പ്രഭാതത്തിലെ പ്രകൃതിയുടെ നിശബ്ദതയില്‍ ഇളം കാറ്റേറ്റ് ശുദ്ധവായു ശ്വസിച്ച്
ആസ്വദിച്ചുള്ളരു നടത്തം അതാണെന്റെ പ്രഭാത സഞ്ചാരം.പ്രായവ്യത്യാസമന്യേ എല്ലാ വിധമായ ആളുകളും ഒത്തുചേരുന്നു .ചില കുട്ടികള്‍ക്ക് നടത്തം കഴിഞ്ഞൊരു കസര്‍ത്തുണ്ട് എന്തൊക്കെ കാട്ടി കൂട്ടുന്നെന്ന് അവര്‍ക്ക് പോലും ചിലപ്പോള്‍ നിശ്ചയം കാണാറില്ല വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ നടന്നാല്‍ അടുത്തുള്ള സ്റ്റേഡിയത്തില്‍ എത്തും .അവിടെ രണ്ടു മൂന്നു റൗണ്ട്
നടക്കും തിരിച്ചു വീട്ടിലേക്കും അങ്ങനെ 7 km രാവിലെ നടക്കാറാണ് പതിവ്. എന്ത് രസമാണെന്നോ അപ്പോള്‍.....!
നടക്കും തിരിച്ചു വീട്ടിലേക്കും അങ്ങനെ 7 km രാവിലെ നടക്കാറാണ് പതിവ്. എന്ത് രസമാണെന്നോ അപ്പോള്‍.....!
നാനാ ജാതിയില്‍ പെട്ടവര്‍ ,വലിയ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ,സാധാരണക്കാര്‍ ,എല്ലാവരുമവിടെ തുല്യര്‍ ‘പ്രഭാതസഞ്ചാരികള് ’.പരസ്പരം ചിരിച്ചുകാണിച്ചും ,ഒരു ദിവസം കണ്ടില്ലെങ്കില്‍ അന്വേഷിച്ചും,സ്നേഹം പങ്കിട്ട്,
കാണുമ്പോള്‍ കൈവീശി കാണിച്ചു നടക്കുന്ന ആ സുഖമൊന്നു വേറെതന്നെ... നിന്ന് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല,ആരും മിനക്കിടാറില്ലന്നും പറയാം. എങ്കിലും അതൊരു വലിയ സൌഹൃത കൂട്ടമായി.നിത്യേന കാണുന്നവരുടെയും നിഷ്കളങ്കമായി ചിരിക്കുന്നവരുടെയും ഒരു കൂട്ടായ്മ.ഞങ്ങള്‍ എല്ലാവരും ചേര്‍ന്നൊരു ക്ലബ് രൂപീകരിച്ചു .
സ്റ്റേഡിയം വൃത്തിയും വെടിപ്പും ആക്കി സംരക്ഷിക്കുക എന്നതാണ് ക്ലുബ്ബിലെ അംഗങ്ങളുടെ ജോലി.സന്തോഷത്തോടു കൂടി എല്ലാരും അതേറ്റെടുത്തു ഭംഗിയായി നടത്തി കൊണ്ടിരുന്നു
കാണുമ്പോള്‍ കൈവീശി കാണിച്ചു നടക്കുന്ന ആ സുഖമൊന്നു വേറെതന്നെ... നിന്ന് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല,ആരും മിനക്കിടാറില്ലന്നും പറയാം. എങ്കിലും അതൊരു വലിയ സൌഹൃത കൂട്ടമായി.നിത്യേന കാണുന്നവരുടെയും നിഷ്കളങ്കമായി ചിരിക്കുന്നവരുടെയും ഒരു കൂട്ടായ്മ.ഞങ്ങള്‍ എല്ലാവരും ചേര്‍ന്നൊരു ക്ലബ് രൂപീകരിച്ചു .
സ്റ്റേഡിയം വൃത്തിയും വെടിപ്പും ആക്കി സംരക്ഷിക്കുക എന്നതാണ് ക്ലുബ്ബിലെ അംഗങ്ങളുടെ ജോലി.സന്തോഷത്തോടു കൂടി എല്ലാരും അതേറ്റെടുത്തു ഭംഗിയായി നടത്തി കൊണ്ടിരുന്നു
ഒരു ദിവസം സുന്ദരി ആയ ഒരു സ്ത്രീ നടക്കാന്‍ വന്നു .എല്ലാരും അവരെ ശ്രെദ്ധിക്കുന്നുണ്ട് ആരോടും ഒന്നും മിണ്ടാതെ,ആരെയും ശ്രദ്ധിക്കാതെ ഒറ്റക്ക് എന്തോ ഓര്‍ത്ത് നടക്കുന്നത് പോലെ എനിക്ക് തോന്നി .കുറച്ചു ദിവസം ആയപ്പോള്‍ കൂടെ ഉള്ളവരോട് ഞാന്‍ ചോദിച്ചു ഇവര്‍ എന്താണ് തനിച്ചു വരുന്നത് ?ആരെയെങ്കിലും കൂടെകൂട്ടായിരുന്നില്ലേ ?കൂട്ടുകാര്‍ പറഞ്ഞു ,"നീ നിന്റെ കാര്യം നോക്ക് അവര്‍ എങ്ങിനെയോ വരട്ടെ " അവര്‍ പറയുന്നത് കേട്ട് പിന്മാറാന് ഞാന്‍ ഒരുക്കമല്ലായിരുന്നു .നേരെ അവരുടെ അടുത്ത് ചെന്ന് ചോദിച്ചു "എനിക്ക് ഇവിടെ ആരെയും പരിചയമില്ല അതിനാലാണ് ഞാന്‍ തനിച്ച് നടക്കുന്നതെന്ന് അവര്‍ പറഞ്ഞു" ." അതുകൊള്ളാം ഇത്രയും ആള്‍ക്കാരുള്ളപ്പോള്‍ ആരെയും അറിയില്ലാന്നോ?ഇങ്ങനൊക്കെയല്ലേ... എല്ലാരെയും പരിചയപ്പെടുന്നത് ,കൂടിക്കോളൂ ഞങ്ങളോടൊപ്പം" അങ്ങനെ പറഞ്ഞു ഞാന്‍ അവരെയും കൂടെ കൂട്ടി .
അവര്‍ മറ്റു കൂട്ടുകാരോട് കൂടുതല്‍ അടുത്തില്ല .വെളുപ്പിനേ അവരെന്നും എന്നെ വിളിച്ച് തുടങ്ങി .ചില ദിവസങ്ങളില്‍ മടിച്ചിരുന്ന എന്നെ അവര്‍ വണ്ടിയുമായി വന്നു കൂട്ടി കൊണ്ട് പോകാന്‍ തുടങ്ങി .അവര്‍ മക്കളെപോലെ കൊണ്ട് നടക്കുന്ന അവരുടെ എസ്റ്റീം കാര്‍ എനിക്കോടിക്കാന്‍ തന്നു ഞങ്ങള്‍ നല്ല കൂട്ടുകാരായി .ഭര്‍ത്താവ് ദുബായിയില്‍ , അവര്‍ക്ക് മൂന്നു മക്കള്‍ ,മൂത്ത മകളുടെ വിവാഹം കഴിഞ്ഞു രണ്ടു പേരും ഡോക്ടര്‍മാര്‍ ,രണ്ടാമത്തെ മകന് അമേരിക്കയില്‍ ,മൂന്നാമത്തെ മകള്‍ MBAക്ക് കോയമ്പത്തൂരില്‍ നാട്ടില്‍ ആന്റി തനിച്ച് (ആലിസ് അതാണ് ആന്റിയുടെ പേര് )
എന്നെ ഒരു മകളെ പോലെ സ്നേഹിച്ചു.എനിക്ക് ജനിക്കാതെ പോയ മകളാണ് നീ എന്ന് പലപ്പോളും എന്നോട് പറയുമായിരുന്നു .അങ്കിളും,മക്കളും വിളിക്കുമ്പോള്‍ മമ്മിയുടെ നാട്ടിലെ മോളെ അന്വേഷിച്ചു .അവര്‍ നാട്ടില്‍ വന്നാല്‍ എന്നെ കാണാന്‍ ഓടി എത്താറുണ്ട് .എന്തു സ്നേഹമായിരുന്നു അവര്‍ക്കെന്നോട് മുജന്മത്തില്‍ അവരുടെ മകളായിരുന്നു ഞാനെന്നു എനിക്ക് തോന്നി അങ്ങനെ പരസ്പരം സുഖങ്ങളെയും ദുഖങ്ങളെയും ഒക്കെ പങ്കു വെച്ച് കഴിയവേ... ആ സന്തോഷത്തിനെ എല്ലാം തല്ലി കെടുത്തിക്കൊണ്ട് മനുഷ്യ രൂപം സ്വീകരിച്ച ഒരു നരാധമന് രംഗ പ്രവേശനം ചെയ്തു . മറക്കാന്‍ ശ്രമിക്കുംതോറും വീണ്ടും ആ സംഭവങ്ങള്‍ ഇന്നും എന്നെ ഉറക്കത്തില്‍ വന്നു വേട്ടയാടുന്നു .
