Thursday, September 25, 2014

കിനാവ് പോലെ...

രാധ രണ്ടു പെണ്മക്കളുടെ അമ്മയാണ് . പെണ്മക്കള്‍ വളര്‍ന്നാൽ അമ്മമാരുടെ മനസ്സില്‍ തീയാണെന്നത് മിക്കവാറും കുട്ടികൾ ശ്രദ്ധിക്കാറില്ല. അവര്‍ക്ക് അവരുടെ സന്തോഷമാണ് വലുത്. മാതാപിതാക്കള്‍ എന്ത് സങ്കടം അനുഭവിച്ചാലും തനിക്കെന്ത് എന്നു കരുതുന്ന ന്യൂ ജനറേഷൻ കുട്ടികളും ഉണ്ട് . വീട്ടിലെ കഷ്ടപ്പാടും ഭര്‍ത്താവിന്റെ ഉപദ്രവവും ഒക്കെ സഹിച്ചു കഷ്ടപ്പെട്ടാണ്‌ അവർ മക്കളെ വളര്‍ത്തി വലുതാക്കിയത്. മൂത്ത മകള്‍ മീനാക്ഷി  കൈവിട്ടു പോയപ്പോള്‍ ആ മാതൃഹൃദയം എന്തുമാത്രം തേങ്ങിക്കാണും. അതെ രാധയുടെ മൂത്തമകള്‍ മീനാക്ഷി ഒരു ഉത്തരേന്ത്യൻ പയ്യന്റെ കൂടെ ഇരു ചെവിയറിയാതെ നാടുവിട്ടു . ഒരു പ്രമുഖ സര്‍ക്കസ് കമ്പനിയിൽ റിംഗ് മാസ്റ്ററായിരുന്നു അവൻ. ആരെന്നോ എന്തെന്നോ ആര്‍ക്കും അറിയില്ല വെറും ഒരാഴ്ചത്തെ പരിചയം . ഭാഷപോലും അവള്‍ക്ക് വശമില്ല . പിന്നെങ്ങിനെ ഇതൊക്കെ സംഭവിച്ചു ?
അവന്‍ അവളെ സംരക്ഷിക്കുമോ?
അതോ അവളെ ചതിയിൽപ്പെടുത്തുമോ ? ഇന്ന് മാധ്യമങ്ങളിലെല്ലാം നിറയെക്കാണുന്നത് ഇത്തരം വാർത്തകളാണല്ലോ. പൊന്നുപോലെ വളര്‍ത്തിയ തന്റെ മകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആ അമ്മയ്ക്കു നിശ്ചയമില്ല!
കൂടെയുള്ളവർ കുറ്റപ്പെടുത്താനും കളിയാക്കാനും മാത്രം. ഒരാശ്വാസവാക്കെങ്കിലും പറയാൻ ആരുമില്ലാതെ അവർ ആകെ മനമുരുകി. ഭാര്യക്കും മക്കള്‍ക്കും ചിലവിനു കൊടുക്കാൻ വരുമാനമുള്ള ജോലി ഉണ്ടായിട്ടും സ്വന്തം കാര്യത്തിനു പോലും പണം തികയാതെ വന്ന ഭര്‍ത്താവാണ് രാധയ്ക്കുള്ളത്, വിട്ടകന്ന മകളുടെദുർവിധിയും, ഇളയമകളുടെ ഭാവിയും അവരെ വല്ലാതെ വിഷമിപ്പിച്ചു. ആ അവസ്ഥയിലാണ് അവർ പാര്‍ടൈം ജോലിക്ക് സറീനയുടെ വീട്ടിലെത്തുന്നത്. അവളെ അവർ സ്വന്തംമകളെപ്പോലെ കണ്ടു സ്നേഹിച്ചു . അവരുടെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാ ബുദ്ധിമുട്ടുകളും ഇറക്കി വയ്ക്കാൻ  
