Wednesday, November 21, 2012

" ദൈവത്തിന്റെ മകന്‍ "





            
        എന്റെയൊരു കൂട്ടുകാരിയുടെ ചേച്ചിയാണ് ജീന.
കൂട്ടുകാരിക്കു മാത്രമല്ല, ഇപ്പോള്‍ എനിക്കും ചേച്ചിയാണവര്‍.!., .. 
എന്റെ ഏറ്റവും പ്രിയപ്പട്ടവള്‍. ..വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഞങ്ങളുടെ ബന്ധത്തിന്. 'കുങ്കുമ'ത്തിലെ ആദ്യ പോസ്റ്റായ " ഓര്‍മ്മയുടെ ചെപ്പുകള്‍ " ഞങ്ങളെ കുറിച്ചു തന്നെയായിരുന്നു. എന്നെക്കാള്‍ പ്രായമുണ്ടെങ്കിലും ഞങ്ങള്‍ കൂട്ടുകാരെപ്പോലെ മനസ്സു തുറക്കാറുണ്ട് . ഞാന്‍ എല്ലാ കാര്യത്തിനും ചേച്ചിയുടെ അഭിപ്രായവും തേടാറുണ്ട്. അവരും അങ്ങനെ തന്നെ. ഒരുപക്ഷെ അവരുടെ അനിയത്തിയേക്കാള്‍ ഏറെ ഇഷ്ടം അവര്‍ക്ക് എന്നോടാണോ എന്ന് പലപ്പോഴും എനിയ്ക്ക് തോന്നിയിട്ടുമുണ്ട് ...!
 ചേച്ചിക്ക് വിവാഹാലോചന വന്നപ്പോള്‍ ആദ്യം എന്നോടു പറഞ്ഞു, ആ പയ്യനെ നീ നോക്ക്   നിനക്കിഷ്ട്ടമായാല്‍ എനിക്കും സമ്മതമെന്ന്.! ഞാന്‍ കളിയാക്കിച്ചിരിച്ചു.  നീ എന്ത് പറഞ്ഞാലും കുഴപ്പമില്ല, പോയി നോക്കി പറയൂ  എന്ന് കൊഞ്ചിയത് ഇപ്പോഴുമോര്‍ക്കുന്നു. ഒരു പിടിവാശിയുമില്ലാത്തവള്‍ . ആരെന്തു പറഞ്ഞാലും അനുസരിക്കുന്ന പഞ്ചപാവം . ഇതൊക്കെ ഇവിടെ വിളമ്പുന്നതെന്തിനെന്ന് ഒരുപക്ഷേ നിങ്ങളോര്‍ത്തിരിക്കാം, ഉണ്ട് കാര്യമുണ്ട്. നിങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യം. സന്തോഷവും സമാധാനവും സമ്പത്തും എല്ലാം ഒരുമിച്ച്   ദൈവം എല്ലാവര്‍ക്കും എല്ലാക്കാലത്തും കൊടുക്കില്ലാ എന്ന് എനിക്ക് മനസ്സിലായത്‌ അവളിലൂടെയാണ് .!
                                  മൂന്നു പെണ്‍കുട്ടികളില്‍ മൂത്തവള്‍ ആണ് ജീന . എല്ലാരുടെയും വിവാഹം കഴിഞ്ഞു ...ഒരു  സഹോദരി വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം അമേരിക്കയില്‍ . മറ്റൊരാള്‍ ദുബായില്‍ ഇവളുടെ വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം തിരുവനന്തപുരം . സന്തോഷകരമായ കുടുംബജീവിതത്തില്‍ അവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു . നോര്‍മല്‍ ഡെലിവറി. അവരുടെ ആഗ്രഹം പോലെ ആണ്‍കുട്ടിയായിരുന്നു. ആ സന്തോഷത്തിന്റെ നാളുകള്‍ അധികകാലം നീണ്ടുനിന്നില്ല. അവന്‍ സാധാരണ കുട്ടികളില്‍ നിന്നും വളരെ വ്യത്യസ്ഥനായിരുന്നു . ജനിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍. ചിരിയിലും കളിയിലും പ്രകടമായ പ്രത്യേകതകള്‍ കണ്ട്  ആ മാതാപിതാക്കളുടെ മനസ്സുരുകി.ബുദ്ധി വികസിക്കാത്ത ആ പ്രകൃതം അവര്‍ക്കു നാള്‍ക്കുനാള്‍ വേദന നല്‍കിക്കൊണ്ടേയിരുന്നു.
         ഡെലിവറി നടത്തിയ ഡോക്ടര്‍ക്കു പറ്റിയ കൈപ്പിഴ യാണെന്ന് എല്ലാരും പറയുന്നു . കാരണം , പ്രസവത്തിനു മുന്‍പുവരെ കുട്ടിക്ക് ഒരപാകതയുമുണ്ടായിരുന്നില്ലത്രേ! പ്രസവസമയത്ത്  കുട്ടി പുറത്തുവരാതെ ആകെ പ്രശ്നമായി . ഒരുപക്ഷെ അവര്‍ സിസേറിയന്‍ ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ കുട്ടിക്ക് സംഭവിക്കില്ലായിരുന്നു എന്നൊക്കെ ഇപ്പൊള്‍ പലരും പറയുന്നു . ഒന്നും തീരുമാനിക്കാന്‍ നമുക്ക് കഴിയില്ലാല്ലോ . ദൈവം വിധിച്ചതല്ലേ നടക്കുള്ളൂ..!.
കാണിക്കാവുന്ന ഡോക്ടര്‍ മാരെ ഒക്കെ കാണിച്ചു . ഒരിടത്ത് കാണിക്കുമ്പോള്‍ അടുത്ത സ്ഥലം പറഞ്ഞു കൊടുക്കും അങ്ങനെ കാണിക്കാന്‍ ഒരിടവും ബാക്കിയില്ല ..!
                   വെല്ലൂര്‍ കൊണ്ടുപോയാല്‍ കുട്ടി ഒരുപക്ഷെ നേരെയാകും എന്ന അഭിപ്രായത്തില്‍ അവസാനം വെല്ലൂര് കൊണ്ടുപോയി വര്‍ഷങ്ങളോളം ചികിത്സിച്ചു ഒരു രക്ഷയുമില്ല . സ്വന്തം കുട്ടിയുടെ  ഭാവി അവളെ ആകെ വിഷമത്തിലാക്കി . സംസാരത്തിന് പകരം വലുതായി അലറി വിളിക്കുന്ന മകന്‍ . നേരെ നടക്കാന്‍ സാധിക്കില്ല, ഒരു പൊടിക്കുഞ്ഞിനെ നോക്കുന്ന പോലെ തന്നെയാണ്  അവനെയും നോക്കണ്ടത്  .! പൊന്നുമോനെ മാറോട് ചേര്‍ത്ത്  കരഞ്ഞു കരഞ്ഞ് ഉറങ്ങാത്ത രാവുകള്‍ പതിവായി അവള്‍ക്ക് .രണ്ടാമതു ഗര്‍ഭിണിയായപ്പോള്‍ ഇവനെ നോക്കാന്‍ പറ്റാത്ത അവസ്ഥ .  ഇതുപോലുള്ള കുട്ടികളെ നോക്കുന്ന സ്കൂള്‍ ഉണ്ട് അവിടെ യാക്കുവാനുപദേശിച്ച് ബന്ധുക്കള്‍  ഓരോരുത്തരായി കൈയൊഴിഞ്ഞു. നിവൃത്തികേടുകൊണ്ട് മനസ്സില്ലാ മനസ്സോടെ അവര്‍ മോനെ അവിടെയാക്കി .