ചെടികളും, കായ്കനികളുമുള്ള, നല്ല വൃത്തിയും വെടിപ്പുമുള്ള വിശാലമായൊരു ഉദ്ദ്യാനം പോലെ റബ്ബര്‍ തോട്ടത്തിനു നടുവിലുള്ള
മനോഹരമായ ബംഗ്ലാവായിരുന്നു ആലീസ് ആന്റിയുടെ വീട്.
ആന്റിയുടെ വീട്ടിലെത്തിയാല്‍ ഞാനൊരു കുരുവിയെപ്പോലെ,പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഓടിനടക്കും അവിടുത്തെ
അവര്‍ മറ്റു കൂട്ടുകാരോട് കൂടുതല്‍ അടുത്തില്ല .വെളുപ്പിനേ അവരെന്നും എന്നെ വിളിച്ച് തുടങ്ങി .ചില ദിവസങ്ങളില്‍ മടിച്ചിരുന്ന എന്നെ അവര്‍ വണ്ടിയുമായി വന്നു കൂട്ടി കൊണ്ട് പോകാന്‍ തുടങ്ങി .അവര്‍ മക്കളെപോലെ കൊണ്ട് നടക്കുന്ന അവരുടെ എസ്റ്റീം കാര്‍ എനിക്കോടിക്കാന്‍ തന്നു ഞങ്ങള്‍ നല്ല കൂട്ടുകാരായി .ഭര്‍ത്താവ് ദുബായിയില്‍ , അവര്‍ക്ക് മൂന്നു മക്കള്‍ ,മൂത്ത മകളുടെ വിവാഹം കഴിഞ്ഞു രണ്ടു പേരും ഡോക്ടര്‍മാര്‍ ,രണ്ടാമത്തെ മകന് അമേരിക്കയില്‍ ,മൂന്നാമത്തെ മകള്‍ MBAക്ക് കോയമ്പത്തൂരില്‍ നാട്ടില്‍ ആന്റി തനിച്ച് (ആലിസ് അതാണ് ആന്റിയുടെ പേര് )
എന്നെ ഒരു മകളെ പോലെ സ്നേഹിച്ചു.എനിക്ക് ജനിക്കാതെ പോയ മകളാണ് നീ എന്ന് പലപ്പോളും എന്നോട് പറയുമായിരുന്നു .അങ്കിളും,മക്കളും വിളിക്കുമ്പോള്‍ മമ്മിയുടെ നാട്ടിലെ മോളെ അന്വേഷിച്ചു .അവര്‍ നാട്ടില്‍ വന്നാല്‍ എന്നെ കാണാന്‍ ഓടി എത്താറുണ്ട് .എന്തു സ്നേഹമായിരുന്നു അവര്‍ക്കെന്നോട് മുജന്മത്തില്‍ അവരുടെ മകളായിരുന്നു ഞാനെന്നു എനിക്ക് തോന്നി അങ്ങനെ പരസ്പരം സുഖങ്ങളെയും ദുഖങ്ങളെയും ഒക്കെ പങ്കു വെച്ച് കഴിയവേ... ആ സന്തോഷത്തിനെ എല്ലാം തല്ലി കെടുത്തിക്കൊണ്ട് മനുഷ്യ രൂപം സ്വീകരിച്ച ഒരു നരാധമന് രംഗ പ്രവേശനം ചെയ്തു . മറക്കാന്‍ ശ്രമിക്കുംതോറും വീണ്ടും ആ സംഭവങ്ങള്‍ ഇന്നും എന്നെ ഉറക്കത്തില്‍ വന്നു വേട്ടയാടുന്നു .
ചെടികളും, കായ്കനികളുമുള്ള, നല്ല വൃത്തിയും വെടിപ്പുമുള്ള വിശാലമായൊരു ഉദ്ദ്യാനം പോലെ റബ്ബര്‍ തോട്ടത്തിനു നടുവിലുള്ള
മനോഹരമായ ബംഗ്ലാവായിരുന്നു ആലീസ് ആന്റിയുടെ വീട്.
ആന്റിയുടെ വീട്ടിലെത്തിയാല്‍ ഞാനൊരു കുരുവിയെപ്പോലെ,പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഓടിനടക്കും അവിടുത്തെ
അന്തരീക്ഷം എനിക്കിഷ്ടമാണ്,അവരും എന്നോടൊപ്പം കൂടും.കളിചിരികളും തമാശകളുമായി .
ദുബായിലെ ജോലി റിസൈന്‍ ചെയ്തു അങ്കിള്‍ നാട്ടില്‍ വരികയാണെന്ന് എന്ത് സന്തോഷത്തോടുകൂടി ആണ് ആന്റി എന്നോട് പറഞ്ഞത് .കുറെ വര്‍ഷം ആന്റിയും അവിടെ ടീച്ചര്‍ ആയിരുന്നു ,വര്‍ഷങ്ങളായുള്ള അവിടുത്തെ ജീവിതം മടുത്തിട്ടു,സന്തോഷത്തോടു കൂടി നാട്ടില്‍ ജീവിക്കണം എന്ന ആഗ്രഹത്താല്‍ അവിടുന്ന് വന്നതായിരുന്നു അവര്‍ .
ഇനി കാര്യത്തിലേക്ക് കടക്കാം .
ഒരിക്കല്‍ ആലീസ് ആന്റിയുടെ വീടിനു പുറകില്‍ കമ്പോസ്റ്റ് കുഴി എടുക്കാന്‍ തമിഴന് മാരെ പണിക്ക് നിര്‍ത്തി .ആദ്യ ദിവസം പണി തീരാഞ്ഞ് അടുത്ത ദിവസം അതില്‍ ഒരു പയ്യന് മാത്രം വന്നു . അന്ന് അവനു പണിയാന്‍ ഉള്ള ജോലികളെ ഉണ്ടായിരുന്നുള്ളൂ .
ഒരിക്കല്‍ ആലീസ് ആന്റിയുടെ വീടിനു പുറകില്‍ കമ്പോസ്റ്റ് കുഴി എടുക്കാന്‍ തമിഴന് മാരെ പണിക്ക് നിര്‍ത്തി .ആദ്യ ദിവസം പണി തീരാഞ്ഞ് അടുത്ത ദിവസം അതില്‍ ഒരു പയ്യന് മാത്രം വന്നു . അന്ന് അവനു പണിയാന്‍ ഉള്ള ജോലികളെ ഉണ്ടായിരുന്നുള്ളൂ .
പണി സാധനങ്ങള്‍ എടുക്കാന്‍ അവര്‍ അകത്തു പോയ തക്കത്തിന് അവര്‍ കാണാതെ അവനും വീടിന്നകത്ത് കയറി സാധനങ്ങളുമായി പുറത്തുവന്ന് അവനെ അവിടൊക്കെ തിരഞ്ഞു.കാണാതെ വന്നപ്പോള്‍ ആന്റി അകത്തു കയറി .അവനെ അകത്തു കണ്ട അവര്‍ ഞെട്ടിപ്പോയി പേടിച്ചു അലറിവിളിച്ചുകൊണ്ട് തിരിഞ്ഞോടി .പുറകെ വന്ന അവന് അവരെ കടന്നു പിടിച്ചു അവിടിരുന്ന വെട്ടുകത്തി കൊണ്ട് അവരെ തലങ്ങും വിലങ്ങും വെട്ടി കൊന്നു ആഭരണങ്ങളും കൈക്കലാക്കി സ്ഥലം വിട്ടു .