സര്‍വ്വസ്വാതന്ത്രവും സറീന നല്‍കി . അവരെ മനസ്സ് നിറഞ്ഞു ആശ്വസിപ്പിച്ചിരുന്നു അവൾ. തിരക്കിനിടയിലെ ചില നേരങ്ങളില്‍ അവളും ഒന്നു മനസ്സുതുറക്കുന്നത്  അവരോടായിരുന്നു. അത് അവൾക്ക് വലിയൊരാശ്വാസവുമായിരുന്നു.
                                           സറീനയുടെ കൈവേദനയ്ക്കു ചികിൽസതേടി ഭർത്താവും അവളും ഒരായുർവേദ ആശുപത്രിയിൽ പോയിരുന്നു. കയ്യൊന്നു  തടവി ശരിയാക്കുന്നതിന് കാത്തിരിക്കുമ്പോൾ എന്തോ 
കാരണം പറഞ്ഞ് ഭർത്താവ് വീട്ടിലേയ്ക്കു പോയി.  ഒരു മണിക്കൂറിനുള്ളിൽ തിരികെവരികയും ചെയ്തു. തിരിച്ചു വീടെത്തിയപ്പോള്‍ ജോലി കഴിഞ്ഞു അവരേയും കാത്ത് റോഡിൽ രാധ നില്‍ക്കുന്നുണ്ടായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ അന്ന് സ്ഥലം വിട്ട അവരെ നോക്കി വിഷമിച്ചു നിന്നപ്പോള്‍ സമയം വൈകിയതു കൊണ്ടാവും എന്നു പറഞ്ഞു ഭര്‍ത്താവ് ആശ്വസിപ്പിച്ചു .പിറ്റേന്ന്  പതിവുപോലെ അതിരാവിലെ വന്ന അവർ ഒരു ജോലിയും ചെയ്യാതെ സറീന അടുക്കളയില്‍ വരുന്നതും നോക്കി നിന്നു. അവളെത്തുമ്പോള്‍ തറയിലിരുന്നു കരയുന്ന രാധയെയാണ് കണ്ടത്.  അവളെ കണ്ടയുടന്‍ അവരെഴുന്നേറ്റു അവളുടെ കൈ രണ്ടും ചേര്‍ത്തുപിടിച്ചു ഉറക്കെ പൊട്ടി ക്കരഞ്ഞു . അവളുടെ ചോദ്യങ്ങൾക്കൊന്നും 
ഉത്തരമില്ല അവരുടെ ഭർത്താവ് ഉപദ്രവിച്ചതാവാം,പക്ഷേ ആ വീട്ടിൽ ജോലിയ്ക്കുവരുന്നതിലൊന്നും അയാൾക്കെതിർപ്പുള്ളതായറിയില്ല . 
പിന്നെന്തായിരിക്കാം..! ഇനി അയാൾക്കെന്തെങ്കിലും അപകടം.
അതോ ഇനി മക്കൾക്കായിരിക്കുമോ..
                
