ ഭര്‍ത്താക്കന്മാര്‍ അവരോടിങ്ങനെ ചെയ്‌താല്‍ മക്കളെ സ്നേഹിക്കുന്ന ഒരമ്മയും ഇങ്ങനെ ചിന്തിക്കില്ല ചില അമ്മമാര്‍ തന്റെ മക്കളുടെ സ്നേഹം വിവാഹത്തോടെ നഷ്ട്ടമായെന്നു ചിന്തിച്ചു ഇങ്ങനെയൊക്കെ ചെയ്യുന്നു .. ചില ആണ്‍ മക്കള്‍ അതുവരെ തന്നെ പോറ്റി വളര്‍ത്തിയ അമ്മയോട് മറുത്തു പറയാന്‍ കഴിയാതെ അമ്മയെ അനുസരിക്കുന്നു.. തന്റെ മക്കളുടെ സന്തോഷം എന്നത് അവന്റെ ഭാര്യയും മക്കളും ഒന്നിച്ചു കഴിയുമ്പോള്‍ ആണെന്ന് മനസ്സിലാക്കുന്ന നല്ല അമ്മമാര്‍ എല്ലാം അനുഭവിച്ചു സസന്തോഷം കഴിയുന്നു..മരുമാക്കളെ സ്വന്തം മക്കളായി കണ്ടു കൊണ്ട്..അത് പോലെ ആണ്മക്കളും അവരുടെ ഭാര്യമാരും കരുതണം തന്റെ വിവാഹം കഴിഞ്ഞെന്നു കരുതി ഭാര്യയെ മാത്രം സ്നേഹിച്ചാല്‍ പോര അമ്മയ്ക്ക് അമ്മയുടെ സ്ഥാനം തന്നെ നല്‍കണം ..അമ്മയോട് പറയേണ്ടത് അമ്മയോട് തന്നെ പറയണം അവര്‍ക്ക് നല്‍കേണ്ട സ്ഥാനം അവര്‍ക്ക് തന്നെ നല്‍കണം ..ഭാര്യമാരും തന്റെ സ്വന്തം അമ്മയായി ഭര്‍ത്താക്കന്മാരുടെ അമ്മയെ കാണുകയും വേണം .. എല്ലാം കണ്ടു മനസ്സിലാക്കി പോരായ്മകള്‍ സഹിച്ചു മുന്നോട്ടു നീങ്ങിയാല്‍ ജീവിതം സന്തോഷ പ്രദം തന്നെ... എഴുത്ത് നന്നായിട്ടുണ്ട് ഇനിയും നന്നായി വരട്ടെ..ആശംസകള്‍ ഭാവുകങ്ങള്‍...
ReplyDeleteബന്ധങ്ങളുടെ പവിത്രതയിലും കെട്ടുറപ്പിലുമാണ് മനുഷ്യജീവിതം മുന്നോട്ട് പോകുന്നത്.. അത് താളം തെറ്റാന്‍ ചെറിയൊരു കല്ലുകടീ മാത്രം മതി..
ReplyDeleteഭാവുകങ്ങള്‍..
ഒരു മലയാളം സീരിയല്‍ കണ്ടതുപോലെ ഉണ്ട്
ReplyDeleteകൊച്ചൂസ്, ഇത് അല്പം പഴയ കഥയാകണം. ഫോൺ സൗകര്യമുള്ള ഇക്കാലത്ത്, അങ്ങനെയെങ്കിലും connected ആയിരിയ്ക്കും. നന്നായി എഴുതി!! Touching!
ReplyDeleteകാലം , കുറച്ചു പുറകിലായിപ്പോയോ ?
ReplyDeleteഇന്നത്തെ കാലത്ത് , ഫോണ്‍ സൗകര്യം ഇല്ലാതെ.....?
അതോ , കുറച്ചു പഴയ കഥ. ഒന്ന് മിനുക്കി എടുത്തതാണോ ?
anyway , കാലം മാത്രമേ മാറിയിട്ടുള്ളൂ ...ഇങ്ങിനെ ഉള്ള ആളുകള്‍ ഇപ്പോഴും ഉണ്ടാകും..
ശിഥിലമാകുന്നകുടുംബന്ധങ്ങള്‍ ..... എന്തായാലും ശുഭമായി അവസാനിച്ചല്ലോ...
ReplyDeleteനന്നായിരിക്കുന്നു ഭാവുകങ്ങള്‍....
കടല്ക്ക രയില്‍ കപ്പലണ്ടി വില്ക്കു.ന്നവന്റെn ഒരു വാക്ക് മതി കളിചിരികള്‍ അവസാനിക്കാന്‍ അല്ലെ .....
ReplyDeleteനന്നായി പറഞ്ഞു......... ആശംസകള്‍
ആശംസകള്‍
ReplyDeleteഈ റാഗിങ്ങ് ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും... മകന്റെ ജീവിതത്തിലേക്ക് വരുന്ന മരുമകളെ സംശയത്തോടെ വീക്ഷിക്കാത്ത എത്ര അമ്മായിയമ്മമാരുണ്ട് ഈ ലോകത്ത്? വിരലിൽ എണ്ണാവുന്നവർ മാത്രം... വിവാഹം കഴിഞ്ഞയുടൻ ദമ്പതികളെ കഴിയുമെങ്കിൽ വേറെ വീട്ടിൽ താമസിക്കുവാൻ അനുവദിക്കുക... മാതാപിതാക്കളോടുള്ള സ്നേഹം എന്നെന്നും നിലനിൽക്കുകയും ചെയ്യും, ഈ സാമൂഹ്യ ദുരന്തത്തിന് ഒരു അറുതിയുമാകും...
ReplyDeleteകഥ കൊള്ളാം.. ശുഭപര്യവസാനിയാതതിൽ സന്തോഷം
ReplyDeleteകഥയുടെ കാലം കുറച്ച പിന്നിലേക്കായി എന്ന് മാത്രം.
sukavum dukkavum nammal thanneyanu nammal undakkunnathu.
ReplyDeletejeevithattila orortharudeyum snehavum vittuveerchayum kudumbathinu snthosham undakkum
ഇതാണ് ജീവിതം...നന്നായി അവതരിപ്പിച്ചു..ആശംസകള്‍
ReplyDeleteഇതുപോലത്തെ ഒരുപാട് ജീവിതങ്ങള്‍ നമ്മുടെ കണ്മുന്നില്‍ നിത്യവും നടക്കുന്നു .............