എന്തിനവന്‍ അത് ചെയ്തു ? ഇന്ന് സമൂഹത്തില്‍ നടക്കുന്ന ഓരോ കൊലപാതകങ്ങളുടെയും കാരണം മനുഷ്യന് പണത്തിനോടുള്ള ആര്‍ത്തി .‘പണം’ അതിനു വേണ്ടി കൊല്ലാനും ,തിന്നാനും മടിയില്ല ആര്‍ക്കും .അര്‍ഹിക്കാത്തത് ആഗ്രഹിക്കാന്‍ പാടില്ലെന്നാരും ചിന്തിക്കുന്നില്ല.പണത്തിനു പുറകെ പരക്കം പായുന്ന മനുഷ്യന് സ്നേഹം എന്തെന്നറിയുന്നില്ല ,മാനുഷിക പരിഗണന പോലും ആരും കൊടുക്കുന്നുമില്ല .
മനസ്സ് മരവിച്ചു പോയ മനുഷ്യന് കല്ലിനെക്കാളും
മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് ഉടമയാകുന്നു മൃഗതുല്ല്യനായ മനുഷ്യന്റെ
ചെയ്തികള്‍ കണ്ടു ഹിംസ്രമൃഗങ്ങള്‍ പോലും മിഴികള്‍ കൂട്ടി അടക്കുന്നു പടു വൃക്ഷം പോലെ നീണ്ടുനിവര്‍ന്നു നിന്നാലും പ്രതികൂലത്തിന്ടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ നിലം പതിക്കാവുന്നതേ ഉള്ളൂ തന്റെ ജീവിതമെന്ന് ഇവരാരും ചിന്തിക്കുന്നില്ല പേമാരി കണക്കേ പെയ്തിറങ്ങുന്ന മോഹങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയാതെ അകാലത്തില്‍ പൊലിഞ്ഞു പോകുന്നതാണ് തന്ടെ ജന്മമെന്ന് ഇവരാരും ചിന്തിക്കുന്നുമില്ല
അവരുടെ ഭര്‍ത്താവും,മക്കളും വിവരം അറിഞ്ഞു നാട്ടില്‍ എത്തി .അവരുടെ മരണം എനിക്ക് വല്ലാത്തൊരു ഷോക്കായി .എന്റെ ആരുമല്ലാത്ത അവര്എല്ലാമായിരുന്നു എനിക്ക് .അടക്കത്തിനു പള്ളിയില്‍ പോയപ്പോള്‍ എന്നോടെന്തെക്കയോ? പറഞ്ഞു കരയുന്നുണ്ട് അവരുടെ മക്കള്‍.പക്ഷേ എനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല.ഒരു തുള്ളി കണ്ണുനീര് പോലും എന്റെ കണ്ണില്‍ നിന്നും വന്നില്ല .വല്ലാത്തൊരവസ്ഥ ഉറക്കെ പൊട്ടി കരയണമെന്നുണ്ട് അതിനും കഴിഞ്ഞില്ല തിരിച്ച് വീട്ടിലെത്തിയ ഞാന്‍ ആരും കാണാതെ അത്ര നേരം അടക്കിവച്ചിരുന്ന എന്റെ സങ്കടം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കരഞ്ഞു തീര്‍ത്തു.ആരും എന്റെ അരികിലേക്ക് വരരുതേ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.കാരണം എന്റെ ദുഃഖങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് എനിക്കിഷ്ടമല്ല. പിന്നെ ഞാന്‍ കുറെ നാളുകള്‍ നടക്കാന്‍ പോകാറില്ലായിരുന്നു.ആ ഓര്‍മ്മകള്‍ എന്നെ വേട്ടയാടികൊണ്ടേയിരുന്നു .ഇപ്പോളും ഞാന്‍ ഓര്‍ക്കും ആ നല്ല മനസ്സിന്ടെ ഉടമയെ .ദൈവം നല്ലവര്‍ക്ക് ആയുസ്സ് കുറച്ചു മാത്രേ കൊടുക്കാറുള്ളൂ എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് .
പണം കാണുമ്പോള്‍ മനുഷ്യന്റെ മനസാക്ഷി മരവിക്കുന്നു...
ReplyDeleteഇത്തരം ആക്രമണകാരികളില്‍ നിന്നും പരമാവധി സ്വയം സൂക്ഷിക്കുക...
പിന്നെ ദൈവത്തോട് പ്രാര്‍ഥിക്കുക....
ഇത്തരം വാര്‍ത്തകള്‍/സംഭവങ്ങള്‍ ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....
പണം’ അതിനു വേണ്ടി കൊല്ലാനും ,തിന്നാനും മടിയില്ല ആര്‍ക്കും .അര്‍ഹിക്കാത്തത് ആഗ്രഹിക്കാന്‍ പാടില്ലെന്നാരും ചിന്തിക്കുന്നില്ല.പണത്തിനു പുറകെ പരക്കം പായുന്ന മനുഷ്യന് സ്നേഹം എന്തെന്നറിയുന്നില്ല ,മാനുഷിക പരിഗണന പോലും ആരും കൊടുക്കുന്നുമില്ല .
ReplyDeleteഇത്തരം വാര്‍ത്തകള്‍ ഇല്ലാതെ പുലരുന്നു ഏതെന്കിലും ദിവസങ്ങള്‍ ഉണ്ടോ നമുക്ക്......
പൊന്നിന് പൊന്നും വില ആയില്ലേ???അപ്പോള്‍ ഒരു നുള്ള് കിട്ടിയാല്‍ ജീവിതം കുശാല്‍..ഈ ചിന്ത ആണ് ഇന്ന് പലരെയും നയിക്കുന്നത്..അപ്പോള്‍ കൊന്നാലും തിന്നാലും കാശുണ്ടാക്കുക അത്ര തന്നെ..പിന്നെ ഇപ്പോള്‍ കള്ളന്മാര്ക്കും ഒരു നിലയും വിലയും ഒക്കെ ആയില്ലേ നാട്ടില്‍...അപ്പോള്‍ എന്ത് മനുഷ്യത്വം??
ReplyDeleteThis comment has been removed by the author.
ReplyDeleteപണം മനുഷ്യനെ മൃഗമാകും ....സ്വയം പനത്തിനടിമപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് ,....അവിടെയും പണം തന്നെ വില്ലന്‍
ReplyDeleteമനുഷ്യരില്‍ സഹാനുഭൂതിയും , സഹജാവ ബോധവും നഷ്ടപ്പെട്ടു. എങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. കലികാലം എന്ന് പറഞ്ഞു രക്ഷപ്പെടാം
ReplyDeleteകലികാലം.. :)
ReplyDeleteനല്ല പോസ്റ്റ് പണത്തിന് പുറകെ പായുന്ന മനുഷ്യന് മുല്യങ്ങളെ മറക്കുന്നു
ReplyDeleteവായിച്ചു വളരെ വിഷമം തോന്നി.
ReplyDeleteനമ്മുടെ നാട് എന്നെങ്കിലും നന്നാവുമായിരിക്കും!
പ്രത്യാശ കൈവിടരുത്.
ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ കേള്കുന്നത് പോലും
ReplyDeleteവിഷമം ഉണ്ടാക്കും..അപ്പോള്‍ അടുപ്പമുള്ളവരുടെ
കാര്യം ആവുമ്പോള്‍ അത് എങ്ങനെ സഹിക്കും?
പക്ഷെ ഓരോ വാര്‍ത്തകളും നമുക്ക് ഓരോ പുതിയ
കാര്യങ്ങള്‍ പറഞ്ഞു തരുന്നു.സൂക്ഷിക്കണം ഇന്നത്തെ ലോകം
എന്ന ഒരു അറിവ്...
ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വളരെയധികം ആയിട്ടുണ്ട്. ഒരു പരിധിവരെ നമ്മുടെ മാധ്യമങ്ങളില്‍ അച്ചുനിരത്തുന്ന വാര്‍ത്തകള്‍ തന്നെയാവും ഇതിനൊക്കെ പ്രചോദനം. ഇതിലൂടെ മാദ്ധ്യമങ്ങളെ താറടിക്കുകയല്ല ഉദ്ദേശിച്ചത് കേട്ടോ.. പകരം ഇത്തരം വാര്‍ത്തകള്‍ വിശദമായി പ്രദിപാദിക്കുന്ന രീതിയില്‍ എഴുതുകയും അതിന്റെ ഭീകരദൃശ്യങ്ങള്‍ നമുക്ക് മുന്പില് കാട്ടുകയും ചെയ്യുന്നത് ചിലപ്പോഴെങ്കിലും കുറേ പേരെ പെട്ടന്ന് പണം കണ്ടെത്തുവാന്‍ ഈ വഴി തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്ന് തോന്നുന്നു.
