Saturday, June 8, 2013

'വെള്ളിമേഘങ്ങള്‍"'


                          

               ഒരിക്കല്‍‍ കൂട്ടുകാരുടെ സംസാരത്തിന്നിടയില്‍ ഒരു കൂട്ടുകാരി പറഞ്ഞു മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല രസമാണെന്ന്.. നല്ല സരസമായ സംഭാഷണശൈലി ...പ്രസംഗം കേള്‍ക്കുമ്പോള്‍ സാധാരണ ഉറങ്ങുന്നവര്‍ പോലും നല്ല ഉന്മേഷത്തോടെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരിക്കാറുണ്ട് ...കൂട്ടുകാരിയുടെ ഈ പുകഴ്ത്തലും,അദ്ദേഹത്തിന്റെ വിവരങ്ങളും കേട്ട അന്ന് മുതല്‍  അദ്ദേഹത്തെ ഒന്നു കാണാനും സംസാരിക്കാനും എനിക്കുണ്ടായ ആഗ്രഹം ഞാന്‍  അവളോട്‌  തുറന്ന് പറയുകയും ചെയ്തു . വഴിയുണ്ടാക്കാം എന്നു പറഞ്ഞിരുന്നെങ്കിലും ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷം ഈ സംഭവം മറക്കുകയും ചെയ്തിരുന്നു . 
                                                                Y W C A യിലെ മെമ്പര്‍ ആയ എന്റെ സുഹൃത്ത് അന്ന് അവിടുത്തെ പ്രസിഡന്റ്‌ ആയിരുന്ന പ്രൊഫസര്‍ ബേബികുട്ടി ആന്റി യോട് എന്റെ ആഗ്രഹം പറഞ്ഞു . ആന്റി അപ്രതീക്ഷിതമായി തിരുമേനിയുടെ പിറന്നാള്‍ ദിവസം എന്നെ വിളിച്ചു . കൂടെ പോന്നോളൂ എന്നു പറഞ്ഞു . എനിക്ക് ആകെ ടെന്‍ഷനായി  കൂട്ടുകാരിയുടെ സഹായത്തോടെതന്നെ  വീട്ടില്‍ നിന്ന് പെര്‍മിഷനും വാങ്ങി ഞങ്ങള്‍ അഞ്ചുപേര്‍ അങ്ങനെ തിരുമേനിയെ കാണാന്‍ അരമനയില്‍ എത്തി .
                                        
                             ഉച്ച കഴിഞ്ഞ് അവിടെ എത്തിയ ഞങ്ങളെ  വളരെ സന്തോഷത്തോടെ അദ്ദേഹം സ്വാഗതംചെയ്തു . വളരെനേരത്തെ അനര്‍ഗളമായ സംസാരമധ്യേ അദ്ദേഹം ചോദിച്ചു നിങ്ങള്‍ എല്ലാരും ഒരേ പള്ളിക്കാരാണോ എന്ന്. ഞാന്‍  ഒരന്യജാതിക്കാരിയെന്ന് ആന്റിയില്‍   നിന്നുമറിയുമ്പോഴുണ്ടാകുന്ന പ്രതികരണമോര്‍ത്ത് ശരിക്കും ഒരു  ചെറിയ ആധിയുണ്ടായിരുന്നു മനസ്സില്‍. എന്റെ ആശങ്ക അസ്ഥാനത്താക്കി വാത്സല്യപൂര്‍വ്വം  ചിരിച്ചുകൊണ്ട്  എന്റെ നെറുകയില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു..! , വീണ്ടും ഏറെനേരം  സംസാരിച്ചു. ആ നല്ല നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍കഴിയുന്നില്ല..! സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ചെറിയ ഉറക്കത്തില്‍ ആണോ തിരുമേനി ഇരിക്കുന്നതെന്ന് എനിക്ക് തോന്നി  . പിന്നീട്  ആ സംശയം കൂടെ ഉള്ളവരോട് സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു രാവിലെ മുതല്‍ റസ്റ്റ്‌ ഇല്ലാതെ വിസിറ്റെഴ്സിനോട് സംസാരിക്കുന്നതല്ലെ, മാത്രമല്ല ഇപ്പോള്‍ ഊണ് കഴിഞ്ഞു വന്നിരിക്കുന്നതിന്റെ ആലസ്യവുമാകാം എന്ന് . ആ മയക്കത്തിലും വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ക്കുമുന്നില്‍ സംസാരിച്ചുകൊണ്ടേയിരുന്നു അദ്ദേഹം. ഏറെ സമയത്തിനുശേഷം അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി ഞങ്ങള്‍ തിരിച്ചിറങ്ങുമ്പൊള്‍ എന്റെ  മനസ്സു നിറഞ്ഞിരുന്നു..!