ReplyDeleteതക്ക സമയത്ത് ഉചിതമായ തീരുമാനത്തിലെത്താന്‍ പലര്‍ക്കും കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്നം ............................
ഞാന്‍ ആ ചേട്ടനെ കുറ്റം പറയു.. അവനോന്റെ ഭാര്യേം കുഞ്ഞിനേം കാണണം എന്ന് തോന്നാതിരുന്ന എന്തൊരു മനുഷ്യനാ അത്?
ReplyDeleteനട്ടെല്ലില്ലാത്ത പുരുഷൻമാർ കല്യാണം കഴിക്കരുത്.. അമ്മയെ അമ്മയുടെ സ്ഥാനത്തും ഭാര്യയെ ഭാര്യയുടെ സ്ഥാനത്തും വേർതിരിച്ച് കാണാൻ ഓരോ പുരുഷനും കഴിയണം..
ReplyDeleteഒടുവിൽ ട്രാജഡിയാകാതെ അവസാനം വന്ന ബസ് രണ്ട് കൂട്ടരേയും കാത്തു.. നന്നായി എഴുതി.. ആശംസകൾ..!!
കുങ്കുമം,
ReplyDeleteഇരിപ്പിടത്തില്‍ നിന്നും വായനാമുറിയില്‍ എത്തി അവിടെ നിന്നും ഇവിടെ എത്തി
ബ്ലോഗു നന്നായിരിക്കുന്നു. കഥ കലക്കി എന്ന് ചുരുക്കി പറയട്ടെ. വീണ്ടും സാവകാശം കടന്നു വരാം വായിക്കാം
നന്ദി നമസ്കാരം
Season's Greetings!!!
വളഞ്ഞവട്ടം പി വി ഏരിയല്‍
സെക്കന്തരാബാദ്
കുങ്കുമം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്ത എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ...തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.....ഇത് ഒരു സാങ്കല്‍പ്പിക കഥ അല്ല...യഥാര്‍ത്ഥ ജീവിതം തന്നെ ...സിനിമ ആയി തോന്നിയെങ്കില്‍ തെറ്റില്ല. ഒരു സിനിമക്ക് ഉള്ള കഥയുണ്ട് മൊത്തം എഴുതിയാല്‍.! സമയം എല്ലാവര്‍ക്കും വിലപ്പെട്ടതാണല്ലോ അതിനാല്‍ ചുരുക്കി എഴുതിയതാണ് ...മൊത്തം എഴുതിയിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ ബ്ലോഗില്‍ ഓടിച്ചിട്ട് അടിച്ചു കൊന്നേനെ ...! അങ്ങനിപ്പം വേണ്ട, എനിക്കിനിയും എഴുതണം ..!!
ReplyDeleteകണ്ണുകള്‍ തുറന്നു നോക്കി ,ചുറ്റുപാടും കാണുന്നത് ചിട്ടയായി ചേര്‍ത്തു വച്ച് മെനഞ്ഞെടുത്താല്‍, അതൊരു നല്ല നോവലാവില്ലേ..? അതേപോലെ ഒരു സിനിമ സൂപ്പര്‍ ഹിറ്റ് ആയാലും എട്ടു നിലയില്‍ പോട്ടിയാലും അതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം ഉണ്ടായിരിക്കില്ലേ..?
അപ്പോള്‍ ഇത് സിനിമപോലെ തോന്നിയെങ്കില്‍ ഒരിക്കലും തെറ്റ് പറയാന്‍ പറ്റില്ല ..കുങ്കുമത്തിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം അല്ല ഇതുവരെ ...ഇനിയും അങ്ങനെ ആകണം എന്ന് ആഗ്രഹിക്കുന്നു ...ഇതിലെ അവസാന ബസ്സ് യാത്രയാണ് സംശയത്തിനു ഇടവന്നതെങ്കില്‍ അതും സത്യമാണ് . അവസാന ബസ്സില്‍ തന്നെയാണ് അവര്‍ പോയത് .!!
പ്രീതി പറഞ്ഞകാര്യങ്ങള്‍ തന്നെ, എനിക്കു കഴിയുന്നപോലെ ഞാന്‍ എഴുതാന്‍ ശ്രമിച്ചു .അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്കും ഒരു സീരിയല്‍ പോലെയൊ, പഴയ സിനിമപോലെയോ ഒക്കെ യാണ് എനിക്കും തോന്നിയത്..! എന്നാല്‍ അതത്രയും ശരിയായ കാര്യങ്ങളെന്ന് ,ഈസംഭവത്തിലെ കഥാപാത്രങ്ങളെ നേരിട്ടുകണ്ട് ഞാന്‍ ബോധ്യപ്പെട്ടതാണ്..! അതുകൊണ്ടുതന്നെയാണ് ഞാനതിവിടെ പങ്കുവച്ചത്. ഇപ്പോള്‍ അവര്‍ എല്ലാവരും പരസ്പരം സ്നേഹത്തോടെ,സന്തോഷത്തോടെ കഴിയുന്നു. പഴയ സംഭവങ്ങള്‍ ഓര്‍ക്കാന്‍ പോലും ഇഷ്ട്ടപ്പെടാതെ..!!
ഇത് വായച്ച് വിമര്‍ശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി അറിയിക്കുന്നു, തുടര്‍ന്നും നിങ്ങളുടെ സഹകരണമുണ്ടാവണം.
ക്രിസ്തുമസ്സ്, പുതുവത്സരാശംസകളോടെ..
കുങ്കുമം.
കൊച്ചു മോള്‍ അനുഭവത്തിലൂടെ ഒരു വലിയ കാര്യത്തെ പറഞ്ഞു ഓരോ രുത്തരും ഓരോ സ്വഭാവത്തിന്‍ ഉടമകള്‍ ആണ്
ReplyDelete....മൊത്തം എഴുതിയിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ ബ്ലോഗില്‍ ഓടിച്ചിട്ട് അടിച്ചു കൊന്നേനെ ...!
ReplyDeleteഓ ..അതിനിപ്പം മൊത്തം എഴുതാന്‍ ആരാ നോക്കിയിരിക്കുന്നെ..!
എഴുതും..ന്ന് പറഞ്ഞാല്‍ പോരേ , എപ്പം ഓടിച്ചെന്നു ചോദിച്ചാ മതി..!