ReplyDeleteമൃഗപ്രായരായ എന്ന ഒരു പദപ്രയോഗമുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ..
ജീവിത മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ നേര് ചിത്രം.
ReplyDeleteവായനയില്‍ പോലും സഹിക്കാനാവാത്ത വിഷമം,ദുഃഖത്തില്‍ പങ്കു ചേരുന്നു...
ഇത്തരം മനുഷ്യന്മാര്ക്കായി ഒരു പുതിയ ഭാഷ പിറക്കേണ്ടിരിയ്ക്കുന്നൂ..
ReplyDeleteഎന്നിരുന്നാലും അത്യാഗ്രഹവും,കാപട്യവും കൂടപ്പിറപ്പായി കൊണ്ടു നടക്കുന്നിടത്തോളം ആര്‍ക്കു എന്തു മനസ്സിലാവാന്‍ അല്ലേ..?
നഷ്ടമായത് എന്താണെന്ന് നഷ്ടപ്പെട്ടവനെ അറിയൂ..അവസാന വരികളിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും മനസ്സ് വല്ലാണ്ടായി..!
ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍...മാനുഷികത നശിച്ച ലോകത്ത് മനുഷ്യര്‍ക്ക് എന്ത് പ്രസക്തി?? അവരുടെ ജീവന് എന്ത് പ്രസക്തി.
ReplyDeleteപത്തു കിട്ടുകില്‍ നൂറു മതിയെന്നും..... പണം .. പണം...
ReplyDeleteഅത്യാര്‍ത്തി മൂര്‍ത്ത സമൂഹത്തിന്റെ പരി ചേദം varachu kattiyathinu abhinandanagal
അടിക്കടി ഇങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് മരവിച്ചു പോകുന്നു. പ്രതികരണ ശേഷി ചെടിച്ചില്ലാതാകുന്നു. ആ നിത്യ സംഭവങ്ങള്‍ ഒരു കുമ്പിളിലാക്കി വികാര തീവ്രതയോടെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സിലെ കാരുണ്യത്തിന്റെ ഉറവ വറ്റാതെ നിലനിന്നു കൊള്ളും. തുടരുക. ഇങ്ങനെ ഒരു സംഭവം നേരിട്ടനുഭവിച്ചിട്ട് ഇത് വരെ അത് പങ്കുവക്കാതിരുന്നതെന്തേ? വൈകിയെങ്കിലും നന്നായി. ഭാഷാ ശൈലീ ഭംഗങ്ങള്‍ കുറെ തീര്‍ന്നിട്ടുണ്ട്. അഭിനന്ദനങ്ങള്‍..
ReplyDeleteകഷ്ടം....എത്ര സൂക്ഷിക്കേണ്ടിയിരിക്കുന്നു...
ReplyDeleteഅത്യാര്‍ത്തി മനുഷ്യനെ അന്ധനാക്കുന്നു..
ReplyDeleteഈ ലോകം അത്രമേല്‍ ഭീകരമായിരിക്കുന്നു എന്ന സത്യം എന്നിട്ടും പൂര്‍ണ്ണമായി നമ്മള് ഉള്‍കൊള്ളുന്നുണ്ടോ?
ReplyDeleteആവര്ത്തികപ്പെടുന്ന കുറ്റ കൃത്യങ്ങള്‍ കാണുമ്പോള്‍ തോന്നിപോകുന്നത് ഇതൊക്കെയാണ് .
എത്ര നാളായി ഈ സംഭവം കഴിഞ്ഞിട്ട്?
ReplyDeleteതീവ്രമായ അനുഭവങ്ങളാണല്ലോ ഒരോന്നും.. ജീവിതം വളരെ കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുന്നു... എന്തായാലും വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു..
ഓര്‍മ്മകള്‍ വേദനിപ്പിക്കുന്നു
ReplyDeleteതികച്ചും തീവ്രവും വ്യത്യസ്തവുമായ അനുഭവം
കൂടുതല്‍ എന്ത് പറയണം എന്ന് അറിയില്ല
സമാനമായ അനുഭവങ്ങള്‍ ഉള്ളതിനാല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ട്
വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു..
ആലീസ് ആന്റിയെ ഞങ്ങളും കൂടെ പരിചയപ്പെട്ടപോലെ ആയി..
ReplyDeleteഎന്ത് ചെയ്യാം..ഇന്നിവിടെ നടക്കുന്നത് ഇതൊക്കെയല്ലേ?
ദൈവം കാക്കട്ടെ.
വായനക്കു ശേഷവും നിശബ്ദത തുടര്‍ന്നു..!, വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ തോന്നി.
ReplyDeleteഗ്രാമങ്ങളില്‍ പോലും ഇത്തരം അരക്ഷിതാവസ്ഥ എന്നത് പേടിപ്പെടുത്തുന്നു.
ഭയാനകമായ ഇത്തരം ചെയ്തികള്‍ക്ക് തടയിടാന്‍ എന്താണു മാര്‍ഗം.?
ഒരു നല്ല സൌഹൃദവും അതിന്റെ സന്തോഷവുമാണ് പറഞ്ഞു വരുന്നത് എന്ന് തോന്നി.
ReplyDeleteപക്ഷെ ഒരു ദുരന്തവും അത് നല്കുന്ന ചോദ്യങ്ങളും വെച്ചാണ് പറഞ്ഞു നിര്‍ത്തിയത്.
വിഷമത്തോടെവായിച്ചു, കൂടേ ഉത്തരം കിട്ടാത്ത ആ ചോദ്യവും. മനുഷ്യന് എന്തിനിത്ര ക്രൂരരാവുന്നു.
ആഡംബരജീവിതത്തിനു വേണ്ടി ആര്‍ത്തി പൂണ്ട ഈ വര്‍ഗം പണമുണ്ടാക്കാന്‍ ഏതു നീചവും മൃഗീയവും ആയ മാര്‍ഗവും സ്വീകരിക്കാന്‍ മടിക്കുന്നില്ല. കൊടും ക്രൂരത പോലും നിസ്സങ്കോചം ചെയ്യുന്ന ഇവര്‍ സമൂഹത്തില്‍ കൂടി വരികയാണ്. കുറ്റവാളികളെ കണ്ടെത്താനും മാതൃകാപരമായി ശിക്ഷിക്കാനും നമ്മുടെ ഭരണ ഘടനക്കും ഭരണകൂടത്തിനും കഴിയുന്നുമില്ല. ഏതു കുറ്റവാളികള്‍ക്കും രക്ഷപ്പെടാനും ഇവിടെ സാഹചര്യം കൂടുതലാണ്. സ്വയം രക്ഷക്ക് വേണ്ട മുന്‍കരുതലുകള്‍ അവരവര്‍ കൈക്കൊള്ളുക എന്നെ പറയാനുള്ളൂ.
ReplyDeleteകൊച്ചുമോളുടെ വേദനയില്‍ പങ്കു കൊള്ളുന്നു.
ഒരു മനുഷ്യന് എങ്ങനെ മറ്റൊരാളെ കൊല്ലാന്‍ സാധിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്..
ReplyDeleteവായിച്ചു...... :(
ReplyDeleteവേദന പങ്കിട്ടെടുക്കാന്‍ കൊച്ചുമോള്‍ക്കൊപ്പം ഞാനുമുണ്ട്...
ReplyDeleteജീവിതത്തിന്റെ തെരുവീഥികളില്‍ ഇങ്ങനെ ഒത്തിരി കൊച്ചുമോളുമാരെ നമുക്ക് കാണാം..
മനുഷ്യകോലം പൂണ്ട നരജീവികള്‍ ചെയ്തു തീര്‍ക്കുന്ന കുരുതികള്‍ക്ക് മുമ്പില്‍ നിസ്സഹായരായി..
എനിക്കൊരു ചോദ്യമേയുള്ളൂ..
ദൈവം എന്തിനു ഈ നരഭോജികളെ സൃഷ്ടിക്കുന്നു..?
