Saturday, August 25, 2012

"വേറിട്ട വേദന"

                                                

രാവിലെ ഫോണ്‍ ബെല്‍ കേട്ടുകൊണ്ടാണ് ഉണര്‍ന്നത്. ചെന്നെടുത്തപ്പോള്‍ പരിചയമുള്ള 
ശബ്ദം . പക്ഷെ ആരാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല . 
“..എന്നെ മനസ്സിലായില്ലേ ഞാന്‍ ശബ്നയാണ് . “
ഇന്ന് ഞായറാഴ്ച അല്ലെ വീട്ടില്‍ ഉണ്ടാകുമല്ലോ..?  
എനിക്ക് ഒരു കാര്യം പറയാനുണ്ട് ഞാന്‍ വരട്ടെ . ?“
“അതിനെന്താ..വന്നോള്ളൂ ഞാന്‍ ഇവിടെ തന്നെ ഉണ്ട്..”
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ് ശബ്നയെ . ഉപ്പയും ഉമ്മയും മൂന്നു മക്കളും ഉള്ള കുടുംബത്തിലെ ഇളയകുട്ടി . സാമ്പത്തികമായി ഉയര്‍ന്ന തറവാടികള്‍ ആയിരുന്നു . കാലക്രമേണ എല്ലാം നശിച്ചു . കാലചക്രം,അതങ്ങിനെയാണ് കറങ്ങികൊണ്ടിരിക്കും . ഇന്നത്തെ സമ്പന്നര്‍ നാളത്തെ ദരിദ്രര്‍ . സമ്പത്ത് നിലനില്‍ക്കണമെങ്കില്‍ അതില്‍ സത്യം ഉണ്ടാകണം , നീതി ഉണ്ടാകണം , അതേപോലെ പ്രയത്നിക്കണം , കഷ്ടപ്പാടിന്റെ നനവുണ്ടാവനം . നല്ല ധനം ‍ ഒരിക്കലും നശിക്കില്ല എന്നല്ലേ പറയുന്നത് . ഇതൊന്നുമില്ലെങ്കില്‍ നശിച്ചു പോകും അത് സ്വാഭാവികം . അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല .
                              
                      മൂത്ത സഹോദരി വിവാഹിത , ഒരു സഹോദരന്‍ ‘സ്ത്രീയാണ് ധനം ‘ എന്ന ആദര്‍ശത്തില്‍ മുറുകെ പിടിച്ചുകൊണ്ട് ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു വേറെ താമസിക്കുന്നു. ഉപ്പയുടെയും ഉമ്മയുടെയും കൂടെ വാടകവീട്ടില്‍ കഴിയാനാണ് അവളുടെ വിധി.
                                    വര്‍ഷങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു പെണ്ണിന് പ്രായമായി വരുന്നു എന്ന ബോധം മാതാപിതാക്കളെ  വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു  പല ആലോചനകള്‍വന്നു പോയി . വരുന്നവര്‍ക്ക് ഒക്കെ പെണ്ണിനെ ഇഷ്ടാവും , സാമ്പത്തികം കുറഞ്ഞതിലും പരിഭവങ്ങള്‍ ഇല്ല , കാരണം കുടുംബക്കാര്‍ ഒക്കെ നല്ല നിലയും വിലയും ഉള്ളവരാണല്ലോ . പക്ഷെ വിവാഹം നടക്കാത്തതിന് കാരണം ഇതൊന്നുമല്ല . അവളുടെ തലയില്‍ മുടിയില്ല !!
ആണുങ്ങള്‍ക്ക് കഷണ്ടി വരിക സ്വാഭാവികം . ഭൂരിഭാഗം ആണുങ്ങളും കഷണ്ടികളാണ്  എന്നാല്‍  ഒരു സ്ത്രീക്ക് കഷണ്ടി വന്നാല്‍ അതാരും അംഗീകരിക്കില്ല.! സ്ത്രീ സൗന്ദര്യം മുടിയില്‍ മാത്രമാണോ ? വല്ലാത്ത ഒരു ലോകം തന്നെ ഇത് !
                             
                                      കുഞ്ഞുന്നാളില്‍ ആരും കൊതിക്കുന്ന മനോഹരമായ മുടി യുണ്ടായിരുന്നവളാണ്. പെട്ടെന്ന് ഇതെന്തുസംഭവിച്ചു ..! ഒരിക്കല്‍ ഞാന്‍ തിരക്കി എന്താണു സംഭവിച്ചതെന്ന് . കാരണം അവള്‍‍ക്കും അറിയില്ല ഒരിക്കല്‍ ഷാംപൂ തലയില്‍ തേച്ചു മണിക്കൂറുകള്‍ കഴിഞ്ഞു കഴുകിയതാണോ എന്നൊരു സംശയം ഉണ്ടെന്നു പറഞ്ഞു . അങ്ങനെ ചെയ്‌താല്‍ മുടി പോകുമോ ? അറിയില്ല എന്തായാലും  ഇപ്പോള്‍ അവള്‍ക്ക് മുടി ഇല്ല .
പെണ്ണുകാണാന്‍ വരുന്നവര്‍ക്കൊക്കെ പെണ്ണിനെ ഇഷ്ടപ്പെടും മുടിയുടെ കാര്യം അറിയുമ്പോള്‍ എല്ലാരും പിന്‍മാറും ഇപ്പോള്‍ വയസ്സ് മുപ്പത്തഞ്ചാകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധയായി..! മുപ്പത്തഞ്ചു വയസ്സ് എന്നാല്‍ ഒരായുസ്സിന്റെ പാതിയായി . അവള്‍, മാന്യമായ വ്യക്തിത്വത്തിന്നുടമയായത് കൊണ്ട് സ്വന്തം ദുഃഖം ഉള്ളില്‍ ഒളിപ്പിച്ചു ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയുന്നു .
                                     

ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തമ്മില്‍ കാണുകയാണ് . തല്‍ക്കാലം ഈ നാട്ടില്‍ നിന്നും അവള്‍ ‍ ഗള്‍ഫിലേക്ക് പോകുന്നു യാത്ര ചോദിക്കാന്‍ വന്നതാണ് ..!
അറിയാത്ത നാടും ,ഭാഷയും ,ആരോരും ഇല്ലാത്ത പാവം പെണ്ണ് ഒരായിരം ചോദ്യം എന്റെ മനസ്സില്‍ കൂടി മിന്നി മറഞ്ഞു  എന്നാലും ഞാന്‍ ചോദിച്ചു എന്ത് ജോലിയാണ് അവിടെ ?
ഡേ കെയറില്‍ ആണ് പോകുന്നത് ആയയായി ...!
ആരാണ് കൊണ്ടുപോകുന്നത് ? ആരോടൊപ്പം പോകുന്നു ?
ഞങ്ങള്‍ വാടകക്ക് താമസിച്ചു കൊണ്ടിരുന്ന വീട്ടിലെ ആന്റിയുടെ മകള്‍ ഗള്‍ഫില്‍ ആണ് അവരോടൊപ്പം അവരുടെ സ്ഥാപനത്തില്‍ ആണ് പോകുന്നത് . അവര്‍ വരും എന്നെ കൊണ്ട് പോകാന്‍ . അപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ ഒരായിരം തവണ പറഞ്ഞു . പോട്ടെ ,പോയി രക്ഷപെടട്ടെ !എന്നാലും ഞാന്‍ തിരക്കി,  വിവാഹം ഒന്നും ആയില്ലേ?
ഇഷ്ടം പോലെ വരുന്നുണ്ട് . മഫ്ത ഇട്ടിരിക്കുന്നത് കൊണ്ട് ആദ്യം  ആരും അറിയില്ല പിന്നെ വിവരം അറിയുമ്പോള്‍ ചിലര്‍ പറയുന്നത് കീമോ ചെയ്തു മുടി മൊത്തം പോയതാണെന്ന് . !
ആരും എന്തെ സത്യം മനസ്സിലാക്കുന്നില്ല . അവര്‍ക്ക് ഒരു അസുഖവും ഇല്ല . സത്യത്തെ അംഗീകരിക്കാന്‍ ആരും തയ്യാറാവാത്തതെന്തേ? പൂര്‍ണ്ണ ആരോഗ്യവതിയായ ഒരു സ്ത്രീയാണവള്‍!. മകളുടെ അവസ്ഥയില്‍ നീറി കഴിഞ്ഞ മാതാപിതാക്കളും അവള്‍ക്ക് നഷ്ടമായി . 
ഇപ്പോള്‍ തീര്‍ത്തും അനാഥ .!!

                      സ്വന്തമായി കയറി കിടക്കാന്‍ കിടപ്പാടമില്ല . സഹോദരങ്ങളുടെ കാരുണ്യം കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നു . അവര്‍ക്കും അവരുടെതായ ബുദ്ധിമുട്ടുകളും , പ്രയാസങ്ങളും ഒക്കെ ഉണ്ട് . എത്രനാള്‍ ഇങ്ങനെ.. ? അത് മാത്രമോ, വിവാഹം കഴിച്ചയക്കാതെ അവളെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നു എന്ന് നാട്ടുകാരുടെ പരദൂഷണവും! . കാരണം ആരും മനസ്സിലാക്കുന്നില്ല . എങ്ങിനെ എങ്കിലും വിവാഹം നടന്നിരുന്നെങ്കില്‍ എന്നും കരുതി സഹോദരങ്ങള്‍ അവരെ കൊണ്ട് ആകുന്നവിധം ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല .

                                           ജീവിതം മഴവെള്ളം പോലെ വേഗം വറ്റിപ്പോകുന്നു . സജ്ജനങ്ങളുടെ മനസ്സിനെ ആദ്യം വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ ,ദുഷ്ടരുടെ ശരീരത്തെയാണ് വാര്‍ദ്ധക്യം ആദ്യം കവരുന്നത് എന്ന് കേട്ടിട്ടുണ്ട് എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് . ഒരുപക്ഷെ ഒരു വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ആ ഭര്‍ത്താവ് അവളെ ഉപേക്ഷിക്കുമായിരുന്നോ ? അസുഖം ആണെങ്കില്‍ അതിനു മരുന്നുണ്ട് ഇത് അസുഖമല്ലല്ലോ.  അസുഖമാണെങ്കില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം . ഇന്ന സമയത്ത് വരണം , വരണ്ടാ എന്നൊക്കെ തീരുമാനിക്കാന്‍ നമ്മളെക്കൊണ്ടാവുമോ ?
‘ലാഭാനാം ശ്രേയ ആരോഗ്യം‘ എന്നല്ലേ
കഷണ്ടി ഒരു രോഗമാണോ ?
        വിവാഹത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ , പ്രതീക്ഷ ഒക്കെ ആ കണ്ണുകളില്‍ കണ്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ പോയി എനിക്ക് . അങ്ങനെ,  നിങ്ങളുമായി പങ്കുവയ്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു . തീര്‍ച്ചയായും അവരെ അറിയാവുന്ന അവരുടെ കുടുംബക്കാര്‍ , നാട്ടുകാര്‍ ഒക്കെ ഈ പോസ്റ്റ്‌ വായിക്കാന്‍  ഇടയുണ്ട്.എല്ലാവരും വായിക്കട്ടെ ഒരു നിമിഷം ചിന്തിക്കട്ടെ . ആരുമില്ലാത്ത അനാഥയായ ആ പെണ്ണിന് ,ഇത് വായിച്ചെങ്കിലും ഒരു ജീവിതം കൊടുക്കാന്‍  ആരെങ്കിലും തയ്യാറായാല്‍ അതില്‍ പരം നന്മ വേറെ എന്തുണ്ട് . നിങ്ങള്‍ക്കുപറ്റുമെങ്കില്‍ ഇത് കൂടുതല്‍  കൂട്ടുകാരിലേക്ക് എത്തിക്കുക . ആരുടെ വാക്കാണ്‌ ദൈവം കൈ കൊള്ളുക എന്നറിയില്ലല്ലോ ? ആര്‍ക്കെങ്കിലും മനസ്സലിവ് ഉണ്ടായാല്‍ ഒരു പാവം പെണ്ണിന്റെ ജീവിതം രക്ഷപെടും . നാഥന്റെ അനുഗ്രഹവും ഉണ്ടാവും. 
നിങ്ങളുടെ ഏവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ 
കുങ്കുമം

122 comments:

  1. ആരുടെ വാക്കാണ്‌ ദൈവം കൈ കൊള്ളുക എന്നറിയില്ലല്ലോ ? ആര്‍ക്കെങ്കിലും മനസ്സലിവ് ഉണ്ടായാല്‍ ഒരു പാവം പെണ്ണിന്റെ ജീവിതം രക്ഷപെടും . നാഥന്റെ അനുഗ്രഹവും ഉണ്ടാവും.

    ReplyDelete
  2. നാഥന്റെ അനുഗ്രഹം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

    ReplyDelete
  3. ബാഹ്യസൌന്ദര്യം ആണ് വ്യക്തികള്‍ക്ക് പരസ്പരം അംഗീകരിക്കാനുള്ള ഏക മാനദണ്ഡം എന്ന് ആരും തന്നെ കരുതില്ല. എന്നാല്‍ ഉപരിപ്ലവമായ ബാഹ്യരൂപത്തിന് സ്ത്രീയെയും പുരുഷനെയും പരസ്പരം ആകര്‍ഷിക്കുന്നതിന് ഒരു ചെറിയ പങ്ക് ഇല്ലാതില്ല. അതിനാല്‍ ആ പെണ്‍കുട്ടിയ്ക്ക് ഒരു വിഗ്ഗ് ഉപയോഗിക്കാവുന്നതാണ്. (ഹെയര്‍ ഫിക്സിങ്ങ് പോലെ അത്ര ചിലവ് ആകില്ല) ഉള്ളകാര്യം തുറന്ന് അറിയിച്ചാല്‍, ആ കാര്യം മനസിലാക്കിക്കൊണ്ട് ഒരാള്‍ അയാളെ വിവാഹം ചെയ്യാന്‍ തയാറാകും. പിന്നെ മാനസികമായ അടുപ്പം ഉണ്ടായിക്കഴിഞ്ഞാല്‍ നമ്മുടെ പാര്‍ട്ടണര്‍ "മൊട്ട" ആയിരുന്നാലും എന്തിന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ കുളിക്കുന്നുവുള്ള് എങ്കില്‍ പോലും അതൊരു വിഷയമാകില്ല എന്നാണ് എന്റെ പക്ഷം. കാരണം മാനസികമായ പരസ്പരധാരണയും അത് വഴിയുള്ള പ്രണയവും സൗഹൃദവും വിവാഹജീവിതത്തില്‍ ശക്തമാണ്. (ഇനി ഒരാള്‍ക്ക് ആക്സിഡന്റ് പറ്റി ജീവിതത്തില്‍ ഒരിക്കലും അനങ്ങാന്‍ പറ്റാതെ കിടക്കയില്‍ ആയിപ്പോയാലും ഒരു ദിവസമെങ്കിലും ഒരുമിച്ചു ജീവിച്ചെങ്കില്‍ പോട്ടെ കുറഞ്ഞപക്ഷം താലി കെട്ടിക്കഴിഞ്ഞെങ്കില്‍ ഞാന്‍ കൈവിടില്ല. എല്ലാ മലയാളി ആണുങ്ങളും അക്കാര്യം അങ്ങനെതന്നെ പറയുമെന്നാണ് എന്റെ വിശ്വാസം....)

    ReplyDelete
  4. പടച്ചോന്‍ ആ കുട്ടിക്ക് നല്ലത് വരുത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു !

    ReplyDelete
  5. ആദ്യം കൊച്ചുമോള്‍ക്ക് ഒരായിരം നന്ദി -ഈ നല്ലമനസ്സിന്...
    ഇവിടെ മുടിയുള്ള സ്ത്രീകള്‍ തന്നെ ഫാഷന്‍ ഭ്രമത്തില്‍ മുടിയൊക്കെ വെട്ടിയെടുത്ത്‌ 'പുരുഷന്മാ'രാകാന്‍ പാടുപെടുന്നതും ചേര്‍ത്തുവായിക്കാം!പിന്നെ ശാസ്ത്രീയമായിത്തന്നെ മുടി ഫിക്സ്‌ ചെയ്യാന്‍ ഇന്ന് പ്രയാസവുമല്ല.പ്രശ്നം വിശാലമനോഭാവങ്ങളുടേതാണ് ....ആരുണ്ട്‌ എന്ന ചോദ്യമുയര്‍ത്തുന്നു -ത്രസിക്കുന്ന നിസ്സഹായതകളോടെ!നാഥന്‍ തുണക്കട്ടെ!

    ReplyDelete
  6. ഈ ബ്ലോഗില്‍ വരുമ്പോള്‍ ,ഇതിലെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട് എന്ത് അഭിപ്രായം പറയണം എന്ന് ,ഇതും അത് പോലെ ,,ഒന്നേ നമുക്ക് ചെയ്യാനുള്ളൂ ഇത് പരമാവധി പേരിലേക്ക് എത്തിക്കുക എന്നെങ്കിലും ഒരാള്‍ എല്ലാം മനസ്സിലാക്കി ഒരു പക്ഷെ വരുമായിരിക്കാം ..

    ReplyDelete
  7. അറേഞ്ചെഡു വിവാഹങ്ങളില്‍ മുടിയില്ല എന്നത് ഒരു പോരായ്മയാണ്.ആദ്യമേ തുറന്നു പറയുക എന്നതേ കരണീയമായിട്ടുള്ളൂ.ഇഷ്ടപ്പെട്ടു നടക്കുന്ന കല്യാണങ്ങളില്‍ മുടിക്ക് പ്രാധാന്യം കുറയും.നല്ലത് വരട്ടെ.

    ReplyDelete
  8. എന്താപ്പൊ പറയാ..
    അവര്‍ക്ക് നല്ലത് വരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..

