സറീനയെ അത്ഭുതത്തോടെയും ആദരവോടെയും കൂടി
മാത്രമേ ഞങ്ങൾ സഹപാഠികള്‍ കണ്ടിട്ടുള്ളൂ . എപ്പോളും ചുറുചുറുക്കോടെയും, പ്രസരിപ്പോടുംകൂടിയിരിക്കുന്ന അവളെ ഞങ്ങൾക്കു മാത്രമല്ല ടീച്ചേഴ്സിനും
വളരെ ഇഷ്ടമായിരുന്നു .ഒരു നാൾ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ
സ്കൂളിൽ വരാതായപ്പോൾ തിരക്കി ഞങ്ങള്‍ അവളുടെ വീട്ടില്‍ പോയി . തന്റെ
പ്രിയസ്നേഹിതരെ കണ്ട അവൾ അരികിലെത്തി ഞങ്ങളെ ചേർത്തണച്ചു സന്തോഷം പങ്കുവച്ചു.
“ എന്തുപറ്റി സറീന, എന്തേ നീ ക്ലാസിൽ വരാത്തെ..?” എന്ന ചോദ്യത്തിന് ഒരു
പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
ഞെട്ടിത്തരിച്ച് പരസ്പരം നോക്കി നില്‍ക്കാനേ ഞങ്ങൾക്കപ്പോൾ കഴിഞ്ഞുള്ളു.
മുഖം പൊത്തിക്കരയുന്ന അവളെ ഒരുവിധം ആശ്വസിപ്പിച്ച്
കാര്യങ്ങൾ ആരാഞ്ഞു
“ എന്താ എന്തുപറ്റി നിനക്ക്?’
ഏറെ നേരത്തെ നിർബന്ധത്തിനു വഴങ്ങി മടിച്ചു മടിച്ച്
അവൾ കാര്യം അവതരിപ്പിച്ചു.
“ അത്..അത്.. എന്റെ നിക്കാഹ് ഉറപ്പിച്ചു..രാജീ..!
കേട്ടത് വിശ്വസിക്കാനാവാതെ ഞങ്ങൾ പരസ്പരം നോക്കി..
“ നീയെന്താ ഈ പറയുന്നെ, സത്യമാണോയിത്..”!
“ അതെ സത്യമാ ണ് -”
ദൂരെയുള്ള ഏതോ ഒരു
ബന്ധുവിന്റെ മകനാണു വരനെന്നു അവൾ വിവരിച്ചെങ്കില്ലും ഞങ്ങൾക്കതിലൊന്നും വലിയ താല്പര്യം തോന്നിയില്ല. ഉറ്റ സ്നേഹിതയെ പിരിയേണ്ടി
വരുന്നതിലെ വേദനയായിരുന്നു മനസ്സു നിറയെ. വിവാഹത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത അവളെ
ഇത്ര ചെറുതിലേ വിവാഹം കഴിച്ചു വിടുന്നു എന്ന് എത്ര
ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് മനസ്സിലായില്ല . സാമ്പത്തികമായി ഉയര്‍ന്ന
നിലയിലായതിനാല്‍ ജോലിചെയ്തു വരുമാനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നാണത്രേ അവളുടെ
വീട്ടുകാര്‍ ചിന്തിച്ചത് ! വല്ലാത്തൊരു നടുക്കമാണ് ഈ വാർത്ത
ഞങ്ങളിലുളവാക്കിയത്.
വിവാഹദിവസം ആഭരണങ്ങളില്‍ പൊതിഞ്ഞു കല്യാണമണ്ഡപത്തില്‍ നില്‍ക്കുന്ന
പ്രിയപ്പെട്ടവളെ കണ്ണിമ വെട്ടാതെ ഞങ്ങൾ നോക്കിനിന്നു. അന്നു യാത്ര പറഞ്ഞു പിരിഞ്ഞു
പോയ അവളെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ടുമുട്ടിയത്. ജീവിതത്തില്‍ മറക്കാന്‍
പറ്റാത്ത ഒരു മുഹൂർത്തമായിരുന്നു അത്.!
കുടുംബ മഹിമയും, പാരമ്പര്യവിധിയും,അനാവശ്യധാരണകളുമൊക്കെയൊത്തു
ചേർന്നപ്പോൾ, ഒന്നുമറിയാത്ത ചെറുപ്രായത്തിൽ അവൾ മണവാട്ടിയായി. മുതിർന്നവരുടെ
എതിർവായില്ലാത്ത കർക്കശ തീരുമാനത്തിനു മുന്നിൽ കീഴടങ്ങിയ അവൾ ഒരുതരത്തിൽ
ബലിയാടാവുകയായിരുന്നു..! സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ഒരു പെണ്ണ്ജോലിചെയ്തു
വരുമാനമുണ്ടാക്കേണ്ടതില്ലാ എന്ന ഒറ്റക്കാരണം കൊണ്ട് തുടർവിദ്യാഭ്യാസം
നിരസിക്കപ്പെട്ടവൾ..! അവൾ എന്റെ മുന്നിൽ വിതുമ്പി..! പ്രിയ മാതാപിതാക്കളേ, സഹോദരങ്ങളേ..വരുമാനത്തിനുള്ള വഴിമാത്രമാണോ വിദ്യാഭ്യാസം..?വിളങ്ങി വിരാജിക്കുമെന്നു നിങ്ങൾ സ്വപ്നംകണ്ട്അവൾക്കു
സമ്മാനിച്ച ജീവിതം ഈ വിധം കടപുഴകിയത് അവളുടെ തെറ്റോ..?ഒരു പെണ്ണെന്ന കാരണത്താൽ അത് നിഷേധിക്കുകവഴി നിങ്ങളവൾക്കു
സമ്മാനിച്ചത് ഒരു കൽത്തുറങ്കുതന്നെയോ..!
പറയാന്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ , പുറമേ ചിരിതൂകി നടക്കുന്ന ആ പാവത്തിന്റെ മനസ്സില്‍ അഗ്നിയാണ്
എരിയുന്നതെന്ന് അറിയില്ലായിരുന്നു എനിക്ക്.എനിക്കെന്നല്ല ആര്‍ക്കും അറിയില്ല .