                                                                           
ഇന്ന്  പത്രത്തില്‍ ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടുപോയി. മാര്‍ത്തോമാ സഭയുടെ മേല്‍സ്ഥാനത്ത് 60 വര്ഷം തികച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയോടുള്ള കുറച്ചു ചോദ്യങ്ങളും തിരുമേനിയുടെ ഉത്തരങ്ങളും ശ്രീ. സാക്കിര്‍ ഹുസൈന്‍  ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അത്ഭുതത്തോടെ തേടിക്കൊണ്ടിരുന്ന  ഉത്തരവുമുണ്ടായിരുന്നു.വളരെ  സന്തോഷത്തോടെ അത് നിങ്ങളോടു പങ്കുവയ്ക്കുന്നു .
 ചോദ്യം :രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ദിവസവും അനുഗ്രഹം തേടിയും , സൗഹൃദം പുതുക്കാനും , താങ്കളുടെ അടുത്ത് വരുന്നു . സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും മടുപ്പിക്കാറുണ്ടോ ? ഉണ്ടെങ്കില്‍ എങ്ങിനെയാണ് അതിനെ മറികടക്കുന്നത് ?  
ഉ : ആളുകള്‍ വരുമ്പോള്‍ ഞാന്‍ സംസാരിക്കുകയാവും . എന്റെ ചില വാക്കുകള്‍ കേട്ടാല്‍ അവര്‍ സംസാരിച്ചു തുടങ്ങും . പിന്നെ ഞാന്‍ ഉറങ്ങിയാല്‍ മതി . അത് അവര്‍ അറിയുകയുമില്ല . ഫാന്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതിയുടെ ഒരു ശക്തിയാണതു . ജനങ്ങളുമായി ആശയങ്ങള്‍ പങ്കിടുമ്പോള്‍ ഞാന്‍ പുതിയൊരു ലോകത്തില്‍ പ്രവേശിക്കുന്നു..!
                               അദ്ദേഹത്തിന്റെ വാക്കുകളും ആ വാത്സല്യവും, അനുഗ്രഹവും ഒരു കുളിരായി എന്നെയിപ്പോഴും തഴുകുന്നു.                                                     
തിരുമേനിക്ക്  എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

72 comments:

  1. തിരുമേനിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

    ReplyDelete
  2. ക്രിസോസ്റ്റം തിരുമേനിയുടെ രസകരമായ സംഭാഷണ ശൈലിയെപ്പറ്റി ഒത്തിരി കേട്ടിട്ടുണ്ട്.. അത് നേരിട്ട് അനുഭവിക്കാൻ സാധിച്ചല്ലോ..

    ReplyDelete
  3. അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.ചില നല്ല വ്യക്തികള്‍ അങ്ങിനെയാണ്. അവരുടെ വ്യക്തിത്വത്തിന്റെ അത്ഭുതകരമായ സിദ്ധികൊണ്ട് ആരെയും അവരിലേക്ക് അടുപ്പിക്കും. അദ്ദേഹത്തെക്കുറിച്ച് അറിയിച്ചതിന് നന്ദി....

    ReplyDelete
  4. അറിഞ്ഞിടത്തോളം അദ്ദേഹം സരസനും മനുഷ്യസ്നേഹിയുമാണ്.അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു ജനുസ്സ്.

    ReplyDelete
  5. പരിചയപെടുത്തലാണ്...നന്നായി അദ്ധേഹത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞല്ലോ.

    ReplyDelete
  6. നല്ല പരിചയപ്പെടുത്തല്‍ ആയി.

    ReplyDelete
  7. തിരുമേനിയെ പറ്റി ആനുകാലികപ്രസിദ്ധീകരണങ്ങളില്‍
    കൂടിയും,ദൃശ്യമാധ്യമങ്ങളില്‍ കൂടിയുംഅറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
    മനുഷ്യസ്നേഹിയായ തിരുമേനിക്ക് എന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍

    ReplyDelete
  8. നമ്മുടെ രാഷ്ട്രീയനേതാക്കൾ ഈ ഉറക്കത്തിന്റെ കാര്യം മനസ്സിലാക്കിയിട്ടുണ്ട്‌. അവർക്ക്‌ ഫാനിന്റെ ആവശ്യമൊന്നുമില്ല. AC മതി.

    ReplyDelete
  9. തിരുമേനിയെ കുറിച്ച് കേട്ടിട്ടേയുള്ളൂ, കൊച്ചുവിനു അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു....

    ReplyDelete
  10. ഫലിതസാമ്രാട്ട്

    ReplyDelete
  11. നന്മകൾ നേരുന്നു, നല്ല മനുഷ്യർ ഇനിയും ഇനിയും വരട്ടെ നന്മ വിതറാൻ

    ReplyDelete
  12. നര്‍മ രസം , നിഷ്കളങ്കത തിരുമേനിക്ക് ദീര്ക്കായുസ് ഉണ്ടാകട്ടെ......

    ReplyDelete
  13. പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട്,അഭിനന്ദനങ്ങള്‍.