                                ഒരിക്കല്‍ അവളോടൊപ്പം ഞാനും പോയിഅവനെക്കാണാന്‍. അമ്മയെ ക്കാണുമ്പോള്‍ അവന്റെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി .ഇങ്ങനുള്ള കുട്ടികള്‍ക്ക് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലാ എന്ന് ഒരിക്കലും ഞാന്‍ പറയില്ല . പൂച്ചക്കുട്ടികള്‍ തള്ളപ്പൂച്ചയോട് എങ്ങിനെ സ്നേഹം പ്രകടിപ്പിക്കും അവര്‍ക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ദൈവം കൊടുത്ത്തില്ലാ എന്നല്ലേ ഉള്ളൂ . ഹൃദയം നുറുങ്ങുന്ന കാഴ്ച്ചയായിരുന്നു അത് . ഇതെഴുതുമ്പോഴും എന്റെ മനസ്സില്‍ ആ ദൃശ്യങ്ങളതുപോലെയുണ്ട്..! കുഞ്ഞിനെ അവിടെ വിട്ടു പോരാന്‍ അവര്‍ക്കു തീരെ മനസ്സില്ലായിരുന്നു . പക്ഷെ അവളുടെ അപ്പോളത്തെ അവസ്ഥയില്‍ മോനെ കൊണ്ടുവരാനും പറ്റില്ല. യാത്രപറഞ്ഞിറങ്ങിയ അമ്മയുടെ കൈപിടിച്ചു വലിയവായില്‍  അലറിവിളിച്ച മോനെക്കണ്ട് എങ്ങിനെ അവള്‍ തിരിച്ചു പോരും . പൊട്ടികരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു മാറോട് ചേര്‍ത്ത് അവള്‍ മണിക്കൂറുകള്‍ നിന്നു . തികഞ്ഞ സാന്ത്വനമനുഭവിച്ച് അവനും..!. അവന്റെ കണ്ണൂകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. എല്ലാം അറിയുന്നുണ്ട് അവന്‍ പക്ഷെ പ്രതികരിക്കാനുള്ള ബുദ്ധിയോ ,കഴിവോ ഇല്ലാതെപോയി പാവത്തിന് .അവസാനം മോനെ ഉറക്കി കിടത്തിയത്തിനു ശേഷം ഞങ്ങള്‍ തിരിച്ചുപോന്നു.  കരഞ്ഞു കലങ്ങി നിറവയറുമായി ദിവസങ്ങള്‍ തള്ളിനീക്കി.
               അവള്‍ ഒരു പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി . അപ്പോളാണ് മോനെ നന്നായി പരിചരിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ വിവാഹം ആയെന്നറിയുന്നത്. ആ കുട്ടി  മോനെ നന്നായി നോക്കുമായിരുന്നു. ആ കുട്ടിയുടെ വിവാഹശേഷം ഒരാഴ്ച്ച കഴിഞ്ഞുകാണും ഒരു നാള്‍ ഒരു ഫോണ്‍ . മോന് പനികൂടി ഹോസ്പിറ്റലില്‍ ആണെന്ന്. അവര്‍ ഓടിയെത്തി.ആ പെണ്‍കുട്ടി പോയ അന്നുമുതല്‍ അവന്‍ ഒന്നും കഴിച്ചിട്ടില്ല , നന്നായി കുളിപ്പിക്കാന്‍ സാധിച്ചിട്ടില്ല , കുളിച്ചു കഴിഞ്ഞു നല്ല വൃത്തിക്ക് തുടക്കാതെ അവന്റെ ശരീരത്തില്‍ കാലിന്റെ തുടയുടെ ഭാഗം അഴുകിയിരുന്നു. ഏതമ്മയ്ക്കാണ് അത് സഹിക്കുക . അവളെ കണ്ടപ്പോള്‍ ആ മോന്റെ സന്തോഷം ഒന്നുകാണേണ്ടതായിരുന്നു. അവരെക്കൊണ്ട് കുട്ടിയേ നോക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി അവള്‍ മോനെ തിരിച്ചു വീട്ടില്‍ കൊണ്ടുവന്നു . അവള്‍ക്കും മോനും വലിയ സന്തോഷം.
                            അവന്‍ പിന്നേയും വളര്‍ന്നുകൊണ്ടിരുന്നു  L.K.G ക്കാരി നേഹാമോള്‍ അച്ചാച്ചനെ അവളെക്കാളും ചെറിയ കുഞ്ഞിനെ നോക്കുന്ന പോലെ നോക്കുന്നു. അവള്‍ക്കു പ്രസവരക്ഷ കിട്ടാഞ്ഞിട്ടോ,അതോ മാനസികമായി തളര്‍ന്നതു കൊണ്ടോ എന്തോ ശാരീരികമായി വലിയ ജോലികള്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല , എപ്പോഴും വല്ലാത്ത ക്ഷീണമാണ് . ഒരു നാള്‍  അവള്‍ എന്നെ  ഫോണില്‍ വിളിച്ചു വലിയ വായില്‍ കരഞ്ഞു.
“എനിക്ക് ജീവിതം തന്നെ മടുത്തു ...എന്തിനു ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു
എന്റെ കണ്ണ് അടയുന്നത് വരെ ഞാന്‍ ചേര്‍ത്ത് പിടിക്കും, അത് കഴിഞ്ഞാല്‍ ആരുണ്ട്  മോനു തുണ ..?“
അവളോടു പറയാന്‍ ആശ്വാസവാക്കുകളില്ലാതെ ഞാനും കരഞ്ഞുപോയി..!
കരഞ്ഞു കരഞ്ഞ്  എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു അവള്‍..! മരണവും,സ്വയം ഹത്യയും മൊക്കെ ആ വാക്കുകളിലൂടെ കേട്ടു ഞാന്‍ നടുങ്ങി.!
ചിന്തിച്ചു ചിന്തിച്ച് എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് നിങ്ങളുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വെക്കേഷന്  മോനെ വീട്ടിലാക്കി അവള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നു.
മോനെ നോക്കാന്‍ സ്വന്തം വീട്ടുകാരോ, ഭര്‍ത്താവിന്റെ വീട്ടുകാരോ എത്തിയില്ല
വീട്ടിലെ ജോലിക്കാരിയെത്തന്നെ എല്ലാമേല്‍പ്പിച്ച് അവര്‍ യാത്രയായി.
ആ രാത്രി അവളുറങ്ങിയില്ല. പെട്ടന്നുണ്ടായ വിഭ്രാന്തിയില്‍ അലറിവിളിച്ചെഴുന്നേറ്റിരുന്ന അവളെക്കണ്ട് ഭര്‍ത്താവു നടുങ്ങി..!
മോന്റെയടുത്ത് ഇപ്പോള്‍ത്തന്നെയെത്തണമെന്ന അപേക്ഷകേട്ട് നിസ്സഹായനായി നിന്നു അയാള്‍..! !!! ..!
ഇപ്പോള്‍ കണ്ണടച്ചാലും  ഉറങ്ങാന്‍ കഴിയുന്നില്ല .
മോന്റെ കരയുന്ന മുഖമാണു മുന്നില്‍.
ഒരു ഡോക്ടറെ പോയി കണ്ടു ..ഉറങ്ങാന്‍ ഗുളിക കൊടുത്തു.
അന്നു തിരിച്ചെത്തിയ അവള്‍  പിന്നീട് വീടു വിട്ടു പോയിട്ടില്ല.
നിധി കാക്കുന്ന ഭൂതത്തെ പോലെ മോനെയും നോക്കി ഇരുപ്പാണ്..!
ഒരിടത്തേയ്ക്കും ഞാനില്ല നിങ്ങള്‍ പൊക്കോളൂ എന്നാണു അവള്‍ പറയുന്നത്.
മരണം വരെ  മോനെവിട്ട് എങ്ങോട്ടുമില്ല എന്ന തീരുമാനത്തിലാണ് അവള്‍.
അമ്മയുടെ ദു:ഖവും  വേദനയും കണ്ട് ഒന്നുമറിയാതെ അവന്‍ ഇപ്പോഴും ചിരിക്കുകയാണ്.
നീര്‍ച്ചാലായൊഴുകിയിറങ്ങിയ കണ്ണുനീര്‍ പുറംകൈകൊണ്ടു തുടച്ചുനീക്കി, പൊന്നുമോനോടൊപ്പം ആ അമ്മയും ചിരിക്കുന്നു..! വിധിവിളയാട്ടത്തിനുനേരേ, നിസ്സഹായതയുടെ മിഴിനീരുപ്പുതൂകി , വരണ്ടുണങ്ങിയ  പുഞ്ചിരി!    