അവള്‍ ആരെയും അറിയിക്കില്ലായിരുന്നു അതാണ് സത്യം . അദൃശ്യമായി ഒരു
ചരടുകൊണ്ടു തന്റെ നീക്കങ്ങളെ നിയന്ത്രിക്കുന്ന വിദഗ്ധനായ ഒരു പാവകളിക്കാരനെപ്പോലെയായിരുന്നു
അവളുടെ ഭര്‍ത്താവ് . ഭര്‍തൃ ഭവനത്തില്‍ ആഡംബരപൂണ്ണമായ ആ വലിയ വീട്ടില്‍ ആത്മാവ്
നഷ്ട്ടപ്പെട്ടു അലഞ്ഞു നടന്നു അവള്‍ . സ്നേഹിക്കപ്പെടുക , മനസ്സിലാക്കപ്പെടുക , അംഗീകരിക്കപ്പെട്ക, എന്നതൊക്കെ അവൾക്കു തീർത്തും അന്യമായ്ത്തന്നെ നിന്നു . ഭര്‍ത്താവിന്റെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇടകൊടുക്കാതെ, ഒരു പുല്‍ക്കൊടിക്ക് മുകളില്‍ വലിയ ഒരു അരയാലിനെപ്പോലെ പടർന്നു
പന്തലിച്ചു നിന്നു അദ്ദേഹം . പണ്ട് ഞങ്ങളുടെ മുന്നില്‍ നിന്നു വിതുമ്പിയ
സറീനയുടെ മുഖം വീണ്ടും എന്റെ ഓര്‍മ്മയിലേക്ക് വന്നു .
എന്താണിവൾക്കു സംഭവിച്ചത് ?
ഇവളേപ്പോലെ ഒരു പാവം പെണ്ണിന് ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍
പാടുള്ളതല്ല.
എന്താണ് സംഭവിച്ചത് ?
ആരാണ് ഇതിന്നുത്തരവാതികള്‍ ?
സ്വന്തം വിധിയെ മാത്രം പഴിച്ചു കൊണ്ട്
അവള്‍ പറഞ്ഞ ഓരോവാക്കുകളും എന്റെ ഹൃദയത്തില്‍ വല്ലാതെ തട്ടി . വലിയ തുണിക്കടകളിൽ
അണിയിച്ചൊരുക്കി നിര്‍ത്തുന്ന ബൊമ്മയെപ്പോലെയായിരുന്നു അവൾ . ആ ബൊമ്മയോട് അതിന്റെ
ഇഷ്ടങ്ങള്‍ ആരും ചോദിക്കാറില്ല , എപ്പോളും ചിരിച്ചുകൊണ്ട് മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കണം
അതായിരുന്നു അവള്‍ക്കും വിധിക്കപ്പെട്ടത് . അവള്‍ പറഞ്ഞവയിൽ എന്റെ മനസ്സില്‍
തട്ടിയ ചെറിയ ഒരു കാര്യം നിങ്ങളുമായി പങ്കു വക്കുകയാണ് .
അവധിക്കാലം ആഘോഷിക്കാന്‍ ഒരു തിരുവോണത്തിനു അവളുടെ സഹോദരനെയും കൂട്ടി
കുടുംബവുമൊത്ത് ഒരു യാത്ര പുറപ്പെട്ടു . മൂന്നാർ ലക്ഷ്യമിട്ട അവര്‍ എറണാകുളം എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലും കയറി . ഭര്‍ത്താവിനെ സംശയ ദൃഷ്ടിയോടു കൂടി മാത്രം നോക്കി കണ്ട
സഹോദരിയെയാണ് സറീനക്കു കാണാന്‍ സാധിച്ചത് . സറീനയുടെ ഭര്‍ത്താവിന്റെ അതെ
സ്വഭാവമുള്ള ആ സഹോദരിയെ കണ്ട് അന്തിച്ചു പോയി. ആരോടും കൂടുതല്‍ മിണ്ടാനോ ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കാനോ ആ
പാവം മനുഷ്യനെ അവര്‍ അനുവദിച്ചിരുന്നില്ലാ . ഇത്തരം സ്ത്രീകളും ഉണ്ടാകുമോ എന്നവള്‍
ചിന്തിച്ച് പോയി . ഭര്‍ത്താവിന്റെ വൃത്തികേടുകള്‍ക്ക് പ്രതികരിക്കാനാകാതെ നിശബ്ദം
സഹിച്ചു ചിരിച്ചുകൊണ്ട് നടക്കുന്ന സറീനക്ക്, അതുപോലെ ഭാര്യയുടെ പീധനം എറ്റ് കുടുംബം നിലനില്‍ക്കാന്‍ വേണ്ടി
എല്ലാം സഹിച്ചു കഴിയുന്ന ആ ഭര്‍ത്താവിനോട് വളരെ ആദരവും ബഹുമാനവും തോന്നി .
അളിയന്മാരും , സഹോദരിയും തമ്മില്‍ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല .
സഹോദരിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് അന്നവിടെ തങ്ങേണ്ടി വന്നു .
തിരുവായ്ക്ക് എതിർവായില്ല. ഭര്‍ത്താവ് എന്ത് പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കാനേ
അവള്‍ക്കറിയുള്ളൂതെറ്റോ ശരിയോ എന്തുതന്നെ ആയാലും അത് തിരിച്ചറിയാനോ , മറിച്ചു ചിന്തിക്കാനോ ഇടകൊടുക്കാത്ത ഭര്‍ത്താവാണ് അവളുടെതെന്നു പറഞ്ഞിരുന്നല്ലോ .
പിന്നെയും കുറേനേരം സംസാരിച്ചിരുന്ന അവരുടെ അടുക്കല്‍ നിന്നും ഉറങ്ങാൻപോയ സറീന
വെളുപ്പിനെ സഹോദരിയുടെ വിളികേട്ടാണ് ഉണരുന്നത് .
എന്തെ ഇതേവരെ നിങ്ങള്‍ റെഡി ആയില്ലേ ?
യാത്രക്കൊരുങ്ങി വന്നു തന്റെ മുന്നില്‍ നില്‍ക്കുന്ന
സഹോദരിയെ കണ്ടപ്പോള്‍ മാത്രമാണ് സറീന
അറിയുന്നത് സഹോദരിയും കുടുംബവും അവരോടൊപ്പം പോരുന്നു എന്ന് . പെട്ടെന്ന് എല്ലാരും റെഡിയായി . അവരുടെ വണ്ടിയിലായിരുന്നു പിന്നീട് യാത്ര പുറപ്പെട്ടത്
..