    ReplyDelete
  14. വായിച്ചിരുന്നു... ചിലര് അങ്ങിനെ ആണ്...
    ഗൗരവമുള്ള വിഷയങ്ങൾ പോലും നരമ
    ഭാവനയോടെ സമീപിക്കുമ്പോൾ ഫലം കൂടുതൽ
    പോസിറ്റീവ് ആകുന്നു..

    ReplyDelete
  15. ഇത് മുന്പ് വായിച്ചിരുന്നു എല്ലാവര്ക്കും ദൈവം നല്ലത് വരുത്തട്ടെ

    ReplyDelete
  16. DEAR KOCHOOSE തിരുമേനിയെ കുറിച്ച് കേട്ടിട്ടേയുള്ളൂ, അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു....
    www.hrdyam.blogspot.com

    ReplyDelete
  17. @ ജിമ്മി ജോണ്‍ , Pradeep Kumar , vettathan g , aneesh kaathi , Vp Ahmed , Cv Thankappan , Madhusudanan Pv , Mubi , ajith , ഷാജു അത്താണിക്കല്‍ , മഴയിലൂടെ....., Mohamedkutty മുഹമ്മദുകുട്ടി , ente lokam , കൊമ്പന്‍ , SHAMSUDEEN THOPPIL പ്രിയരേ നിങ്ങള്‍ക്കെല്ലാര്‍ക്കും ന്റെ നന്ദിയും , സ്നേഹവും

    ReplyDelete
  18. തിരുമേനിയുടെ നർമ്മഭാഷണങ്ങൾ ഈ രൂപത്തിൽ കുറച്ച് വായിച്ചിട്ടുണ്ട്..
    സന്തോഷം..

    ReplyDelete
  19. തിരുമേനിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

    ReplyDelete
  20. നല്ല പങ്കുവയ്ക്കല്‍ കൊച്ചുമോള്‍... അഭിനന്ദനങ്ങള്‍.
    ക്രിസോസ്റ്റം തിരുമേനിയുടെ നര്‍മ്മജീവിതത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അവയില്‍ ഒന്ന് ഇതാ... ഒരിക്കല്‍ അദ്ദേഹം ഒരു സമ്മേളനത്തിനെത്തി. നിശ്ചയിച്ച സമയത്തിനു മുമ്പു തന്നെ എത്തിയ ക്രിസോസ്റ്റത്തെ കണ്ട് കുറേ കുട്ടികള്‍ അടുത്തു കൂടി. ഒരു കഥ പറയണമെന്നായിരുന്നു അവരുടെ ആവശ്യം. അദ്ദേഹം പറഞ്ഞു-
    കഥയൊന്നും വേണ്ട... നമുക്കൊരു കളി കളിക്കാം...
    കുട്ടികള്‍ക്ക് ഉത്സാഹമായി. അദ്ദേഹം തുടര്‍ന്നു-
    ഞാന്‍ രാജാവ്... നിങ്ങളെല്ലാവരും എന്റെ അനുചരന്മാര്‍. രാജാവ് ചില സാധനങ്ങള്‍ ആവശ്യപ്പെടും അനുചരന്മാര്‍ അത് എത്തിച്ചു തരണം. ആദ്യം സാധനം എന്റെ കൈയില്‍ എത്തിച്ചു തരുന്ന ആളിന് ഒരു പോയിന്റ്. കളി തീരുമ്പോള്‍ കൂടുതല്‍ പോയിന്റ് നേടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും.
    കുട്ടികള്‍ സന്തോഷത്തോടെ കളിക്ക് ഒരുങ്ങി. തിരുമേനി പറഞ്ഞു-
    രാജാവ് ആവശ്യപ്പെടുന്നു... രാജാവിനൊരു തൂവല്‍ വേണം.
    നിമിഷനേരങ്ങള്‍ക്കകം ഒരു വിരുതന്‍ തൂവലുമായി ബിഷപ്പിന്റെ മുന്നിലെത്തി. അവന് പോയിന്റ് കിട്ടി. വീണ്ടും അദ്ദേഹം പറഞ്ഞു-
    രാജാവ് ആവശ്യപ്പെടുന്നു... രാജാവിനൊരു മോതിരം വേണം...
    ഉടനെ ഒരു കുട്ടി മോതിരവുമായി ഓടിയെത്തി. ആ കുട്ടിക്ക് അടുത്ത പോയിന്റ് കിട്ടി. അങ്ങനെ കളി ആവേശപൂര്‍വ്വം തുടരുമ്പോള്‍ കണ്ടു നിന്ന ഒരു വൃദ്ധന് അതത്ര രുചിച്ചില്ല. അയാള്‍ തിരുമേനി കേള്‍ക്കെത്തന്നെ അല്പം ഉറക്കെപ്പറഞ്ഞു-
    ഹും... ബിഷപ്പാണെന്നു പറഞ്ഞിട്ടെന്താ... കുട്ടികളി മാറിയിട്ടില്ല.
    മാര്‍ ക്രിസോസ്റ്റം അതു കേട്ടതായി ഭാവിച്ചില്ല. കുട്ടികള്‍ അടുത്ത നിര്‍ദ്ദേശം കാത്തു നില്‍ക്കുകയാണ്. തിരുമേനി ആ വൃദ്ധനെ ചൂണ്ടിക്കാട്ടി കുട്ടികളോടായി പറഞ്ഞു-
    രാജാവ് ആവശ്യപ്പെടുന്നു... രാജാവിന് ആ അപ്പച്ചന്റെ മുണ്ടു വേണം.
    കേട്ട പാതി കേള്‍ക്കാത്ത പാതി, കുട്ടികള്‍ വൃദ്ധന്റെ നേരേ ഓടി. അപകടം മനസ്സിലാക്കിയ വൃദ്ധന് മുണ്ടും കൂട്ടിപ്പിടിച്ച് ഓടുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.