ആഭരണ ഭ്രമം ഇല്ലാതാക്കുക, സ്വയം സൂക്ഷിക്കുക.
ReplyDeleteപറയാനുള്ളത് എല്ലാവരും പറഞ്ഞുകഴിഞ്ഞു പിന്നെ ഞാനെന്ത് പറയാനാണ്..
ReplyDeleteചെറുവാടിയുടെ അഭിപ്രായം തന്നെ എനിക്കും....
ReplyDeleteഎല്ലാവരുടെ ഉള്ളിലും ഒരു മ്രഗം ഉണ്ട് സാഹചര്യം കിട്ടുമ്പോള്‍ അത് പുറത്തു വരുന്നു അത്രമാത്രം...
ReplyDeleteകൂട്ടക്ഷരങ്ങള്‍ ണ്ട, ന്റെ, ജ്മ, പിന്നെ ക്ലുബ്ബിലെ.... ഇങ്ങനെ കുറെ അക്ഷരതെറ്റുകള്‍ കണ്ടു... ഇനി എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പം ആണോന്നു അറിയത്തില്ല....
വായിച്ചു... ഒന്നും പറയാന്‍ കഴിയുന്നില്ല... പ്രാര്‍ഥിക്കാം...
ReplyDeleteഅവന് എന്തിനതു ചെയ്തു?
ReplyDeleteചോദ്യം മനസ്സില്‍ ഉടക്കി നില്ക്കുന്നു. മനുഷ്യത്തം എന്ന വികാരത്തിനു എന്നേ മൂല്യച്ചുതി വന്ന ലോകത്താണ് നാം കഴിയുന്നത്. സ്വയം സൂക്ഷിക്കുക, നമ്മുടെ ഉള്ളിലെങ്കിലും ആ മൂല്യം കാത്തു സൂക്ഷിക്കുക.അതേ ചെയ്യാനുള്ളൂ.
വിഷമത്തോടു കൂടി വായിച്ചു തീര്‍ത്തു.
സങ്കടകരമായ വാര്‍ത്തകളാണെന്നും കേട്ടുണരുന്നത്...ഈ ഭൂമിയില്‍ ക്രൂരമ്മാരായിട്ടേതെങ്കിലും ജീവജാലങ്ങളുണ്ടെങ്കില് അത് മനുഷ്യന് മാത്രമായിരിക്കും..സങ്കടത്തില്‍ പങ്കു ചേരുന്നു....
ReplyDeleteമരണം ഏതു നിമിഷവും തെടിയെത്താം ... അത് തമിഴന്റെ രൂപത്തില്‍ ഇവിടെ .... മറ്റൊരു രൂപത്തില്‍ വേറെ സ്ഥലങ്ങളില്‍ ... ഇത്തരം കൃത്യങ്ങള്‍ നാള്‍ക്കുനാള്‍ കൂടി വരുന്നു . സ്വയം കഴിയുന്ന രീതിയില്‍ സംരക്ഷിക്കുക ... ഭരണകൂടം ഒരു സംരക്ഷണവും തരില്ല
ReplyDeleteമനുഷ്യന് അധപ്പധിച്ചാല് മൃഗത്തെക്കളും കഷ്ട്ടം.ഒരു തരി പോന്നിനുവേണ്ടിയോ കുറച്ചു പണത്തിനുവേണ്ടിയോ എന്തും ചെയ്യുന്ന മനുഷ്യമൃഗങ്ങള്‍.ഓരോ ദിനവും ഇതുപോലുള്ള ക്രുരകൃത്യങ്ങള്‍ കുടിവരുന്നു നമുക്കെവിടയാണ് പിഴവ് സംഭവിച്ചത്?താങ്കളുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു
ReplyDeleteNB:ദിവസവും എഴു കിലോമീറ്റര്‍ നടക്കുകുന്നത് ഒന്നിച്ചുകുട്ടിയാല് കൊച്ചുമോള് ചൊവ്വായിലോ ചന്ദ്രനിലെ എത്തികാണ്മായിരുന്നു
നന്നായിട്ടുണ്ട്....എല്ലാ....വിത......ഭാവുകങ്ങളും ...
ReplyDeleteഎല്ലാവരും...എപ്പോഴും....ജാഗ്രത...... പുലര്‍ത്തുക ........
ദു:ഖത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയിൽ 39 കോടി ജനങ്ങൾ, ഇതു 2011ഇന്ത്യയിൽ സുമാർ 121 കോടി ജനങ്ങൾ .ഇന്നും അടിസ്ഥാനസൌകര്യം പോലുമില്ലാത്ത,ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത ഭൂരിപക്ഷംവരുന്ന ജനവിഭാഗം. രക്ഷിക്കണ്ട ഗവണ്മെന്റു സംവിധാനങ്ങൾ തന്നെ ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങൾ, നിലനിൽപ്പിനു വേണ്ടിയും അന്നത്തെ ആഹാരത്തിനുവേണ്ടിയും ഹിംസാത്മകമായ മനസുകൊണ്ട് നടക്കുന്ന ഉദ്ദ്യോഗസ്ഥവൃന്ദങ്ങൾ.കട്ടമുതലിന്റെ വിഹിതം പറ്റുന്ന നിയമപാലകർ.ഇന്നത്തെ ഇന്ത്യയുടെ ഏകദേശമുഖം ഇതാണ്. ഇവിടെ അവനവൻ തന്നെ സുരക്ഷ ഉറപ്പുവരുത്തണം.ഇല്ലാത്തവൻ ഉള്ളവനെ കൊള്ളയടിക്കും ,കവർച്ചയ്ക്കിടയിൽ കൊല്ലപ്പെട്ടേക്കാം..മാറിയ സാമുഹ്യകസാഹചര്യം അറിഞ്ഞുജീവിക്കുക അതാണുത്തമം.
ReplyDeleteഇത്തരം വാര്‍ത്തകള്‍ വായിച്ചു വായിച്ച് ഇന്ന് നമ്മുടെ നാട്ടില്‍ ഇതൊന്നും വാര്‍ത്തയെ അല്ലാതായിരിക്കുന്നു ! കൊച്ചുമോളുടെ സങ്കടം ഊഹിക്കാം... എങ്ങനെ സമാധാനിപ്പിക്കുമെന്ന് എനിയ്ക്കറിയില്ല...
ReplyDeleteഅങ്ങനെ 7 km രാവിലെ നടക്കാറാണ് പതിവ്.
ReplyDeleteഇപ്പൊ കിട്ടീ ട്ടോ കൊച്ചൂസേ,ഇപ്പഴാ കിട്ടിയത്. മുൻപ് ഞാൻ ഇത് വായിക്കാൻ ശ്രമിച്ചതാ.അപ്പോൾ ഒടുക്കത്തെ അക്ഷരപ്പിശാച് കാരണം ഞാൻ വായന ഒന്നു വേഗതയിലാക്കി.പക്ഷെ ഇപ്പ ഞാൻ മനസ്സിരുത്തിത്തന്നെ വായിച്ചൂ ട്ടോ. അപ്പൊ 'അതും' കിട്ടി. പക്ഷെ ഇപ്പോഴത്തെ വാർത്തകളുടെ കാഠിന്യം വച്ച് നോക്കുമ്പോൾ ഇത് വളരെ നിസ്സാരമായി തോന്നാം. പക്ഷെ അനുഭവിക്കുന്ന ആളുകളുടെ വേദന നമുക്കൂഹിക്കാം. അക്ഷരപ്പിശാചുകളെ ഒന്ന് ശ്രദ്ധിക്കുക. ഞാനത്ര വല്ല്യേ ബ്ലോഗ്ഗറായിട്ടല്ല ട്ടോ,പക്ഷെ മലയാളത്തെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു.
കഥ വായിച്ചു , മനസ്സു വിഷമിച്ചു , കലികാലം അല്ലാതെന്തു പറയാന്‍ :(
ReplyDeleteയഥാര്‍ത്ഥ അനുഭവമാണ് അല്ലെ. - തുടക്കത്തില്‍ നല്ല ഒരു സൗഹൃദത്തെപ്പറ്റിയും അതിന്റെ ആഹ്ലാദത്തെപ്പറ്റിയും എഴുതുകയാണ് എന്നാണ് ധരിച്ചത്. പക്ഷേ നടുക്കുന്ന ഒരു ഓര്‍മയുടെ പങ്കു വെക്കലായിരുന്നു ഇല്ലേ.