ശരിക്കും സന്തോഷകരമായ യാത്ര. എപ്പോഴോ ആ യാത്രയിലെ ഒരു
അശുഭ നിമിഷത്തിൽ അവർക്ക് വലിയ ഒരു അപകടം സംഭവിച്ചു രാത്രിയിൽ തിരികെ വരുമ്പോൾ അവർ
സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രാ
ക്ഷീണവും പാര്‍ക്കിലെ ചാട്ടവും ഒക്കെ ആയപ്പോള്‍ ചെറിയ ഒരു മയക്കത്തിലായ അവള്‍ക്ക്
ഇടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ടുപോയി . മരിച്ചു പോയെന്നു തന്നെ ഓടി
കൂടിയ ആളുകള്‍ കരുതിയത് . മെഡിക്കല്‍ കോളേജില്‍ എത്തിച്ച അവരെ നോക്കാന്‍ അന്ന് ആരുമുണ്ടായിരുന്നില്ല. എല്ലാരും ഓണവധിക്ക് പോയിരിക്കുന്നു .
ആകെയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ എല്ലാരെയും നോക്കി . വണ്ടി ഓടിച്ചിരുന്ന
സഹോദരിയുടെ ഭര്‍ത്താവിന്റെ നെഞ്ചില്‍ സ്റ്റിയറിംഗ് വീൽ ഇടിച്ചു കയറി . ആകെ ചതവും ഒടിവും . കാലു
രണ്ടും പൊക്കി ഡാഷ്ബോര്‍ഡില്‍ വച്ചു ചാരി കിടക്കുകയായിരുന്ന സറീനയുടെ ഭര്‍ത്താവ് .
ഇടിയുടെ ആഘാതത്തില്‍ ഫ്രണ്ട് ഗ്ലാസും തകർത്തു കൊണ്ട് റോഡിലേക്ക് തെറിച്ചു വീണു .
സഹോദരിയുടെ കാല്‍പാദത്തിൽ വലിയ മുറിവുണ്ടായി.. സറീനയുടെ കാലിലെ ആങ്കിളിനു പൊട്ടല്‍
കൂടാതെ രണ്ടു കാലും ചതവ് . സഹോദരന് തോളെല്ലിന് പൊട്ടല്‍ . ദൈവാനുഗ്രഹം കൊണ്ട്
കുഞ്ഞുങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല .
തുടർചികിൽസയ്ക്ക് വേണ്ടി സഹോദരിയെയും , അവരുടെ ഭാത്താവിനെയും ,സറീനയുടെ ഭര്‍ത്താവിനെയും
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനമായി . മെഡിക്കല്‍
കോളേജില്‍ യാതൊരു സംവിധാനവും ഇല്ലാത്തതിനാൽ , അവളെയും അവളുടെ സഹോദരനെയും എല്ലാരുടെയും തീരുമാനപ്രകാരം മറ്റൊരു
ആശുപത്രിയിലേയ്ക്കും മാറ്റി . ഹോസ്പിറ്റലില്‍ എത്തിയ ഉടന്‍തന്നെ അവളെ സര്‍ജറിക്ക്
വിധേയയാക്കി പൊട്ടിയ കാലില്‍ നീഡില്‍ വച്ച് കുറച്ചു ദിവസം കഴിഞ്ഞു
പ്ലാസ്റ്റര്‍ ഇട്ടു വീട്ടിലേയ്ക്കയച്ചു . മൂന്നു മാസം കാല്‍ അനങ്ങാതെ ഒരേ കിടപ്പ്
കിടന്നു . ഒരു മുറിയില്‍ രണ്ടു കട്ടിലില്‍ അവളും അവളുടെ സഹോദരനും എണീക്കാന്‍
പറ്റാതെ , പ്രാധമികാവശ്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിയാതെ
കിടന്നു . അവളുടെ ഉപ്പയും , മൂത്ത സഹോദരനും , ബന്ധുക്കളും മാറി മാറി ആശുപത്രിയിൽ അവളുടെ ഭര്‍ത്താവിന്റെ
അടുക്കലേക്ക് പോയി പരിചരിക്കുകയും ചെയ്തു പോന്നു .
ഒരാഴ്ച കഴിഞ്ഞ് സഹോദരീ ഭര്‍ത്താവ്
മരണപ്പെട്ടു . അദ്ദേഹം മരിക്കാന്‍ കാരണക്കാരി സറീനയാണെന്ന് സറീനയുടെ ഭര്‍ത്താവിന്റെ
വീട്ടുകാര്‍ വിധിയെഴുതി . അതുകൊണ്ട് ആരും അവളെ തിരിഞ്ഞു നോക്കിയില്ല . മരുമകന്
പകരം മകനെ എടുത്തൂടായിരുന്നോ എന്നാണു മാതാപിതാക്കള്‍ പറഞ്ഞത് . വേദന ഉള്ളില്‍
ഉണ്ടങ്കിലും പുറമേ ഒന്നും കാണിക്കാതെ എപ്പോളും സന്തോഷത്തോടെ കാണുന്ന സറീനയോട്
അസൂയയായിരുന്നു അവരുടെ വീട്ടിലെ മറ്റു പെണ്ണുങ്ങള്‍ക്കെല്ലാര്‍ക്കും .ഈ അവസരം
അവര്‍ ശരിക്കും മുതലാക്കി . എല്ലാവരും ഒറ്റ കെട്ടായി നിന്ന് ആ പാവത്തിനെ
ഒറ്റപ്പെടുത്തി . ഇരുപത്തിനാല് മണിക്കൂറും ദൈവത്തെ മാത്രം വിളിച്ചു അവള്‍ അവളുടെ
സങ്കടം പറഞ്ഞുകരഞ്ഞു .