    ReplyDelete
    Replies
    1. ഹഹഹ അത് കലക്കി...

      Delete
    2. നന്ദി ബെഞ്ചി ..രസകരമായ ഒരുപാട് കഥകള്‍ ഞാനും കേട്ടിട്ടുണ്ട് അതില്‍ എനിക്കറിയാവുന്ന ഒരു സംഭവം .
      ഒരിക്കല്‍ വളരെ വിഷമത്തോടുകൂടി ഇരിക്കുന്ന തിരുമേനിയുടെ ഡ്രൈവറോടു അദ്ദേഹം അതിന്റെ കാരണം തിരക്കി .
      ഭാര്യ ഗര്‍ഭിണിയാണ് ആശുപത്രി ചെലവ് വളരെ കൂടുതലാണ് . എന്ത് ചെയ്യുമെന്നോര്‍ത്ത് ചിന്തിക്കുകയായിരുന്നു ഡ്രൈവര്‍ മറുപടി പറഞ്ഞു .
      തിരുമേനി പറഞ്ഞു സമാധാനായി ഹോസ്പിറ്റലില്‍ പൊക്കോ ബില്ല് ഞാന്‍ കൊടുത്തോളാം ..
      30,000 rs ന്റെ ബില്ല് വന്നു .
      തിരുമേനി ബില്ല് വാങ്ങി ഡ്രൈവറോട് പറഞ്ഞു ഈ ഒരൊറ്റ ഉത്തരവാദിത്വം മാത്രം ഞാന്‍ ഏറ്റ് .
      ഇനി ഗര്‍ഭിണിയായാല്‍ ഞാന്‍ ഉത്തരവാദിയല്ലാ ..:)

      Delete
    3. ഇത് കൊള്ളാം ബെഞ്ച്യേട്ടാ,നല്ല രസമായ കഥ.!

      Delete
  21. അങ്ങനെ ഏറെ നാളുകള്‍ക്കു ശേഷം, കുങ്കുമത്തില്‍ കരയിക്കാത്ത ഒരു പോസ്റ്റു വായിച്ചു.സന്തോഷം (ഞാന്‍ കരയാന്‍ റെഡിയായി വന്നതാണ്)
    അതിനു കാരണക്കാരനായ തിരുമേനിക്കും,അദ്ദേഹത്തെ നേരില്‍ക്കണ്ട് അനുഗ്രഹംവാങ്ങിയ കൊച്ചുമോള്‍ക്കും, കൂടെപോയ മറ്റുനാലുപേര്‍ക്കും.ഇതു വായിക്കുന്ന മറ്റെല്ലാവര്‍ക്കും.ഈ കമന്റെഴുതിയ എനിക്കും നല്ലതുവരട്ടെ..!:)

    ReplyDelete
  22. പുതിയ അറിവിന്‌ നന്ദി

    ReplyDelete
  23. ചിലർ അങ്ങിനെയാണ് ..നമ്മളെ അത്ഭുതപ്പെടുത്തും പരിചയ പ്പെടുത്തലിന് നന്ദി .ഇത് ഞാൻ മുമ്പ് വായിച്ച പോലെയുണ്ട് ...ഫേസ് ബുക്കിൽ ഇട്ടിരുന്നോ ...?

    ReplyDelete
  24. ഫലിത രാജാവ്!!!

    നമ്മുടെ ക്രിസോസ്റ്റം തിരുമേനി!!!!

    :)

    ReplyDelete
  25. ഫലിത സാമ്രാട്ടായ അദ്ദേഹത്തെക്കുറിച്ച്‌ പത്രമാധ്യമങ്ങളിൽ വായിച്ചിട്ടിണ്ട്‌.. പരിചയപ്പെടുത്തൽ നന്നായി കൊച്ച്മോളേ..

    ReplyDelete
  26. പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു , അദ്ധേഹത്തിന്റെ നര്‍മ്മബോധം പ്രസിദ്ധമാണല്ലോ.