മര്യാദക്ക് ഈ “ കഥയല്ലിത് ജീവിതം” തുടരുന്നതാ നല്ലത്. എഴുത്ത് നേരത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട്.കുറച്ചൂടെ നന്നാക്യാലും ആരും ദോഷം പറയൂല്ല.
ക്രിസ്തുമസ്, പുതുവത്സരാശംസകളോടെ...പുലരി
This comment has been removed by the author.
ReplyDeleteസുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ടിക്കുന്നത്..നമ്മുടെ ഈഗോ ഒരിക്കലും വളർത്താൻ നോക്കാതിരുന്നാൽ ഒഴിവാക്കാവുന്നതേ ഉള്ളൂ എല്ലാ പ്രശ്നങ്ങളും..
ReplyDeleteകൊച്ചു മോള്‍, ഞാന്‍ വരാന്‍ ഇച്ചിരി വൈകി. കൊച്ചുമോള്‍ക്ക് ആളെ വിഷമിപ്പിക്കാത്ത വിധം എഴുതാനറിയില്ലേ.. വെറുതെ മനുഷ്യനെ വിഷമിപ്പിക്കാന്‍... നമ്മള്‍ വിചാരിച്ചാല്‍ തീര്‍ക്കാന്‍ പറ്റാത്തതായുള്ള ഒരു തെറ്റുമില്ല, മനസ്സില്‍ ഒരല്‍പം സ്നേഹം അവശേഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും കനലുകള്‍ നീക്കി പുതിയ ജീവിതം പടുത്തുയര്‍ത്താന്‍ കഴിയും. ചില അമ്മായിയമ്മമാരുണ്‌ട് ഇങ്ങനെ, അവരും ഒരു മരുമകളായിരുന്നെന്ന് അവര്‍ ഒാര്‍ക്കുന്നില്ല. അമ്മായിയമ്മമാരുടെ റാഗിംഗ് നിര്‍ത്തുക. ഇങ്കിലാബ് സിന്ദാബാദ്... :) എഴുത്ത് നന്നായി എവിടെയോ ചില ഭാഗങ്ങളില്‍ അക്ഷര തെറ്റ് കണ്‌ടു.
ReplyDeleteസ്വാര്‍ദ്ധരെയും= സ്വാര്‍ത്ഥരേയും എന്നാക്കുക..
എന്നെ സ്ഥിരമായി വായിക്കുന്നവരെന്നത് കൊണ്‌ട തന്നെ കൊച്ചുമോള്‍ എന്‌റെ വായനക്കാരിയും ഞാന്‍ കൊച്ചു മോളുടെ ഒരു സ്ഥിരമായ വായനക്കാരനാണുമിപ്പോള്‍. എല്ലാ ഭാവുകങ്ങളും.
ഇതുപോലത്തെ ഒരുപാട് ജീവിതങ്ങള്‍ നമ്മുടെ കണ്മുന്നില്‍ നിത്യവും നടക്കുന്നു ......നന്നായി എഴുതി ...അഭിനന്ദനങ്ങള്‍ ..
ReplyDeleteഇപ്പോള്‍ ബ്ലോഗ് കാണാന്‍ കുറച്ചു ഭംഗി ഉണ്ട് ...
ReplyDeleteസുഖവും ദു:ഖവുമെല്ലാം മനുഷ്യർ തന്നെ സ്യഷ്ടിക്കുന്നത്. ഇത്തരം വിഷയങ്ങൾ സൈകിക് പ്രശ്നങ്ങളാണ്. പുരുഷൻ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്താൽ പ്രശ്നങ്ങളൊക്കെ ഒതുക്കാവുന്നതേയുള്ളൂ.., നല്ല പോസ്റ്റ് .
ReplyDeleteഒന്നും കൂടി ശ്രദ്ധിച്ച് ഫ്ലോ നന്നാക്കിയാൽ കൂടുതൽ സുന്ദരമാക്കാം. അഭിനന്ദനങ്ങൾ...
jeevitham chilappol fiction ekkal vishwasikkaaan prayaasamulla sambhavangal kondu niranjathaanu
ReplyDeleteലളിതമായ ശൈലിയില്‍ നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
നല്ല അവതരണം. ഇത് അനുഭവമാണോ?
ReplyDeleteവായിച്ചു. സംഗതി ഇഷ്ടായി. പക്ഷെ ഇത് കഥയോ അനുഭവമോ? ഇനി ലേബല്‍ കൂടി ചേര്‍ക്കണം. രണ്ടു പേരും പരസ്പരം മനസിലാക്കി വിട്ടുവീഴ്ച ചെയ്തു ജീവിച്ചാല്‍ ജീവിതം വളരെ ലളിതം. അമ്മായിയമ്മയുടെ മനസ്സില്‍ ഇടം നേടുന്നതിലാണ് ഒരു മരുമകളുടെ വിജയം.
ReplyDeleteകുങ്കുമമേ..
ReplyDeleteവരാന്‍ വൈകിയതിന് സോറി..
സമൂഹത്തിന്‍റെ ദയനീയ മുഖങ്ങളില്‍ ഒന്ന്..!
ആണായിട്ടും ആണത്തം എവിടെയോ കളഞ്ഞു പോയവന്‍..
പെണ്ണായിട്ടും ആണത്തം കൈമുതലുള്ളവള്‍..
രണ്ടിനിടയിലും ഇടുങ്ങിയ അടുപ്പ് പോലെ കത്തിത്തീരുന്ന ഹൃദയവുമായി ഒരു പാവം പെണ്ണ്..!
ഇവള്‍ നമ്മുടെ സമൂഹത്തിലെ ആയിരത്തിലൊരുവള്‍..!
ഒരു നല്ല കഥ പറഞ്ഞു തന്നതിന് കൊച്ചുമോള്‍ക്ക് ഒത്തിരി നന്ദി.
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഇന്നും ഇത്തരം കഥകൾ സമൂഹത്തിൽ ആവർത്തിക്കപ്പെടുന്നു എന്നുള്ളതാണു സങ്കടം..സ്ത്രീയും പുരുഷനുമൊക്കെ കുറ്റക്കാർ തന്നെ...കൊള്ളാം സഖീ ഇനിയും എഴുതുക
ReplyDeleteതെറ്റ് സ്ത്രീ ചെയ്താലും പുരുഷന്‍ ചെയ്താലും പ്രതികരണശേഷി ഇല്ലാത്തവര്‍ ദുരിതം അനുഭവിക്കും...അല്ലാതെന്താ?