               അവള്‍ക്കാകെ പരിഭ്രമമായി. എല്ലാ കാര്യങ്ങളും തന്നോട് തുറന്നുപറയാറുള്ള അവരുടെ പതിവില്ലാതെയുള്ള പ്രകടനം അവളെ അൽഭുതപ്പെടുത്തി. കരഞ്ഞു കുഴഞ്ഞിരുന്ന അവരെ പൊക്കി എണീപ്പിച്ചു കസേരയിൽ ഇരുത്തി. നിർബന്ധിച്ചു ചായ കുടിപ്പിച്ചു. അൽപ്പമൊരാശ്വാസം കണ്ടപ്പോൾ അവൾ വീണ്ടും കാര്യങ്ങളന്വേഷിച്ചു . വളരെ വിഷമത്തോടെ അവർപറഞ്ഞതുകേട്ട് അവൾഞെട്ടിത്തരിച്ചുപോയി! താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ ഭര്‍ത്താവ് അവരോടു മോശമായി പെരുമാറിയത്രേ!.
ഇല്ല ഇതൊരിക്കലും വിശ്വസിക്കാനാവില്ല!       
അനാരോഗ്യവും അവശതയുമൊക്കെ അലട്ടിയിരുന്ന ആ പാവം സ്ത്രീയോട് അദ്ദേഹമതുചെയ്യുമെന്നു സ്വപ്നത്തിൽപ്പോലും കരുതാനാവില്ല!
പക്ഷേ, ഇവരെന്തിനാണ് തന്നോടു കള്ളം പറയുന്നത്. നിങ്ങൾക്കിതെങ്ങിനെ എന്നോട് പറയാൻ മനസ്സ് വന്നു. സമൂഹത്തില്‍ അറിയപ്പെടുന്ന, നിലയും വിലയുമുള്ള, ആ മനുഷ്യനെക്കുറിച്ച് ഇത്തരമൊരു നുണപറയാൻ ആരാണ് നിങ്ങളെ ചട്ടം കെട്ടിയത്?. അവള്‍ ഒരു സിംഹത്തെപ്പോലെ ഗർജിക്കുകയായിരുന്നു. എങ്കിലും വളരെ ശാന്തമായി തന്നെ ആ സ്ത്രീ തുടര്‍ന്നു. കുഞ്ഞ് എന്തുവേണമെങ്കിലും എന്നെ പറഞ്ഞോളൂ, കേള്‍ക്കാൻ ഞാൻ ഒരുക്കമാണ്. ഇന്നലെ ഇവിടെ നിന്നും പോയ ആ നിമിഷം മുതല്‍ ഈ സമയം വരെ നന്നായി ആലോചിച്ചിട്ട്‌ തന്നെയാണ് ഞാന്‍ കുഞ്ഞിന്റെ മുന്നിൽ ഇപ്പോൾ നില്‍ക്കുന്നത് . ഇത് ഇപ്പോൾ ഞാൻ പറഞ്ഞില്ല എങ്കിൽ കുഞ്ഞിനോടു കാണിക്കുന്ന വലിയൊരു ചതിയായിരിക്കും. ഭര്‍ത്താവിനെ ഇനിയെങ്കിലും കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. ചതിയനാണയാള്‍ ! കുഞ്ഞിന്റെ മനസ്സ് തുറന്ന നിഷ്കളങ്ക സ്നേഹത്തിന് അര്‍ഹതയില്ലാത്തവനാണ് കുഞ്ഞിന്റെ ഭര്‍ത്താവ് . ഇനിയെങ്കിലും അതൊന്നു മനസ്സിലാക്കണം അതുകൊണ്ടുതന്നെയാണ് ഞാൻ ഈ കാര്യം തുറന്നുപറയാന്‍ തീരുമാനിച്ചതു തന്നെ. എന്നെ എന്തു വേണമെങ്കിലും പറയാം. ഒക്കെ ഞാന്‍ കേള്‍ക്കുകയും ചെയ്യും എന്നാലും കുഞ്ഞ് ഇതറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ നാളെ ഒരു സമയം ഞാന്‍ കുറ്റവാളിയാകേണ്ടിവരും!
                                   
