പെയ്തിറങ്ങുന്ന ഓരോ തുള്ളിയും താഴെവീണ് ചിതറുന്നതു നോക്കി പരിസരം മറന്നു നിന്നു അവൾ, അലീന.! മനസ്സിലേക്ക് ബാല്യംവും , കൌമാരവും , യൌവ്
മധുരതരമായ മറ്റൊന്നും കാണാത്തതു കൊണ്ടാവാം വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ തന്റെ പ്രണയം അവളുടെ മനസ്സിൽ തെളിഞ്ഞത്. കടിഞ്ഞാണില്ലാത്ത ഒരു യാഗാശ്വമാണ് മനസ്സെന്ന് അപ്പോൾ അവൾ തിരിച്ചറിഞ്ഞു . എന്തെന്നറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടുപോയ പ്രണയമാണ് അവളുടേത് ! ചിലര്‍ക്ക് പ്രണയം വിജയവും മറ്റുചിലര്‍ക്ക് പരാജയവുമായിരിക്കും. പ്രണയം പരാജയമെങ്കിലും ഇപ്പോഴും ഓര്‍മ്മയിൾ മായാതെ നില്‍ക്കുന്നതു കൊണ്ട് അവള്‍ മനസ്സിലാക്കുന്നു ഇത് യഥാർത്ഥ പ്രണയമെന്ന്. കളിചിരികളും , സന്തോഷവും നിറഞ്ഞ തന്റെ കുട്ടിക്കാലം . കലാകായിക രംഗത്ത് നിറഞ്ഞു നിന്ന അവളെ എല്ലാര്‍ക്കും ഇഷ്ടമായിരുന്നു . പാതിയിൽ ഉപേക്ഷിക്കേണ്ടിവന്ന വിദ്യാഭ്യാസം തീരാ നഷ്ടമായിരുന്നു അവൾക്ക് . വീട്ടുകാരുടെ ഇഷ്ട്ടങ്ങളെ എതിർക്കാതിരുന്ന അവളെ കളിചിരി മാറാത്ത പ്രായത്തിൽ കുടുംബജീവിതത്തിലേക്ക് തള്ളിയിട്ടപ്പോളും മറുത്തൊരു വാക്കും പറയാതെ അനുസരിക്കുക മാത്രമാണവൾ ചെയ്തത്. വിവാഹജീവിതം വളരെ സന്തോഷ പൂര്‍ണ്ണമായിരുന്നു എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി സ്വയം എരിഞ്ഞു തീരുകയായിരുന്നു അവൾ.! എന്തായാലും നഷ്ടങ്ങൾ തനിക്ക് മാത്രമല്ലേ സംഭവിച്ചുള്ളൂ ! ഉള്ളില്‍ തട്ടിയ വിങ്ങല്‍ പുറത്തുവരാതെ കണ്ണുകൾ ഇറുക്കിയടച്ചു നിശ്ശബ്ദം തേങ്ങിയ അവളുടെ കണ്മുന്നില്‍ യാച്ചൂവിന്റെ മുഖം തെളിഞ്ഞു വന്നു .
കണ്ണുകള്‍ ഈറനണിയാതിരിക്കാൻ പാടുപെടുന്ന അവളെ നോക്കിയ അവന്റെ ഉള്ളവും തേങ്ങി. കാരണം പാതിവഴിക്ക് മനസ്സില്ലാ മനസ്സോടെ, വേദനയോടെ പിരിഞ്ഞു പോയവരാണ് രണ്ടാളും .
താല്‍പര്യമുണ്ടായിട്ടും തുടർ പഠനം നിഷേധിക്കപ്പെട്ടവൾ . ധൂർത്തും ദുർനടത്തവുമായി കറങ്ങി നടക്കുന്ന ഭര്‍ത്താവിൽ നിന്നും തെല്ലുപോലും സ്നേഹം അവള്‍ക്കു കിട്ടിയിട്ടില്ല . എല്ലാ സ്ത്രീകളെയും പോലെ ഒരു പെണ്ണ്, അതുമാത്രമായിരുന്നു അയാള്‍ക്ക് അലീന . അവളാകട്ടെ,ഭര്‍ത്താവിന്റെ സ്വകാര്യ കാര്യങ്ങൾ ഒന്നും അറിയാതെ അയാൾ പറയുന്നതനുസരിച്ച് നല്ലൊരു ഭാര്യയാവണമെന്ന ആഗ്രഹത്തിൽ കൂടെ നിന്നു . തുണിക്കടകളിൽ അണിയിച്ചൊരുക്കി നിര്‍ത്തുന്ന ബൊമ്മയെപ്പോലെ.!