    ReplyDelete
  27. ഈ പോസ്റ്റും അതിനുള്ള കമന്റുകളും വായിച്ചപ്പോള്‍‍ അദ്ദേഹത്തെ ഒന്ന് കാണാനും സംസാരിക്കാനും ഒരു ആഗ്രഹം...

    ReplyDelete
  28. കൊള്ളാമല്ലോ.

    തിരുമേനിയ്ക്ക് ആശംസകള്‍!

    ReplyDelete
  29. കൊച്ചു , താന്‍ തമാശയും പറയുമല്ലേ ..! നന്നായിട്ടുണ്ട്.

    ReplyDelete
  30. @ നവാസ് ഷംസുദ്ധീൻ , ഇടശ്ശേരിക്കാരന്(വെടിവട്ടം) , ബെന്‍ജി നെല്ലിക്കാല , Prabhan Krishnan , പൈമ , ശിഹാബ്മദാരി , ഷാജിഷാ , ലി ബി , ആയിരങ്ങളില്‍ ഒരുവന്‍ , sidheek Thozhiyoor , Manef , ശ്രീ , ഫൈസല്‍ ബാബു , അംജത്‌
    പ്രിയരേ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദിണ്ട് , സ്നേഹവും

    ReplyDelete
  31. കഴിഞ്ഞ ദിവസം ഈ പോസ്റ്റു കണ്ടിരുന്നു.
    സങ്കടപ്പെടുത്തുമെന്നു കരുതി, വായിക്കാതെ വെള്ളിയാഴ്ച (ഒഴിവു ദിവസം)ത്തേക്ക് മാറ്റിവെച്ചു.
    പക്ഷെ പ്രതീക്ഷിച്ചതിനപ്പുറം ഒരു വലിയ വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    കൊച്ചു മോള്‍ക്ക്‌ നല്ലത് വരട്ടെ , എനിക്കും..

    ReplyDelete
  32. സരസനായ ക്രിസോസ്റ്റം. കുറിക്കുകൊള്ളുന്ന വാക്കുകളാല്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍.

    ReplyDelete
  33. ഇവിടെ എല്ലാവരും സങ്കടപ്പെടുമെന്ന് കരുതി എന്നു പരാതി പറയുന്നല്ലോ.. സങ്കടമല്ലേ ജീവിതത്തിന്റെ സ്ഥായിയായ ഭാവം. സന്തോഷം നൈമിഷികമാണ്.. എന്തായാലും ഈ പരിചയപ്പെടുത്തൽ നന്നായി.. അദ്ധേഹം കേരളയാത്രയിൽ പങ്കെടുത്തതിന്റെ ഒരു ക്ലിപ്പിങ്ങ് ഇവിടെ കാണാം. ആശംസകൾ

    ReplyDelete
  34. ഫേസ് ബുക്കിൽ വായിച്ചിരുന്നു...... :)

    ReplyDelete
  35. ക്രിസ്റ്റോറ്റം തിരുമേനിയുടെ നര്‍മ്മത്തെപറ്റി ധാരാളാം കേട്ടിട്ടുണ്ട്.ഈ പരിചയപ്പെടുത്തലിന് നന്ദി.

    ReplyDelete
  36. വളരെ നന്നായിട്ടുണ്ട്.ഈ പരിചയപ്പെടുത്തല്‍

    ReplyDelete
  37. ധാരാളം കേട്ടിട്ടുണ്ട് അദ്ദേഹത്തെ പറ്റി,
    കുറച്ച് വായിച്ചറിഞ്ഞിട്ടുമുണ്ട്.
    നേരിൽ അനുഭവിക്കാൻ ഭാഗ്യം ഇതുവരെ ഉണ്ടായില്ല.

    കുറേ നാളുകൾക്ക് ശേഷം കൊച്ചുവിന്റെ വേദനിപ്പിക്കാത്ത ഒരു എഴുത്ത് എന്നൊന്നും ഞാൻ പറയുന്നില്ല, കാരണം എനിക്ക് പഴയ പോസ്റ്റുകൾ വായിക്കുമ്പോൾ വിഷമം വരാറില്ല, ഒരുതരം നിർവികാരതയാണുണ്ടാവാറ്.
    ആശംസകൾ ഈ പരിചയപ്പെടുത്തലിന്.