       ഒരായിരം മുള്ളാണികള്‍ ഒന്നിച്ചു ശരീരത്തിൽ തറഞ്ഞു കയറുന്ന വേദന , മനസ്സ് തകർന്നുപോയിരുന്നു. അവള്‍ പോലുമറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു . ഒന്ന് ചലിക്കുവാന്‍ പോലുമാകാതെ അങ്ങനെ നിന്ന അവളെ ഭര്‍ത്താവ് എണീറ്റ്‌ വന്നു വിളിച്ചുകൊണ്ടുപോയി വണ്ടിയില്‍ ഇരുത്തി, വണ്ടിയോടിച്ചു കുറെ ദൂരം പോയി .  വിജനമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തിയിട്ടും ഒന്നുമുരിയാടാതെയിരിക്കുന്ന സറീനയോട് അയാൾ പറഞ്ഞു
ആ സ്ത്രീ എന്ത് പറഞ്ഞു എന്ന് ഞാന്‍ കേട്ടില്ല പക്ഷെ നിന്റെ നിൽപ്പും ഭാവവും 
ഒക്കെ കണ്ടപ്പോള്‍ കാര്യം എനിക്കൂഹിക്കാവുന്നതേയുള്ളൂ. ഇത്രയും കാലം നീ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. അവൾ കണ്ണുതുടച്ചുകൊണ്ട് അയാളെ നോക്കി.
എന്താണത് എന്നവൾ ചോദിച്ചില്ല എങ്കിലും  അടക്കിയ സ്വരത്തിൽ അയാൾ പറഞ്ഞു.
സറീന..എനിക്കൊരു രോഗമുണ്ട്‌. നിന്നെ അറിയിക്കാതെ ഇതുവരെകൊണ്ടുനടന്ന ഒരു പ്രത്യേകതരം രോഗം..!
അവൾ നടുങ്ങി.
ഇന്നലെ നടന്നതൊക്കെ ആ രോഗത്തിനടിമപ്പെട്ടതുകൊണ്ടാണത്രേ..! ഭര്‍ത്താവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ.
ആ സ്ത്രീ പറഞ്ഞതത്രയും കളവായിരുന്നു എന്നു കേള്‍ക്കാൻ കൊതിച്ച അവളോട്‌ അയാള്‍ നേരിട്ട് നടത്തിയ കുമ്പസാരം അവള്‍ക്കു താങ്ങാന്‍ പറ്റുന്നതിനുമപ്പുറമായിരുന്നു.
അന്യ സ്ത്രീകളോട് മോശമായി പെരുമാറുന്ന രോഗമോ !
അവള്‍ ആദ്യമായി കേള്‍ക്കുകയാണിങ്ങനെയൊന്ന്!
വീണ്ടും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു . ചികിൽസിച്ചിരുന്നെന്നോ, ധ്യാനത്തിനു പോയിരുന്നെന്നോ ..അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും അവൾക്കുമനസ്സിലാകുമായിരുന്നില്ല ചെവിയിൽ അപരിചിതമായൊരു ശബ്ദമങ്ങനെ വന്നുപതിച്ചുകൊണ്ടിരുന്നു!
ഒടുവിൽ അവളുടെ കയ്യിൽ കുറെ പണം കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു. നീ തന്നെ ഇതവര്‍ക്ക് കൊടുത്തേക്കു. പുറത്താരും അറിയരുതെന്ന് പ്രത്യേകം പറയുക. മാത്രമല്ല നിന്റെ മനസ്സില്‍ നിന്നും എല്ലാം ഇതോടെ കളയുകയും വേണം.!
ആ നോട്ടുകളും അയാളുടെ വാക്കുകളും അവളിൽ വിഭ്രാന്തിയുണ്ടാക്കി. പാതി  മരിച്ച ഹൃദയത്തിലേയ്ക്ക് ചുട്ടുപഴുത്ത കുന്തമുന കുത്തിയിറക്കുകയായിരുന്നു അയാൾ!
ജീവച്ഛവമായി അയാളെ അനുഗമിച്ചു ഒരുവിധത്തിൽ വീടെത്തി. അയാളാകട്ടെ ഒന്നും സംഭവിക്കാത്തവണ്ണം പതിവുപോലെ കുളിച്ചു, കഴിച്ചു പിന്നെ സ്ഥലം വിട്ടു. ആ വലിയ വീട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നും ഇരുന്നും കിടന്നും  ചിന്തിച്ചു ചിന്തിച്ചു ഭ്രാന്തുപിടിക്കുന്ന അവസ്ഥയിലായി അവള്‍.
                                           രാത്രി പതിവിലും വൈകിയാണ് അയാൾ അന്ന് വീട്ടിലെത്തിയത്.  നീ ഇതുവരെ ഉറങ്ങിയില്ലേ എന്ന ചടങ്ങുമാത്രം നടത്തി  കഴിക്കാന്‍ പോലും നില്‍ക്കാതെ കിടന്നുറങ്ങുകയും ചെയ്തു . ഇരുട്ടിലേക്ക് കണ്ണ് തുറന്നുപിടിച്ചു കുത്തിയിരുന്നു നേരം വെളുപ്പിച്ചു അവൾ.!
              ഏതാനും ദിവസങ്ങൾക്കപ്പുറം രാധ പറഞ്ഞകാര്യങ്ങളെല്ലാം അവർതന്നെ മാറ്റിപ്പറഞ്ഞു.അങ്ങിനൊന്നു നടന്നിട്ടില്ലത്രേ! ആ മൊഴിമാറ്റം അവൾക്കൊട്ടും ആശ്വാസമേകിയില്ല. മറിച്ച് ഉള്ളിലെ അഗ്നി വീണ്ടും ആളിക്കത്തുകയാണു ചെയ്തത്. ആ മൊഴിമാറ്റം സത്യമെങ്കിൽ അന്നവർ എന്തിനാണു നുണപറഞ്ഞത്. അതു നുണയെങ്കിൽ, ഭർത്താവ് എന്തിനാണു ചെയ്തെന്ന് ഏറ്റുപറഞ്ഞത്..?എന്തിനാണയാൾ ഇല്ലാത്തൊരു രോഗം പറഞ്ഞ് തന്നെ വിശ്വസിപ്പിച്ചത്..! എന്തിനാണു പണംതന്ന്  തന്നോട് അവരെ ഒതുക്കാൻ പറഞ്ഞത്? ഒരായിരം ചോദ്യശരങ്ങൾ ഹൃദയത്തിലാഴ്ന്നിറങ്ങുമ്പോഴും കരയാനാവാതെ മരവിച്ചമനസ്സുമായി ഓരോ ചോദ്യങ്ങൾക്കും ഉത്തരം തേടുകയാണവൾ,  അന്നും ഇന്നും!