ReplyDeleteഅമ്മയുടേയും ഭാര്യയുടെയും ഇടയില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്ന ഒരു അയല്‍വാസി എനിക്കുണ്ടായിരുന്നു. ഭാര്യയെ അമ്മായിഅമ്മ വീട്ടില്‍ കൊണ്ടാക്കി.. മകന് വേറേ പെണ്ണന്നെഷിക്കലും...മകന്‍ രഹസ്യായി ചില ദിവസങ്ങളില്‍ ജോലിക്ക് പോകാതെ ഭാര്യവീട്ടിലും..അമ്മ വിളിക്കുന്നിടത്തൊക്കെ പെണ്ണുകാണലും....നാട്ടുകാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ വേറെ എന്ത് വേണം?
എങ്കിലും ഇപ്പൊ ഒക്കെ കലങ്ങി തെളിഞ്ഞ് ഈ കഥയിലെ നായികാനായകന്മാരെ പോലെ ആഹ്ലാദത്തോടെ ജീവിക്കുന്നു..
നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്..പ്രഭേട്ടന്‍ പറഞ്ഞത് പോലെ ഇനീം നന്നാക്കിയാലും ആരും ഒന്നും പറയൂല്ല കേട്ടൊ...
ആധുനികകാലം എന്നൊക്കെ വീമ്പ് പരയുമെങ്കിലും ഇത്തരം ചില കാര്യങ്ങളില്‍ ആ മാറ്റം കുറവാണെന്ന് തോന്നുന്നു ..
ReplyDeleteഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു .ഇത് കഥയോ ജീവിതമോ ?ഹൃദയത്തില്‍ തൊട്ടെഴുതിയ വരികള്‍ ....നന്നായി പറഞ്ഞു ..
ReplyDeleteവരാന്‍ ഇത്തിരി അല്ല ഒത്തിരി വൈകി...
ReplyDeleteനന്നായി പറഞ്ഞു, ഇനിയും നന്നാക്കാം.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....
ചില സൂത്രവാക്യങ്ങള്‍ (formula to problems) പഠിച്ചിട്ടു ജീവിതം നേരിടാന്‍ ഇറങ്ങുന്നവര്‍ ആണ് നമ്മള്‍ എല്ലാം., സിലബസ്സില്‍ ഇല്ലാത്ത ചോദ്യമോ പഠിക്കാത്ത ചോദ്യുമോ വരുമ്പോള്‍ ഉത്തരും ഒരു പ്രശനം തന്നെ ആണ്
ReplyDeleteവായിച്ചുകഴിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായി... :)
ReplyDeleteപഞ്ചാരകുട്ടൻ പറഞ്ഞു...
ReplyDeleteപ്രിയപ്പെട്ട കൊച്ചുമോള്‍,
ReplyDeleteഹൃദ്യമായ നവവത്സരാശംസകള്‍!
പ്രീതിയുടെ ചേച്ചിക്കും കുഞ്ഞിനും വീണ്ടും ഒരു കുടുംബം തിരിച്ചു കിട്ടിയല്ലോ...!
ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്! അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
ഇത് വായിച്ചിട്ട് എനിക്ക് തോന്നിയത് ,
ReplyDeleteഒരു അമ്മയെ സ്വന്തം മകനും, ഒരു അമ്മായി അമ്മയെ മകളും, ഇത്ര പേടിക്കണ്ട കാര്യം ഉണ്ടോ ? അവര്‍ക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ ഉള്ള കഴിവും ദയിര്യവും ഇല്ലേ? ഇല്ലേല്‍ മാറി താമസിക്കാന്‍ പാടില്ലേ? നിങ്ങള്‍ക്കെന്തു തോന്നുന്നു .
തീര്‍ച്ചയായും സുഖവും ദുഖവും നാം തന്നെ സൃഷ്ടിക്കുന്നവയാണ്....
ReplyDeleteകൊച്ചൂസ്,നല്ല പോസ്റ്റ്, പുലികളും പുപ്പുലികളും എന്നേക്കാള്‍ മുമ്പേ ഇവിടെ വരികയും കമെന്ടുകയും ചെയ്തിരിക്കുന്നു, അതെല്ലാം കണ്ടപ്പോള്‍ സന്തോഷം തോന്നി. അവരെല്ലാം കമെന്റിയതില്‍ കൂടുതലായൊന്നും എനിക്ക് പറയാനില്ല.ആശംസകള്‍
ReplyDeleteകഠിനമായ ജീവിതപരീക്ഷണങ്ങളില്‍ നിന്നെല്ലാം നമ്മെ ദൈവം രക്ഷിക്കുമാറാകട്ടെ.
കൊച്ചുമൊള്‍, കഥ വായിക്കാന്‍ അല്പം താമസിച്ചു
ReplyDeleteഭാവനയിലൂടെ പലരുടെയും ജീവിതാനുഭവങ്ങള്‍ കുങ്കുമം ഇവിടെ മനോഹരമായി പ്രതിഫലിപ്പിച്ചിരിക്കുന്നു. ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പെറിയതും മധുരകരവുമായ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ആവിഷ്കരിക്കാന്‍ കുങ്കുമത്തിന് കഴിഞ്ഞു, ഇവിടെ ചിത്രീകരിച്ച പല കഥാ പത്രങ്ങളും ഇന്ന് യഥാര്‍ത്ഥ രൂപത്തില്‍ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു... മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിക്കാന്‍ ശ്രമിക്കുന്നവരെയും, നിസ്സാര കാര്യത്തിന് വേണ്ടി തമ്മില്‍ തെറ്റി വര്‍ഷങ്ങളോളം ജീവിതം പാഴാക്കുന്നവരെയും നാം കാണാറുണ്ട്, കുങ്കുമം പറഞ്ഞത് പോലെ സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ടിക്കുന്നത്, ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം, പരസ്പരം വിട്ടു വീഴ്ചയും, സ്നേഹവും കാരുണ്യവും. ഇത് നഷ്ടപ്പെടുമ്പോഴാണ് ജീവിതം ശിഥിലമാവുന്നത്.കഥ സന്തോഷത്തില്‍ അവസ്സാനിപ്പിച്ചത് നന്നായി...