ബൊമ്മയോട് അതിന്റെ ഇഷ്ടാനിഷ്ട്ടങ്ങൾ ആരും ചോദിക്കാറില്ല , എപ്പോഴും ചിരിച്ചുകൊണ്ട് മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കണം, അതായിരുന്നു അവളുടേയും വിധി. സ്വന്തം കുഞ്ഞായിരുന്നു അല്പമൊരാശ്വാസം. മിടുക്കനായ അവനെ മൂന്നു വയസ്സാകുന്നതിനു മുൻപുതന്നെ സ്കൂളില്‍ ചേർത്തു. കുട്ടിയെ കൊണ്ടാക്കിയും തിരിച്ചുകൊണ്ടു വന്നും അവന്റെ കളിയിലും ചിരിയിലും പങ്കുകൊള്ളാൻ അവൾ സമയം കണ്ടെത്തിയെങ്കിലും അവളുടെ മനസ്സ് എപ്പോളും അസ്വസ്ഥമായിരുന്നു . എവിടെക്കെങ്കിലും പോയാല്‍ ഒരുവാക്ക് പോലും പറയാതെ രണ്ടും മൂന്നും ദിവസം കഴിഞ്ഞു വരുന്ന ഭര്‍ത്താവിനെയും നോക്കി കാത്തിരിന്നിട്ടുണ്ട് പലപ്പോഴും . അപ്പോഴൊക്കെ സ്വയം സമാധാനിക്കും എല്ലാ ഭർത്താക്കാന്മാരും ഇങ്ങനൊക്കെ ആവും. കാരണം കൂടുതൽ പേരുടെ അനുഭവങ്ങളൊന്നും അവൾക്കറിയില്ലല്ലോ. ആരും ഒന്നും പറഞ്ഞു കൊടുക്കാനുമില്ല . ഭര്‍തൃഭവനത്തിൽ എല്ലാം അസൂയയുള്ള കൂട്ടങ്ങളും . അവരുടെ മുന്നിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിലും പുറമേ സന്തോഷം കാണിച്ചു നടന്നതുകൊണ്ട് ആര്‍ക്കും ഒന്നും മനസ്സിലാകാനും ഇടവന്നില്ല. അതുകൊണ്ടുതന്നെ വിഷമം പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല അത്രയ്ക്ക് നല്ല ഇടപെടലാണ് അവളുടെ ഭര്‍ത്താവ്. മറ്റുള്ളവരുടെ മുന്നില്‍ വച്ച് തന്നോട് കാട്ടുന്ന സ്നേഹം കണ്ടാൽ മാതൃകാ ദമ്പതികള്‍! മാത്രമല്ല സംസാരിച്ചു ആളെ കയ്യിലെടുക്കാൻ അയാൾമിടുക്കനാണ്. പറയുന്ന കാര്യങ്ങള്‍ അതുപടി എല്ലാവരും വിശ്വസിക്കുകയും ചെയ്യും . ഒരിക്കൽ ഭര്‍ത്താവ് പോകുന്ന കമ്പ്യൂട്ടർ സെന്ററിൽ തന്നെയും കൂടെ കൊണ്ടുപോകുമോ എന്ന് ചോദിച്ചപ്പോൾ മറുത്തു ഒരു വാക്കുപോലും പറയാതെ അവളെയും അവിടെ പഠിക്കാൻ അവസരം കൊടുത്തു. അതോടെ അയാളോട് അവൾക്കുള്ള സ്നേഹവും ബഹുമാനവും ഉയർന്നു.