    ReplyDelete
  38. നാട്ടില്‍ പോക്കും ചില തിരക്കുകളും നിമിത്തം വായന വൈകി. ഏതായാലും കൊച്ചുവിനു തിരുമേനിയെ കാണാന്‍ ആയല്ലോ. ക്രൈസ്തവ സഭകളുടെ നാഥന്മാരിലെ വേറിട്ട വ്യക്തിത്വങ്ങളില്‍ ഒന്നാണ് തിരുമേനിയുടെത്. കൂടികാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ തന്നതില്‍ സന്തോഷം

    ReplyDelete
  39. @ mydreams , മുകിൽ , Ashraf Ambalathu , എം.അഷ്റഫ് , ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , khaadu.., Areekkodan | അരീക്കോടന്‍ , കുസുമം ആര്‍ പുന്നപ്ര , മണ്ടൂസന്‍ , Mohammed kutty Irimbiliyam , വേണുഗോപാല്‍
    നന്ദി പ്രിയരേ

    ReplyDelete
  40. ഒരു മൊബൈൽ വായന
    കണ്ടപ്പോൾ തന്നെ നടത്തിയെങ്കിലും
    ഒന്ന് മിണ്ടാടാൻ ഇന്നാണ് പറ്റീത് ട്ടാ കൊച്ചുമോളെ

    ഈ തിരുമേനി തിരുമൊഴികൾ ശ്ശി..പിടിച്ചൂട്ടാ

    ReplyDelete
  41. ചോദ്യങ്ങളും ഉത്തരങ്ങളും കുറച്ചുകൂടി ആവാമായിരുന്നു.

    ReplyDelete
  42. നല്ല പരിചയപ്പെടുത്തൽ , നല്ല വായനയും

    ReplyDelete
  43. തിരുമേനിക്കും,അദ്ദേഹത്തെ നേരില്‍ക്കണ്ട് അനുഗ്രഹംവാങ്ങിയ കൊച്ചുമോള്‍ക്കും,നല്ലആശംസകള്‍

    ReplyDelete
  44. ഈശോ മിശിഹായ്ക്ക് സ്തുതിആയിരിക്കട്ടെ. ആശംസകള്‍

    ReplyDelete
  45. തിരുമേനിയെ ഒരു പരിചയപ്പെടുതലിന്‍റെ ആവശ്യമില്ല.
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം. അദ്ദേഹം എഴുതിയ, 'കഥ പറയും കാലം' എന്ന അത്മകഥ പുസ്തകം, നല്ല ഒരു വായനാനുഭവം തന്നെയാണ്.
    അദ്ധേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെ.

    ആശംസകള്‍...
    സസ്നേഹം,


    ReplyDelete
  46. അദ്ദേഹം സ്ഥിരായി 'കല്ലിവല്ലി' വായിക്കുന്ന ആളാണ്‌.
    കണ്ടില്ലേ ആ നര്‍മ്മബോധം!!

    സോറി.
    ഞാന്‍ പലപ്പോഴും അദ്ധേഹത്തിന്റെ നര്‍മ്മഭാഷണം ശ്രദ്ധിക്കാറുണ്ട്.
    അതോണ്ടല്ലേ 'കല്ലിവല്ലി' എഴുതാന്‍ എനിക്കാവുന്നത്!

    ReplyDelete
  47. സന്തോഷം .. ക്രിസ്റ്റൊറ്റം തിരുമേനിയെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്

    ReplyDelete
  48. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു മഹത് വ്യക്തിയാണ് ക്രിസ്റ്റൊറ്റം തിരുമേനി !അദേഹത്തോടൊപ്പം കുറെ സുന്ദര നിമിഷങ്ങള്‍ ചിലവഴിക്കാന്‍ കഴിഞ്ഞൂ എന്നറിഞ്ഞതില്‍ സന്തോഷം !

    ReplyDelete
  49. തിരുമേനിക്ക് ആശംസകള്‍. Kochumolkku ee blog ittathinum.

    ReplyDelete
  50. വളരെ സരസനും സാത്വികനുമായ ഒരു പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി .അദ്ദേഹത്തെപോലെയുള്ള ഒരാളുമായി കുറച്ചു നേരത്തേക്കെങ്കിലും സംവദിക്കാന്‍ കഴിയുക എന്നത് തന്നെ മഹാഭാഗ്യമാണ് ,അദ്ദേഹത്തിനും കൊച്ചുവിനും ദീര്‍ഘായുസ്സ് നേരുന്നു .

    ReplyDelete
  51. ഈ പരിചയപ്പെടുത്തല്‍ നന്നായി.ആശംസകള്‍

    ReplyDelete
  52. നല്ല പരിചയപ്പെടുത്തൽ , നല്ല വായനയും...
    ആളുകള്‍ വരുമ്പോള്‍ ഞാന്‍ സംസാരിക്കുകയാവും . എന്റെ ചില വാക്കുകള്‍ കേട്ടാല്‍ അവര്‍ സംസാരിച്ചു തുടങ്ങും . പിന്നെ ഞാന്‍ ഉറങ്ങിയാല്‍ മതി . അത് അവര്‍ അറിയുകയുമില്ല . ഫാന്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതിയുടെ ഒരു ശക്തിയാണതു . ജനങ്ങളുമായി ആശയങ്ങള്‍ പങ്കിടുമ്പോള്‍ ഞാന്‍ പുതിയൊരു ലോകത്തില്‍ പ്രവേശിക്കുന്നു..!
    വീണ്ടും വരാം ....സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  53. അദ്ദേഹത്തെ കുറിച്ചുള്ള ചില ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. 'കഥ പറയും കാലം' എന്ന ആത്മകഥ വായിക്കേണ്ട പുസ്തകത്തിന്റെ പട്ടികയിൽ ഉണ്ട്. അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കുങ്കുമത്തിനു കിട്ടിയല്ലോ. ഈ പരിചയപ്പെടുത്തലും, കുറിപ്പും നന്നായി.