    ReplyDelete
  9. അളിവേണിയിൽ ഞാൻ മുടി നഷ്ടപ്പെടാൻ പോകുന്ന പത്നിയുടെ കണ്ണുനീർ ഒപ്പിയെടുക്കുന്ന ഒരു ഭർത്താവിനെയാണു അവതരിപ്പിച്ചത്‌
    ഇപ്പോൾ ഞാൻ ഓർക്കു കയാൺ, ആ സ്നേഹം എന്തു കൊണ്ട്‌ ഭാര്യാ പദം ആഗ്രഹിയ്ക്കുന്നവൾക്ക്‌ നൽകാൻ പുരുഷൻ തയ്യാറല്ലാന്ന്..

    ശബ്നയ്ക്ക്‌ നല്ലതു മാത്രം വരുത്തട്ടെ..പ്രാർത്ഥനകൾ.

    ReplyDelete
  10. Allah bless us all.Nothing more to add

    ReplyDelete
  11. ഇത് പോലെ ഒരു ശബ്ന മാത്രമല്ല ..ഒരുപാട് ശബന്മാര്‍ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം

    ReplyDelete
  12. ഇങ്ങിനെയും ജീവിതങ്ങള്‍.

    ReplyDelete
  13. ഒരുപക്ഷെ ഒരു വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ആ ഭര്‍ത്താവ് അവളെ ഉപേക്ഷിക്കുമായിരുന്നോ ?ഉപേക്ഷിച്ചാല്‍ അവന്‍ എന്ത് ഭര്‍ത്താവ് ..? ഒരിക്കലും ഇല്ല എന്നാണ് എന്‍റെ അഭിപ്രായം.......ഒരുപാട് ജീവിതങ്ങള്‍ ഇങ്ങനെ ഉരുകിയോലിക്കുന്നു ...അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം പണിയെടുക്കാം

    ReplyDelete
  14. ശബ്നക്ക് നല്ലത് വരുത്തട്ടെ..

    ReplyDelete
  15. ബാഹ്യമായ ചിലതില്‍ തട്ടി
    പല ചേരലുകളും വിഘടിച്ച് പൊകുന്നുണ്ട് ..
    ആദ്യം മനസ്സ് കൊണ്ട് അടുക്കുകയും , അവളേ
    പൂര്‍ണമായും തിരിച്ചറിയുവാന്‍ സാധിക്കുകയും
    അവളുടെ മനസ്സിന്റെ നന്മ അറിയുകയും ചെയ്താല്‍
    ഒരാളുണ്ടാകും ഉറപ്പാണത് .. ആദ്യം കാണുന്ന കണ്ണുകള്‍ക്ക്
    എപ്പൊഴും ബാഹ്യമായ ചിലത് അസ്യാരസ്യങ്ങള്‍ ഉണ്ടാക്കും
    കല്യാണം കഴിഞ്ഞ് കൂടെയുള്ളവളേ രോഗമോ , ബാഹ്യമായ
    സൗന്ദര്യമോ കുറഞ്ഞു പൊകുമ്പൊള്‍ അകറ്റുന്നത് അംഗീകരിക്കാന്‍
    കഴിയാത്ത ഒന്നാണ് , പക്ഷേ ആദ്യ സമീപനം എതൊരു മനസ്സിനും
    ചില്‍ അപ്രതീക്ഷകളേ കുടിയിരിത്തും , അത് ആണിനായാലും
    പെണ്ണിനായാലും , നല്ല മനസ്സുകള്‍ക്ക് നല്ല കാലമുണ്ടാകും ..
    അടുത്തറിഞ്ഞ് , മനസ്സറിഞ്ഞ് നല്ലൊരു ജീവിതം അതിനുണ്ടാകട്ടെ ..പ്രാര്‍ത്ഥനകള്‍ ..
    കൂടെ നേരുന്നു വര്‍ണ്ണാഭമായൊരു ഓണക്കാലം..

    ReplyDelete
  16. വായിച്ചു കഴിഞ്ഞാലും രണ്ടു മിനിറ്റു മനസ്സിന്റെ ഷോക്ക്‌ മാറാത്ത രചനകളാണ്
    എപ്പോഴും കൊച്ചുമോളുടെത്..
    അന്യരുടെ സങ്കടങ്ങള്‍ മനസ്സിലാക്കുകയും അത് മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ
    വിശാല മനസ്സിനെ ഞാന്‍ നമിക്കുന്നു..
    ഇത് പോലെയുള്ള ശബനകള്‍ അനവധിയുണ്ടാകാം..
    ജീവിതത്തിന്‍റെ പച്ചപ്പ് കാണാന്‍ സാധിക്കാത്ത പാവങ്ങള്‍...
    പ്രാര്‍ഥിക്കാം നമുക്കവര്‍ക്ക്..
    പിന്നെ, നമ്മളാലാവുന്ന ഇത്തരം നല്ല സംരംഭങ്ങളും..

    ഇത്താത്താക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  17. ശബ്നക്ക് നല്ലതു വരട്ടെ.....

    ReplyDelete
  18. നല്ലതു മാത്രം വരുത്തട്ടെ..പ്രാർത്ഥനകൾ

    ReplyDelete
  19. നമ്മുടെ സമൂഹത്തില്‍ അങ്ങനെ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് കൊച്ചുമോളെ, കഷണ്ടി പുരുഷനില്‍ ആകുമ്പോള്‍ അത് പുരുഷ ലക്ഷണവും നേരെമറിച്ച് സ്ത്രീകളില്‍ ആയാല്‍ അപലക്ഷണവും ആകുന്ന കാഴ്ചപ്പാട് ആണ് മലയാളി സമൂഹത്തിന്റേത്!

    ശബ്നക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.... ‍

    ReplyDelete
  20. ബാഹ്യസൗന്ദര്യത്തിൽ മുങ്ങിമയങ്ങിയാണ് എല്ലാ വിവാഹങ്ങളും അധികപങ്കും മുടങ്ങിപ്പോകുന്നത്. ദൈവം ആ ഇത്താത്തയ്ക്ക് ഒരു നല്ല ജീവിതത്തിന് അവസരമൊരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.! ആശംസകൾ.

    ReplyDelete
  21. ശബ്നക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. ശബ്ന ഒരു വിങ്ങലായി ഉള്ളില്‍ നിറഞ്ഞു.

    നേരനുഭവങ്ങളുടെ സ്പര്‍ശമുള്ള ഈ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ മനസ്സിനെ പിടിച്ചുലക്കുന്നവയാണ്.

    അവള്‍ക്കു നല്ലൊരു ജീവിതം തമ്പുരാന്‍ നല്‍കട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു

    ആശംസകള്‍ ,,, കൊച്ചുമോള്‍
    ReplyDelete

    ReplyDelete
  24. വായിച്ചു... ശബ്നയ്ക്ക് നല്ലത് വരട്ടെ. നല്ല രീതിയില്‍ ഒരു ജീവിതം ഉണ്ടാകട്ടെ.

    ReplyDelete
  25. നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പ്രാര്‍ത്ഥന

    ReplyDelete
  26. നമ്മുടെ ഓരോരുത്തരുടേയും മനസ് തന്നെയാണ് ആദ്യം ഇതിനുത്തരം പറയേണ്ടത്.

    ReplyDelete
  27. കൊച്ചുമോളുടെ ഈ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
    ശബ്നക്ക് നല്ല ഭാവി നാഥന്‍ നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ഇത് വായിച്ചപ്പോള്‍ അറിയാതെ മനസ്സ് മന്ത്രിച്ചുപോയി "ഞാനൊരു വിവാഹിതനായല്ലോ" എന്ന്.

    ReplyDelete
  28. വേദനിപ്പിക്കുന്ന യാഥാര്‍ത്യങ്ങള്‍ .. എന്ത് പറയണം എന്നറിയില്ല. പ്രാര്‍ഥിക്കാം.. കൊച്ചു മോളുടെ ഈ ഉദ്യമം കൊണ്ട് ഫലം ഉണ്ടാകും എന്ന് മനസ്സ് പറയുന്നു

    ReplyDelete
  29. ശബ്നക്ക് നല്ലത് വരട്ടെ എന്ന് പറയാനേ കഴിയൂ. നല്ലൊരു മനസ്സ്‌ ശബ്നയെ തേടിയെത്തും...

    ReplyDelete
  30. ആ കുട്ടിയെ വിവാഹം ചെയ്യാന്‍ ആരെങ്കിലും എത്തും. ഈ പോസ്റ്റ് അതിന് സഹായകരമാകട്ടെ. കൊച്ചുമോള്‍ക്ക് അഭിനന്ദനങ്ങള്‍ 

    ReplyDelete
  31. നല്ലത് വരുത്തട്ടെ അവള്‍ക്ക്
    ആശംസകള്‍

    ReplyDelete
  32. ആ സഹോദരിക്ക് നന്മ ഭവിക്കട്ടെ.. ദൈവം നല്ലത് വരുത്തട്ടെ....