108 comments:

  1. അമ്മയെക്കാണുമ്പോള്‍ അവന്റെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി .ഇങ്ങനുള്ള കുട്ടികള്‍ക്ക് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലാ എന്ന് ഒരിക്കലും ഞാന്‍ പറയില്ല . പൂച്ചക്കുട്ടികള്‍ തള്ളപ്പൂച്ചയോട് എങ്ങിനെ സ്നേഹം പ്രകടിപ്പിക്കും അവര്‍ക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ദൈവം കൊടുത്തില്ലാ എന്നല്ലേ ഉള്ളൂ ...!

    ReplyDelete
  2. Oru Yadhartha Amma...!

    Prarthanakal, Prarthanakal Mathram....!!!

    ReplyDelete
  3. മറ്റെന്തുണ്ടായിട്ടും കാര്യമില്ല.വൈകല്യമുള്ള ഒരു കുട്ടി ജീവിതം തന്നെ ദുഖസാന്ദ്രമാക്കും.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. Kaaranam yente sahodarikk 2kuttikal und avark randu perkkum chevi kelkkilla athorkkumbol yenikk vare karachil vannittund pakshe yente sahodari innuvare ath paranj karayunnatho sangada pedunnatho njan kandittilla mattravumalla avark anginy aayth kaaranam orupad anginy ulla kuttykaleyum njan kandittum parichayapettittum e kdhayil paranja snehikkan mattramariyavunna ammamaareyum daivam anginy yengilum oru kutye tannallo yenn aaswasikkunna orupad ammamaareyum njan kandittund avarude a nishkalngamaya snehavum sandoshavum palapoum yente kannukale eerananiyichittund

      Delete
    3. Sorry adyathe reply dlt aayipoyi....
      tangalude comentinod njan yojikkunnilla yennayirunnu...

      Delete
  4. സഹനം, എന്ന് പറഞ്ഞാല്‍ എത്രത്തോളം ?എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു സഹനം തേടുക...അല്ലാതെ എനിക്ക് ഒരു നിര്‍ദ്ദേശവും തരാനാവുന്നില്ല.ഇതിലും കടുത്ത വിഷമങ്ങള്‍ അനുഭവിക്കുന്നവരില്ലേ ?"ഒറ്റയടിപ്പാതകള്‍"" "വായിച്ചതോര്‍ക്കയാണ്...

    ReplyDelete
  5. കൊച്ചുമോള്‍,
    ഹൃദയഹാരിയായ അനുഭവക്കുറിപ്പ് പങ്കു വെച്ചതില്‍ നന്ദി,
    പാവം മാതാവ്. ഈശ്വരന്‍ അവള്‍ക്കു തുണയും ആശ്വാസവും
    ഏകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

    ReplyDelete
  6. പ്രിയപ്പെട്ട കൊച്ചുമോള്‍,

    വേദനിപ്പിക്കുന്ന ജീവിത സത്യങ്ങള്‍ !നമുക്ക് ചുറ്റും ഇപ്പോള്‍ ഇങ്ങിനെ സങ്കടം അനുഭവിക്കുന്ന കുറെ അമ്മമാര്‍. പ്രതിസന്ധിയില്‍ തളരാതെ, പ്രചോദനമായി മാറണം.

    നേരിന്റെ നോവുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു.

    എന്റെ പ്രാര്‍ഥനകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  7. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദുഖിക്കുന്നവരാണു അധികവും. ഓരോന്നും കേള്‍ക്കുമ്പോള്‍ നമ്മള്‍ വിഷമിക്കുന്നു. അതേക്കാള്‍ വലുത് കേള്‍ക്കുമ്പോള്‍ പിന്നെയും നമ്മള്‍ കണ്ടതൊന്നും ഒന്നുമല്ലെന്ന് കാണുന്നു. ചികിത്സ കൊണ്ട് പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് നല്‍കാവുന്ന സ്നേഹം നല്‍കി സന്തോഷിപ്പിക്കുക എന്നേ പറയാനാവു. അതല്ലാതെ ആ കുട്ടിയേക്കാള്‍ വലിയ മൂകത കുട്ടിയുടെ അമ്മായ്‌ക്കാകുമ്പോള്‍ അത് പറഞ്ഞ് തിരുത്തിക്കുകയാണ് വേണ്ടത്.

    ReplyDelete
  8. കൂട്ടുകാരിയുടെ അടുത്തു പോയി സ്നേഹ സാന്ത്വനങ്ങള്‍ നല്‍കുക. ഇവിടെ നടക്കുന്നതൊന്നും നമ്മളാല്‍ ചെയ്യുന്നതല്ലെന്നും നമ്മള്‍ ഒരു ടൂള്‍ മാത്രമാണെന്നും കൂട്ടുകാരിയോടു പറയുക. ദൈവത്തില്‍ എവ്വാം അര്‍പ്പിച്ച് ജീവിക്കുവാന്‍പ്രേരിപ്പിക്കുക.

    ReplyDelete
  9. മുകളിലുള്ളവൻ അത്താഴം വിളമ്പിയാൽ കഴിക്കുകയേ നിവൃത്തിയുള്ളു..
    കളയുവാനാകുമോ..
    കൂട്ടുക്കാരിയെ സ്വാന്തനിപ്പിക്കൂ..
    കുഞ്ഞിന്റെ ഭാവിക്ക്‌ ഉതകുന്ന സമീപനങ്ങൾ എങ്ങനെയൊക്കെയാണൊ..അവ സ്വീകരിക്കാൻ നിർദ്ദേശിക്കൂ..

    പറയുവാൻ എളുപ്പമാണു..
    കൂടുതൽ പറയാൻ നിയ്ക്ക്‌ ആവുന്നില്ലടാ..
    പ്രാർത്ഥനകൾ മാത്രം..!

    ReplyDelete
  10. ഒന്നും പറയാതെ മനസ്സില്‍ ഒരു വിങ്ങല്‍ ആയി ഇവിടുന്നു വിടുന്നു .എന്നാലും ഇന്ന് മുഴുവന്‍ ആ കുട്ടിയും അമ്മയും മനസ്സില്‍ ഒരു നോവായി നില്‍ക്കും !

    ReplyDelete
  11. ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ്.
    നമ്മുടെ ചുറ്റും എത്ര എത്രയോ വേദനിപ്പിക്കുന്ന കാഴ്ചകള്‍.
    ദുരന്തമനുഭവിക്കുന്നവര്‍ .......
    ദയാര്‍ദ്രമായ മനസ്സില്‍ നിന്നു വീണുനിരന്ന അക്ഷര ദീപങ്ങളും
    മറ്റുള്ളവരുടെ പ്രാര്‍ത്ഥനകളും അവര്‍ക്ക് തുണയും ആശ്വാസവും
    ആകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  12. എന്ത് പറയാന്‍ കൊച്ചു മോളെ ...നമ്മളാല്‍ കഴിയുമ്പോലെ ആശ്വസിപ്പിക്കുക എന്നല്ലാതെ ...പ്രാര്‍ത്ഥനകള്‍ മാത്രം :(

    ReplyDelete
  13. ജീവിത സത്യങ്ങളോട് താദാത്മ്യം പ്രാപിക്കാതെ നിവര്‍ത്തിയില്ലല്ലോ.തളരാതിരിക്കാന്‍ ഉപദേശിക്കുക. ആ വിങ്ങല്‍ ഞങ്ങളുടെതുമായി....

    ReplyDelete
  14. സകലപ്രതിബന്ധങ്ങളേയും തരണം ചെയ്യുന്ന ദൈവികശക്തിയത്രെ മാതൃസ്നേഹം

    തളരാതെ യാത്ര തുടരട്ടെ ആ സഹോദരി

    ReplyDelete
  15. ഇതുപോലൊരു കാഴ്ച എന്റെ കണ്മുന്നിലും ഉണ്ടായിരുന്നു. ഒന്നും പറയാനില്ലാതെ ഞാന്‍ പോകുന്നു. :(

    ReplyDelete
  16. നമുക്ക് സാക്ഷികള്‍ ആകാനല്ലാതെന്തിനു കഴിയും ?

    ReplyDelete
  17. വായിച്ചു കഴിയുമ്പോൾ ഹൃദയത്തിനെന്തൊരു ഭാരം...