68 comments:

  1. ഒരായിരം ചോദ്യശരങ്ങൾ ഹൃദയത്തിലാഴ്ന്നിറങ്ങുമ്പോഴും കരയാനാവാതെ മരവിച്ചമനസ്സുമായി ഓരോ ചോദ്യങ്ങൾക്കും ഉത്തരം തേടുകയാണവൾ, അന്നും ഇന്നും!

    ReplyDelete
  2. കഥകളെന്നു തോന്നാവുന്ന എത്രയോ സംഭവങ്ങള്‍ നമുക്ക് ചുറ്റും. പലപ്പോഴും എല്ലാം കേട്ടു നെടുവീര്‍പ്പ് ഇടാന്‍ മാത്രമേ സാധിക്കാറുള്ളു.

    ReplyDelete
    Replies
    1. സത്യം ..!!
      ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദിണ്ട് റാംജി ...

      Delete
  3. Replies
    1. പാവം സറീനാ! നിലനില്പുനോക്കാന്‍ മിടുക്കുള്ളവരും,അഭിനയചാതുരിയുള്ളവരും നിറഞ്ഞ ഈ കപടലോകത്ത് നിഷ്കളങ്കരായ സറീനാമാര്‍ക്ക് ഉത്തരംത്തേടി ഉഴറാനല്ലാതെ എന്തു ചെയ്യാനൊക്കും?!! ആശംസകള്‍

      Delete
  4. Asadharanathwamulla sadharanathwangal..

    ReplyDelete
  5. ജീവിതം ചിലപ്പോഴൊക്കെ ഒരു കടങ്കഥ പോലെയാണു നമ്മള്‍ അന്ധമായി വിശ്വസിക്കുന്ന ചിലര്‍ മുഖം മൂടിയണിഞ്ഞവരാണെന്നരിയുമ്പോള്‍ പലപ്പോഴും നാം തകര്‍ന്നു പോയെന്നു വരും. വളരെ മനോഹരമായ ആവിഷ്കാരം...മനസ്സില്‍ പതിയുന്നതരത്തില്‍ എഴുതി...ഭാവുകങ്ങള്‍ നേരുന്നു.....ഒരായിരം ചോദ്യശരങ്ങൾ ഹൃദയത്തിലാഴ്ന്നിറങ്ങുമ്പോഴും കരയാനാവാതെ മരവിച്ചമനസ്സുമായി ഓരോ ചോദ്യങ്ങൾക്കും ഉത്തരം തേടുകയാണവൾ, അന്നും ഇന്നും!

    ReplyDelete
  6. ജീവിതത്തിന്റെ ക്രൂരമായ മുഖം അഭിമുഖീകരിക്കാൻ വിധിക്കപ്പെട്ട എത്ര ജീവിതങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്....

    ReplyDelete
  7. സത്യം ഭാവനയെക്കാള്‍ എത്രയോ വിചിത്രമാണ്

    ReplyDelete
  8. അതൊരു പ്രത്യേകതരം രോഗമാണ്. ചികിത്സ അത്യാവശ്യമുള്ള ഒരു രോഗം!

    ReplyDelete
  9. പല യാഥാർത്യങ്ങളും കിനാവ്
    പോലെ തന്നെ ആണ്.വിശ്വസിച്ചാലും
    ഇല്ലെങ്കിലും

    ReplyDelete
    Replies
    1. അതേ വിശ്വസിച്ചാലും ഇല്ലെങ്കിലും !

      Delete
  10. യഥാര്‍ത്ഥ ജീവിതം ഏറ്റവും വലിയ കെട്ടുകഥയ്ക്കും അപ്പുറത്താണ്.

    ReplyDelete
  11. ജീവിതം ഇങ്ങിനെയൊക്കെയാണ് സുഹൃത്തേ..