ഇനിയും നല്ല നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ
ആശംസകള്‍
അങ്ങനെ അവസാനം എന്റെ കമ്പ്യൂട്ടർ ശരിയായിക്കിട്ടിയപ്പോൾ ഞാൻ ആശ്വസിച്ചു, കൊച്ചൂന്റെ ഒരു ഉത്തേജനം പകരുന്ന കഥ വായിക്കാലോ ന്ന്. അതെന്തായാലും നഷ്ടായില്ല. നല്ല കഥ നല്ല അനുഭവം നല്ല അവസാനം. ഇത്തര ശുഭ:പര്യവസായിയായ അനുഭവകഥകൾ ഇനിയും ആ മനസ്സിൽനിന്നുണ്ടാവട്ടേ, ആശംസകൾ. പിന്നെ നല്ലവണ്ണം അക്ഷരത്തെറ്റുകൾ ഉണ്ട് ട്ടോ. നല്ല അക്ഷരപ്പിശാചുകൾ വരുന്നുണ്ട് ട്ടോ. അത് തിരുത്താനുള്ള നല്ല ശ്രമം നടത്തുന്നുണ്ട് എന്നറിയാം. കാരണം ഇപ്പോൾ അതൊക്കെ നല്ലം കുറഞ്ഞിരിക്കുന്നു.നല്ല എഴുത്തിനും നല്ല ചിന്തകൾക്കും ഉള്ള പുതുവത്സര ആശംസകൾ.
ReplyDeleteകൊച്ചുമൊള്‍, കഥ വായിക്കാന്‍ താമസിച്ചു. ഇതൊരു ഭാവനയായിക്കാണുന്നില്ലാ...ഈ ലോകം ഇങ്ങനെയൊക്കെയാണു....നല്ല എഴുത്തിനു ഭാവുകങ്ങൾ....
ReplyDeleteകണ്ണീരുമായ് പോവേണ്ടിവരുമെന്ന് ഭയന്നു. സന്തോഷം.. കഥയ്ക്കുമപ്പുറം ജീവിതവുമായ് തൊട്ടുനില്ക്കുന്ന എഴുത്ത്..ഇഷ്ടായി..
ReplyDeleteപണ്ട് അമ്മയും അച്ഛനും ഒക്കെ നന്മയുടെ പ്രതീകങ്ങള്‍ ആയിരുന്നു.ഇന്ന് എല്ലാം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു.സമവാക്യങ്ങളില്‍ കൂടി ജീവിക്കുന്നതിനേക്കാള്‍ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നതാണ് കൂടുതല്‍ നന്ന്...ചിന്തകള്‍ക്ക് ആശംസകള്‍
ReplyDeleteജീവിതം സ്വര്‍ഗ്ഗവും നരകവും ആക്കുന്നത് മറ്റാരുമല്ല നമ്മള്‍ തന്നെയാണ് ,ഒരല്‍പം ബുദ്ധിയും സ്വയം മനസ്സിലാക്കാന്‍ ഉള്ള കഴിവും ഉണ്ടെങ്കില്‍ ബാക്കിയെല്ലാം വഴിയെ വന്നോളും ,ഇനിയും കാണാം ..
ReplyDeleteഇവിടെ പലരും പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്
ReplyDeleteബന്ധങ്ങളുടെ തകര്‍ച്ചകള്‍ക്ക് പുരുഷന്‍ എന്നൊ സ്ത്രിയെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ല
ചിലയിടത്ത് വില്ലന്‍ പുരുഷനാകും , ചിലയിടത്ത് സ്ത്രീ
എന്നാല്‍, സ്ത്രീകള്‍ തന്നെയാണ് കൂടുതലും സ്ത്രീകള്‍ക്ക് ശത്രുക്കള്‍ ആയി വരാറുള്ളത് എന്ന് അവള്‍ വാദിച്ചു. ഞാന്‍ തീര്‍ത്തും സമ്മതിച്ചു കൊടുത്തില്ല. കാരണം ഭര്‍ത്താവിനാല്‍ വിഷമം അനുഭവിക്കുന്ന പലരേയും എനിക്ക് നന്നായറിയാം. അവരുടെ ജീവിതം പെട്ടെന്ന് ഓര്‍മ്മ വന്നത് കൊണ്ടോ എന്തോ ഞാന്‍ വല്ലാതെ തര്‍ക്കിച്ചു
ReplyDeleteപെണ്ണായാലും ആണായാലും ആവശ്യത്തിന് കൈയിലിരിപ്പ് എല്ലാര്കുമുണ്ട്..
ഇപ്പറഞ്ഞ എനിക്കും, ഇതെഴുതിയ കൊച്ചുമോള്‍കും ഉണ്ട്..
ഇതു കഥയാണോ അനുഭവമാണോ എന്നറിയില്ല.
എന്തായാലും നന്നായിരിക്കുന്നു.
നല്ല അവതരണം.
ആശംസകള്‍!
very good...all facts
ReplyDeleteചട്ടിയും കലവുമൊക്കെ ആവുമ്പോള്‍ തട്ടിയും മുട്ടിയും എന്നൊക്കെ ഇരിക്കും മക്കളെ ......അവതരണം ഉഷാര്‍ ആണ്
ReplyDeleteആദ്യമായിട്ടാണ് ഇവിടെ ..ബ്ലോഗിന്റെ ഡിസൈന്‍ ഉഗ്രന്‍ !!!!
പ്രിയപ്പെട്ട കൊച്ചുമോള്‍ (കുങ്കുമം)ഇനി ഇവിടെ ഒരു Comment -ഇടുന്നതില്‍ പ്രസക്തി ഇല്ലെന്ന ധാരണയോടെ ,ഈ പോസ്റ്റ് ഞാന്‍ കണ്ടില്ലെന്ന ക്ഷമാപണത്തോടെ .....
ReplyDeleteദാമ്പത്യം കുടുംബത്തിന്റെ അടിത്തറയാണ് .അതിനു ഭംഗം വരാതെ സൂക്ഷിക്കേണ്ടത് കുടുംബത്തിന് അടിത്തറ പാകിയവര്‍ തന്നെയാണ്.അസ്വാരസ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ് .ദു:ഖമില്ലേല്‍ സുഖത്തിന് എന്തു പ്രസക്തി?പിണക്കങ്ങളാണ് ഇണക്കത്തിന് സൗരഭ്യം കൂട്ടുന്നത്.ഏതായാലും നല്ലൊരു വിഷയം അവതരിപ്പിച്ച കുട്ടിക്ക് അഭിനന്ദങ്ങള്‍ !