    ReplyDelete
  18. ചിലര്‍ക്ക് അങ്ങനെ ആണ് ദൈവത്തിന്റെ പരീക്ഷണം എന്ന് ആണ് പറയാറുള്ളത് പക്ഷെ എന്നാലും....

    ReplyDelete
  19. കൊച്ചുമോൾ മനസ്സിൽ നൊമ്പരമുണ്ടാക്കുന്ന പോസ്റ്റുമായി വീണ്ടും. ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് ഓരോ അച്ഛന്റ്റേയും അമ്മയുടേയും ഐശ്വര്യം. അതില്ലാതാവുമ്പോൾ ജീവിതത്തിൽ തന്നെ ഐശ്വര്യം ഇല്ലാതാവുന്നു... വേറെ എന്തെല്ലാമുണ്ടെങ്കിലും

    മനസ്സിനെ നൊമ്പരപ്പെടുത്തിയ പോസ്റ്റ്... നമുക്ക് പ്രാർത്ഥിക്കാം...

    ReplyDelete
  20. വൈകല്യമുള്ള ഒരാള്‍ എന്റെ കൂടെയും ഉള്ളതിനാല്‍ ഈ നൊമ്പരം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്, നന്നായി.

    ReplyDelete
  21. മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ എഴുതി,വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ .

    ReplyDelete
  22. വേദനിപ്പിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരുനിമിഷം

    ReplyDelete
  23. തളരുകയും ഒറ്റപ്പെടുകയും ജീവിതത്തില്‍ നിന്ന് അകലുകയും ചെയ്യരുതെന്ന് ആ കൂട്ടുകാരിയോട് പറയണം. ഇങ്ങനെയുള്ള കുട്ടികളെ കുരെയെങ്കിലും ഒക്കെ ജീവിക്കാന്‍ പ്രാപ്തരാക്കുന്ന അതിനു സാധ്യതകള്‍ തേടുന്ന ഒരുപാട് സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. അന്വേഷിച്ചാല്‍ അവരിലരെയെങ്കിലും ഒക്കെ നമുക്ക കണ്ടെത്താന്‍ കഴിയും. നമ്മള്‍ കൂട്ടുകാര്‍ ചെയ്യേണ്ട ഒരു കാര്യം അതാണ്.

    അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. തളരാന്‍ സമ്മതിക്കരുത്

    ReplyDelete
  24. കൊച്ചുമോളേ...

    ആ അമ്മയുടെ വേദന പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ, ഇതിലും ഭീകരമായ അവസ്ഥയുള്ള ഒരുപാട് അമ്മമാരുണ്ട്.
    ഈയിടെ ഏഷ്യാനെറ്റില്‍ ഒരു പ്രോഗ്രാം കണ്ടു. അതില്‍ ഒരമ്മയുടെ മൂന്നു മക്കളും ഇങ്ങിനെതന്നെ.ഇടഞ്ഞ ആനയെ നോക്കാന്‍ ഇതിലും എളുപ്പം എന്ന് ആ അമ്മ പറഞ്ഞു.
    യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുകയല്ലാതെ വേറെന്തു ചെയ്യാന്‍....!!

    ReplyDelete
  25. എച്മുക്കുട്ടിയും സേതുചേച്ചിയും പറഞ്ഞതിനോട് യോജിക്കുന്നു..
    ഇതേ വിഷമം അനുഭവിക്കുന്ന മറ്റ് മനുഷ്യരുണ്ടാവും..അവരെ കണ്ടു മുട്ടുമ്പോൾ, അനുഭവം പങ്കുവെക്കുമ്പോൾ വിഷമം കുറയാൻ സാധ്യതയുണ്ട്.
    ജീവിതത്തിൽ ചില ശുഭപ്രതീക്ഷകൾ ആവശ്യമാണ്..അത് മനുഷ്യന്റെ പേരിലായാലും ദൈവത്തിന്റെ പേരിലായാലും. അമ്മയുടെ കണ്ണടയുന്നതുവരെ അവൻ സന്തോഷത്തോടെ ജീവിക്കും എന്നുറപ്പാണല്ലൊ..അതിനു ശേഷം, അവന്റെ അനിയത്തി ഉണ്ടാവുമെന്നു കരുതാം..അവനെ സ്നേഹപൂർവം സംരക്ഷിച്ച പെൺകുട്ടിയെ പോലെ മറ്റൊരു പെൺകുട്ടി വീണ്ടും അവനെ സംരക്ഷിക്കാൻ ഉണ്ടായെന്ന് വരാം..മനുഷ്യരുടെ ഉള്ളിലെ നന്മയും സ്നേഹവും ഒന്നും വറ്റിപ്പോയിട്ടില്ല..

    ReplyDelete
  26. കഴിഞ്ഞ വര്‍ഷം ഒരു മലപ്പുറം സ്വദേശിയെ പരിചയപ്പെട്ടു.
    നന്നായി ചിരിക്കുന്ന, ഹൃദ്യമായി സംസാരിക്കുന്ന, ആരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു നല്ല മനുഷ്യന്‍.
    ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.
    ഈയടുത്ത് ആ വലിയ മനുഷ്യന്‍ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി.
    ഒരേയൊരു മകന്‍ പതിമൂന്നു വയസുകാരന്‍ ജന്മനാള്‍ മുതല്‍ കിടപ്പിലാണ്.
    ഒന്ന് ചിരിക്കാനോ അനങ്ങാനോ കഴിയാതെ!
    കുട്ടികളെ കുറിച്ച് ചോദിക്കുമ്പോള്‍ സുഖായിരിക്കുന്നു എന്ന് മാത്രം പറയാറുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു.
    എന്നിട്ടും ആ മനുഷ്യന്‍ എത്ര മനോഹരമായി പെരുമാറുന്നു എന്നത് അതിശയമാണ്.
    എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങള്‍ !

    ReplyDelete
  27. ജീവിതവഴികള്‍ ഇതൊക്കെ തന്നെയാണ്. മുന്‍പേ വിധാതാവ്‌ നിശ്ചയിക്കപ്പെട്ട വഴികളിലൂടെ പരമമായ ലക്ഷ്യത്തിലേക്കുള്ള തീര്ത്ഥയാത്ര....
    സ്നേഹം, സഹനം, സന്തോഷം, സങ്കടം ഒക്കെ നാം കടന്നു പോവേണ്ട വഴികള്‍ മാത്രം...
    ദൈവം അവര്‍ക്കൊപ്പമിരിക്കട്ടെ,
    നമുക്കൊപ്പവും ...
    ക്ഷമയായി, ആശ്വാസമായി പ്രതീക്ഷയായി...

    ReplyDelete
  28. ഒരു ആശ്വാസ വാക്ക് അല്ലാതെ പ്രതി വിധികള്‍
    ഒന്നും നിര്‍ദേശിക്കാന്‍ ആവുന്നില്ല....

    ഇങ്ങനെയുള്ള കുട്ടികള്‍ക്ക് തിരിച്ചു അറിവ് ആയാല്‍
    വീട്ടിലെ ശിക്ഷണം ആണ് കൂടുതല്‍ അഭികാമ്യം എന്ന്
    കേട്ടിട്ടുണ്ട്....അല്ലെങ്കില്‍ ഇതില്‍ ആദ്യം പറഞ്ഞ ആളെ
    പ്പോലെ നന്നായി നോക്കുന്നവര്‍ ആവണം...പക്ഷെ
    കാലാ കാലം വീട്ടില്‍ നിര്‍ത്താന്‍ ആവില്ലല്ലോ...അല്പം
    ബുദ്ധി മുട്ടിയാലും അവര്‍ക്ക് തനിയെ കാര്യങ്ങള്‍
    ചെയ്യാന്‍ പറ്റുന്ന ഒരു സ്ഥലത്ത് അമ്മയുടെ കണ്ണെത്തുന്ന
    രീതിയില്‍ പരിശീലനം കൊടുക്കുക ആവും അഭികാമ്യം ..

    ReplyDelete
  29. നമുക്ക് പ്രാര്‍ത്ഥിക്കാം
    ഈ സകല ലോക ദുനിയാവിന്റെയും അധിപനോട്
    അവനാണ് സുഖവും ദുഖവും തരുന്നവന്‍

    ReplyDelete
  30. നൊമ്പരമുണര്‍ത്തുന്ന പോസ്റ്റ്‌ ...

    ReplyDelete
  31. ഈശ്വരന്‍ ആ മാതാവിന് ശക്തി കൊടുക്കട്ടെ..

    അതുപോലെ കൊച്ചുമോളേ പോലുള്ള അനിയത്തിമാരുടെ ഒരു കൂട്ടായ്മ തന്നെ ഉണ്ടാവട്ടെ അവരെ ആശ്വസിപ്പിക്കാന്‍...

    ഇതിനു മറ്റെന്തു കമന്റ്‌ എഴുതാന്‍ .. പ്രാര്‍ഥനകള്‍ മാത്രം

    ReplyDelete
  32. ഒന്നും പറയാന്‍ വയ്യ..... മരണം പോലും മുഖം തിരിക്കുന്നു .....ചില്ലപ്പോ ഇത് പോലെ ഉള്ളത് മനുഷന്റെ അഹക്കാരന്തിന്റെ ശിക്ഷയാവാം

    ReplyDelete
  33. കൊച്ചുമോള്‍,
    ഹൃദയഹാരിയായ അനുഭവക്കുറിപ്പ് പങ്കു വെച്ചതില്‍ നന്ദി,
    പാവം മാതാവ്. ഈശ്വരന്‍ അവള്‍ക്കു തുണയും ആശ്വാസവും
    ഏകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

    ReplyDelete
  34. എന്ത് ചെയ്യാം താത്താ.നമുക്കു പ്രാര്‍ഥിക്കാം

    ReplyDelete
  35. ഒന്നും പറയാനാവുന്നില്ല കൊച്ചുമോളേ, പറയാന്‍ പലതുമുണ്ടെങ്കിലും... ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, എത്രയോ അമ്മമാര്‍ ഇങ്ങിനെ നമുക്ക് ചുറ്റും തീ തിന്ന് ജീവിക്കുന്നു. സഹതാപത്തിനും ദയയ്ക്കുമൊന്നും ഇവിടെ ഒന്നും ചെയ്യാനില്ല എന്ന നിസ്സഹായാവസ്ഥയോടെ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് നിശബ്ദരായി നമ്മളും.

    ReplyDelete
  36. സയണിസത്തിന്റെ ഭീകരാക്രമണത്തില്‍ ആയുസ്സും ആരോഗ്യവും മനസാനിധ്യവും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന എന്തിനുവേണ്ടി പിറന്നുവെന്നോ എന്താണ് ജീവിതമെന്നോ അറിയാത്ത സ്വന്തം രാജ്യത്ത്‌ കുടിയേറ്റക്കാരാല്‍ അടിച്ചമര്‍ത്തപ്പെട്ട ഗാസയെന്ന ലോകത്തിലെ ഏറ്റവും വലിയ ജയിലിലെയും പലസ്തിനിലെയും ലോകത്തിലെ മറ്റു പ്രദേശങ്ങളിലെയും പിഞ്ചുകുഞ്ഞുകളുടെയും അവരുടെ അമ്മമാരുടെയും സങ്കടങ്ങള്‍ക്കും കൊച്ചുമോളുടെ സുഹൃത്തിന്റെ കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്..
    ജീവസ്സുറ്റ, ഹൃദയംനിറയെ നന്മകള്‍ നിറഞ്ഞ ബ്ലോഗര്‍ കൊച്ചുമോള്‍ക്ക് ‌എന്റെ അഭിവാദ്യങ്ങളും ആശംസകളും നേരുന്നു.

    ReplyDelete
  37. ജീവിതത്തിനോട് പോരാടെണ്ടി വരും ചിലര്‍ക്ക്. അതിനു കൂടുതല്‍ പ്രാപ്തരാക്കുക. പ്രാര്‍ഥിക്കുക

    ReplyDelete
  38. എന്താ പറയുക... അറിയില്ല... മനസ്സിനെ തന്നെ നിശ്ചലമാക്കിയിരിക്കുന്നു ആ ഒരു ചിരി...

    ReplyDelete
  39. ആ കുട്ടിക്ക് ജീവിതമാണ് നല്ലതെങ്കില്‍ നല്ലൊരു ജീവിതം നല്കട്ടെ അല്ലെങ്കില്‍ പടച്ചവന്‍ ആ കുടുമ്പത്തില്‍ നല്ലൊരു തീരുമാനം നടപ്പിലാക്കട്ടെ. :(

    ReplyDelete
  40. അതനുഭവിക്കുന്ന ആ അമ്മയുടെ വേദന പങ്കുവെക്കാൻ ഒരിക്കലും നമുക്കാവില്ല..!!

    ആദ്യത്തെ ഒരു നടുങ്ങലിൽ നിന്ന് മുക്തരായി ഇതുപോലത്തെ മക്കളെ പ്രത്യേക പരിശീലനത്തിലൂടെ നന്നായി വളർത്തുന്ന എത്രയോ അമ്മമാർ ഇന്നുണ്ടെന്നറിയുമോ?? അങ്ങനെ ഉള്ള ഒരമ്മ നടത്തുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് ഇയ്യിടെ എവിടെയൊ വായിക്കുകയും ചെയ്തു. ആ അമ്മക്ക് മനോധൈര്യം ആണാവശ്യം. അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കുകയും ഒരു പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ മകനെ വളർത്താൻ പ്രചോദനമുണ്ടാക്കി കൊടുക്കുകയും ചെയ്യാൻ ശ്രമിക്കുക..പ്രാർഥനകൾ.. !!

    ReplyDelete
  41. ഒന്നും എഴുതാനാവുന്നില്ലല്ലോ....

    ReplyDelete
  42. Few things I Can suggest on this.
    (I think I’m the right person because of same background. Sorry not good in Malayalam typing)

    1. Mental retardation to any one in family is its always painful, especially for Parents . if it’s a girl child then pain and worry doubles.
    2. A mere sympathy never helps them. More care is required but it should help them to do the basic things independently.
    3. Parents must think the future of the child after their life. A school training is always better. Select the right school.
    4. The best I can suggest is Pope Paul Mercy Home, Peringadoor ( Near Athani Thrissur 0487 2200671). It’s a residential school. Getting an admission is very difficult, but try. Try to meet the Father personally and explain your situation. There is no fees Or fees what you can give. Always select the school with service mentally. I prefer the school runs by Christian missionaries . ( no offence , from my experience )
    5. School can train them like self-dressing, brushing , Toilet Usage etc. Early the better.
    6. Parents always do this for them due to the extra care, eventually it will lead to situation for everything a help is required, which is not good.

    I can add a small experience from my life:
    One of famous person in Kerala had a mentally retarded child. In an interview reporter asked him, “ You do great things and service to this society, But the God has given you a mentally retarded Child. How do you see this situation?”. He replied by saying, “ God wanted a mentally retarded child in this village for his plan which is unknown to us. He knows that taking care a person of this kind is not easy, it demands lot from parents and family members. They need to suffer this pain lot. Then the God searched who can take care of his child better in this village. Then he handpicked my family. He was confident about my family” . that person concluded that, I should be proud of my mentally retarded child, because God handpicked our family for this.

    That’s all I can say.

    ReplyDelete
  43. further to this, if you need any information you can put an email to kurumonline@gmail.com

    ReplyDelete
    Replies
    1. Thanks for your information,i will talk with them about the school you recommended,if i have any doubt i will replay by mail

      Delete
  44. ആശ്വസിക്കാന്‍ വാക്കില്ല ..പ്രാര്‍ത്ഥന മാത്രം.