വയ്യാതെ കിടക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ച് സറീന പോയെന്നു നാട്ടുകാരെ
മൊത്തം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു ഭര്‍ത്താവിന്റെ
മാതാപിതാക്കള്‍ . നിരപരാധിയായ സറീനയെ അവര്‍ ശരിക്കും ക്രൂശിച്ചു . സത്യം
അറിയാവുന്ന അവളുടെ ഭര്‍ത്താവ് അപ്പോള്‍ നിശബ്ദനായിരുന്നു . പരസഹായമില്ലാതെ ഒന്നും
ചെയ്യാന്‍ സാധിക്കാതെ രണ്ടിടത്തായി രണ്ടു പേരും . കടുത്ത സന്തോഷം വരുമ്പോഴും
കഠിനമായ ദുഖം വരുമ്പോഴും മനുഷ്യര്‍ അത് പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയാണല്ലോ
.അവള്‍ക്കും അതുമാത്രമെ കഴിയുമായിരുന്നുള്ളൂ . സ്വന്തം ദുഃഖം അവള്‍ ആരെയും
കാണിക്കാതെ സ്വയം അനുഭവിച്ചു തീർത്തു. പുറമേ കാണിച്ചാല്‍ തന്നെ ആര് എന്ത് ചെയ്യാന്‍.!
അസൂയ ഉള്ളവര്‍ അകമേ ചിരിക്കുകയല്ലേയുള്ളൂ . നാം ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആളുകാണും, ദുഖിക്കുമ്പോഴോ ആരാണ്, ആരും ഉണ്ടാവില്ല.!
വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു ഒരു
ആക്സിടെന്റില്‍ ഭര്‍ത്താവിന്റെ ഉപ്പ മരിച്ചു . അതിനും അവർ സറീനയെ
കുറ്റപ്പെടുത്തിയതെന്തിനാണാവോ!
ഈശ്വര വിശ്വാസം കുറഞ്ഞു പോയത് കൊണ്ടാണ് കുഞ്ഞേ അവര്‍ അങ്ങനെ
പറയുന്നത് , ദൈവം വലിയവനാണ് നിനക്ക് നല്ലതേ വരൂ എന്ന് അവളെ ആശ്വസിപ്പിക്കാൻ ചില
സുമനസ്സുകളെങ്കിലുമുണ്ടായി. ശരിയാണ് ദൈവം വലിയവനാണ്. അവരുടെ വീട്ടുകാരുടെ സ്വഭാവം
അയല്‍ക്കാരും , ബന്ധുക്കളും , നാട്ടുകാരും മനസ്സിലാക്കി . അവളെ അന്ന് കുറ്റം പറഞ്ഞവര്‍ തന്നെ പിന്നീട് സത്യാവസ്ഥയറിഞ്ഞ് സ്വയം തിരുത്തി.
“മനസ്സറിഞ്ഞ് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത
എന്നെ എന്തിനു ദൈവം ഇങ്ങനെ ശിക്ഷിക്കുന്നു”!
എന്ന അവളുടെ തേങ്ങലിന് മറുപടി പറയാനാകാതെ ഞാനും വിതുമ്പി
നിൽക്കുകയാണ്..!
കുടുംബ മഹിമയും, പാരമ്പര്യവിധിയും, അനാവശ്യധാരണകളുമൊക്കെയൊത്തുചേർന്നപ്പോൾ, ഒന്നുമറിയാത്ത ചെറുപ്രായത്തിൽ അവൾ മണവാട്ടിയായി. മുതിർന്നവരുടെ എതിർവായില്ലാത്ത കർക്കശ തീരുമാനത്തിനു മുന്നിൽ കീഴടങ്ങിയ അവൾ ഒരുതരത്തിൽ ബലിയാടാവുകയായിരുന്നു..! സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ഒരു പെണ്ണ്ജോലിചെയ്തു വരുമാനമുണ്ടാക്കേണ്ടതില്ലാ എന്ന ഒറ്റക്കാരണം കൊണ്ട് തുടർവിദ്യാഭ്യാസം നിരസിക്കപ്പെട്ടവൾ..! അവൾ എന്റെ മുന്നിൽ വിതുമ്പി..! പ്രിയ മാതാപിതാക്കളേ, സഹോദരങ്ങളേ..വരുമാനത്തിനുള്ള വഴിമാത്രമാണോ വിദ്യാഭ്യാസം..?വിളങ്ങി വിരാജിക്കുമെന്നു നിങ്ങൾ സ്വപ്നംകണ്ട്അവൾക്കു സമ്മാനിച്ച ജീവിതം ഈ വിധം കടപുഴകിയത് അവളുടെ തെറ്റോ..?ഒരു പെണ്ണെന്ന കാരണത്താൽ അത് നിഷേധിക്കുകവഴി നിങ്ങളവൾക്കു സമ്മാനിച്ചത് ഒരു കൽത്തുറങ്കുതന്നെയോ..!
ReplyDeleteകൊച്ചു മോളെ ,ഞാന്‍ ഒന്നും വായച്ചില്ല .നേരം ....!!!! പിന്നീട് വരാം (Insha Allah)
ReplyDeleteഒരുപാട് സന്തോഷം കുട്ടിക്കാ ...
Deleteസമയം പോലെ വന്നു വായിക്കൂ ...
ബാല്യത്തിന്റേയും, കൗമാരത്തിന്റേയും സന്തോഷങ്ങളും. വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന പക്വതയും, ലോകവീക്ഷണവും, എല്ലാം നിഷേധിച്ച് പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്ന രീതി ഇപ്പോൾ അത്ര വ്യാപകമല്ല. ചെറുപ്രായത്തിൽത്തന്നെ കുടുംബജീവിതത്തിന്റെ കഷ്ടപ്പാടുകളിലേക്കും, കുത്തുവാക്കുകളുടേയും, മനോവ്യഥകളുടേയും ലോകത്തേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്ത സറീന, ഇതുപോലുള്ള അനേകം സറീനമാരുടെ പ്രതിനിധിയാണ്
ReplyDeleteഎല്ലാം കാണുന്ന ദൈവം തീർച്ചയായും സറീനയുടെ കഷ്ടപ്പാടുകൾ തീർക്കും. അവളുടെ നിരപരാധിത്വവും നന്മയും അയൽക്കാരും ബന്ധുക്കളും മനസ്സിലാക്കിയല്ലോ. അത് ഒരു ശുഭസൂചനയാണ്. വിവാഹപ്രായം ആവുന്നതിന്നു മുമ്പ് പെൺമക്കളെ കെട്ടിച്ചു വിടാൻ ധൃതി കൂട്ടുന്നവർക്ക് ഇതൊരു പാഠമാവട്ടെ.