    ReplyDelete
  33. ഇങ്ങനെ മനസ്സില്‍ നീറ്റലുണ്ടാക്കുന്ന വിവരങ്ങളുമായാണ് കൊച്ചുമോള്‍ ഇയ്യടുതായി വരുന്നത്. നിങ്ങളുടെ നല്ല മനസ്സ് പോലെ തന്നെ ശബ്നക്ക് നല്ല വിവാഹം വൈകാതെ വന്നെത്തും. കവിത പോലെയുള്ള ഭാഷയെ അഭിനന്ദിക്കട്ടെ

    ReplyDelete
  34. കൊച്ചുമോളുടെ നല്ല മനസ്സിന് അഭിനന്ദനം.
    ശബ്നക്ക് നല്ലത് വരുവാന്‍ പ്രാര്‍ഥിക്കുന്നു

    ReplyDelete
  35. ഇത് കൂടുതല്‍ കൂടുതല്‍ പേര്‍ വായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന്റെ തത്വശാസ്ത്രം നമുക്ക് ഇനിയും അജ്ഞാതമാണ്.

    ReplyDelete
  36. ശബ്‌നയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു... ശബ്‌നയെ പരിചയപ്പെടുത്തിയ കൊച്ചുമോള്‍ക്ക് നന്ദി...

    ReplyDelete
  37. എവിടെനിന്നെങ്കിലും ഒരു കൈത്താങ്ങ് എത്താതിരിക്കില്ല.

    ReplyDelete
  38. നല്ല മനസ്സോടെ ആരെങ്കിലും കടന്നു വരണം...
    അറിഞ്ഞു കൊണ്ട് തന്നെ ഒരു വിവാഹം നടക്കുന്നത്
    ആവും ഉചിതം..റിനി പറഞ്ഞത് പോലെ മനസ്സ് ഒന്നാകാതെ
    ഒരു പുതിയ വിവാഹ ആലോചനയുമായി വരുന്നവര്‍ ബാഹ്യ
    മയി കാണുന്നതെ കണക്കില്‍ എടുക്കൂ..അല്ലാതെ ഒന്നും
    അവര്‍ക്ക് അറിയില്ലല്ലോ..പരപ്സ്പരം അറിയാന്‍ ഇട കൊടുക്കുന്ന
    ഒരു കൂടുകാരനെ അവര്‍ക്ക് കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കാം...

    ReplyDelete
  39. കണ്ണുനീരില്‍ കുതിര്‍ന്ന ജീവിതാനുഭാവങ്ങളുമായാണ് കൊച്ചുമോള്‍ ഓരോ പോസ്റ്റുമായി എത്തുന്നത്‌.. സമൂഹത്തിന്റെ കണ്ണുകള്‍ വലിച്ചു തുറപ്പിക്കേണ്ട ഒരു അവസ്ഥയില്‍ നാം എത്തി നില്‍ക്കുന്നു എന്നത് ഒരു ദുഃഖ സത്യം മാത്രം.. ഇത് വഴി എവിടെ നിന്നെങ്കിലും ശബ്നക്ക് വേണ്ടി ഒരു വിരല്‍ എങ്കിലും നീണ്ടാല്‍ അത് തന്നെ ആയിരിക്കും ഈ പോസ്റ്റിന്റെ പുണ്യം.. എല്ലാ ആശംസകളും..

    ReplyDelete
  40. കൊച്ചുമോള്‍ ,
    വായിച്ചു. സഹജീവിയോടുള്ള കരുണയും, സ്നേഹവും
    സമൂഹത്തോടുള്ള അമര്‍ഷവുമെല്ലാമുണ്ട് ഇതില്‍ .
    എല്ലാവരും മനസ്സാണ് നോക്കുന്നതെന്ന് വാക്കുകളിലും,
    വരികളിലും പറയുമെങ്കിലും , സത്യം നേരെ തിരിച്ചാണ്.
    അവനവന്‍റെ കാര്യം വരുമ്പോള്‍ എല്ലാവരും
    സ്വാര്‍ത്ഥരാണ്. മറ്റുള്ളവരോട് പറയുമ്പോള്‍ മാത്രം
    അവനിലെ കരുണയും സാമൂഹ്യബോധവും ഉയര്‍ന്നു കേള്‍ക്കുന്നു.
    അവനെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം എല്ലാവരും
    മനുഷ്യരാണ്.. അല്ലേ?

    ഇന്ന് വായിച്ച പോസ്റ്റില്‍ അധികവും വായനക്കാരന്‍റെ
    കണ്ണു നിറക്കുന്നവയാണ് അല്ലെങ്കില്‍ മനസ്സില്‍ ഒരു വിങ്ങലായ്
    നിറയുന്നവയാണ്.
    ഇത്തരം അനുഭവങ്ങളില്‍ സാങ്കേതികമായ വ്യത്യാസങ്ങള്‍ ചികയാനോ,
    വരികളുടെ ഭംഗി നോക്കാനോ ഒന്നും മനസ്സ് സമ്മതിക്കുന്നില്ല.

    അതുകൊണ്ട് എഴുതുക ഒരുപാട് എന്ന് മാത്രം ആശംസിക്കുന്നു.

    ReplyDelete
  41. ഈ ബ്ലോഗ്ഗിലെ എന്റെ കമന്റ്‌ എന്നും പ്രാര്‍ത്ഥനയാണ്.. ഇന്നും അത് തന്നെ പറയേണ്ടി വന്നു..
    നല്ലത് വരട്ടെയെന്ന്...
    താങ്കളുടെ നല്ല മനസ്സിനും ഒരു ബിഗ്‌ സല്യുട്ട്..

    ReplyDelete
  42. കതയല്ലിത് ജീവിതം....
    പടച്ചോന്‍ കാക്കട്ടെ....
    പ്രാര്‍ഥനകള്‍....

    ReplyDelete
  43. ഈ അനുഭവക്കുറിപ്പ് ഇപ്പോഴാണ് വായിക്കുന്നത്, വിധി അല്ലാതെന്ത് പറയാൻ, കെട്ടാൻ വരുന്നവർക്ക് ഓരോരോ സങ്കല്പം ഉണ്ടാവുമല്ലോ, ആരേയും കുറ്റം പറയാൻ കഴിയില്ല. ആ സ്ത്രീക്ക് നല്ലത് വരുത്തട്ടെ, വിവാഹം കഴിച്ചില്ലേലും മരണം വരെ സുഖമായി ജീവിക്കാനുള്ള മനക്കരുത്തും ആരോഗ്യവും അല്ലാഹും കൊടുക്കട്ടെ.. ആമീൻ

    കഷണ്ടി ഒരു രോഗമേ അല്ല, സാധാരണ ഇത് ആണുങ്ങൾക്കാണ് വരാറുള്ളത്, വിരളമായി ചില സ്ത്രീകൾക്കും കാണാം...

    ReplyDelete
  44. പ്രാര്‍ഥനയും പരിവേദനങ്ങളും പറയാന്‍ ഞാനില്ല. അല്ല അതിനു മാത്രമല്ലേ ആളുള്ളൂ.. ആ കുട്ടിയുടെ അഡ്രെസ്സ് തരൂ.കല്യാണം കഴിക്കാത്ത എന്റെ സുഹൃത്തുക്കളോടും , ബന്ധുക്കളോടും ഞാന്‍ പറയാം. ആരെങ്കിലും വന്നു കാണുവാന്‍ തയ്യാറായാല്‍ അറിയിക്കാമല്ലോ..പ്രാര്‍ത്ഥന കൊണ്ട് കല്യാണം നടക്കും എന്നെനിക്ക് തോന്നുന്നില്ല.പ്രാര്‍ഥിക്കുന്ന ചുണ്ടുകളെക്കാള്‍ പ്രവര്‍ത്തിക്കുന്ന കൈകളെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു....! ഈ വിഷയം ഒരു പോസ്റ്റാക്കി ഇവിടെയിട്ട താങ്കളുടെ മനസ്സിന്‍റെ നന്മക്ക് മുന്നില്‍ ഒരു പ്രണാമം. (ഇത്തരം നന്മകള്‍ ഇപ്പോള്‍ അപൂര്‍വമാണെ...! )

    ReplyDelete
    Replies
    1. അംജത്തേ ഞാന്‍ മെയില്‍ അയക്കാം ട്ടോ ...

      Delete
    2. അംജത് പറഞ്ഞതാണ് കാര്യം.പരസ്പരം ഇക്കാര്യം പല്രിലും എത്തിച്ച് അവര്‍ക്ക് ഒരു ജീവിതം കൊടുക്കുവാന്‍ ശ്രമിക്കുക. ഞാനും എന്റെ കഴിവനുസരിച്ച് ഈ പോസ്റ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കാം. ഈ പോസ്റ്റിനു ഇനി വേറെയൊരു കമന്റിന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു.പിന്നെ പ്രാര്‍ത്ഥന,അവര്‍ക്ക് നല്ലതു വരുത്തട്ടെയെന്നു മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നു.

      Delete
  45. നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....

    ReplyDelete
  46. കൊച്ചുമോള്‍ പറഞ്ഞതുകൊണ്ട് ഇത് നാമെല്ലാം അറിഞ്ഞു.