ReplyDeleteപണത്തിനു വേണ്ടി മാത്രം മന്ശ്യര് ജീവിക്കുന്ന ഒരു യുഗത്തില്‍ ആണ് നമ്മള് എത്തി പെട്ടത് എന്ത് ചെയ്യാം ഇതിനെയും വിധി എന്നാ ലേബലില്‍ നമുക്ക് മറക്കാന്‍ ശ്രമിക്കാം
ReplyDeleteഹ്ര്തയം വല്ലാതെ കടുത്തുപോയി. നോര്‍മല്‍ മനുഷ്യര്‍ ഒരു പൂച്ചക്ക് കൊടുക്കുന്ന പരിഗണന പോലും ഇത്തരക്കാര്‍ മനുഷ്യര്‍ക്ക് നല്‍കുന്നില്ല. വല്ലാത്ത സങ്കടം തോന്നുന്നു. ആലോചിക്കുമ്പോള്‍ എന്തിനു ഈ ലോകത്ത് ജീവിക്കണം എന്നോര്തുപോകുന്നു.
ReplyDeleteഇങ്ങനെയുള്ളവ എഴുതി മനസ്സിനെ വിഷമിപ്പിക്കരുതെ
ReplyDeletehttp://ftpayyooby.blogspot.com/2011/10/blog-post.html
ReplyDeleteസമൂഹം ഇങ്ങനെ അനുദിനം ഭീകരമായി കൊണ്ടിരിക്കുന്നു എന്ന് പത്രങ്ങളിലും ടി.വി.യിലും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.. ഈ ലോകത്തില്‍ മണ്ണിനും പെണ്ണിനും പൊന്നിനും വേണ്ടിയാണ് എല്ലാ ക്രൂരകൃത്യങ്ങളും ഉണ്ടായിട്ടുള്ളത് / ഉണ്ടായിരിക്കുന്നതെന്ന് എന്ന് വേണമെങ്കില്‍ പറയാം.. തികച്ചും ക്ഷണികമായ ഈ ജീവിതത്തില്‍ ഈ അധമപ്രവര്‍ത്തികള്‍ കൊണ്ട് നേടുന്നതൊക്കെയും ഒടുവില്‍ ഇവിടെ വിട്ടു പോകുയാണ് നമ്മള് മനുഷ്യര്‍... ഈ ചിന്തയില്ലാതെ അവര്‍ വീണ്ടും വീണ്ടും സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി പരക്കം പായുന്നു..
ReplyDeleteഗൗരവതരമായ ഒരു കാലികചിന്തയെ ഇവിടെ അവതരിപ്പിച്ചതിന് ആശംസകള്‍.. മനസാക്ഷിയെ മരവിക്കുന്ന ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോള്‍ നിങ്ങളെ പോല്‍ എന്നെയും പിന്തുടരുന്ന പോലെ.. ആ ദുഃഖഭീതി ആരില്‍ നിന്നും ഒഴിയുന്നതല്ല.. കാരണം നമ്മളും ഈ ലോകത്ത് ജീവിക്കുന്നവര്‍ എന്ന സത്യം കൊണ്ട്..
(ഇടയ്ക്കുള്ള അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുമല്ലോ) വീണ്ടും കാണാം..
പ്രിയപ്പെട്ട കൊച്ചുമോള്,
ReplyDeleteവളരെ നന്നായി തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങിനെ ദുഃഖത്തില്‍ അവസാനിച്ചല്ലോ.ദാരിദ്ര്യം മനുഷ്യനെ കൊണ്ടു എന്തും ചെയ്യിക്കും.ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റില്ല.
മനസ്സില്‍ വലിയ വിഷമം തോന്നുന്നു. അപ്പോള്‍ കൊച്ചുമോളുടെ ദുഃഖം എനിക്ക് ഊഹിക്കാം.
ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍!
സസ്നേഹം,
അനു
ആളുകള്‍ ഇങ്ങനെയൊക്കെയാണ്` കൊച്ചുമോള് ..
ReplyDeleteഎന്നും നടക്കുന്ന സംഭവങ്ങള്‍.. നമ്മുടെ വേണ്ടപ്പെട്ടവര്ക്കാവുംബോള് സഹിക്കനാവില്ല..
പോസ്റ്റ് വായിച്ചു അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു .......
ReplyDeleteപെണ്‍കുട്ടികളും സ്ത്രീകളും സ്വന്തം വീട്ടില്‍ ആണെങ്കില്‍ പോലും വളരെ ശ്രദ്ധിക്കണം ഏതു സമയത്തും അവരുടെ മേല്‍ ശത്രു ചാടിവീഴാന്‍ സാധ്യത ഉണ്ടെന്നുള്ള തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാവണം എന്ന് ഈ അനുഭവം പറഞ്ഞു തരുന്നു. മോഷണമോ പിടിച്ചുപറിയോ മാത്രം ഭയപ്പെട്ടാല്‍ പോരല്ലോ, കാമഭ്രാന്തന്മാരുടെ സ്വന്തം നാട് കൂടി ആണല്ലോ നമ്മുടെ കൊച്ചു കേരളം. ഏതായാലും വല്ലാത്ത ദുഃഖം തോന്നുന്ന ഒരു അനുഭവം ആണല്ലോ കൊച്ചുമോള് പങ്കുവച്ചത്....
ReplyDeleteതനിച്ചു താമസിക്കുന്ന സ്ത്രീകള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ReplyDeleteഅവസാനം ഇങ്ങനെയായതില്‍ സങ്കടം
വായിച്ചപ്പോൾ വളരെ ദുഖം തോന്നി......ഈ ലോകം ഇപ്പോൾ ഇങ്ങനെയായിപ്പോയി....കൊച്ച് മോളുടെ ദുഖത്തിൽ പങ്ക് ചേരുന്നൂ.....
ReplyDeleteപണം,
ReplyDeleteഅതാണ് ജീവിത ലക്ഷ്യം എന്ന വിഭാഗത്തിന് മുന്നില്‍,
മനുഷ്യത്വം മരവിച്ചുപോകുന്നു.
പണമാണ് വില്ലന്‍
ReplyDeleteജീവന് വില കൊടുക്കാത്ത വില്ലന്‍
നൊമ്പരമുള്ള അനുഭവം
നല്ലപോസ്റ്റ്.
ReplyDeleteഇഷ്ട്ടായിട്ടോ.
പണം പണം പണം. ഇത് തന്നെ മനുഷ്യനെ ഭ്രാന്തനാക്കുന്നത്. എത്ര കിട്ടിയാലും മതി വരില്ല. എന്നാലോ ആരും അവസാനം ഒന്നും കൊണ്ട് പോകാറും ഇല്ല. വളരെ സുഖമുള്ള വായന. അവസാനം നിറഞ്ഞു നില്ക്കുന്ന നോവ്. വളരെ ഇഷ്ടപ്പെട്ടു. നന്ദി.
ReplyDeleteനമുക്കുചുറ്റും ഇങ്ങനെയുള്ള അനുഭവങ്ങളുടെ കൂമ്പാരങ്ങളാണ്. തനിച്ചു ജീവിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നില്ല, പണത്തിനായി ആരെയും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സ് മുരടിച്ചവരുടെ ലോകം.. ചൈതന്യം കാണാനാവാതെ എല്ലാത്തിനെയും ജഡമായി കാണുന്ന വിഡ്ഢികളുടെ ലോകം... കൊച്ചുമോളുടെ സങ്കടത്തില്‍ പങ്കുചേരുന്നു.
ReplyDeleteഇന്ന് നാട്ടിൽ നടമാടികൊണ്ടിരിക്കുന്ന ജീവിത മൂല്യങ്ങള്‍ നഷ്ടപ്പെട്ട സമൂഹത്തിന്റെ നേര്‍ചിത്രങ്ങളും അനുഭവ സാക്ഷ്യങ്ങളുമടക്കം നല്ലൊരു ഓർമ്മകുറിപ്പ് കേട്ടൊ കുങ്കുമം.
ReplyDeleteകൊചൂസേ,
ReplyDeleteകിടിലന്പോസ്റ്റൊക്കെ എഴുതി ബൂലോകം കയ്യിലെടുത്തു.. ല്ലേ?