വായിക്കാന്‍ വൈകിയാണ് എത്തിയത്.മുകളിലെ കമെന്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ വലിയ കമെന്റ്റിനു ഇനി പ്രസക്തിയില്ല. കൊച്ചുമോളുടെ മുമ്പുള്ള ഒന്ന് രണ്ടു പോസ്റ്റുകളില്‍നിന്നും വ്യത്യസ്തമായി ശുഭകരമായി അവസാനിപ്പിച്ചു !
ReplyDeleteശരിയാണ്.ജീവിതം ഒരു പാലമാണ് .അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോളോരോ ചുവടും ശ്രദ്ധയോടെ വെയ്ക്കണം. കഥയായാലും അനുഭവമാണെങ്കിലും നല്ല എഴുത്ത്.പോസ്റ്റിടുമ്പോളൊരു മെയിലു തന്നാല്‍ സന്തോഷം
ReplyDeleteനന്നയിരിക്കുന്നു..........എന്റെ കവിത ഒന്നി നോക്കണേ..
ReplyDeleteസുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ട്ടിക്കുന്നത് അല്ലേ..?ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!
ReplyDeleteഅത് തന്നെ!
ഓമനക്കുട്ടിയുടെ റഷ്യന്‍ പരിഭാഷ വായിക്കുന്ന പ്രതീതിയുളവാക്കി എഴുത്ത്, നന്നായി എഴുതിയെന്ന് തന്നെയാണ് പറഞ്ഞത് ന്നെ.. :)
varan vaiki. congrats..
ReplyDeleteകഥ ജീവിതത്തെ വസ്തുനിഷ്ടയോടെ വിലയിരുത്തുന്നുണ്ട്.നല്ല അവതരണംആശംസകള്‍
ReplyDeleteഇത്തിരി വൈകി ഇത് വായിക്കാന്‍ .
ReplyDeleteഎല്ലാരും പറഞ്ഞു കഴിഞ്ഞല്ലോ എല്ലാം.
നന്നായി എഴുതിയ കുറിപ്പ്.
കൊച്ചുമോൾ..വരാൻ ഏറെ വൈകി. ഒരു കുടുംബത്തിലെ എല്ലാവരും ഒന്നോടെ മനസ്സുവച്ചാൽ കൈവരാവുന്ന ഒന്നാണ് സ്നേഹവും സമാധാനവും..ഒന്നോ രണ്ടോ തലമുറകൾക്ക് മുൻപ് നമ്മുടെ കുടുംബങ്ങളിൽ അത് അനുഭവിക്കുവാനും കഴിഞ്ഞിരുന്നു. ഇന്ന് സുഖസൗകര്യങ്ങളൂം വിദ്യാഭ്യാസവും സമൂഹത്തിൽ ഏറിവരുന്നതോടൊപ്പം എന്തൊക്കെയോ ഈഗോയും നമ്മുടെ കുടുംബങ്ങളിലേയ്ക്ക് കടന്നുവരുന്നുണ്ട്..അതിന് സ്ത്രീ-പുരുഷ വ്യത്യാസമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല..എല്ലാവരും ഒന്ന് മനസ്സുവച്ചാൽ പരിഹരിക്കാവുന്ന നിസ്സാരപ്രശ്നങ്ങളാണ് പലപ്പോഴും ഒരു കുടുംബത്തിന്റെതന്നെ നാശത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്നും നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. അത്തരം കാര്യങ്ങൾ വളരെ നന്നായിത്തന്നെ കൊച്ചുമോൾ അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ.
ReplyDeleteഅതെ
ReplyDeleteഅയാളെ എന്തു ചെയ്യണം? ക്രിക്കറ്റ് ബാറ്റ്കൊണ്ട് പല ഉപയോഗങ്ങളുമുണ്ട് എന്ന് മനസ്സിലാക്കിക്കൊടുകണാം. അത്രമാത്രം.
ReplyDeleteനന്നായി പറഞ്ഞു.. ആശംസകള്‍
ReplyDelete:) :) :) :)
ReplyDeleteവിവാഹതിണ്ടേ പടി വാതില്കല്‍ നില്‍ക്കുന്ന ഏതൊരു പെണ്‍കുട്ടി ഉടെയും മനസ്സില്‍ വരുന്ന ചോദ്യമാണ് "എങ്ങനെയാവും ഭാര്തവിണ്ടേ അമ്മ" എന്ന്! സ്ത്രീയുടെ അഭിമാനം എന്നും ഭാര്തവിന്ടെ അവകാശം അല്ലെ? ഏതായാലും വളരെ പോസിറ്റീവ് ആയിടുള്ള പോസ്റ്റ് തന്നെ..ആശംസകള്‍
ReplyDeleteഅയ്യോ ഞാനിത് നേരത്തേ വായിച്ചതാണല്ലോ? കമന്റും ചെയ്തിരുന്നു എന്നാണു ഓർമ്മ!
ReplyDeleteഎങ്കിലും അവസാന വണ്ടിയ്ക്ക്....
കൊച്ചു... ഞാനും വൈകിയെതിയിരിക്കുന്നു ഇവിടെ.
ReplyDeleteഒഴുക്കുള്ള എഴുത്ത്.
ഇനിയും വായിക്കാം ..
ഞാനും വൈകിയല്ലോ. ഇല്ല അല്ലെ. നന്നായിരിക്കുന്നു ഈ എഴുത്ത്.
ReplyDeleteകൊച്ചുമോള്‍ എഴുതി എഴുതി വല്യമോളായി ട്ടോ ..ഇനി ഇമ്മാതിരി കളിയൊന്നും പറ്റുല നല്ല പോസ്റ്റുകള്‍
ReplyDeleteവരട്ടെ ഇനിയും ..ഭാവുകങ്ങള്‍ ...നന്നായി എഴുതി ..
"സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ട്ടിക്കുന്നത് അല്ലേ..?ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!" വളരെ വാസ്തവം ..