കുഞ്ഞിനേയും സ്കൂളിൽ വിട്ട് , വീട്ടുജോലികള്‍ ഒതുക്കി അവളും കമ്പ്യൂട്ടർ ക്ലാസ്സിനു പോയി തുടങ്ങി. നല്ല കുറെ സുഹൃത്തുക്കളെ അവിടെ കിട്ടി. അലീനയുടെ ഭര്‍ത്താവിന്റെ കൂട്ടുകാരൻ യാസർ എന്ന യാച്ചു ആണ് ആ സ്ഥാപനത്തിന്റെ ഉടമ. ആരോടും അധികം ഇടപെടാത്ത പ്രകൃതം. ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് കൂട്ടുകാർ പരസ്പരം പറയുമ്പോഴാണ് അവളും അവനെ ശ്രദ്ധിക്കുന്നത് . ഒതുക്കമുള്ള ശാന്ത സ്വരൂപനായ ഒരു പാവം മനുഷ്യന്‍ . ആരോടും അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല . കൂട്ടുകാരന്റെ ഭാര്യ എന്ന പരിഗണനയില്‍ മാത്രമാവാം അവന്‍ അവളോട് മാത്രം പഠിത്തകാര്യവും കുശലങ്ങളും ചെറിയവാക്കുകളിലെങ്കിലും സംസാരിച്ചത് . ഒരിക്കല്‍ ക്ലാസ്സിനു പോകാൻ വണ്ടികാത്ത് നിന്ന അവളുടെ മുന്നിൽ അതുവഴി വന്ന യാസർ വണ്ടി നിര്‍ത്തി. ക്ലാസ്സിലേയ്ക്കെങ്കിൽ കൂടെ പോന്നോളൂ എന്ന് ക്ഷണിച്ചു.
ഒന്ന് മടിച്ചുവെങ്കിലും സമയം വൈകിയിരുന്നതു കൊണ്ടും, പരിചയമുള്ളതുകൊണ്ടും കാറിന്റെ ബാക്ക് സീറ്റില്‍ കയറി ഒന്നര കിലോമീറ്ററിൽ കൂടുതൽ ദൂരമില്ലാത്ത സ്ഥാപനത്തിൽ പോയിറങ്ങിയത് തെറ്റാണെന്ന് അവള്‍ക്കു തോന്നിയില്ല .
വൈകിട്ട് പതിവ് പോലെ ക്ലാസ്സിലെ വിശേഷങ്ങളും , മറ്റു കാര്യങ്ങളും ഒക്കെ പറഞ്ഞ കൂട്ടത്തിൽ പോയത് യാച്ചുവിന്റെ വണ്ടിയിലാണെന്നും ഭർത്താവിനോടു പറഞ്ഞു . വീട്ടില്‍ നിന്നും പോകുന്നത് മുതൽ വരുന്നത് വരെയുള്ള എല്ലാ വിവരങ്ങളും വിടാതെ പറയണമെന്ന് നിർദ്ദേശമുള്ളതിനാൽ ഒന്നും വിട്ടുകളയാതെ പറയുക പതിവാണ് . എല്ലാം അന്വേഷിച്ചറിഞ്ഞതിനു ശേഷം ചിരിച്ചുകൊണ്ട്പതിയെ മുറിയില്‍ നിന്നും പുറത്തുപോയ അയാൾ രണ്ടു പുളി വടി ഒടിച്ചു . പിന്നെ രണ്ടും കൂടി കൂട്ടി പിണഞ്ഞു മുകളിലും താഴെയും റബ്ബര്‍ ബാൻഡു ചുറ്റി നല്ല ഉറപ്പു വരുത്തി അവളെയും, കയറ്റി മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു . പിന്നെ അയാൾ ആ വടി കൊണ്ട് പേപ്പട്ടിയെ തല്ലുന്നതുപോലെ അവളെ തല്ലിച്ചതച്ചു . ഉറക്കെയൊന്നു നിലവിളിക്കാന്‍ പോലുമാകാത്ത വിധം താക്കീതുനൽകി ആ വടി ഒടിയും വരെ പൊതിരെ തല്ലി. മുറിയുടെ മൂലയില്‍ ഇരുന്നു നിശ്ശബ്ദം കരയുന്ന അവളെ നോക്കി അവൻ പറഞ്ഞു. മേലിൽ ഇതാവർത്തിക്കരുത് നീ ആരോടെങ്കിലും മിണ്ടുന്നതോ ആരെങ്കിലും നിന്നെ നോക്കുന്നതോ പോലും എനിക്കിഷ്ടമല്ല . എനിക്ക് നിന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാകാം ഞാൻ ഇങ്ങനെ ആയിപ്പോയത് . പുറത്ത് ആരും ഇതറിയാന്‍ പാടില്ല. തന്നെ ഇത്രയേറെ ഇഷ്ട്ടപ്പെടുന്നൊരാളിൽ നിന്നും ഇത്തരമൊരു പീഠനം അവൾക്കുൾക്കൊള്ളാനായില്ലെങ്കിലു
അതോടെ ഇനി ക്ലാസ്സിനു പോകുന്നില്ലെന്നു അവൾ തീരുമാനിച്ചു . എന്തിനു പഠിക്കണം. ഭര്‍ത്താവിനെയും കുഞ്ഞിനേയും അവരുടെ വീട്ടുകാരെയും നോക്കി ഒതുങ്ങി വീട്ടിൽ കഴിഞ്ഞാൽ പോരെ . ഇനി പഠിച്ചിട്ടെന്തുട്ടു നേടാൻ . വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ച വിവരം മനസ്സിലാക്കിയ ഭര്‍ത്താവ് അവളെ നിര്‍ബന്ധപൂര്‍വ്വം ക്ലാസ്സിൽ വിടാൻ തീരുമാനമെടുത്തു . മുഖവും ശരീരവും വീര്‍ത്തു തിണർത്തിരിക്കുന്നു. അടിയുടെ പാടുകൾ ഉണ്ടായിട്ടും അയാൾ എന്തിനവളെ ക്ലാസ്സിൽ പറഞ്ഞു വിടുന്നുവെന്നു അവള്‍ക്കു മനസ്സിലായില്ല . മനസ്സിന്റെ വിഷമം ഒന്നു മാറി അല്‍പ്പനേരം സ്വസ്ഥമായി രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കാതെ അവളെ നിര്‍ബന്ധിച്ചു ക്ലാസ്സിനു കൊണ്ടുപോയി വിട്ടു അയാള്‍ . തലേന്ന് വരെ കണ്ട അലീനയെയല്ല അന്ന് കൂട്ടുകാര്‍ കണ്ടത് . എന്തുപറ്റി ഇവള്‍ക്ക് ?
കൂട്ടുകാരോരോരുത്തരും വന്നു ചോദിച്ചിട്ടും ചിരിച്ചു കൊണ്ട് നില്‍ക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു അവൾ . ആ വേദന കലര്‍ന്ന ചിരി മനസ്സിലാക്കിയ കൂട്ടുകാർ കാര്യം അന്വേഷിച്ചു തുടങ്ങി . അപ്പോള്‍ അവിടേക്ക് കയറിവന്ന യാച്ചൂവും അവളെ ശ്രദ്ധിച്ചു . അവളുടെ നില്‍പ്പും ഒഴിഞ്ഞു മാറ്റവും കണ്ടപ്പോൾ അവനും എന്തോ സംശയം തോന്നി കാര്യം ചോദിച്ചു മനസ്സിലാക്കി . അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്യാതെ താന്‍ കാരണം ഒരു പെണ്ണ് വേദനിക്കാന്‍ ഇടയായതിൽ അവനു വല്ലാത്ത വിഷമം തോന്നി . താൻ തെറ്റ് ചെയ്തിട്ടില്ലെങ്കിലും കാരണക്കാരനായെങ്കിൽ പൊറുക്കണമെന്ന് അപേക്ഷിച്ച് ആശ്വസിപ്പിച്ചു . ഒന്നു പൊട്ടിക്കരയണമെന്നു തോന്നിയത് കൊണ്ട് മിണ്ടാതെ അവൾ ക്ലാസ്സിൽ നിന്നും വേഗം ഇറങ്ങിപ്പോന്നു . പിറ്റേന്ന് ഭര്‍ത്താവ് ഏറെനിര്‍ബന്ധിച്ചിട്ടും ഇനി അവിടെ പോകുന്നില്ലാ എന്ന വാശിയില്‍ തന്നെയായിരുന്നു അവൾ.