വലിയ ബ്ലോഗറായാലും ഈ ബെഗ്ഗറെ മറക്കല്ലേ വത്സേ.
(അക്ഷരങ്ങള്‍ കുറച്ചൂടെ വലുതാക്കൂ. ഇത് തീരെ ചെറുതായിപ്പോയി കേട്ടോ)
ഹഹാ.
വളരെയധികം വേദനിപ്പിച്ചു ഈ പോസ്റ്റ് ..എനിക്കുതോന്നുന്നു നിത്യേനയെന്നോണം ടി വി ചാനല്‍സിലും ന്യൂസിലും കാണുന്ന അക്രമാസക്തമായകൊലപാതകരീതിയും ,സിനിമയിലും മറ്റും കാണുന്ന വെട്ടിയും കുത്തിയുമുള്ള കൊലപാതകം ,തോക്ക് ചൂണ്ടിക്കാട്ടി ബാങ്ക്കൊള്ള ഇതൊക്കെ പലര്‍ക്കും പണം എളുപ്പത്തില്‍ സമ്പാദിക്കാന്‍ പ്രചോദനമായിമാറുന്നുണ്ട്
ReplyDeleteപോസ്റ്റ് വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു
ReplyDelete:(
ReplyDeleteവേദനിപ്പിച്ചു ഈ പോസ്റ്റ് നന്നായി ട്ടോ
ReplyDelete:(
ReplyDeleteദൈവം നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ, അല്ലാതെന്തു പറയാന്‍ !
വേദനയിൽതീർത്ത ഒരു ദുരന്താനുഭവം!!! പലയിടത്തും നടന്നതും നടക്കുന്നതുമായ സംഭവങ്ങളിലൊന്ന് തികച്ചും ലളിതമായി എഴുതി. ഇങ്ങനെയുള്ള നരബലികൾ ഇനി നടക്കാതെയിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം, അല്ലാതെന്താ നിവൃത്തി?
ReplyDeleteപോസ്റ്റിന്റെ ആദ്യഭാഗം ഇത്ര നന്നായി വിശദീകരിയ്ക്കുക വഴി, അലീസ് ആന്റിയെ നമുക്ക് പ്രിയപ്പെട്ടവരാക്കാൻ കൊച്ചുമോൾക്ക് കഴിഞ്ഞു. അവർക്ക് വന്നുപ്പെട്ട ദുരന്തം വായനക്കാക്രന്റെതായി മാറി. ഇവിടെയാണു എഴുത്തുക്കാരിയുടെ വിജയം!
ReplyDeleteപോസ്റ്റുകൾ മെയിൽ വഴി അറിയിയ്ക്കാൻ മറക്കരുത്, കൊച്ചൂസ്..
നമ്മുടെ നാടിന്റെ അരക്ഷിതാവസ്ഥക്ക് കാരണം കുറെയൊക്കെ നമ്മുടെ നിസ്സംഗത തന്നെയല്ലേ...നാം ഓരോരുത്തരും ഇന്ന് ഓരോരുത്തരായി ചുരുങ്ങി ചുരുങ്ങി കൊണ്ടിരിക്കുന്നു...അത്തരം സാമൂഹിക ചുറ്റുപാടില്‍ ഇത്തരം അതിക്രമങ്ങള്‍ ഒരു പക്ഷെ ആ പരിസരങ്ങളില്‍ മാത്രം വേദന പടര്ത്തിയെക്കാം, കൊച്ചുമോള് ആ സംഭവം പുറം ലോകത്തേക്ക് എത്തിച്ചു...അഭിനന്ദനങ്ങള്‍...
ReplyDeleteപണം, സമ്പത്ത്, ഇവക്കൊക്കെ വേണ്ടി കൊല്ലാനും വെട്ടാനും മടിക്കാത്ത, സഹജീവികളോട് സഹാനുഭൂതി നഷ്ടപ്പെട്ട് പോയ ഒരു സമൂഹത്തിലാണ് ഇന്ന് നാം.. ആലീസ് ആന്റിയുടെ ദുരന്തത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നു..!!
ReplyDeleteമനുഷ്യര്‍ ഒരുപാട് മാറിപ്പോയില്ലേ കൊച്ചുമോളേ. പണം തന്നെ എല്ലാം ചെയ്യുന്നത്. പോസ്റ്റ് നന്നായിപ്പറഞ്ഞു.
ReplyDeleteഇത്തരം കാര്യങ്ങളില്‍ മൃഗീയത എന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് വരെ അപമാനമാകും. കാരണം അവ വിശപ്പിനു മാത്രമേ മറ്റുള്ളവയെ ആക്രമിക്കു.
ReplyDeleteഈ വിധം വാര്‍ത്തകള്‍ പല്ലപ്പോഴും കാണാറുണ്ട്. ഇങ്ങിനത്തെ ദ്രോഹികളുടെ പ്രവര്‍ത്തികള്‍ കാരണം എല്ലാവരേയും സംശയ ദൃഷ്ടിയോടെ കാണാനുള്ള പ്രവണത മനുഷ്യരില്‍ ഉണ്ടാവുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteരാവിലെ ഒരു ദുഖം വായിക്കാന്‍ ഒട്ടും മനസ്സില്ലായിരുന്നു..
ReplyDeleteആദ്യത്ത ഭാഗത്ത് ഒരു പ്രതീക്ഷ, ഒരു കൂട്ട്.. ഒരു സന്തോഷം..
പക്ഷെ അത് ഒരു ദുരന്തത്തിനുള്ള മുന്നോടി ആണെന്ന് അറിഞ്ഞിരുന്നില്ല...
ശോ!!
നന്നായി അവതരിപ്പിച്ചു..
ആ ദുഃഖം പങ്കു വെച്ചു...
ആശംസകള്‍.. എഴുത്തിനു... :) ആ ശൈലിക്ക്
വിധിയുടെ വിളയാട്ടം...........നൊമ്പര തോട് കൂടി വായിച്ച് തീര്‍ത്തു ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteമനസ്സ് മരവിച്ചു പോയ മനുഷ്യന് കല്ലിനെക്കാളും
ReplyDeleteമൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് ഉടമയാകുന്നു മൃഗതുല്ല്യനായ മനുഷ്യന്റെ
ചെയ്തികള്‍ കണ്ടു ഹിംസ്രമൃഗങ്ങള്‍ പോലും മിഴികള്‍ കൂട്ടി അടക്കുന്നു പടു വൃക്ഷം പോലെ നീണ്ടുനിവര്‍ന്നു നിന്നാലും പ്രതികൂലത്തിന്ടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ നിലം പതിക്കാവുന്നതേ ഉള്ളൂ തന്റെ ജീവിതമെന്ന് ഇവരാരും ചിന്തിക്കുന്നില്ല പേമാരി കണക്കേ പെയ്തിറങ്ങുന്ന മോഹങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയാതെ അകാലത്തില്‍ പൊലിഞ്ഞു പോകുന്നതാണ് തന്ടെ ജന്മമെന്ന് ഇവരാരും ചിന്തിക്കുന്നുമില്ല
ഈ വാക്കുകള്‍ എന്നെ വളെര അതികം ആകര്‍ഷിച്ചു ആ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു
വളരെ നന്നായി തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങിനെ ദുഃഖത്തില്‍ അവസാനിച്ചല്ലോ...വേദനയിൽതീർത്ത ഒരു ദുരന്താനുഭവം..
ReplyDeleteഇഷ്ടപ്പെട്ടു....ആശംസകള്‍...!!!
ReplyDeleteരണ്ട് ഗ്രാം പൊന്നിന് വേണ്ടി, നൈമിഷികമായ സുഖത്തിന് വേണ്ടി, മന്സ്സിലെരിയുന്ന ദേഷ്യത്തില്‍ അല്‍പ്പം ചോരയൊഴിച്ചു കെടുത്താന്‍ വേണ്ടി.... മനുഷ്യന് മ്രിഗതുല്യന് എന്നു പറയുന്നത് ശരിയല്ല. നരാധമന് തന്നെയാണ് ശരി.
ReplyDeleteപണത്തിനോടുള്ള ആർത്തി..അതൊന്നു മാത്രമാണ് പലപ്പോഴും മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്..
ReplyDeleteആദ്യമായാണ്.. വായിച്ചു കേട്ടോ..ഇനിയും വരും..