ReplyDeleteപാവം സറീന ചെന്നുപെട്ടത് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വീട്ടിലായിപോയി.തീര്‍ച്ചയായും സ്വന്തം വീട്ടുകാരുടെ ആലോചനക്കുറവാണ് ഇതിനെല്ലാം കാരണം.
ReplyDelete"ഈശ്വര വിശ്വാസം കുറഞ്ഞു പോയത് കൊണ്ടാണ് കുഞ്ഞേ അവര്‍ അങ്ങനെ പറയുന്നത് , ദൈവം വലിയവനാണ് നിനക്ക് നല്ലതേ വരൂ എന്ന് അവളെ ആശ്വസിപ്പിക്കാൻ ചില സുമനസ്സുകളെങ്കിലുമുണ്ടായി. ശരിയാണ് ദൈവം വലിയവനാണ്. അവരുടെ വീട്ടുകാരുടെ സ്വഭാവം അയല്‍ക്കാരും , ബന്ധുക്കളും , നാട്ടുകാരും മനസ്സിലാക്കി . അവളെ അന്ന് കുറ്റം പറഞ്ഞവര്‍ തന്നെ പിന്നീട് സത്യാവസ്ഥയറിഞ്ഞ് സ്വയം തിരുത്തി."
നന്മ നിറഞ്ഞ ഹൃദയത്തിന്‍റെ ഉടമയായ സറീനായ്ക്ക് നല്ലതുവരുത്താന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.....
ആശംസകള്‍
നന്മ മനസ്സിലുള്ളവര്‍ക്ക് എപ്പോഴും നല്ലതേ വരൂ. സറീനയെപ്പോലെ ജീവിതം എന്തെന്നുപോലും തിരിയാത്ത പ്രായത്തിലെ വിവാഹങ്ങള്‍ എത്രയോ ഇപ്പോഴും നടക്കുന്നു. അറിയാതെ എന്തെങ്കിലും ഒരു വാക്ക് വീണുപോയാല്‍ പോലും അതിന്റെ പേരില്‍ മാത്രം നഷ്ടമാകുന്ന ജീവിതങ്ങള്‍. അതുകൂടാതെ ഇതുപോലെ ഒന്നിനുപുറകെ ഒന്നായ് ദുരിതങ്ങള്‍ കൂടി ആകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്.
ReplyDeleteകാലം വല്ലാതെ മാറിയിരിക്കുന്നു.വിദ്യാഭ്യാസം കൊതിക്കുന്ന സമൂഹമായി മുസ്ലീം സമുദായം മാറി.18 തികയാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ എണ്ണത്തില്‍ കുറവാണ്.
ReplyDeleteവിദ്യാഭ്യാസവും ജോലിയും പണം സമ്പാദിക്കുന്നതിനുവേണ്ടിമാത്രമാണെന്നായിരിക്കും ഇങ്ങനെയുള്ള രക്ഷകർത്താക്കളുടെ ധരണ. മുതിർന്നശേഷമുള്ള വിവാഹമാണെങ്കിൽ പോലും പലർക്കും അതൊരു വലിയ പറിച്ചുനടലാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ പുറംലോകം പലപ്പോഴും അറിയാതെ പോകുന്നു. ആരിൽനിന്നും മാനസിക പിൻതുണപോലും ഇല്ലാതെപോകുന്ന അവസങ്ങളാണ് വലിയ വിഷമമുണ്ടാക്കുന്നത്.
ReplyDeleteജീവിതം ചില സമയത്ത് പരീക്ഷണങ്ങൾ ആയി മാറും....ഇന്ന് പ്ക്ഷേ നേരത്തെ വിവാഹം കഴിക്കുന്ന പതിവ് മാറിക്കഴിഞ്ഞു....
ReplyDeleteമനുഷ്യര്‍ക്ക് തലെലെഴുത്ത് എന്നൊന്നുണ്ടെന്ന് പറയുമ്പോള്‍ മുമ്പ് ഞാന്‍ പരിഹസിക്കുമായിരുന്നു. ഇന്ന് ആ പരിഹാസമില്ല
ReplyDeleteഎത്രയോ സഹോദരിമാർ ഇങ്ങനെ കഷ്ടപ്പെടുന്നുണ്ട്, എല്ലാം സഹിച്ച് അവര് അവസാനം വരേ ജീവിച്ച് ജീവിതം അങ്ങ് തീർക്കുന്നു
ReplyDeleteദൈവം രക്ഷിക്കട്ടെ
ഇത്തരം അനേകം സറീനമാരെ ബലികൊടുക്കുന്നത്
ReplyDeleteസ്വന്തം ബന്ധുമിത്രാധികൾ തന്നെയാണല്ലോ..ഈ പ്രവണതകൾക്കെതിരെയാണ്
നാം പൊരുതേണ്ടത് ..ആൺകുട്ടികളെ പോലെ എല്ലാ അഭിപ്രായ സ്വാതന്ത്ര്യങ്ങളുമായി
വളർന്ന് വലുതാവേണ്ടത് തന്നേയാണ് സമൂഹത്തിലെ ഓരൊ പെൺകുട്ടിയും...!
ഇതില്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ കാണുന്ന ഒരു പാട് ചിത്ര സത്യങ്ങള്‍ ഉണ്ട് കൊച്ചു .മാറ്റം -അതെവിടെ ,എങ്ങിനെ, എവിടെടെ നിന്നു ,എപ്പോള്‍ എന്നെല്ലാം ചോദ്യ ശരങ്ങള്‍ എയ്യാമെങ്കിലും ജീവിക്കുന്നവര്‍ക്കല്ലേ അതിന്‍റെ മുറിവുകള്‍ മനസ്സിലാകയുള്ളൂ .സ്ത്രീ -പുരുഷ അന്യാത്വങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതോടൊപ്പം ഭാര്യ -ഭര്‍തൃ (ഈ ഭാഷ തന്നെ മാറ്റി -;ഇണകള്‍ ' എന്ന പരികല്പനകളിലേക്ക് മാറട്ടെ )ബന്ധങ്ങള്‍ സുഭദ്രവും സുതാര്യവുമാകട്ടെ !!പെണ്‍മക്കള്‍ വിജ്ഞാനം നേടി വളരട്ടെ !!
ReplyDeleteഅറിവുള്ളവര്‍ അറിവില്ലായ്മ ചെയുന്നു ഒടുവില്‍ വിധിയെ വലിച്ചിഴച്ചു പഴിക്കുന്നു.ഇപ്പോള്‍ ഏറെ കുറെ മാറ്റങ്ങള്‍ വന്നതുതന്നെ ഭാഗ്യം.