    ആരുമറിയാതെ ദുഃഖം മാത്രം കുടിച്ചിറക്കി ഇതുപോലെ എകാന്തരായി കഴിയുന്ന ഒരുപാടുപേര്‍ ഉണ്ടെന്നുള്ളത് സത്യമാണ്. മിക്കപ്പോഴും സഹതാപം മാത്രം ഏറ്റുവാങ്ങുന്നവര്‍.

    ഇങ്ങനെ ഒരു ലേഖനം എഴുതാനുള്ള മനസിന്‌ പ്രണാമം. ആ കൂട്ടുകാരിക്ക് നല്ലത് വരട്ടെ.

    ReplyDelete
  47. കൊച്ചു മോളുടെ വലിയ മനസ്സിനെ പടച്ചോന്‍ കാണട്ടെ..
    ദൈവം ഒരുക്കിയ ആരെങ്കിലും ആ സഹോദരിയെ അന്വേഷിച്ചു വരുമായിരിക്കും ..
    പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  48. പ്രിയരേ ,
    കുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി ...ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു ...
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍
    സ്നേഹത്തോടെ
    കുങ്കുമം

    ReplyDelete
  49. പ്രാര്‍ത്ഥനകളേക്കാള്‍ നൂറുമടങ്ങ്‌ ഫലപ്രദമാകും കൊച്ചുമോളുടെ ഈ പോസ്റ്റ്. ആ നന്മ മനസ്സിന് ആശംസകള്‍...!

    ReplyDelete
  50. ഇങ്ങനെയൊരു പോസ്റ്റ്‌ ഇടാന്‍ കൊച്ചുമോളെ പോലെ വല്യ മനസ്സുള്ളവര്‍ക്കെ കഴിയൂ. തീര്‍ച്ചയായും ശബ്നയെ വിവാഹം ചെയ്യാന്‍ ആരെങ്കിലും വരാതിരിക്കില്ല. പടച്ചോന്‍ നല്ലത് മാത്രം വരുത്തട്ടെ ശബ്നക്ക്.

    ReplyDelete
  51. ഒരു സ്ത്രീയുടെ ജീവിതലക്‌ഷ്യം വിവാഹമാണെന്ന പരമ്പരാഗത വിശ്വാസം തിരുത്തപ്പെടെണ്ടതാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതോടൊപ്പം തന്നെ സ്ത്രീ സൌന്ദര്യത്തില്‍ മുടിയ്ക്കുള്ള പങ്കും ആരും ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല. ആ സ്ഥിതിക്ക് കാര്യം അത്ര എളുപ്പമാവുകയില്ല എന്നുതോന്നുന്നു. കൊച്ചുമോളെ, ഈ കമന്റ് ക്രൂരമായി തോന്നരുത്. ആധുനിക കാലത്ത് മുടി പിടിപ്പിച്ചെടുക്കാമല്ലോ. അതെന്താ നോക്കാത്തത്,ആ കുട്ടി..?

    ReplyDelete
  52. നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....

    ReplyDelete
  53. വേദനിക്കുന്നതെങ്കിലും ചില കാര്യങ്ങള് വിമർശിക്കപ്പെടേണ്ടത് തന്നെ. വൈദ്യശാസ്ത്രവും കോസ്മെറ്റിക് ടെക്നോളജിയും വളരേയധ്കം വികസിച്ച ഈ കാലത്ത് ആ പാവം സഹോദരിയേ ഇങ്ങനെ ഒറ്റപ്പെടുത്താതെ എന്തെങ്കിലും നല്ല ചികിത്സ കൊടുക്കാമായിരുന്നു. എനിക്കറിയുന്ന, രണ്ട് കുട്ടികളുടെ മാതാവായ ഒരു യുവതി ഇപ്പോള് ഇതേ പ്രശ്നം നേരിടുന്നുണ്ട്. അവരനുഭവിക്കുന്ന മാനസികമായ പ്രയാസങ്ങള് കേട്ട് തന്നെ വിഷമമാണ്. അപ്പോള് ഈ പോസ്റ്റില് പങ്ക് വെച്ച വേദന ഊഹിക്കാന് കഴിയുന്നതിനും അപ്പുറത്താണ്. അവര്ക്ക് എല്ലാം നല്ലതു വരട്ടെ.

    ReplyDelete
  54. നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുകയും,ഈ പോസ്റ്റ്‌ പ്രസിദ്ധീകരിക്കാന്‍ കൊച്ചുമോള്‍ കാണിച്ച
    സന്മനസ്സിനെ അഭിനന്ദിക്കുകയും,ആശംസിക്കുകയും ചെയ്യുന്നു.
    നന്മയുടെ പൂക്കള്‍ വിടര്‍ന്ന്‍ എങ്ങും സുഗന്ധം പരത്തട്ടെ!!!
    നന്മ നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  55. കുംങ്കുമത്തിലെ ഈ പോസ്റ്റ്‌ ലോകത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .
    കഷണ്ടി കയറിയ തലയെ കുറിച്ച് ഇപ്പോഴും നിരാശ പ്രകടിപ്പിക്കുന്ന വളരെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ എനിക്കുണ്ട്.
    എന്നാല്‍ അവിവാഹിതയായ സ്ത്രീ ആ അവസ്ഥയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നു.
    കൃത്യമായി ഒരു പോംവഴി പറയുവാന്‍ കൂടി കഴിയാതെ നാം കുഴങ്ങുന്നു

    ReplyDelete
  56. ഇത് വായിച്ചപ്പോഴാണ്, എന്റെ അയല്‍വാസിയുടെ സഹോദരീപുത്രിയുടെ കാര്യം ഓര്‍മ വന്നത്, ആ കുട്ടിക്ക് ജന്‍മനാ മുടി നന്നെ കുറവാണ്, മാതാവിനും അങ്ങനെയായിരുന്നു, പക്ഷെ മുടിക്കുറ്റം മാതാവിന്‌ വിവാഹം മുടക്കിയില്ല .. എന്തു ചെയ്യാം ഓരോ സൌന്ദര്യ ബോധങ്ങള്‍ ..എല്ലാം തികഞ്ഞ പുരുഷനോ സ്ത്രീയൊ ലോകത്തുണ്ടോ? എന്തെങ്കിലുമൊരു കുറവില്ലാതെ ..!!

    പോസ്റ്റിന്‌ എല്ലാ ഭാവുകങ്ങളും ..

    ReplyDelete
  57. സ്ത്രീകളുടെ സുന്ദര കാര്‍കൂന്തല്‍ ഭക്ഷണത്തില്‍ കണ്ടാല്‍ അലറിവിളിക്കുന്ന പുരുഷന്മാര്‍തന്നെയാണ് തലയില്‍ മുടിയില്ലാത്ത സ്ത്രീകളെ വരിക്കാന്‍ ഇഷ്ടപ്പെടാത്തതും!
    അതുപോലെ, ഭര്‍ത്താവ് കഷണ്ടിയാണെന്നറിഞ്ഞു ആദ്യരാത്രിയോടെ അയാളെ ഉപേക്ഷിച്ച പെണ്‍കുട്ടിയെയും എനിക്കറിയാം.
    ആരെയും കുറ്റപ്പെടുത്താന്‍ നമുക്കവകാശമില്ല ,നമ്മുടെ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുകയല്ലാതെ.
    ശബ്നായെ പോലെ ഒരാളെ കല്യാണം കഴിക്കാന്‍ (ഞാനടക്കം) എത്രപേര്‍ തയ്യാറാവുമായിരുന്നു എന്നിടത്താണ് പ്രശ്നം..നമുക്ക് കഴിയാത്തതിനാല്‍ അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം ..ആ പ്രാര്‍ത്ഥന സഫലമായി ആരെങ്കിലും 'ത്യാഗത്തിന്' തയ്യാരായാലോ ..?
    ശബ്നാക്കും കൊച്ചുമോള്‍ക്കും നന്മകള്‍ നേരുന്നു.

    ReplyDelete
  58. ശബ്നം ഒരു കണ്ണാടിയാണ്...

    ReplyDelete
  59. ഇതൊരു വേറിട്ട വേദന തന്നെ.എന്തു പറയണമെന്ന് എനിക്കറിയില്ല

    ReplyDelete
  60. നശ്വരമായ ശരീരം !!! ഒരു പ്രായം കഴിഞ്ഞാൽ ഈ സൗന്ദര്യം ഒന്നും കാണില്ലന്ന്ൻ എല്ലാർക്കുമറിയാം.. പക്ഷേ എന്താ ചെയ്ക, ഞാനടക്കം എല്ലാവരും കാര്യത്തോടടുക്കുമ്പോൾ ഇങ്ങനെയൊക്കെയാണു...

    ReplyDelete
  61. നല്ലതിനായി പ്രാര്‍ഥിക്കുന്നു. ആശംസകള്‍

    ReplyDelete
  62. കൊച്ചുമോളിന്റെ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം എഴുതാന്‍ ഞാനും ബുദ്ധിമുട്ടാറുണ്ട്. എന്തായാലും ആശംസകള്‍. കൊച്ചുമോള്‍ക്കും ശബ്നത്തിനും.