ReplyDeleteകുങ്കുമം,
ReplyDeleteമനസ്സില്‍ കൊണ്ടു.
ഇതു വെറും കഥയാണെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പൊഴും മനസ്സ് പിടയുന്നു.
ഇന്നത്തെ സാമൂഹിക മൂല്യച്യുതി കാണുമ്പോള്‍ തികഞ്ഞ അസ്വസ്ത്ഥത തോന്നുന്നു.
മനസ്സിനെ ഉലച്ചു ഈ എഴുത്ത്..
ഇനിയുമെഴുതുക. ആശംസകള്‍.
കുങ്കുമം വായിച്ചു അഭിപ്രായങ്ങള്‍ പറയുകയും അതിലെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാട്ടുകയും , എന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുകയും, ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു .....തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.....
ReplyDeleteപണത്തിനോടുള്ള ആർത്തിയാണ്. പലപ്പോഴും മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്..തനിച്ചു താമസിക്കുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതും ഒരു കാരണം ആണ്..
ReplyDeleteഎന്ത് പറയാന്‍..... നിത്യമെന്നോണം ഇത്തരം ക്രൂരതകള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറുന്നു.. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്.. സൂക്ഷിക്കുക ഓരോ ചലനങ്ങളിലും .. നല്ലത് വരട്ടെ ആശംസകള്‍
ReplyDeleteവായിച്ചു.
ReplyDeleteസന്തോഷം.
PLS VISIT MY BLOG AND SUPPORT A SERIOUS ISSUE......
ReplyDeleteധനമാണല്ലോ എല്ലാം
ReplyDeleteഇത് കഥയാണോ ? എങ്കില്‍ ഇത്തരം അനുഭവം നമ്മള് പത്രത്തില്‍ കാണുന്ന ഓരോ കൊലപാതകത്തിന്റെ പിന്നിലും ഉണ്ട്. വളരെ നിസ്സാരമായി പത്രങ്ങളില്‍ നാം വായിച്ചു തള്ളുന്ന ഇത്തരം ഓരോ വാര്‍ത്തകള്‍ക്ക് ഇതുപോലുള്ള ഇടനെഞ്ചു പൊട്ടിയുള്ള കരച്ചിലുകള്‍ കാണും. ഉറ്റവരും സുഹൃത്തുക്കളും എല്ലാം ഈ ദുഃഖ സമുദ്രത്തില്‍ വീഴുന്നു. അല്‍പ്പം പണത്തിനോ പൊന്നിനോ വേണ്ടി ഈ ക്രൂര കൃത്യം ചെയ്യുന്നവന് ആ കരച്ചിലുകള്‍ ഒരിക്കലും കാണുന്നില്ല.
ReplyDeleteപോസ്റ്റിന്റെ അവതരണം നന്നായി. അഭിനന്ദനങ്ങള്‍.
ഇന്ന് പണം കഴിഞ്ഞേ മനുഷ്യന് എന്തും ഉള്ളു എന്ന അവസ്ഥയാണ്. അതിനു വേണ്ടി ഓരോരുത്തരും ചെയ്യുന്നതിലെ കൃത്യങ്ങള്‍ അവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.
ReplyDeleteഎഴുതുമ്പോള്‍ കുറച്ചു കൂടി ഫ്ലോ കരുതുക. ക്രിസ്പ് ആക്കുക. വിശദമാക്കാനുള്ള വെമ്പല്‍ കുറയ്ക്കുക.
ReplyDeleteഎല്ലാ നന്മകളും നേരുന്നു....!അഭിനന്ദനങ്ങള്‍...!
ReplyDelete..............വായിച്ചു,, സങ്കടപ്പെടുത്തി ,,ഈ വിഷമത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്..
ReplyDeleteവല്ലാതെ വേദനിപ്പിച്ചു ഈ പോസ്റ്റ് നന്നായി ട്ടോ...
ReplyDeleteവല്ലാതെ വേദനിപ്പിച്ചു ഈ പോസ്റ്റ് നന്നായി ട്ടോ...
ReplyDeleteനന്നായി. ആശംസകള്‍
ReplyDeleteനൂറ്റൊന്നായി നീറ്റ് ആയിട്ടൊരു കമന്റ് ഞാന്‍ ഇടുന്നു
ReplyDeleteകുട്ടീ ,ഞാനീ പോസ്റ്റു ഇപ്പോഴാണ് കാണുന്നത് ,എന്നോട് പൊറുക്കുക.പല ബ്ലോഗുകളും പരിചയപ്പെട്ടു വരുന്നേയുള്ളൂ.
ReplyDeleteപോസ്റ്റു വല്ലാതെ വേദനിപ്പിക്കുമ്പോഴും അതില്‍ തട്ടിയുണര്‍ത്തുന്ന വിഷയം ഗൗരവതരം.'പണം'അതല്ലേ ഇന്നിന്റെ ചിന്തയും ലക്ഷ്യവും.അതു കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഭയാനകവും.
നേടുന്നതൊന്നും നമ്മൾ കൊണ്ടുപോകുന്നില്ല എന്ന് ഒരു നിമിഷം എങ്കിലും മനുഷ്യൻ ചിന്തിച്ചിരുന്നെങ്കിൽ...
ReplyDeleteഇത് വെറുമൊരു കഥതന്നെ ആയിരിക്കട്ടേന്ന് ആഗ്രഹിക്കുന്നു. ഒരു മനുഷ്യരേയും ഇക്കാലത്ത് വിശ്വസിക്കാൻ വയ്യ അല്ലേ? ഒരു ചെറിയ പയ്യൻ ഇത്ര ക്രൂരത കാട്ടുമെന്ന് വിശ്വസിക്കാൻ കഴിയുമോ? പിന്നെ അതു പറഞ്ഞിട്ടും കാര്യമില്ല. പല കേസുകളിലും പിടിക്കപ്പെടുന്നവരുടെ പ്രായം നോക്കിയാൽ മിക്കതും മുപ്പതിനു താഴെ.
ReplyDeleteഇവിടെ ആദ്യമായിട്ടാണ് .കഥയാണോ എന്നറിയില്ല ,എങ്കിലും ഇതും ഇതിനെക്കാളും ഭീകരമായ ഒട്ടേറെ സംഭവങ്ങളും നമുക്ക് ചുറ്റും പതിവായിരിക്കുന്നു .ദുര സുഖ ഭോഗ തൃഷ്ണ ഇവയൊക്കെ തന്നെ മിക്കപ്പോഴും മൂല കാരണം ,,ആശംസകള്‍
ReplyDeleteനൊമ്പരം ഉണര്‍ത്തി ...
ReplyDeleteആശംസകള്‍
പോസ്റ്റ് നന്നായി
ReplyDelete.‘പണം’ അതിനു വേണ്ടി കൊല്ലാനും ,തിന്നാനും മടിയില്ല ആര്‍ക്കും .അര്‍ഹിക്കാത്തത് ആഗ്രഹിക്കാന്‍ പാടില്ലെന്നാരും ചിന്തിക്കുന്നില്ല.പണത്തിനു പുറകെ പരക്കം പായുന്ന മനുഷ്യന് സ്നേഹം എന്തെന്നറിയുന്നില്ല
ReplyDeleteആ അമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ReplyDeleteകൊച്ചുമോളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു .
ശരിക്കും നടന്നത് തന്നെയല്ലേ ഇത്???
ReplyDeleteഭയങ്കരം.............
എഴുതാന്‍ വാക്കുകള്‍ ഇല്ലാ...............
കുങ്കുമം വായിച്ചു അഭിപ്രായങ്ങള്‍ പറയുകയും അതിലെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാട്ടുകയും , എന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുകയും, ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ....തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.....
ReplyDeletewriter did a great job.
ReplyDeleteഒരു കുട്ടായ്മയുടെ ,സ്നേഹബന്ധങ്ങളുടെ ,അവസാനം മനുഷ്യന്റെ നീചമായ പ്രവര്‍ത്തിയുടെ അങ്ങനെ അങ്ങനെ .....വളരെ നല്ല വിവരണം .ആശംസകള്‍
ReplyDelete.ദൈവം നല്ലവര്‍ക്ക് ആയുസ്സ് കുറച്ചു മാത്രേ കൊടുക്കാറുള്ളൂ എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് .
ReplyDelete
ReplyDeleteI will be looking forward to your next post. Thank you
www.wixsite.com