    ReplyDelete
  12. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങലാണെ ന്നു അറിയാമെങ്കിലും ഈ ബ്ലോഗ്ഗിൽ വരുന്ന എല്ലാ എഴുത്തും അവിശ്വസനീയമായാണ് തോന്നാറുള്ളത് .. ചിലരുടെ ക്രൂരത .. മറ്റു ചിലരുടെ വേദന ..നിസഹായരായി ചില ജന്മങ്ങൾ .. അതികവും സ്‌ത്രീകൾ ...
    അത് ഭർത്താവിൽ നിന്നയാൽ അതിന്റെ വേദനയിൽ കൂടുതൽ മറ്റൊന്നില്ല ...😢

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. താങ്ക്സ് ഖാദു ... ഖാദുവിന്റെ കമന്റ്‌ മനസ്സിലാകാഞ്ഞിട്ടാണ് രെന്‍ഞ്ചു അഭിപ്രായപ്പെട്ടതെന്നു തോന്നുന്നു

      Delete
    3. ഹഹഹ... സത്യത്തില്‍ എനിക്ക് മനസിലായില്ല...ഒരു വാചകത്തെ രണ്ടു സമയം രണ്ടു രീതിയില്‍ രണ്ടു ചിന്തകളോടെ വായിച്ചാല്‍ അതിലെ ഉള്ളടകം തീര്‍ത്തും വ്യത്യസ്തം ആയിരിക്കും എന്ന് എനിക്കിപ്പോള്‍ മനസിലായി...
      ഖാദുവിനോട് ക്ഷേമ ചോദിക്കുന്നു.

      Delete
    4. This comment has been removed by the author.

      Delete
  13. നമ്മുടെ സമൂഹത്തില്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവം.ഇത് സമൂഹത്തോടുള്ള പ്രേതിക്ഷേതാമോ ഒരു നല്ല ഗുണപാഠം ഒന്നും അല്ല.പക്ഷെ,നമ്മള്‍ നമ്മളെ തന്നെയും മറ്റുള്ളവരെയും വിലയിരുന്നതിനു വേണ്ടി നമ്മളെ ചിന്ധിപ്പിക്കുന്നതിനു സഹായകം ആണ്.REALLY GREAT SISTER

    ReplyDelete
  14. നമ്മൾ ഇത്രക്ക് മണ്ടിയോ മണ്ടനോ ആവാതിരിക്കാം. വലിയ നിഷ്കളങ്കതയും ഗുണം ചെയ്യിലെന്ന് വിശ്വസിക്കേണ്ടിവരുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. വലിയ നിഷ്കളങ്കതയില്‍ ഒരു കാര്യവുമില്ലാന്നു മനസ്സിലായി വീ കെ :(

      Delete
  15. നല്ല ചിന്ത...
    ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്...

    ReplyDelete
    Replies
    1. ജീവിതം തന്നെ ചോദ്യചിഹ്നമല്ലേ മുബു !

      Delete
  16. ജീവിതമെന്നാല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പട്ടികയാണ് ,സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  17. പാവം പാവം സറീന . കപടതകൾ തിങ്ങിയ ലോകത്ത് ഇങ്ങനെ എത്ര പാവങ്ങൾ ... ഈ കഥ. ഹൃദയത്തെ തൊടുന്ന ഈ എഴുത്തിനു ആശംസകൾ.

    ReplyDelete
  18. രാധയും സെറീനയും കുറ്റക്കാരാണെന്ന് പറയേണ്ടിവരും. പൊതുസമൂഹത്തിന്റെ പ്രതീകങ്ങളാണവർ. മറ്റുള്ളവരുടെ ചെയ്തികളെ പഴിച്ച് സമാധാനവും സന്തോഷവും കളയുന്നവർ. മക്കൾപോലും ഇഷ്ടപ്പെടുമോ....

    ReplyDelete
    Replies
    1. അവരും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു ഹരി ..

      Delete
  19. ഈ അസുഖം തന്നെയാണോ പണ്ട് പി.ജെ ജോസഫിന് ബിമാനത്തില്‍ വെച്ചുണ്ടായത്? :)
    ഇത്രയും പേരുടെ ജീവിതാനുഭവങ്ങള്‍ കൈമുതലായുള്ള കൊച്ചുമോള്‍ക്ക് സീരിയലില്‍ തിരക്കഥയെഴുതാനാവും.