    ReplyDelete
  54. പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു .മറ്റുള്ളവർക്കും അദ്ധേഹത്തെ മനസ്സിലാക്കാനും കാണുവാനുമുള്ള താല്പ്പര്യം ഉളവാക്കുന്നു.

    ReplyDelete
  55. @ ബിലാത്തിപട്ടണം Muralee Mukundan , കൊളച്ചേരി കനകാംബരന്‍ , Salam , nalina kumari , Shaiju Rajendran , ധ്വനി (The Voice) , K@nn(())raan*خلي ولي , അഷ്‌റഫ്‌ സല്‍വ , മിനി പി സി , ഡോ. പി. മാലങ്കോട് , സിയാഫ് അബ്ദുള്‍ഖാദര്‍ , Abduljaleel (A J Farooqi) , ഷൈജു നമ്പ്യാര്‍ , ആഷിക്ക് തിരൂര്‍ , mohan savanna , അമ്പിളി., Odiyan/ഒടിയന്‍
    നന്ദി പ്രിയരേ !
    പ്രിയ സുഹൃത്തുക്കള്‍ക്ക് എല്ലാര്‍ക്കും ഒരിക്കല്‍ കൂടി കുങ്കുമത്തിന്റെ നന്ദിയും സ്നേഹവും

    ReplyDelete
    Replies
    1. കൊച്ചുമോളുടെ ലേഖനം പലവുരു വായിച്ചു ഒട്ടും അതിശയോക്തി ഇല്ലാതെ പറഞ്ഞാള്‍ വലിയ തിരുമേനിയെ കൊച്ചുമോള്‍ ശരിക്കും വരച്ചു കാണിക്കുകയായിരുന്നു, ഇന്നു വരെ തിരുമീനിയുമായി നേരില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതു ഒരു വലിയ കുറവോ ന്യൂനതയോ ആയി കാണുന്ന വ്യക്തിയാണു ഞാന്‍ ഓരൊ പ്രാവശ്യവും അവധിക്കു നാട്ടില്‍ പോകുമ്പോള്‍ പ്രിയതമയും മകളുമായി അതിനു പ്ലാനും പദ്ധതികളും തയാറാക്കുമെങ്കിലും ഓരോരോ കാരണത്താല്‍ അതു മുടങ്ങിപോവുകയാണു പതിവ്. ആവ്യക്തിപ്രഭാവം അടുത്തുകണ്ട് കുറച്ചു നേരം ആ മാസ്മരിക സാന്നിദ്ധ്യം അനുഭവിക്കുവാന്‍ മനസ്സെന്തുമാത്രം കൊതിക്കുന്നു എന്നുള്ളതു പറഞ്ഞറിയിക്കുവാന്‍ ആവില്ല.
      ഏതായാലും കോച്ചുമോള്‍ അക്കാര്യത്തില്‍ തികച്ചും ഭാഗ്യവതി തന്നെ. ക്രിസ്തീയ സഭയുടെ വലിയതിരുമേനി ആണെങ്കില്‍ കൂടി മതത്തിന്റെ വേലിക്കേട്ടുകള്‍ അദ്ധേഹത്തിനില്ല, അതു തന്നെ മറ്റുള്ളവരില്‍ നിന്നും തിരുമേനിയെ വേറിട്ടു നിര്‍ത്തുന്നു. മതങ്ങള്‍ക്കപ്പുറം മനുഷ്യനെ മനസ്സിലാക്കാനും അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും തിരുമേനിക്കു കഴിയുന്നു, തീരെ ചെറുപ്പത്തില്‍ തിരുമേനിയുടെ ഒരു പ്രസംഗം കേള്‍ക്കാനിടയായി അന്നു തുടങ്ങിയതാണു തിരുമേനിയോടുള്ള അടങ്ങാത്ത ആരാധന.മട്ടു സമുദായങ്ങളെ മതങ്ങളെ അവരുടെ ആരാധനകളെ ബഹുമാനിക്കുവാന്‍ ആദരിക്കുവാന്‍ തിരുമേനി ബദ്ധശ്രദ്ധനാണു, ഭാഗവത ഹംസം മള്ളൂര്‍ തിരുമെനിയുമായുള്ള അദ്ധെഹത്തിന്റെ ആത്മ ബന്ധം പ്രസിദ്ധമാണല്ലൊ.മനുഷ്യനെ മനുഷ്യന്‍ സ്‌നേഹിക്കണമെന്നും മനുഷ്യസ്‌നേഹമുള്ള കുറേപ്പേര്‍ ഉണ്ടാകണമെന്നുമാണ് ജന്മദിനത്തിന് ആശംസനേര്‍ന്ന് തന്റെ മുന്നിലെത്തുന്നവര്‍ക്കുള്ള അദ്ദേഹത്തിന്റെ സ്‌നേഹസന്ദേശം. തിരുമേനിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ .

      Delete
  56. അന്യമതക്കാരിയായിട്ടും തിരുമേനിയെക്കാണണമെന്ന് തോന്നിയ ആ തോന്നലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു.

    ReplyDelete
  57. ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഒരു കൂടിക്കാഴ്ച.

    ReplyDelete
  58. സര്‍വാദാരനീയനായ വ്യക്തി,ഉന്നതനായ മനുഷ്യസ്നേഹി..

    ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാള്‍..

    പരിജയപ്പെടുതല്‍ നന്നായി

    ReplyDelete
  59. ഇഷ്ടപ്പെട്ടു..
    ഇത്തരം രചനകള്‍ വീണ്ടുമുണ്ടാവട്ടെ...

    ReplyDelete
  60. കൊച്ചുമോളുടെ ലേഖനം പലവുരു വായിച്ചു ഒട്ടും അതിശയോക്തി ഇല്ലാതെ പറഞ്ഞാള്‍ വലിയ തിരുമേനിയെ കൊച്ചുമോള്‍ ശരിക്കും വരച്ചു കാണിക്കുകയായിരുന്നു, ഇന്നു വരെ തിരുമീനിയുമായി നേരില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതു ഒരു വലിയ കുറവോ ന്യൂനതയോ ആയി കാണുന്ന വ്യക്തിയാണു ഞാന്‍ ഓരൊ പ്രാവശ്യവും അവധിക്കു നാട്ടില്‍ പോകുമ്പോള്‍ പ്രിയതമയും മകളുമായി അതിനു പ്ലാനും പദ്ധതികളും തയാറാക്കുമെങ്കിലും ഓരോരോ കാരണത്താല്‍ അതു മുടങ്ങിപോവുകയാണു പതിവ്. ആവ്യക്തിപ്രഭാവം അടുത്തുകണ്ട് കുറച്ചു നേരം ആ മാസ്മരിക സാന്നിദ്ധ്യം അനുഭവിക്കുവാന്‍ മനസ്സെന്തുമാത്രം കൊതിക്കുന്നു എന്നുള്ളതു പറഞ്ഞറിയിക്കുവാന്‍ ആവില്ല.
    ഏതായാലും കോച്ചുമോള്‍ അക്കാര്യത്തില്‍ തികച്ചും ഭാഗ്യവതി തന്നെ. ക്രിസ്തീയ സഭയുടെ വലിയതിരുമേനി ആണെങ്കില്‍ കൂടി മതത്തിന്റെ വേലിക്കേട്ടുകള്‍ അദ്ധേഹത്തിനില്ല, അതു തന്നെ മറ്റുള്ളവരില്‍ നിന്നും തിരുമേനിയെ വേറിട്ടു നിര്‍ത്തുന്നു. മതങ്ങള്‍ക്കപ്പുറം മനുഷ്യനെ മനസ്സിലാക്കാനും അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും തിരുമേനിക്കു കഴിയുന്നു, തീരെ ചെറുപ്പത്തില്‍ തിരുമേനിയുടെ ഒരു പ്രസംഗം കേള്‍ക്കാനിടയായി അന്നു തുടങ്ങിയതാണു തിരുമേനിയോടുള്ള അടങ്ങാത്ത ആരാധന.മട്ടു സമുദായങ്ങളെ മതങ്ങളെ അവരുടെ ആരാധനകളെ ബഹുമാനിക്കുവാന്‍ ആദരിക്കുവാന്‍ തിരുമേനി ബദ്ധശ്രദ്ധനാണു, ഭാഗവത ഹംസം മള്ളൂര്‍ തിരുമെനിയുമായുള്ള അദ്ധെഹത്തിന്റെ ആത്മ ബന്ധം പ്രസിദ്ധമാണല്ലൊ.മനുഷ്യനെ മനുഷ്യന്‍ സ്‌നേഹിക്കണമെന്നും മനുഷ്യസ്‌നേഹമുള്ള കുറേപ്പേര്‍ ഉണ്ടാകണമെന്നുമാണ് ജന്മദിനത്തിന് ആശംസനേര്‍ന്ന് തന്റെ മുന്നിലെത്തുന്നവര്‍ക്കുള്ള അദ്ദേഹത്തിന്റെ സ്‌നേഹസന്ദേശം. തിരുമേനിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ .

    ReplyDelete

Related Posts Plugin for WordPress, Blogger...