മാസങ്ങള്‍ കടന്നു പോയി . അവിടെ അവളോടൊപ്പം ഉണ്ടായിരുന്ന ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിനു ക്ഷണിച്ചു . പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നിട്ടും പോകേണ്ടെന്നുതീരുമാനിച്ചു. പക്ഷേ ഭര്‍ത്താവ് ആ കല്യാണത്തിനു അവൾ പോയെതീരൂ എന്ന് എന്തിനാണ് വാശി പിടിച്ചതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഒടുവില്‍ ഭര്‍ത്താവിനൊപ്പമെങ്കിൽ പോകാം എന്നവൾ തീരുമാനിച്ചു . കല്യാണ ദിവസം വന്നെത്തി പുത്തൻ ഡ്രെസ്സൊക്കെ ഉടുത്തൊരുങ്ങി ഇറങ്ങിയ അലീനയോടു അവസാന നിമിഷം അയാള്‍ പറഞ്ഞു എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകണം . നീ കുഞ്ഞിനേയും കൊണ്ട് പൊക്കോളൂ ഒരു ഓട്ടോ അറേഞ്ച് ചെയ്തിട്ടുണ്ട് . ഓട്ടോക്കാരന്‍ എപ്പോൾ പോരാൻ പറയുന്നുവോ അപ്പോൾ തന്നെ ആ വണ്ടിയിൽ തിരിച്ചു വീടെത്തുകയും വേണം . കല്യാണമൊക്കെ കഴിഞ്ഞു സാവകാശം തിരിച്ചു വന്നാൽ മതി എന്നുകൂടി പറഞ്ഞിട്ട് അയാൾവണ്ടിയുമെടുത്ത് സ്ഥലം വിട്ടു . പോകണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു നില്‍ക്കുന്ന അവസരത്തിൽ ഓട്ടോ വീട്ടുമുറ്റത്ത് എത്തുകയും ഭര്‍ത്താവിന്റെ മാതാപിതാക്കൾ പോയി വരാൻ പറയുകയും ചെയ്തതു കൊണ്ട് അവള്‍ക്കു പോകാതിരിക്കാനായില്ല . കുഞ്ഞിനെയുംകൊണ്ട് കൂട്ടുകാരിക്കുള്ള സമ്മാനവുമായി മനസ്സില്ലാ മനസ്സോടെ അവൾ കല്യാണത്തിനു പോയി .
താലികെട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ ഓട്ടോക്കാരൻ തിരികെ വന്നു. അയാള്‍ക്ക് ഉടനെ പോകണമെന്ന് . ഇതൊന്നു കഴിഞ്ഞ് യാത്ര പറഞ്ഞു വരാം എന്ന് അയാളെ നിർത്തി യാത്ര ചോദിക്കാന്‍ പോയ അവളെ, കൂട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് തടഞ്ഞു . കല്യാണത്തിനു വന്നിട്ട് സദ്യ കഴിക്കാതെ കുഞ്ഞിനേയും കൊണ്ട് പോകുന്നത് മര്യാദയല്ലല്ലോ . ഓട്ടോക്കാരനു പോകാൻ തിടുക്കമെങ്കിൽ അയാള്‍ പോകട്ടെ ഞങ്ങൾ വീട്ടിലെത്തിക്കാം എന്ന് കൂട്ടുകാരുടെ നിർബന്ധം . എല്ലാവരും ഒത്തുകൂടിയ നല്ലൊരു ദിവസമായിരുന്നു എന്നിരുന്നാലും അവള്‍ക്കു പോയെ മതിയാകുമായിരുന്നുള്ളൂ. പക്ഷേ ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു അവൾക്ക് . ആദ്യ പന്തിയില്‍ തന്നെ എല്ലാവരും ഒരുമിച്ചിരുന്നൂണു കഴിച്ചു. പെണ്ണിനും ചെറുക്കനുമൊപ്പം നിന്ന് ഒ ഒരു ഫോട്ടോയും