    ReplyDelete
  45. കൊച്ചുമോൾ... അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന വേദനയായതുകൊണ്ട് ആ അമ്മയുടെ സങ്കടം നന്നായി മനസ്സിലാക്കുവാൻ സാധിയ്ക്കുന്നുണ്ട്.. എന്റെ ബന്ധത്തിലുള്ള രണ്ട് സഹോദരിമാരുടെ മക്കളും ഇങ്ങനെയാണ്... ഒരാൾ 11 വർഷമായി കിടപ്പിലാണ്.. ഇരുത്തിയാൽ ഇരിയ്ക്കും...ഭക്ഷണം കൊടുത്താൽ കഴിയ്ക്കും.. അത്രമാത്രം.. മറ്റൊന്ന് 6 വയസ്സായ പെൺകുട്ടി.. അവൾ ഒത്തിരി മാറിയിട്ടുണ്ട്.. ആളുകളെ തിരിച്ചറിയുവാൻ പറ്റും... നന്നായി പാട്ടുപാടും.. രണ്ടുവീട്ടിലും ബന്ധുക്കളുടെ പൂർണ്ണമായ സഹകരണം കിട്ടുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.. ഈ അവസ്ഥയിൽ ഏറ്റവും അത്യാവശ്യവും അതാണ്.. മാനസികമായ പിന്തുണ... അത് കിട്ടുന്നതിലുള്ള കുറവായിരിയ്ക്കാം കൂട്ടുകാരിയെ നിരാശ്ശയാക്കുന്നത്.. അത്തരത്തിലുള്ള കുട്ടികളെ വളർത്തുന്നതിനുള്ള പരിശീലനവും ഇന്ന് ലഭ്യമാണല്ലോ.. അതിനേക്കുറിച്ചൊക്കെ ആലോചിച്ച് ഒരു തീരുമാനമെടുക്കുവാൻ കൂട്ടുകാരിയ്ക്ക് സാധിയ്ക്കട്ടെ.. ഇതിലും നിരാശ്ശാജനകമായ സാഹചര്യത്തിൽ ജീവിയ്ക്കുന്ന എത്രയോ ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്... അവരും ജീവിയ്ക്കുന്നില്ലേ..? നമുക്ക് എല്ലാ പിൻതുണയും കൊടുക്കാം... പ്രാർത്ഥിയ്ക്കാം... ആ സ്നേഹം നിറഞ്ഞ അമ്മയ്ക്കും, മകനുംവേണ്ടി...

    ReplyDelete
  46. നേരത്തെ വായിച്ചിരുന്നു.മൊബൈലിൽ നിന്ന് അഭിപ്രായം എഴുതാനായില്ല. അല്ലെങ്കിലും ഇതു പോലൊരു വിഷയത്തിൽ എന്നെക്കൊണ്ട് എന്തു പറയാനാകും

    ReplyDelete
  47. നേരത്തെ വായിച്ചിരുന്നു., മൊബൈലിൽ നിന്നും..അഭിപ്രായം ഇപ്പോ എഴുതുന്നു..
    ഞാൻ അഞ്ചുപേർ താമസിക്കുന്ന ഒരു മുറിയിലാണു വാസം. എന്റെ മുകളിലത്തെ ബെഡ്ഡിലെ കൂട്ടുകാരന്റെ മകൾ ജന്മം കൊണ്ടിങ്ങനെ.. അവൻ ലീവിനു പോയി ആദ്യമായി ആ കുട്ടിയെ കണ്ടപ്പോഴുള്ള വേദന.., അതവന്റെ മാത്രം വേദനയായിരുന്നില്ല... പടച്ചവന്റെ പരീക്ഷണങ്ങൾ..

    ReplyDelete
  48. ഈ വേദന ഞാനും പങ്കു വെയ്ക്കുന്നു.. കൂടുതല്‍ എഴുതാന്‍ മനസ്സ് വരുന്നില്ല.. ഇങ്ങനെയും ഓരോ ജീവിതങ്ങള്‍..

    ReplyDelete
  49. @Sureshkumar, ,vettathan g ,Mohammed kutty Irimbiliyam ,P V Ariel, anupama,,പട്ടേപ്പാടം റാംജി,കുസുമം ആര്‍ പുന്നപ്ര,വര്‍ഷിണി* വിനോദിനി,ഫൈസല്‍ ബാബു,Cv Thankappan,അനാമിക,തുമ്പി,
    @ ajith,വിഷ്ണു ഹരിദാസ്‌,സിയാഫ് അബ്ദുള്‍ഖാദര്‍,Nassar Ambazhekel,ആചാര്യന്‍,Mohiyudheen MP,ആറങ്ങോട്ടുകര മുഹമ്മദ്‌,Vp Ahmed,mini//മിനി,Echmukutty,സേതുലക്ഷ്മി,viddiman,K@nn(())raan*خلي ولي,ഉസ്മാൻ കിളിയമണ്ണിൽ,ente lokam,കൊമ്പന്‍,പൈമ,വേണുഗോപാല്‍,MyDreams,പിരാന്തന്‍,Nena Sidheek,ഇലഞ്ഞിപൂക്കള്‍,HIFSUL,നിസാരന്‍,Shaleer Ali,,Jefu Jailaf,,‍ആയിരങ്ങളില്‍ ഒരുവന്‍,റോസാപൂക്കള്‍,Kurum Online,ponmalakkaran | പൊന്മളക്കാരന്‍,Shahida Abdul Jaleel,Shibu Thovala,sumesh vasu,നവാസ് ഷംസുദ്ധീൻ,SHANAVAS ikkaa കുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി ..

    ReplyDelete
  50. പ്രാര്‍ഥനകള്‍

    ReplyDelete
  51. നമുക്ക് പ്രാര്‍ത്ഥിക്കാം

    ReplyDelete
  52. അല്ലാഹ് കാക്കട്ടെ.

    ReplyDelete
  53. വായിച്ചുതീരുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു...
    കണ്ണുകള്‍ നിറഞ്ഞു ...
    ആ അമ്മയെ ആശ്വസിപ്പിക്കുക..
    അവരുടെ കൂടെ, ലേഖികയുടെ കൂടെ ഞങ്ങള്‍ വായനക്കാരും പ്രാര്‍ത്ഥിക്കുന്നു ...

    ReplyDelete
  54. മനസ്സിനെ പിടിച്ചുലയ്ക്കുന്നു .....

    ReplyDelete
  55. വേദനിപ്പിക്കുന്നു വാക്കുകള്‍...
    പ്രാര്‍ഥനകള്‍

    ReplyDelete
  56. ഒരു അമ്മയും വിഷമിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല ...ഈ അമ്മയുടെ വേദന എന്നെയും കരയിക്കുന്നു...

    ReplyDelete
  57. വായിച്ചു..
    എന്താ പറയാ....
    മനസ്സിനും,ശരീരത്തിനും ആരോഗ്യമുള്ള കുട്ടികള്‍ ഒരു ഈശ്വരാനുഗ്രഹമാണ്.
    നമ്മളെ എല്ലാവരേയും അത്തരത്തില്‍ അവന്‍ അനുഗ്രഹിക്കട്ടെ..
    അവനു വേണ്ടിയും എന്‍റെ പ്രാര്‍ത്ഥനകള്‍..!!

    ReplyDelete
  58. നന്നായി അവതരിപ്പിച്ചു കേട്ടൊ

    ReplyDelete
  59. ഇങ്ങനെയുള്ളവരെപ്പറ്റി അറിയുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്നു ചിന്തിച്ചു പോകുന്നത്. ആ അമ്മയ്ക്ക് ദൈവം കൂടുതല്‍ സഹന ശക്തി കൊടുക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.

    ReplyDelete
  60. ഒന്നും എഴുതാന്‍ വയ്യല്ലോ കൊച്ചൂ.... പ്രാര്‍ത്ഥിക്കാം

    ReplyDelete
  61. //“എനിക്ക് ജീവിതം തന്നെ മടുത്തു ...എന്തിനു ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു..//

    ഇതാണ് ജീവിതം.... സുഖവും, ദു:ഖവും എല്ലാം ഇടകലര്‍ന്നത്.....നമുക്ക് പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിലും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍ക്കുക..അപ്പോള്‍ മുകളില്‍ പറഞ്ഞത്‌ പോലെ തോന്നില്ല എന്നാണ് എന്‍റെ വിശ്വാസം. എല്ലാം സഹിക്കുവാനുള്ള കരുത്ത്‌ സഹോദരിക്ക് ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.കൂടാതെ അത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് ആശ്വസിക്കുവാന്‍ നമുക്കും കഴിയണം.