ReplyDeleteചില മനുഷ്യര്‍ ഇങ്ങിനെയും :( .
ReplyDeleteആ നൊമ്പരകാറ്റ് ഇവിടേയും വീശിയിരിക്കുന്നു കൊച്ചൂ ..:(
ReplyDeleteപെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്നതിനു ന്യായീകരണങ്ങൾ നിരത്തുന്ന മതനേതാക്കൾ ഉള്ള നാടാണിത്. എത്രയോ സറീനമാർ കണ്ണീരും കണ്ണുമായി കഴിയുന്നു. വ്യക്തിപരമായ അനുഭവങ്ങൾ പങ്കു വെക്കുന്നതിനു പകരം, ഈ വിഷയം കൂടുതൽ പഠിച്ച് വസ്തുതകളുടെ പിൻബലത്തോടെ പൊതുസമൂഹത്തിന്റെ കണ്ണിൽപ്പെടുത്തുകയായിരിക്കും കൂടുതൽ നല്ലത്.
ReplyDeleteഅച്ഛനമ്മമാര്‍ ഉറപ്പിച്ച വിവാഹമാണേലും..അതിനു ശേഷമുണ്ടാകുന്ന കാര്യങ്ങളില്‍ അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല പലപ്പോഴും...അതൊക്കെ നിന്‍ വിധിയാണെന്ന് പറഞ്ഞു കയ്യൊഴിയും...അവര്‍ ഒന്ന് കൂടി ശ്രദ്ധിചിരുന്നേല്‍ ഒഴിവാക്കാവുന്ന കാര്യങ്ങളുണ്ട് എന്നറിയാമെങ്കിലും..കഷ്ട്ടം!,,rr
ReplyDeleteചവിട്ടി അരക്കപ്പെടുന്നവർ നിവര്ന്നു നില്ക്കാതിടത്തോളം
ReplyDeleteകാലം അവരെ താങ്ങാൻ ആരും കാണില്ല..നിവർന്നു
നിൽക്കുന്നത് ചുറ്റും ഉള്ളവര്ക്ക് ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ
കൂടി.
ഈ സമൂഹത്തെ മാറ്റാൻ, സ്വയം മാര്ഗം കണ്ടെത്തുന്ന
വ്യക്തികൾക്കെ ആവൂ..ആദ്യ കാലങ്ങളിൽ അവർ പക്ഷെ
സമൂഹത്തിന്റെ മുന്നിൽ അഹങ്കാരികൾ ആയി മുദ്ര
കുത്തപ്പെട്ടെക്കും..ആരെങ്കിലും ഒക്കെ ചെയ്യുന്ന ധീരത
വേണം മറ്റുള്ളവർക്ക് മാര്ഗ ദര്ശനം ആവാൻ..
സരീനക്ക് വേണ്ടി പ്രാർഥിക്കുന്നു..
പ്രദീപ് മാഷേ , ഉണ്ണിയേട്ടന്‍ , തങ്കപ്പന്‍ ചേട്ടന്‍ , റാംജി , ജോര്‍ജ്ജേട്ടന്‍ , ഹരിനാദ് , അരീക്കോട് മാഷ് , അജിത്തേട്ടന്‍ , ഷാജു , മുരളിയേട്ടന്‍ , കുട്ടിക്കാ , കാത്തി , ഫൈസല്‍ , വിനു , മനോജ് , റിഷാ , വിന്സെന്റെട്ടന്‍ ..ന്റെ പ്രിയപ്പെട്ടവര്‍ക്ക് എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി കുങ്കുമം വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു .
ReplyDelete:(
ReplyDeleteBest wishes
മാറ്റങ്ങള്‍ വന്നതില്‍ ആശ്വസിക്കാം... എങ്കിലും ഇത് പോലെ എത്ര പെണ്‍കുട്ടികള്‍ തേങ്ങലടക്കാന്‍ പാട് പെടുന്നുണ്ടാവും :(
ReplyDeleteപക്വതയെത്തും മുന്‍പേയുള്ള വിവാഹത്വരക്ക് ഒരു പരിധി വരെ തടയിടാന്‍ പുതിയ തലമുറയുടെ ചെറുത്തു നില്‍പ്പുകള്‍ പ്രയോജനപ്പെടുന്നുണ്ട്. കണ്ടു വളര്‍ന്ന സമാന സംഭവങ്ങള്‍ ഓര്‍മ്മകളില്‍ മറയാതെ ഇപ്പോഴും ഉള്ളതിനാല്‍ ഈ വായന ആ ഓര്‍മ്മ ചിത്രങ്ങളെ ചേര്‍ത്തായിരുന്നു. വിധിയെ പഴിച്ച് സ്വയം ഒതുങ്ങിക്കൂടുന്ന ഇത്തരം സറീനമാര്‍ നിരവധി. കാലം കണ്ണീരു മായ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ.
ReplyDeleteഈ ഫോണ്ട് ഒന്ന് മാറ്റി ചെറിയ പേരഗ്രാഫുകള്‍ ആക്കി എഴുതിയിരുന്നെങ്കില്‍ ഈ പോസ്റ്റിന്റെ വായനാസുഖം കൂടുമായിരുന്നു.
വേണുവേട്ടാ ഫോണ്ട് സൈസ് വലുതാക്കിയിട്ടുണ്ട് ട്ടോ ..
Delete@the man to walk with , മുബി , വേണുവേട്ടന്‍ അഭിപ്രായങ്ങള്‍ക്ക്ഹൃദയം നിറഞ്ഞ നന്ദിണ്ട്
ReplyDeleteThis comment has been removed by the author.
ReplyDeleteITHINORU MARUPURAVUMAYI NJAN VARUM KOCHU.
ReplyDeletePLS WAIT AND SEE....
താങ്ക്യൂ ചേച്ചി ..
Deleteമറുപുറവുമായി വരുന്ന ലീലേച്ചിയെ കാത്തിരിക്കുന്നു ..
നൊമ്പരങ്ങള്‍ വിതറിയ ജീവിതങ്ങള്‍.....വീണ്ടും :)
ReplyDeleteഫോണ്ട് പ്രശനം ,പേരഗ്രാഫ് പ്രശനം ...വായനാസുഖം നഷ്ടമാക്കുന്നു ..കൊച്ചുമോള്‍ !