    ReplyDelete
  63. പണ്ട് കോളേജില്‍ പഠിക്കുന്ന സമയത്ത് എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിക്ക് ഇത് പോലെ മുടി കുറവായിരുന്നു. അവള്‍ ഏത് സമയത്തും കളിച്ചും ചിരിച്ചും ഒക്കെ തന്നെയാണ് ഞങ്ങളോട് ഇട പഴകിയിരുന്നത്. അവള്‍ക്കിത് പോലെ വല്ല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടോ എന്നറിയില്ല. കുറെ കാലം കല്യാണം ഒന്നും കഴിഞ്ഞിരുന്നില്ല. പക്ഷെ, ഈ അടുത്ത കാലത്ത് അവളുടെ കല്യാണ കുറി എനിക്ക് മെയില്‍ ആയി വന്നു. ഞാന്‍ നാട്ടില്‍ ഇല്ലാതിരുന്നത് കാരണം കല്യാണത്തിനു പങ്കെടുക്കാന്‍ പറ്റിയില്ല. പക്ഷെ, പിന്നീട് അവള്‍ ഭര്‍ത്താവിനൊപ്പം കടല് കടന്നു ദുബായിയില്‍ വന്നപ്പോള്‍ കണ്ടു. അവളുടെ മുടി പണ്ടത്തെക്കാളും കൊഴിഞ്ഞു പോയിരുന്നു എങ്കിലും, ആ സുന്ദരന്‍ ഭര്‍ത്താവിനൊപ്പം അവള്‍ പണ്ടത്തെക്കാളും സന്തോഷവതിയായിരിക്കുന്നത് കാണാന്‍ സാധിച്ചു.

    അത് പോലെ തന്നെ ശബ്നക്കും ദൈവം നല്ലൊരു ജീവിത പങ്കാളിയെ തന്നെ കൊടുക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  64. പ്രിയപ്പെട്ട കൊച്ചുമോള്‍,

    ഹൃദയസ്പര്‍ശിയായി പറഞ്ഞ നേരിന്റെ നോവുകള്‍ !

    ശബ്നത്തിനു നല്ലൊരു ജീവിതമുണ്ടാകട്ടെ !

    ഇന്ഷ അള്ള !

    സസ്നേഹം,

    അനു

    ReplyDelete
  65. എന്താ പറയുക...
    ഓരോരുത്തര്‍ക്ക് ഓരോ താല്പര്യങ്ങള്‍.
    സ്ത്രീകളുടെ മുടി പൊതുവേ പുരുഷന്മാര്‍ക്ക് ഒരു വീക്നെസ് ആണല്ലോ.
    ആ കുട്ടിയ്ക്ക് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ, ഇനിയെങ്കിലും, എന്ന് പ്രാര്‍ത്ഥന

    ReplyDelete
  66. വേദനിപ്പിക്കുന്ന ഒരു പോസ്റ്റ്!

    കൂടുതല്‍ പേരിലെത്തിച്ച് ആര്‍ക്കെങ്കിലും ആ കുട്ടിയെ സ്വീകരിക്കാനാകുമോ എന്ന്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി എന്തെങ്കിലും സഹായം ഉപകരിക്കുമെങ്കില്‍ ഞാന്‍ ശ്രമിക്കാം.

    ReplyDelete
  67. എന്ത് പറയാനാ....പ്രാര്‍ഥനമാത്രം!! പ്രാര്‍ഥനമാത്രം!! പ്രാര്‍ഥനമാത്രം!!

    ReplyDelete
  68. പ്രാര്‍ഥിക്കാം അല്ലാതെന്തു ചെയ്യാന്‍ ?

    ReplyDelete
  69. എഴുത്ത് കൊണ്ടെന്ത് എന്ന ചോദ്യത്തിന് ഉത്തമമായ ഒരു മറുപടിയാണ് കൊച്ചുമോളുടെ 'വേറിട്ട വേദന. ഇവിടെ ഏകീകരിക്കപ്പെട്ട പ്രാർത്ഥനകളുടെ ശക്തി മതിയാവും ശബ്നക്ക് പുതിയ ജീവിതാവസരങ്ങൾ തുറന്ന് കിട്ടാൻ. ശ്രമങ്ങൾ തുടരാം നമുക്ക്, നന്മകൾ അവസാനിക്കുന്നില്ല.
    നന്ദി കൊച്ചുമോൾ, അനുഗ്രഹീതമായ ഈ തൂലികക്കരുത്തിനെ മുറുകെ പിടിക്കുക...

    ReplyDelete
  70. ഇത്തരം വേദനിക്കുന്ന ജന്മങ്ങള്‍ നമുക്ക് ചുറ്റും നിരവധിയുണ്ട്. അവര്‍ക്ക് നേരെ കണ്ണടക്കാതെ അവരുടെ വേദനകള്‍ തീര്‍ക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ്. എന്നാല്‍ പലപ്പോഴും സമൂഹം ഇത്തരം വ്യക്തികള്‍ക്ക് നേരെ മുഖം തിരിക്കുന്നു. അവിടെയാണ് കൊച്ചുമോളുടെ ഈ കുറിപ്പിന്റെ പ്രസക്തി. ശബ്നയുടെ വേദന മനസ്സിലാക്കി നല്ല ഹൃദയമുള്ള ആരെങ്കിലും അവളെ കല്യാണം കഴിക്കാന്‍ മുന്നോട്ട് വരണമേയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  71. എവിടെ നിന്നെങ്കിലും ഒരു കൈതാങ്ങ് വരണേയെന്ന് പ്രാര്‍ത്ഥിക്കാം....

    ReplyDelete
  72. തലകെട്ടു പോലെ തന്നെ ഇതൊരു വേറിട്ട വേദന തന്നെയാണ് ..
    ഓരോ സൃഷ്ട്ടിയും പരീക്ഷിക്കപെടും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍
    ഇതുമൊരു പരീക്ഷണം സൃഷ്ട്ടാവ് അവരുടെ ദുഃഖങ്ങള്‍ കാണുന്നവനാണ് , സന്തോഷം നിറഞ്ഞ നാളുകള്‍ ആ സഹോദരിക്ക് പെട്ടെന്ന് വരട്ടെ ..
    പ്രാര്‍ത്ഥനയോടെ
    റാസ്‌

    ReplyDelete
  73. ബാഹ്യ സൌധര്യതിനു മപ്പുറം സ്നേഹം മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ ശബ്നയുടെ തുണയ്ക്ക് എത്തട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു.കൂടെ ഇതു കുറച്ചു പേരോടെങ്കിലും പങ്കു വെക്കാന്‍ കാണിച്ച കൊച്ചുമോളുടെ മനസ്സിനെ അഭിനന്ദിക്കുന്നു

    ReplyDelete
  74. മനസ്സില്‍ നന്മ മാത്രം നിറഞ്ഞ ഒരാള്‍ ശബ്നക്ക് വന്നു ചേരും..


    ഒരുപാട് പ്രാര്‍ഥനയോടെ..

    ReplyDelete
  75. പറയുന്നത് ക്രൂരമായിരിക്കാം, എങ്കിലും പൊള്ളയായ സംസ്ക്കാരബോധവും സ്വാർത്ഥതയും സർവസാധാരണമായ ഈ കാലത്ത് യോജിച്ചു പോകുന്ന മറ്റൊരു ഫോർമുലയുണ്ട് : ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന മുദ്രാവാക്യം !.. ബധിരരും മൂകരും അന്ധരും ചലനവൈകല്യമുള്ളവരുമെല്ലാം ഇപ്പോൾ ആ ഒരു മുദ്രാവാക്യം സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. അത്തരം ക്യാമ്പുകളും സംഗമങ്ങളും നടത്തി അവർ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത് ഇന്ന് സാധാരണമായി കൊണ്ടിരിക്കുന്നു.. ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവരെ ആ പെൺകുട്ടി സ്വീകരിക്കാൻ തയ്യാറുണ്ടെങ്കിൽ ഒരു പക്ഷെ വിവാഹം വേഗത്തിൽ നടന്നേക്കും..

    ReplyDelete
  76. ആ കുട്ടിക്ക് നല്ല മനസ്സുള്ള ഒരു ഇണയെ ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
    കൊച്ചുമോളുടെ ഇത് എഴുതി പോസ്റ്റ്‌ ആക്കാനുള്ള നല്ല മനസ്സിനെ നമിക്കുന്നു.
    തീര്‍ച്ചയായും ഇതിനു ഫലമുണ്ടാവും

    ReplyDelete
  77. പ്രാര്‍ഥനമാത്രം!

    ReplyDelete
  78. പ്രാര്‍ത്ഥിക്കാം നമ്മുക്ക് ചേച്ചി....
    .....നല്ല പോസ്റ്റ്‌ കൊച്ചെച്ചി

    പൈമയില്‍ ഒരു പോസ്റ്റ്‌ ഉണ്ട്
    വായിക്കണേ ...