ReplyDeleteമരുമോളെ മകനില്‍ നിന്ന് മാറ്റി നിര്‍ത്തി ഉപദ്രവിക്കുന്ന അമ്മായി അമ്മമാരും, അമ്മയെ പേടിച്ചു ഭാര്യയെയും കുട്ടിയേയും കാണാന്‍ വരാത്ത പോഴന്‍ ഭര്‍ത്താവും സീരിയലില്‍ മാത്രല്ല ജീവിതത്തിലും ഉണ്ടെന്നു മനസ്സിലായി. എന്തായാലും കാര്യങ്ങള്‍ ശുഭമായി പര്യവസിച്ചപ്പോള്‍ ആശ്വാസം ആയി..
നൂറാമത്തെ കമന്റ് എന്റെതാണ്..ട്രീറ്റ് വേണം
വില്ലന്‍ സ്ത്രീ തന്നെ എന്ന് പറയുന്നതിന്നെകാള്‍ നല്ലത് ഒരു മനുഷ്യന്‍ അങ്ങനെ ചയ്തു എന്നത് അല്ലെ ? കാരണം സ്ത്രീയാലും പുരുഷനായാലും ചില്ലരുടെ ഉള്ളില്‍ ഒരു പിശാചു കുടി കൊള്ളുനുണ്ട് എന്നാണു അത് കൊണ്ടാണ് അങ്ങനെ ഉള്ളത് ആവര്തിക്കപെടുന്നത് .........നന്നായി തന്നെ എഴുതിരിക്കുന്നു
ReplyDeleteഇവിടെ വൈകിയെത്തിയവരുടെ കൂട്ടത്തില്‍ ഞാനും കൂടുന്നു
ReplyDeleteസ്ത്രീ ജീവിതത്തിലെ പല വശങ്ങള്‍ വളരെ തന്മ്മയത്വതോടെ
ഇവിടെ വര്ച്ചുകാട്ടാന്‍ കുങ്കുമത്തിനു കഴിഞ്ഞു.
അതെ അതെ, "സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ടിക്കുന്നത് അല്ലേ..? ഒന്നു മനസ്സുവച്ചാല്‍ കൈവരാവുന്നതേയുള്ളു എല്ലാം..!
പക്ഷേ മനസ്സ് വെക്കണ്ടേ
ആശംസകള്‍
Thiricharivukalude athirvarabukalkkidayil ...!
ReplyDeleteManoharam, Ashamsakal...!!!
.ഭാവുകങ്ങള്‍ ...നന്നായി എഴുതി .
ReplyDeleteപോസ്റ്റ് നന്നായി..കമന്റു ബോക്സ് നൂറു കഴിഞ്ഞല്ലോ..
ReplyDeleteഎല്ലാ അഭിനന്ദനങ്ങളും..
ഓരോരുത്തരുടെയും ജീവിതം തീരുമാനിക്കുന്നത് അവര്‍ തന്നെയാവണം . ഈ തിരിച്ചറിവ് വന്നപ്പോള്‍ സ്വന്തം ജീവിതം അവര്‍ക്ക് തിരിച്ചു കിട്ടിയല്ലോ. നല്ല പോസ്റ്റ്.
ReplyDeleteഒരു പുരുഷന്റെ വിജയത്തിന് പിറകില്‍ ഒരു സ്ത്രീയുണ്ടാവും എന്ന് പറയുന്ന പോലെ, ഒരു സ്ത്രീയുടെ കണ്ണീരിനു പിറകില്‍ മിക്കപ്പോഴും വേറെ ഒരു സ്ത്രീയുണ്ടാവും. ഈ പോസ്റ്റില്‍ വെളിപ്പെടുന്നതും അത് തന്നെ. നന്നായി അവതരിപ്പിച്ചു.
ReplyDeleteആദ്യായിട്ടാണു ഞാനിവിടെ.... വളരെ നന്നായിരിയ്ക്കുന്നു.... സ്നേഹാശംസകള്‍ .... ഇനിയും വരാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ .....
ReplyDeleteഇത് വായിച്ച അന്നെന്തുകൊണ്ടോ കമന്റിടാന്‍ കഴിയാതെ പോയി. സ്ത്രീ പല റോളിലും പ്രത്യക്ഷപ്പെടുന്നു. മകളായി, ഭാര്യയായി, അമ്മയായി,അമ്മൂമ്മയായി, അതിനിടെ നാത്തൂനായി,അമ്മായി അമ്മയായി. ഒടുവില്‍ പറഞ്ഞ കൂട്ടര്‍ ചിലപ്പോഴെങ്കിലും യക്ഷികളുടെ നിഴലുകളായാണ് താന്താങ്കങ്ങളുടെ ഭാഗം ആടിത്തീര്‍ക്കുന്നത്. അതിനിടയില്‍ പെട്ട് നട്ടെല്ലോടെ നില്‍ക്കാന്‍ കെല്പില്ലാത്ത ഭര്‍ത്താവ് വലിയ ഭാരം തന്നെയാണ്. അത്തരമൊരു ഭര്‍ത്താവിന്റെ അഴകൊഴമ്പന്‍ നിലപാടാണ് ഈ കുട്ടിയെ കൂടുതല്‍ വിഷമിപ്പിച്ചത്. എന്റെ ഒരു സ്നേഹിതന്‍ പണ്ട് ഒരു കോഴ്സ് തുടങ്ങാന്‍ ആലോചിച്ചിരുന്നു, ഒരു ക്രാഷ് കോഴ്സ്, അതില്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് അമ്മായി അമ്മയെ എങ്ങനെ കയ്യിലെടുക്കാം, നാത്തൂനോട് എങ്ങനെ ചിരിക്കാം എന്നതോക്കെയായിരുന്നു സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയം. ഇന്ന് വിദ്യാഭ്യാസം നേടിയ തലമുറ അമ്മായിയമ്മമാരായി വന്നപ്പോള്‍ സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. നന്നായി എഴുതി കൊച്ചുമോള്‍., ആശംസകള്‍.