നല്ല ആശംസകളോടെ
@srus..
താങ്ക്യൂ അസ്രൂസേ ...പിന്നെ പേരഗ്രാഫ് പ്രശനം പരിഹരിച്ചു , പക്ഷെ ഫോണ്ട് പ്രശനം അതൊരു പ്രശ്നമായി തന്നെ നില്‍ക്കുന്നു ..ഒന്നും ചെയ്യാന്‍ പറ്റണില്ലാ
Deleteകാലം മാറിയെന്ന് എനിക്ക് തോന്നുന്നില്ല... കൊച്ചുമോളേ.. ഇന്നും ഇതൊക്കെയുണ്ട്.. വായിച്ചിട്ട് വിഷമം മാത്രം...
ReplyDeleteഇങ്ങനെയുള്ള മനുഷ്യരും നമുക്കിടയില്‍ ഉണ്ടല്ലോ എന്നാലോചിയ്ക്കുമ്പോള്‍...
ReplyDeleteവേറൊന്നും പറയാന്‍ പറ്റുന്നില്ല.
വളരെ ഏറെ പ്രസക്തിയുള്ള വിഷയം തിരഞ്ഞെടുത്തതിനെ അഭിനന്ദിക്കുന്നു.ഇന്നു സമൂഹത്തില്‍ നാം നിത്യവും കാണുന്ന സംഭവവം വളരെ മനോഹരമായി ചിത്രീകരിക്കുന്നതില്‍ കൊച്ചുമോള്‍ വിജയിച്ചു എന്നു പറയുന്നതില്‍ അഭിമാനം തോന്നുന്നു....ശൈശവ വിവാഹം നാടിന്റെ ശാപം തന്നെയാണു ഈ അടുത്ത കാലത്തു ചില മതപുരോഹിതന്മാര്‍ വീണ്ടും ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തവന്നപ്പോള്‍ അതിനെതിരെ ഞാനും ശക്തമായി പ്രതികരിച്ചിരുന്നു. ഇതു അവരൂടെയൊക്കെ കണ്ണു തുറപ്പിക്കാനുതകട്ടെ എന്നാശംസിക്കുന്നു......അഭിനന്ദനങ്ങള്‍.....നല്ല ഒരു തുടക്കം..എഴുതാനുള്ള ഭാഷാ വൈദഗ്ദ്യവും ശൈലിയും കൊച്ചുമോള്‍ക്കു ജഗദീശ്വരന്‍ അനുഗ്രഹിച്ചു തന്നിട്ടുണ്ട്.സാമൂഹ്യ മാറ്റത്തിനു വഴിതെളിക്കാനുതകുന്ന മനസ്സിലെ മണ്‍ചിരാതുകളെ കടലാസ്സിലേക്കു പകര്‍ത്തുക......അതു ഒരു പക്ഷെ ഒരു വലിയമാറ്റത്തിനു നാന്ദികുറിച്ചേക്കാം ആശംസകള്‍....
ReplyDeleteസന്തോഷമായി ഇരിക്കേണ്ട എത്രയോ ജന്മങ്ങൾ ഇങ്ങനെ പാഴായി മറയുന്നു. ഈ ഭൂവിടത്തിൽ എല്ലാവർക്കും സന്തോഷമായി ഇരിക്കാൻ ഒരു പാട് ഇടങ്ങളുണ്ട്. ഒരു നിയോഗമായി അത് കണ്ടെത്തുക മാത്രം. ചിന്തിക്കാൻ വക നല്കിയ പോസ്റ്റിനു ഒരു പാടു ഇഷ്ടം..
ReplyDeleteപെണ്ണായി പിറന്നവർ തൊല്ലയായി കരുതുന്ന ഒരു സമൂഹത്തിലാണ് ഇത്തരം രംഗങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്നത്. ഇതിന് അവരുടെ രക്ഷകർത്താക്കൾ തന്നെയാണ് ഉത്തരവാദി. ഒരു ദൈവവും ഇത്തരം രക്ഷകർത്താക്കൾക്ക് മാപ്പു കൊടുക്കുമെന്ന് തോന്നുന്നില്ല.
ReplyDeleteആശംസകൾ...
ഇങ്ങനെ എത്ര സെറീനമാര്‍.... നമ്മള്‍ ഇനിയും ഒത്തിരി മാറാനുണ്ട്.
ReplyDeleteഓരോ മനുഷ്യനും ഓരോ വിധി എന്നു പറഞ്ഞു ഇവിടെ സ്വയം സമാധാനം കണ്ടെത്താം അല്ലെ
ReplyDelete
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
എന്റെ ബ്ലോഗും കൂട്ടത്തില്‍ പരാമര്‍ശിച്ചതിന് ഒരുപാട് നന്ദിണ്ട് ..
Deleteഎച്മൂ , ശ്രീ , റോണിച്ചായന്‍ , പ്രദീപേട്ടന്‍ , വികെ , ഖരാക്ഷരങ്ങള്‍ , കൊമ്പന്‍ ഒരുപാട് നന്ദിണ്ട് പ്രിയരേ ..
ReplyDeleteസറീന ഒരു ദു:ഖമായി....
ReplyDeleteവിവാഹപ്രായം പതിനെട്ട് വേണമെന്ന് ഇപ്പോഴെങ്കിലും നിര്‍ബന്ധമാക്കിയത് നന്നായി. പതിയെ പതിയെ വീണ്ടും പഴയ സ്ഥിതിയിലേക്ക് പോകാതിരുന്നാല്‍ ഭാഗ്യം...
ReplyDeleteമനോഹരമായ പോസ്റ്റ്.....ആശംസകൾ....
ReplyDeleteസെറീനമാര്‍ ഉണ്ടായിക്കോണ്ടേയിരിക്കും.... ഇതുപോലെ ഒരു സഹപാഠി എനിക്കും ഉണ്ടായിരുന്നു....
ReplyDeleteഇവിടെ ക്ലിക്കിയാല്‍ വായിക്കാം...
നന്നായി എഴുതി...
ഇങ്ങനെ എത്ര പേര്‍..എത്രപേര്‍...
ReplyDeleteസെറീനമാര്‍ വീണ്ടും മാറി വന്നുകൊണ്ടേരിക്കും ...