    ReplyDelete
  79. കൊച്ചേച്ചി,
    സബ്ദചെച്ചിക്ക് നന്മ മാത്രം നിറഞ്ഞ ഒരാള്‍ വരട്ടെ

    നല്ല പോസ്റ്റിനും മനസ്സിനും അഭിനന്ദനങ്ങള്‍ ...

    പ്രാര്‍ത്ഥനയോടെ...

    ReplyDelete
  80. കുറേ മുമ്പേ ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നെങ്കിൽ അന്നേ രക്ഷപ്പെട്ടേനേ. ഇനിയും പ്രതീക്ഷ കൈവിടണ്ട. ഒരു പുതുജീവിതം ആശംസിക്കുന്നു. ഇതുപോലെ പല നിസാര കാരണങ്ങളാൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒത്തിരിപേരുണ്ട് നമ്മുടെ സമൂഹത്തിൽ. ഒട്ടും ദു:ഖിക്കാതിരിക്കുക. ഒരു കാര്യവുമില്ലാതെ വിവാഹം കഴിക്കാതിരിക്കുന്ന എത്രയോ പേർ ഉണ്ട്. അതുകൊണ്ട് അക്കാര്യത്തിലും നഷ്ടബോധം വേണ്ട. ഇനിയും സമയമുണ്ട്. എല്ല്ലാം ഒത്തുവരുമെന്ന് പ്രതീക്ഷിക്കുക. ജീവിതം മുന്നോട്ട് തന്നെ പോട്ടേ. ഈ ആശ്വാസ വാക്കുകൾ തൽക്കാലം ഇങ്ങനെ ചുരുക്കുന്നു.

    ReplyDelete
    Replies
    1. ഓരോന്നിനും ഓരോ സമയം ഉണ്ടെന്നു പറയുന്നത് എത്രയോ ശരിയാണ് സജിം ....

      Delete
  81. കുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ...നിങ്ങളുടെ സഹകരണവും പ്രാര്‍ത്ഥനയും ഇനിയും പ്രതീക്ഷിച്ചുകൊള്ളുന്നു...
    സ്നേഹത്തോടെ
    കുങ്കുമം

    ReplyDelete
  82. എന്റെയും പ്രാർഥനകൾ.....

    ReplyDelete
  83. ഇവിടെ എത്താന്‍ വൈകി..!
    ഈ വേറിട്ട വേദന ഒരു നൊമ്പരമായി മനസ്സില്‍ തങ്ങുന്നു.
    ആണുങ്ങള്‍ മാത്രമല്ല,പെണ്ണുങ്ങളും ഹെയര്‍ ഫിക്സിങ്ങുചെയ്തു സന്തോഷമായി കഴിയുന്നുണ്ട്.
    മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നിരിക്കെ ഇത് ഒരു പരിഹാരമായിക്കാണാവുന്നതാണ്.
    ആ കുട്ടിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
    ഒപ്പം ‘കുങ്കുമ‘ത്തിനും.
    സസ്നേഹം ..പുലരി

    ReplyDelete
  84. ചതിക്കുഴികളില്‍ വീഴാതെ പടച്ചവന്‍ കാക്കട്ടെ നല്ലൊരു വരനെ കിട്ടട്ടെ

    ReplyDelete
  85. valare vykiyanu kanunathu kochumol blogil ezhuthunundu ennu.enthayalum valare santhosham.
    ithupole orupadu alukal nammude idayil jeevikunundu.purathu parayan patunathum patathumaya orupadu prayasangal anubhavikunavar.avarellam vedhanakal ullil othuki purame chirikunavar anu.
    oroninum athintethaya samayam undu.oral janikumbol thanne maranam vare ulla karyangal dhyvam theerumanichitundu,ennu vishvasikuna oralanu njan.samayam akumbol athu sambavikuka thanne cheyyum.pinne than pathy dhyvam pathy ennanallo?
    namuku prarthikam shabnaku vendi.opam nammalal kazhiyuna sahayangalum cheyyam.....nalla oru inaye koduthu dhyavam shabnayeyum athu pole prayasam anubhavikunavareyum anugrahikate ennu prarthikunu..........opam ithu njangalileku ethicha kochumolku oru thanks parayanu marakunilla....dhyvam nallathu varuthate....iniyum ithupole ulla postukal pratheekshichu kondu nirthunu........(hisham)

    ReplyDelete
  86. കൊച്ചുമോളുടെ ചില പോസ്റ്റുകള്‍ വായിച്ചാല് ഇതുപോലെ കമന്‍റിടാനാവാതെ ഇരുന്നുപോവാറുണ്ട്. മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. മനസ്സറിഞ്ഞ പ്രാര്‍ത്ഥനയോളം ശക്തി മറ്റൊന്നിനുമില്ലെന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍.

    ReplyDelete
  87. കൊച്ചുമോൾ... നാട്ടിലൊക്കെ ഒന്നു പോയി വന്നതുകൊണ്ട് ഇവിടെ എത്തിച്ചേരുവാൻ ഏറെ താമസിച്ചുപോയി... എങ്കിലും ഹൃദയസ്പർശിയായി എഴുതുന്ന ഇത്തരം രചനകളെ അല്പം താമസിച്ചായാലും വായിയ്ക്കാതെ വിടുവാൻ സാധിയ്ക്കില്ലല്ലോ...

    വളരെയേറെ വളർന്നുപോയി എന്ന് അഭിമാനിയ്ക്കുകയും, അഹങ്കരിയ്ക്കുകയും ചെയ്യുന്ന മലയാളിസമൂഹത്തിലാണ് ഇന്ന് ബാഹ്യമായ സൗന്ദര്യത്തെയും, സമ്പത്തിനെയും മാത്രം കണക്കിലെടുത്ത്, അവഗണനയേറ്റുവാങ്ങിക്കഴിയുന്ന ധാരാളം യുവതീയുവാക്കളുള്ളതെന്നത് വേദനിപ്പിയ്ക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്..കാർഷികവൃത്തിയിലൂടെ ലക്ഷങ്ങൾ സമ്പാദിയ്ക്കുന്ന അദ്ധ്വാനശീലരായ എന്റെ ധാരാളം സുഹൃത്തുക്കൾ ഇന്നും ഒരു പെൺകുട്ടിയെ കിട്ടാതെ അവിവാഹിതരായിക്കഴിയുന്നുണ്ട്... കാരണം കാർഷികജില്ലയായ ഇടുക്കിയിലെ ഒരു പെൺകുട്ടിയ്ക്കും കർഷകനെ ഭർത്താവായി വേണ്ട.. എന്നാൽ തുച്ഛമായ ശമ്പളമാണെങ്കിലും, ചെറുക്കന് വിദേശത്താണ് ജോലിയെങ്കിൽ എല്ലാവർക്കും വിവാഹത്തിന് സമ്മതം... ഇതാണ് ഇന്ന് ഞങ്ങളുടെ നാടിന്റെ അവസ്ഥ...

    കേവലം ബാഹ്യമായ സൗന്ദര്യപ്രശ്നം മൂലം വേദനിയ്ക്കുന്ന ഈ സഹോദരിയ്ക്ക് ഒരു നല്ല ജീവിതം ലഭിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.. അതോടൊപ്പം ആധുനികമായ സാങ്കേതികവിദ്യകളുടെ സഹായവും തേടാവുന്നതാണല്ലോ...

    സമൂഹത്തിൽ കാണുന്ന ഇത്തരം യാഥാർത്ഥ്യങ്ങളെ വായനക്കാർക്കായി പങ്കുവയ്ക്കുന്ന കൊച്ചുമോൾക്ക്
    പ്രത്യേകം നന്ദി....

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  88. ഈ മനസിന്‌ ആദ്യം നന്ദി പറയട്ടെ നൂറാമത്തെ അഭിപ്രായം എന്റെയാണ് അല്ലെ കൊച്ചു മോളെ ......
    നമ്മുടെ നാട്ടില്‍ ഇത് പോലെ ഒരു പാട്പേര്‍ ഉണ്ടാകുന്നു ,ചിലര്‍ അവരുടെ വിഷമങ്ങള്‍ എല്ലാവരോടുമായി ഷെയര്‍ ചെയുന്നു
    കുറച്ചു പേര്‍ കാണാതെ പോലെ നടിക്കുന്നു ,,,,,,ആ കുട്ടിക്ക് നല്ല ഒരു ഭാവി ജീവിത നേരുന്നു

    ReplyDelete
  89. താങ്കളുടെ ആ സുഹ്രുത്തിനു നന്മ നിറഞ്ഞ
    ഒരു ജീവിതം നല്കാന്‍ നാഥനോട് ഞാനും പ്രാര്‍ത്ഥിക്കുന്നു ...........

    ReplyDelete
  90. പ്രാര്‍ത്ഥിക്കുന്നു..ശബ്നക്കു നല്ലതു വരട്ടേ..

    ReplyDelete
  91. സഹോദരി നിനക്ക് നല്ലത് വരട്ടെ....
    ഈ പോസ്റ്റ്‌ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുന്നതിനു ശ്രെമിക്കാം...
    നിന്റെ ജീവിതത്തിനു ഒരു കൈത്താങ്ങ്‌ അത് വഴി ആയാലോ....