    ReplyDelete
  62. മരണാന്തരം മറ്റൊരു ലോകവും ജീവിതവുമുന്ടെന്നു ഈ അമ്മ വിശ്വസിക്കുന്നുണ്ടെങ്കില്‍ ...........
    ദൈവം തനിക്കു നല്‍കിയ നിധിയിലെ വൈകല്യങ്ങളെ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നതിന്റെ പ്രതിഫലം നൂറിരട്ടിയായി നാളെ അവര്‍ക്ക് ലഭിക്കുമെന്ന് പ്രപഞ്ചനാഥന്‍ തന്നെ അരുളിയിട്ടുണ്ട് ......... ജീവിതമെന്ന ഈ ചെറിയ യാത്രയില്‍ അല്‍പ്പം ദുഖിചാലും അതിന്റെ നൂറിരട്ടി സന്തോഷം നാളെ ദൈവം അവര്‍ക്ക് നല്‍കും ........ കാരണം ദൈവം നീതിമാനാണ് .........

    ReplyDelete
  63. വളരെ ദുഖം തോന്നുന്ന ഒരു അനുഭവക്കുറിപ്പ് ആണല്ലോ കൊച്ചുമോള്‍ പങ്കുവച്ചത്. ആ അമ്മക്ക് മനസ്സമാധാനം സര്‍വേശ്വരന്‍ നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    ReplyDelete
  64. സത്യം പറഞാല്‍ എന്‍റെ മനസ്സ് തേങ്ങിപ്പോയി.
    ഒരിക്കലും വറ്റാത്ത അമ്മയുടെ സ്നേഹിത്തിന്‍ പകരം വക്കാന്‍ മറ്റൊന്നുമില്ല.
    മാതൃമഹത്വം

    ReplyDelete

  65. 26 വർഷമായി ഇത്തുപോലുള്ള ഒരു മകനെ നോക്കി ജീവിക്കുന്ന ഒരുമ്മയെ എനിക്കറിയാം. മുഴുവൻ സമയവും ശ്രദ്ധ ആവശ്യമുള്ള ഇത്തരം മൂന്ന് കുട്ടികളുള്ള സാമ്പത്തികമായി യാതൊന്നുമില്ലാത്ത മറ്റൊരു അമ്മയും. തങ്ങളുടെ നിയോഗമെന്നപോലെ അവരാ കുഞ്ഞുങ്ങളെ ഏറ്റവും മികച്ച രീതിയിൽ പരിചരിക്കുന്നു.

    ഈ കുറിപ്പ് മനസ്സിലൊരു നോവായി കിടക്കും.

    ReplyDelete
  66. സത്യം പറഞ്ഞാല്‍ ഞാന്‍ ഈ പോസ്റ്റ്‌ പകുതിയേ വായിച്ചുള്ളൂ..


    എനിക്ക് ഇത് വായിച്ചു തീര്‍ക്കാനാവില്ല . അത്ര മാത്രം ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു..

    വീണ്ടും
    കാണാം മറ്റൊരു പോസ്റ്റില്‍...

    ReplyDelete
  67. Hi......
    I can't read this.....without tears....:(
    Kadhakal vaayikkumpol namukku vishamam vannalum....."o...its a story" ennu karutham..
    but, anubhavangal ezhuthiyal..athennum oru nombaram aayi manassil nilkkum...
    Nothing to say more.....

    ReplyDelete
  68. kunjeechii....etinipol na enta parayuka...enganokkke ezhutan ennkondu pattulattoo

    ReplyDelete
  69. ഉറങ്ങാന്‍ ഗുളിക കൊടുത്തു.
    അന്നു തിരിച്ചെത്തിയ അവള്‍ പിന്നീട് വീടു വിട്ടു പോയിട്ടില്ല.
    നിധി കാക്കുന്ന ഭൂതത്തെ പോലെ മോനെയും നോക്കി ഇരുപ്പാണ്..!

    കൊച്ചൂ ഒന്നും പറയാനില്ല ട്ടോ. കാരണം മനസ്സിൽ വല്ലാത്തൊരു വിങ്ങൽ.!
    ഒന്നും പറയാനും ആശ്വസിപ്പിക്കാനും കഴിയുന്നില്ല. ഞാൻ
    നാട്ടു-ജീവിതങ്ങളിലെ രസകരമായതും അത്ര തന്നെ ഗൗരവമില്ലാത്തതുമായ കാര്യങ്ങൾ ഭാവനയുടെ അംശമില്ലാതെ എഴുതുമ്പോൾ, കൊച്ചു വളരെ വേദനയുണ്ടാക്കുന്നതായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അത്രേയുള്ളൂ വ്യത്യാസം.
    ആശംസകൾ.

    ReplyDelete
  70. Sympathy … sympathy .. sympathy…

    A mentally retarded child is not demanding sympathy from anyone. What’s the use of this sympathy?
    People are not aware how much a mother or family members feels when someone else looks their child with sympathy.
    It is more than the feeling of they have a child with disability. Kerala People are most ridiculous in this.
    Behave normally to that child, if any mistake or misbehavior comes from that child just ignore it. He may misbehave, he may walk without dress, he may make noise Or scream. These are common behaviors from mentally retarded children. In such a situation If someone speaks to their family members as nothing happened, that is the best thing you can give to that family.

    So far my entire life is with a mentally retarded child. Not one, with hundreds…
    Experience matters than anything…

    ReplyDelete
  71. @ deal , Naushu , മുല്ല , RIYAS , പ്രദീപ്‌ , Absar , razla , സമീരന്‍, Muralee Mukundan ,
    @ Mohamedkutty ,Mubi , thirayil , സലിം , Manef , Ashraf Ambalathu , ചീരാമുളക് , Villagemaan/വില്ലേജ്മാന്‍
    Naveen , navee..., മണ്ടൂസന്‍ , Kurum Online സുഹൃത്തുക്കളെ എല്ലാര്‍ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി
    നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്..
    നിങ്ങളുടെ കുങ്കുമം

    ReplyDelete
  72. ഹൃദയ സ്പര്‍ശിയായ അനുഭവം ....
    ജീന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ..

    ReplyDelete
  73. മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന പോസ്റ്റ്‌. സ്നേഹം ത്യാഗമാകുന്നു.

    ReplyDelete
  74. നൊമ്പരമുണര്‍ത്തിയ പോസ്റ്റ്‌ . പ്രാര്‍ത്ഥിക്കാം .......

    ReplyDelete
  75. അച്ഛനമ്മമാര്‍ മക്കളെ എത്രത്തോളം സ്നേഹത്തോടെയാണ് പരിചരിക്കുന്നത് , എന്നിട്ടും ഇന്നത്തെ കാലത്ത് മക്കള്‍ വയസ്സായ മാതാപിതാക്കളെ തെരുവിലേക്ക് തള്ളി വിടുന്നു , സ്നേഹത്തിന്റെ ആഴം വരച്ചു കാട്ടിയ ഒരു രചന ..

    ReplyDelete
  76. മറ്റുള്ളവരുടെ വേദനകൾക്കു നേരെ തുറന്നുപിടിച്ച ഒരു മനസ്സാണ് കൊച്ചുമോളുടേത്....
    പലരും പറഞ്ഞപോലെ വായിച്ചപ്പോൾ വിഷമം തോന്നി, ഇത്തരം പ്രശ്നങ്ങളിൽ നമുക്ക് എന്തുചെയ്യാനാവും... പ്രത്യേക ശ്രദ്ധവേണ്ട കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.....