ReplyDeleteനമ്മുടെ സുഖവും, പ്രയാസങ്ങളും നമ്മള്‍ വേണ്ട വിതത്തില്‍ തന്നെ ഉള്‍ക്കൊണ്ടാല്‍ ഒരു പരിധിവരെ എല്ലാ ലളിതമായി അവസാനിപ്പിക്കാം എന്നാണ് തോന്നുന്നത് ...നന്നായി എഴുതി ..ആശംസകള്‍
ReplyDeleteവൈകിഎത്തുന്നവര്‍ - ഞാനും ആ കൂട്ടത്തിലാണ് കേട്ടോ.. ഇപ്പോഴാണ് ഇതിലെ ആദ്യമായി...സുഖവും ദു:ഖവുമെല്ലാം നാം തന്നെയാണ് സ്യഷ്ട്ടിക്കുന്നത്....നന്നായിരുന്നു,വായിച്ചു കൊണ്ടിരിക്കെ ശുഭപര്യവസായി ആകണമേ എന്ന പ്രാര്‍ത്ഥന ഉണ്ടായിരുന്നു.അങ്ങിനെ ആയപ്പോള്‍ ഒരു പാട് സന്തോഷം തോന്നി .....ആശംസകള്‍
ReplyDeleteപുതിയ ബ്ലോഗ്ഗര്‍ ആണ്. വരാന്‍ ൈവകി.നന്നായി എഴുതിയിരിക്കുന്നു..അവസാനം സന്തോഷമായി തീര്ര്‍ന്നത് നന്നായി....എഴുത്ത് തുടരുമല്ലോ
ReplyDeleteനല്ല ഭാഷ. ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു....
ReplyDeleteകൊച്ചുമോള്‍, എല്ലാ ഭാവുകങ്ങളും എഴുത്തിന്.....
വളരെ നല്ല ഒരു രചന
ReplyDeleteകഥക്ക് നല്ല ഫ്ലോയുണ്ട്
ഈ രചനക്ക് എന്‍റെ ആശംസകള്‍.
വളരെ നല്ല അവതരണം
ReplyDeleteപറഞ്ഞത് എല്ലാം ശെരി തന്നെ പക്ഷെ മെനിമെനി ടൈപ്പ്സ് പെണ്ണുങ്ങള്‍ ഉണ്ട് ..
ഇത് അതില്‍ പെട്ട ഒന്ന് ..
അടുത്ത ബ്ലോഗിന് എന്റെ എല്ലാ ആശംസകളും
ബൈ എം ആര്‍ കെ റഷീദ്
എന്‍റെ ആശംസകള്‍.നന്നായി എഴുതി .
ReplyDeleteപ്രശ്നങ്ങളേ ഏത് രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും അതിന്റെ പരിണാമം.
ReplyDeleteനല്ല അവതരണം ഒപ്പം ശൈലിയും .കഥയ്ക്ക് ഒഴുക്കുണ്ട് .കാര്യഗൌരവമുള്ള ആഖ്യാനം.ആശംസകള്‍
ReplyDeleteകുറച്ചു വാക്കുകളില്‍ ഒതുക്കിയ മികച്ച രചന ..ഇഷ്ടപ്പെട്ടു . ഇനിയും വരാം.
ReplyDeleteഇന്നു എല്ലാ കൂട്ടുകാരുടേയും വീട്ടി പോവാന്നു വെച്ചു, ചുമ്മാ...,സുഖമല്ലെ...
ReplyDeleteകൊള്ളാം ... വീണ്ടും വരാം ..
ReplyDeleteസ്നേഹാശംസകളോടെ...
സസ്നേഹം ....
വളരെ നന്നായി പറഞ്ഞു..
ReplyDelete( എല്ലാവരും ഹാജരായിട്ടുണ്ടല്ലോ ഇവിടെ
ഈ പാവം ഞാന്‍ അല്പം വൈകി കെട്ടോ..സോറി)
എഴുതുന്നത് എന്റെ അഭിപ്രായം മാത്രം:
ReplyDeleteവിവാഹം എന്ന ചടങ്ങോടെ ഒരു പെണ്‍കുട്ടിയെ കൈപിടിച്ച് കൂടിക്കൊണ്ട് വരുന്ന ഒരാള്‍ക്ക് മറ്റെന്തു ബന്ധങ്ങളും സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും അവളെ സംരക്ഷിക്കാനുള്ള ബാധ്യതയും കടമയുമുണ്ട്. മാതാപിതാക്കളുമായി പിനങ്ങണം എന്നല്ല, നിവര്‍ത്തിയില്ലേല്‍ സ്വന്ത വീടിനു പുറത്തു താമസിച്ചുകൊണ്ടും അയാള്‍ അത് ചെയ്തേ തീരൂ. പക്ഷേ ഇന്ന് ന്യൂക്ലിയര്‍ കുടുബങ്ങലായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചെറിയ പ്രശ്നങ്ങളില്‍ പോലും പഴയകാലത്തെപ്പോലെ രമ്യതയിലാക്കാന്‍ ഇത്തിരി വിട്ടുവീഴ്ച്ചാ മനോഭാവം ഉണ്ടാവുന്നില്ല. ഞങ്ങള്‍ക്ക് കാശുണ്ട് നീ ആരെയും കൂഞ്ഞെണ്ടാ, ഇതല്ലെങ്കില്‍ വേറൊരുത്തന്‍ നിനക്ക് ഭര്‍ത്താവ്. ആരാണ് വലിയവര്‍ എന്ന ഈ ചിന്താഗതിയാണ് ഇന്ന് കുടുംബ ജീവിതം ദിവോര്സില്‍ അവസാനിക്കാനുള്ള മുഖ്യ കാരണം.
അത് മാത്രമല്ല....മറ്റു പലതുമുണ്ട്.സമയം പോലെ ഇതും ഒന്ന് നോക്കിയേര്.
തിരക്കിനിടയില്‍ അല്‍പനേരം
പ്രിയമുള്ളവരേ,"വൈകിയെത്തുന്നവര്‍ " വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി അറിയിച്ചു കൊള്ളുന്നു ..നിങ്ങളുടെ ഏവരുടെയും സ്നേഹം നിറഞ്ഞ സഹകരണം ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു ...എല്ലാവരുടെയും സഹകരണം ന്റെ "നൊമ്പരക്കാറ്റ്"നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ...
ReplyDeleteഈ പുനസമാഗമം മധുരതരം..
ReplyDeleteഅവര്‍ എന്നെന്നും സുഖമായി കഴിയാന്‍ ദൈവം തുണയ്ക്കട്ടെ..
ഇതിലെ നായകന്‍ അല്‍പ്പം കൂടി സ്വന്തം ജീവിതത്തിനോട് ഉത്തരവാദിത്വം കാണിച്ചിരുന്നുവെങ്കില്‍ ഈ സന്തോഷം നേരത്തെ തന്നെ വീണ്ടെടുക്കാമായിരുന്നു.
ReplyDelete
ReplyDeleteI will be looking forward to your next post. Thank you
www.wixsite.com