    ReplyDelete
    Replies
    1. ജോസേ അതും ഈ അസുഖം തന്നേ :) ഹും ഒരു സിനിമ അങ്ങ് പിടിച്ചാലോന്നാ ഇപ്പൊ ചിന്ത :)

      Delete
  20. ഇത്തരം 'രോഗി'കൾ കൂടി വരുന്ന കാലമാണല്ലോ ഇത്‌...

    ReplyDelete
  21. പലരില്‍ ചിലര്‍ :(

    അക്ഷരങ്ങള്‍ ബോള്‍ഡ് ആയി കൊടുക്കാതെ , പോസ്റ്റ്‌ എഡിറ്റ്‌ ചെയ്താല്‍ വായനാസുഖം കൂടും, അത് പോലെ ഫോണ്ട് ക്രമീകരണവും ശ്രദ്ധിക്കുക.

    ReplyDelete
    Replies
    1. ഇതിലെ സെറ്റിംഗ്സിന്റെ എന്തോ പ്രോബ്ലം ആണെന്ന് തോന്നുന്നു ഫൈസലേ എത്ര നോക്കിയിട്ടും അത് മാറ്റാന്‍ പറ്റണില്ല ..:(

      Delete
  22. ബല്ലാത്ത സൂക്കേട് തന്നെ.!
    ഇതയാളേയും കൊണ്ടേ പോകൂ..

    ReplyDelete
    Replies
    1. ഒന്നും പറയാനില്ല .. താങ്ക്സ് ഈ വരവിന്

      Delete
  23. കഥയ്ക്കും അപ്പുറമാണ് നടക്കുന്ന സംഭവങ്ങള്‍.. :(

    ReplyDelete
  24. ഒരുപാട് വൈകിയെന്നറിയാം...
    എങ്കിലും...
    ഞാൻ ആശംസയുടെ ഒരൊപ്പ് വെക്കുന്നു ഈ പോസ്റ്റിന്റെ താഴെ...

    ചിലർക്ക് പറഞ്ഞാൽ മനസ്സിലാവും. ചിലര്ക്ക് കൊണ്ടാലേ മനസ്സിലാവൂ
    :)

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം അബൂതി ..

      Delete
  25. ഇമ്മാതിരി സ്വഭാവക്കാരുടെ എണ്ണം സമൂഹത്തില്‍ അനുദിനം പെരുകുകയാണ്... അതെ ഇത് ഒരുതരം രോഗം തന്നെയാണ്..... നല്ല എഴുത്ത് ഭാവുകങ്ങള്‍!

    ReplyDelete
  26. ഇത് നല്ല പെട കൊടുക്കേണ്ട അസുഖമാണ്. ഈ ബ്ലോഗ്ഗില്‍ കൊച്ചുമോള്‍ കുറിച്ചിടുന്ന പല അനുഭവങ്ങളും പലയിടത്തും ജീവിതാനുഭവങ്ങളായി കണ്ടു മറന്നിട്ടുണ്ട്. മറ്റു പല കഥാപാത്രങ്ങളും .. രൂപങ്ങളുമായി.

    വായന വൈകി.

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം വേണുവേട്ടാ ..

      Delete
  27. ശ്ശോ!!ഇപ്പോ സറീനക്ക്‌ ശരിക്കും വട്ടായിക്കാണുമല്ലോ..

    ReplyDelete
    Replies
    1. ജീവിതം ന്തെന്നു പഠിച്ചു ...ഇപ്പോള്‍ ജീവിക്കാന്‍ പഠിക്കുന്നു സുധീ ..

      Delete
  28. സറീന ഇതാ വേറൊരു ദുരന്ത കഥാപാത്രം
    പിന്നെ
    ഇന്ത്യയിൽ ഇത്തരം ഏറ്റവും കൂടുതൽ ഞരമ്പ്
    രോഗികൾ ഉള്ളത് നമ്മുടെ നാട്ടിലാണെത്രെ...!

    ReplyDelete
  29. നിഷ്കളങ്ക സ്നേഹത്തിന് വിലയില്ലാതാകുമ്പോള്‍...... ജീവിതം നിരര്‍ത്ഥകമാകും...... കഥ നന്നായി ആശംസകൾ.....

    ReplyDelete
  30. ആനുകാലിക സംഭവങ്ങളോട് തുല്യമായ കഥ...മൊഴിമാറ്റം ഇപ്പോൾ തുടർക്കഥയാണല്ലോ.

    ReplyDelete

Related Posts Plugin for WordPress, Blogger...