ReplyDeleteസെറീനമാര്‍.. പലപ്പോഴും എല്ലാമടക്കി അടുക്കളയിലും കിടപ്പുമുറിയിലുമായി ജീവിച്ച് തീര്‍ക്കുന്നു..
ReplyDeleteനല്ല എഴുത്ത്.... ആശംസകള്‍
well, please visit my blog www.prakashanone.blogspot.com
ReplyDeleteഅപരന്‍റെ വേദനയെ സ്വന്തം വേദനയായിക്കണ്ട് അതേറ്റെടുക്കുന്ന ഈ വലിയ മനസ്സില്‍ ഈ സംഭവങ്ങളൊക്കെ ഒരു നീറ്റലായി അവശേഷിക്കുന്നുവല്ലോ. ആ സഹോദരിയുടെ വേദനകള്‍ ദൈവം എത്രയും പെട്ടെന്ന് അകറ്റിക്കൊടുക്കട്ടെ.
ReplyDelete@റോസ് , കണ്ണാടി , രാജേഷ് , സംഗീത് , മനോജ് , ജലീലിക്കാ , ഖാദര്‍ , പ്രകാശന്‍ , ആരിഫിക്കാ ഹൃദയം നിറഞ്ഞ നന്ദി ...
ReplyDeleteഎന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നന്മയുടെയും ഹൃദയം നിറഞ്ഞ വിഷുദിനാശംസകളും കൂടി .....
സെറീനയുടെ ദുഖത്തില്‍ പങ്കുചേരുന്നു.
ReplyDeleteദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ..........
ചെറുപ്പത്തിലേ വിവാഹം വേണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് ദൃഢമായി പറയാന്‍ കഴിയുന്നില്ല. കഷ്ടം തന്നെ. എന്ത് പറയാനാണ്! ഒരു അസ്വസ്ഥത കൂടി നെഞ്ചിലേറ്റാം.
ReplyDeleteസറീന മനസ്സില്‍ ഒരു നൊമ്പരക്കാറ്റായി !! ഇത്തരം സറീനമാര്‍ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട് .....വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പേ വിവാഹിതയായി ചെറിയ പ്രായത്തിലേ പ്രാരാബ്ധം ഏറ്റെടുക്കേണ്ടി വരുന്ന സഹോദരിമാര്‍ ....രക്ഷിതാക്കളും നാം ഉള്‍പ്പെടുന്ന സമൂഹവും ഉണര്‍ന്നു ചിന്തിക്കണം ....എഴുത്തിന് ആശംസകള്‍ ഇത്താ....!!
DeleteThis comment has been removed by the author.
Deleteഇതെല്ലാം മാറുന്ന ഒരു കാലം വരട്ടെ..
ReplyDeleteഒരു അനുഭവ കുറിപ്പ് എന്ന രീതിയിൽ കുറെ കീറി മുറിച്ച് പരിശോധിക്കാം ...
ReplyDeleteപക്ഷേ ഇതിൽ എഴുതിയത് വായിച്ചു കഴിഞ്ഞപ്പോൾ അതിനൊന്നും കഴിയുന്നില്ല...
ആ കുട്ടിക്ക് എല്ലാ പ്രയാസങ്ങളും നേരിടാനുള്ള കഴിവ് ആര്ജ്ജിക്കാൻ കഴിയട്ടെ ...
ആശംസകൾ ..!!!
അക്കാക്കൂ , തുമ്പി , ഷംനൂ , ഗിരീഷ് , യാത്രക്കാരന്‍ , കുങ്കുമം വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദിണ്ട് പ്രിയരേ ...
ReplyDeleteകൊച്ചു ചേച്ചി, വായിച്ചു ഒരുപാട് ഇഷ്ടമായി,ഇത് വായിച്ചപോള്‍ കുറച്ചു ഭാഗം എനിക്ക് അറിയാവുന്ന ആരൊക്കെയോ ആയി ചെറിയ സാമ്യം തോന്നി...ചിലപ്പോള്‍ എന്‍റെ തോന്നല്‍ ആകാം , എങ്കിലും സെറീനയെ പോലെ ഒരുപാടു പേര്‍ ഇന്ന് ജീവിതം ഒരു ലക്ഷ്യവും ഇല്ലാതെ ജീവിച്ച് തീര്‍കുന്നുണ്ട്......എണ്ണത്തില്‍ ഒരുപാട് കുറവുകള്‍ വന്നിട്ടുണ്ട് എങ്കിലും...സ്ത്രീധനം,ബാല്യ വിവാഹം ഇത് ഒരു ശാപമായി ഇന്നും നിലനില്‍കുന്നു ......ഒരിക്കല്‍ ഇതെല്ലാം അവസാനിക്കും എന്ന പ്രതീക്ഷയോടെ...........
DeleteKanneerinte Thengal ....!
ReplyDeleteManoharam, Ashamsakal...!!!
വായിക്കാന്‍ വൈകി. ഇപ്പോള്‍ വായിച്ചു. സെറീന ഒരു കണ്ണുനീര്‍ തുള്ളി ആകുന്നു.
ReplyDeleteഈ വിഷയത്തില്‍ സമൂഹത്തിനും കുടുംബത്തിനും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട് .
ReplyDeleteഅസ്സലായി ..........മനസ്സിനെ സ്പര്ശിക്കുന്ന മനോഹരമായ അതുല്യമായ രചന ....അഭിനന്ദനങ്ങള്‍..........കൊച്ചുമോളൂടെ രചനകള്‍ പലപ്പൊഴും മനസ്സിനെ പിടിച്ചുലക്കുന്നു,,,,,ഭാവുകങ്ങള്‍ ഒരു മാറ്റം അനിവാര്യമാണു....ഇതൊരു നല്ല തുടക്കമാകട്ടെ.....
ReplyDeleteഇനിയും എഴുതുക . കൊച്ചുമോള്ക്ക് എല്ലാവിധ ആശംസകളും
ReplyDeleteഇങ്ങനെ എത്രയെത്ര സറീനമാര്‍ മണിമാളികകളുടെ അകത്തളങ്ങളില്‍ തേങ്ങലുകള്‍ അടക്കി കഴിഞ്ഞു കൂടുന്നു.... എഴുത്തിന് ഭാവുകങ്ങള്‍ കൊച്ചുമോള്‍....
ReplyDelete