    ReplyDelete
  77. കുങ്കുമത്തില്‍ വരാന്‍ തന്നെ ഞാന്‍ മടിക്കുന്നത് കരയുമെന്നു പേടിച്ചാ
    ഇന്നതെയാലും വേറെ ഒരു കാര്യത്തിനു ടെന്‍ഷന്‍ ഉണ്ട് അതും ഇതും കൂടി ആയപ്പോള്‍ ആകെ പ്പാടെ ഒരു മരവിപ്പ്‌ എന്താ ചെയ്യാ റബ്ബ് വിധിച്ചതെ നടക്കൂ .. അമ്മയുടെ ആ സ്നേഹം കൊച്ചു പറഞ്ഞത്‌ കണ്ണുകള്‍ നിരയിപ്പിക്കുന്നതായിരുന്നു മനസ്സ്‌ വേദനിപ്പിക്കാതെ ആ സഹോദരിക്ക് കൂട്ടിനു ആളുകള്‍ ഉണ്ടാവട്ടെ അരികിലെന്നും .. പലരുടെയും വിഷമങ്ങളും പരീക്ഷണങ്ങളും കാണുമ്പോഴാണ് നമ്മുടെയൊക്കെ അനുഗ്രഹങ്ങളുടെ വിലയറിയുന്നത് . നാഥന്‍ എല്ലാവരെയും പരീക്ഷണങ്ങളെ തൊട്ട് കാത്തു കൊള്ളട്ടെ ..:(

    ReplyDelete
  78. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് എന്റെ പ്രിയപ്പെട്ട കൊച്ചുമോൾക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  79. ന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  80. നല്ല പോസ്റ്റ്..
    ഹൃദയസ്പര്‍ശി..

    ReplyDelete
  81. ഒന്നും പറയാനില്ല.... നമ്മളൊക്കെ സുകൃതം ചെയ്തവര്‍ തന്നെ.....

    ReplyDelete
  82. പുതുവത്സരാശംസകള്‍!

    ReplyDelete
  83. ജീവിതം അങ്ങിനെയാണ് പലപ്പോഴും നമ്മള്‍ ആഗ്രഹിച്ചത് പോലെയാവില്ല ,അതുകൊണ്ട് അതിനു പുറകെ നമുക്ക് ഓടേണ്ടി വരും .മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കേണ്ടിയും വന്നേക്കാം .

    ReplyDelete
  84. ഒന്നും പറയാനില്ല.മനസ്സ് വേദനിക്കുന്നൂ

    ReplyDelete
  85. ഈ മാതാവിന്‍റെ മാനസിക വിഷമങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു ഒരു കൗണ്‍സലിംഗ് സഹായകം ആയേക്കാം

    അറിയുന്ന ഒരു വിലാസം ഇവിടെ:

    dishatly@gmail.com ph. 9446278177 (Thalasserry)

    ReplyDelete
    Replies
    1. കൗണ്‍സലിംഗിന് പോയിരുന്നു ...ഇപ്പോള്‍ പഴേ അവസ്ഥയില്‍ നിന്നും നല്ല മാറ്റമുണ്ട് ..

      Delete
  86. ഹോ എത്ര ...അഭിപ്രായങ്ങള്‍ (cOMMENTS) ഇത്രയും അഭിപ്രായങ്ങള്‍ കൊണ്ട് ഇയാള് എന്താ ചെയ്യുക ..കുറച്ചു എന്‍റെ തിരയിലേക്ക് മാറ്റിയാലോ ..അല്ലെ വേണ്ട.....

    ReplyDelete
  87. DEAR KOCHOOSE...

    വായനക്കിടയില്‍ പലപ്പൊഴും കണ്ണുനീര്‍ വായന മുടക്കി അത്രയും ഹൃദയത്തെ ആയത്തില്‍ മുറിവേല്‍പ്പിച്ചു ഈ ഹൃദയ സ്പര്‍ശിയായ കൊചൂസിന്‍റെ അനുഭവ കഥ...

    ജീവിതം ചിലപ്പോഴൊക്കെ അങ്ങിനെയാണ്നമ്മള്‍ ആഗ്രഹിച്ചതല്ല പലപ്പോഴും നമുക്ക് നല്‍കുന്നത്.....

    വിവാഹ ശേഷം ഒരു കുഞ്ഞിക്കാല്‍ എന്ന പ്രതീക്ഷകള്‍ അതിരു കടക്കുമ്പോള്‍
    ഒരിക്കലും പിരിയരുത് എന്ന് കരുതിയവര്‍ പോലും വഴി പിരിയുന്നു....

    ദൈവം കുഞ്ഞിനെ തന്നാ ഇതില്‍ പരം മക്കള്‍ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു എന്ന് വരെ ചിന്തിച്ചു പോകുന്നവരും.... അങ്ങിനെ അങ്ങിനെ....

    കൊചൂസിന്‍റെ കൂടെ ആ അമ്മയുടെ നന്മ്മക്ക് വേണ്ടി പ്രാര്‍ത്തിക്കുക എന്നല്ലാതെ....

    പിണക്കം മറന്ന് വല്ലപ്പോഴും ഹൃദ്യത്തില്‍ഒന്നു വരണേ...

    സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    ReplyDelete
  88. @ നിതിന്‍‌ ,Salam , Hashiq , സലിം വീമ്പൂര്‍ ,Pradeep Kumar , rasheed mrk , ബിലാത്തിപട്ടണം Muralee Mukundan , ശ്രീജിത്ത് മൂത്തേടത്ത് , Vineeth vava ,ശ്രീ , മിനി പി സി ,
    @ ചന്തു നായർ , Abduljaleel (A J Farooqi), സുബൈർ ബിൻ ഇബ്രാഹിം, SHAMSUDEEN THOPPIL സുഹൃത്തുക്കളെ കുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരുടെയും സ്നേഹവും സഹകരണവും ഇനിയും പ്രതീക്ഷിച്ചുകൊള്ളുന്നു..

    ReplyDelete
  89. മുന്‍പും എവിടെയോ ഇത് വായിച്ചപോലെ തോന്നി, ഇത് പണ്ട് പോസ്റ്റ്‌ ചെയ്തിരുന്നോ?

    ReplyDelete
    Replies
    1. ഇവിടാണ്‌ പ്രവീണ്‍ നേരത്തെ വായിച്ചത് ...ഇമഷിയില്‍

      http://emashi.blogspot.in/2012/11/e-3.html

      Delete
  90. നമുക്ക് പ്രാര്‍ത്ഥിക്കാം

    ReplyDelete
  91. നല്ല വിവരണം. നൊമ്പരപ്പെടുത്തി.

    ReplyDelete
  92. നന്നായി.... നൊമ്പരപ്പെടുത്തുന്ന വായന...

    ദൈവത്തിന്റെ പരീക്ഷണങ്ങൾ പലരീതിയിലാവാം. നമ്മുടെ ജീവിതം ഇവിടെ തീരുന്നില്ലെന്നും ഇതിനെല്ലാം പ്രതിഫലം അടുത്ത ജീവിതത്തിൽ കിട്ടുമെന്നുള്ള വിശ്വാസമാണു നമ്മെയെല്ലാം സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നത്....

    നല്ല എഴുത്ത്... ആശംസകൾ

    ReplyDelete
  93. നൂറാമത് ഞാനായി .. പക്ഷെ ഈ എഴുത്ത് അതിൽ കൂടുതൽ തവണ എന്നെ നൊമ്പരപ്പെടുത്തി കളഞ്ഞല്ലോ കൊച്ചു മോളെ .. ഇവിടെ എന്ന് വന്നാലും ഇങ്ങിനെ നൊമ്പരപ്പെടാനെ യോഗമുള്ളൂ എന്ന് തോന്നുന്നു .. മനസ്സ് ആകെ പാടെ .. ഒന്നും പരയാനില്ല.ഇനി

    ReplyDelete
  94. ഒന്നും പറയാനില്ല..
    കുറച്ചു സഹാനുഭൂതി വിതറിയാല്‍ ആ അമ്മയോട് ചെയ്യുന്ന ക്രൂരതയാവും. വേറെ എന്ത് ചെയ്യാന്‍ എനിക്കാവും എന്ന ചോദ്യവും, കുറച്ചു നൊമ്പരവും ബാക്കിയാവുന്നു.

    ReplyDelete
  95. നൊമ്പരപ്പെടുത്തുന്ന വായന.

    ഛെ ഞാൻ വരാൻ അല്പ്പം താമസിച്ചു ന്നാലും കുഴപ്പമില്ല
    അവസാനം ഞാൻ വന്നല്ലോ ?

    ReplyDelete
  96. യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുക ഇതുപോലുള്ള കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നവരോട് ഉപദേശം ആരായുക..

    ReplyDelete
  97. I will be looking forward to your next post. Thank you
    https://lukyxn.wixsite.com/website "

    ReplyDelete

Related Posts Plugin for WordPress, Blogger...