    ReplyDelete
  92. രണ്ടു കാര്യങ്ങളാണ് വായിച്ചപ്പോൾ തോന്നിയത്....

    ഒന്ന് : നിരാലംബമാവുന്ന ഒരു കൂട്ടുകാരിയുടെ ജീവിതത്തെക്കുറിച്ചു കൊച്ചുമോൾ പ്രകടിപ്പിക്കുന്ന ഉള്ളുരികിയ ആകുലതകൾ - മറ്റൊരാളുടെ പ്രയസങ്ങൾ അവനവന്റേതുപോലെ ഏറ്റെടുത്ത് പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ നന്മക്ക് എന്റെ പ്രണാമം. കൊച്ചുമോളുടെ ശ്രമം വിജയിക്കട്ടെ, പ്രാർത്ഥനകൾ.

    രണ്ട് : വിദേശരാജ്യത്ത് പോയി തൊഴിലെടുത്തു ജീവിക്കാൻ പറ്റുന്നത്ര സ്വയം പര്യാപ്തയായ ആ കുട്ടി വിവാഹത്തെക്കുറിച്ച് ഇത്രയേറെ വിഷമിക്കേണ്ട കാര്യം എന്താണ്.അവളെ അറിഞ്ഞുകൊണ്ട് വിവാഹത്തിനു തയ്യാറാവുന്ന ഒരാൾ വന്നില്ലെങ്കിൽ വിവാഹം വേണ്ടെന്നു വെക്കാനുള്ള തന്റേടമാണ് ആ കുട്ടി കാണിക്കേണ്ടത്......

    നന്മനിറഞ്ഞ പോസ്റ്റ്.

    ReplyDelete
  93. വിവാഹം മാത്രമല്ല ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം എന്ന് ചിന്തിക്കാനാവട്ടെ. ഈശ്വരന്‍ ശബ്നയ്ക്ക്‌ നല്ലതു മാത്രം വരുത്തട്ടെ..പ്രാർത്ഥനകൾ.
    kochumolude nalla manassinu abhinandanangal..

    ReplyDelete
  94. ഒരു കാര്യം സൂചിപ്പിക്കട്ടെ, കൊട്ടാരക്ക അടുത്ത് കലയപുരതു ആശ്രയ എന്ന ഒരു സ്ഥാപനം ഉണ്ട്. എന്‍റെ അച്ഛന്‍ അവിടെയാണ് ജോലി ചെയ്യുന്നത്. അവര്‍ കഴിഞ്ഞ വര്ഷം സമൂഹ വിവാഹം നടത്തിയിരുന്നു. ഏകദേശം നൂറു പേരോളം അന്ന് മംഗല്യവതികളായി. വളരെ ഉത്തരവാദതോട്കൂടി നടത്തുന്ന വിവാഹമാണ്. ഓരോ പെണ്ണിനും കുറച്ചു സ്വര്‍ണം ഒക്കെ കൊടുത്തു. ചെറിയ എന്തെകിലും ജീവിതമാര്‍ഗം ഉണ്ടാക്കി കൊടുക്കുവാന്‍ പോലും അവര്‍ സന്നദ്ധരാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ മെയില്‍ അയക്കുമല്ലോ.

    ReplyDelete
  95. നന്മയുണ്ടാവട്ടെ..

    ReplyDelete
  96. Vedanakal Verpettu pokathe...!

    Manoharam, Ashamsakal...!!!

    ReplyDelete
  97. വാത്യായനന്റെ എല്ലാവിധ പിന്തുണയുമുണ്ടാവും..

    ReplyDelete
  98. ബാഹ്യ സൗന്ദര്യമാണ്‌ ലോകം എപ്പോഴും ശ്രദ്ധിക്കുന്നത്‌. ആന്തരിക സൗന്ദര്യം കാണാനുള്ള അകക്കണ്ണുകൾ ഇനിയും ഇണ്ടാവേണ്ടിയിരിക്കുന്നു. ഭംഗിയായി അവതരിപ്പിച്ചു. ആശംസകൾ

    ReplyDelete
  99. പെണ്‍കുട്ടികള്‍ക്ക് എത്ര ഭംഗിയുണ്ടായിട്ടും സ്ത്രീധനം ചോദിക്കുന്നു... അപ്പോള്‍ കഷണ്ടി കൂടി ഉണ്ടെങ്കിലോ......പറയണോ...? ആ കുട്ടിക്ക് നല്ലത് വരട്ടെ .. നന്മകള്‍ നേരുന്നു....

    ഇതു വായിച്ചു ഏതെങ്കിലും ചെറുപ്പക്കാര്‍ക്ക് സ്ത്രീയാണ് യഥാര്‍ത്ഥ ധനം എന്ന് തിരിച്ചറിവുണ്ടായാല്‍ അത് കുങ്കുമത്തിന്റെ വിജയമാണ്...ആശംസകള്‍ നേരുന്നു...സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  100. വേറിട്ട വേദന ഹൃദയത്തില്‍ നൊമ്പരവും നീറ്റലുംഅനുഭവ ഭേദ്യമാക്കി ...! നല്ലൊരു ജീവിതം ദൈവം അവര്‍ക്ക് അന്ഗ്രഹിച്ചരുളട്ടെ..!

    ReplyDelete
  101. കുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി... നിങ്ങളുടെ സ്നേഹവും ,സഹകരണവും ,അഭിപ്രായങ്ങളും ,പ്രാര്‍ഥനയും ഒക്കെ എന്റെ പുതിയ പോസ്റ്റായ ദൈവത്തിന്റെ മകനും പ്രതീക്ഷിച്ചു കൊള്ളുന്നു
    സ്നേഹത്തോടെ
    കുങ്കുമം

    ReplyDelete
  102. ഇത് വായിച്ചിട്ടെങ്കിലും മനസ്സലിവുള്ള ആരെങ്കിലും ആ കുട്ടിക്കൊരു ജീവിതം ഉണ്ടാക്കി കൊടുക്കുവാൻ സഹായിച്ചുവൊ..കൊച്ചുമോളെ

    ReplyDelete
  103. മുരളിയേട്ടാ അവരുടെ വിവാഹം ഉറപ്പിച്ചു ... പോസ്റ്റ്‌ വായിച്ചിട്ടല്ല.. എന്നാലും പോസ്റ്റ്‌ വായിച്ച എല്ലാരും ഒരുനേരത്തെ പ്രാര്‍ഥനയില്‍ എങ്കിലും അവരെ ഓര്‍ത്ത്കാണുമല്ലോ ആരുടെ പ്രാര്‍ഥനയാണ് ദൈവം സ്വീകരിച്ചത് എന്നറിയാന്‍ പറ്റൂല്ലാല്ലോ ..ഒരുപാട് നന്ദിയുണ്ട് എല്ലാര്‍ക്കും ...ദുബയില്‍ നിന്നും തിരിച്ചു എത്തിയാല്‍ ഉടന്‍ വിവാഹമാണ്

    ReplyDelete
  104. ശബ്നക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു....

    ReplyDelete
  105. ശബ്നയുടെ ജീവിതത്തിൽ ദൈവം എന്നും നന്മ മാത്രം നൽകട്ടെ എന്ന പ്രാർതനയൊടെ..........

    ReplyDelete
  106. ശബ്നക്ക് വേണ്ടി ഒരിക്കലെങ്കിലും പ്രാര്‍ഥിച്ച എന്റെ പ്രിയ കൂട്ടുകാരോട് അവരുടെ വിവാഹം കഴിഞ്ഞ വിവരം വളരെ സന്തോഷത്തോട് കൂടി അറിയിക്കുന്നു ...എല്ലാര്‍ക്കും നന്ദിയുണ്ട് സ്നേഹവും

    ReplyDelete
  107. ആരുടെ വാക്കാണ്‌ ദൈവം കൈ കൊള്ളുക എന്നറിയില്ലല്ലോ ? ആര്‍ക്കെങ്കിലും മനസ്സലിവ് ഉണ്ടായാല്‍ ഒരു പാവം പെണ്ണിന്റെ ജീവിതം രക്ഷപെടും . നാഥന്റെ അനുഗ്രഹവും ഉണ്ടാവും.ശബ്നക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു....

    ReplyDelete
  108. NANNAYRIKKUNNU AVATHRANAM.........
    vayichappol vishamam thonni ..........
    vivaham kazhinju ennarinjathil ippol santhoshavum ...
    all the best...

    ReplyDelete
  109. ഷബ്നയ്ക്ക് നല്ലത് ശേഷം ആണ് വരുന്നത് .. .ഏതായാലും രണ്ടു സന്തോഷത്തോടൊപ്പം

    ReplyDelete
  110. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ പല വിധത്തിലാണ്...അവര്‍ക്ക് നല്ലൊരു ജീവിതമുണ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

    ReplyDelete
  111. I will be looking forward to your next post. Thank you
    https://www.bloglovin.com/@edok69"

    ReplyDelete

Related Posts Plugin for WordPress, Blogger...