എടുത്ത് അവളെ വീട്ടിലെത്തിക്കാൻ കൂട്ടുകാർ തന്നെ മുൻ കൈയ്യെടുത്തു. യാസറിന്റെ വണ്ടിയില്‍ കുറച്ചു കൂട്ടുകാര്‍ക്കൊപ്പം അലീനയും കുഞ്ഞും കയറേണ്ടിവന്നതും അങ്ങനെയാണ് . എന്തുകൊണ്ടോ കുറച്ചു നേരം അവിടുണ്ടായിട്ടും യാസറിനോട് ഒരക്ഷരം പോലും മിണ്ടാതെ മുഖത്തോടു മുഖം കാണുമ്പോള്‍ ചെറുതായി ഒരു പുഞ്ചിരി വരുത്തി മാറി നില്‍ക്കുകയായിരുന്നു അവൾ. മുറ്റത്തെത്തിച്ചു തിരിച്ചു പോകാൻ തുടങ്ങിയവരെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേയ്ക്കു ക്ഷണിച്ചു. അൽപ്പമിരുന്ന് യാത്ര പറഞ്ഞു പുറപ്പെട്ട അവരുടെ കാർ വെളിയിൽ മറയുമ്പോഴേയ്ക്കും അവളുടെ ഭർത്താവു തിരിച്ചെത്തി. തിരുവന്തപുരത്ത് അത്യാവശ്യമായി പോയ ഭര്‍ത്താവ് ഒരു മണിക്കൂറിൽ തിരിച്ചെത്തിയത് കണ്ട് മിഴിച്ചു നിന്നു പോയി അവൾ.
വളരെ സൗമ്യനായി അയാൾ കല്യാണ വിശേഷങ്ങൾ ആരാഞ്ഞു.
ഒന്നും വിടാതെ എല്ലാ കാര്യങ്ങളും അവൾപറഞ്ഞു . പിന്നെ ഭര്‍ത്താവ് കൂടെ വരാഞ്ഞതിൽ പരിഭവവും കാട്ടി . അയാള്‍ക്ക് അതൊന്നുമല്ല അറിയേണ്ടത് എന്തുകൊണ്ട് നീ ഓട്ടോയിൽ തിരിച്ചു വീടെത്തിയില്ല ?
അവൾ വീണ്ടും ആ സാഹചര്യം വിശദീകരിച്ചു. അതൊന്നും അയാൾ ചെവിക്കൊണ്ടില്ല. ഒരേ ചോദ്യം മാത്രം തിരിച്ചും മറച്ചും ചോദിച്ചു അവളെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു അയാള്‍ . അറിയാതെങ്കിലും പറ്റിപ്പോയ തെറ്റിന് കാലിൽവീണ്ക്ഷമ ചോദിച്ചു അവൾ . അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല പുറത്തുപോയി പുളി വടി ഒടിച്ചു റബ്ബർബാൻഡ് കെട്ടി മതിവരുവോളം അടിച്ചു. അയാളുടെ കൈ പൊട്ടുന്നത് വരെ തല്ലി ചതച്ചു . അപ്പോളൊന്നും അവളുടെ നെഞ്ച് പിടഞ്ഞില്ല പക്ഷെ അയാളുടെ വാക്കുകള്‍, അതവള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു .
എനിക്കറിയാമായിരുന്നെടീ ഇതൊക്കെ. ഓട്ടോക്കാരനെ ഞാൻ തന്നെ മനപ്പൂര്‍വ്വം തിരിച്ചു വിളിച്ചതാ . നീ നിന്റെ കാമുകനുമൊത്ത് കറങ്ങുന്നത് കാണാന്‍ വേണ്ടിത്തന്നെയാണ് ഞാൻ ഇതൊക്കെ ചെയ്തത്. ഞാന്‍ എവിടെയും പോയിരുന്നില്ല. നീ തനിച്ചു പോകാൻ വേണ്ടി വെറുതെ ഒരു നാടകം കളിച്ചു. പക്ഷെ എന്റെ പ്രേതീക്ഷ നീ തെറ്റിച്ചു . നീ വരുന്നതിനു മുന്നേ വീടെത്തി നിങ്ങളെ കയ്യോടെ പിടിക്കാമെന്നു കരുതിയിരുന്നു ഞാൻ, അവിടെ നീ വിജയിച്ചു . നീ പെട്ടെന്ന് തിരിച്ചെത്തുക മാത്രമല്ല കൂട്ടുകാരെ കൂടെ കൂട്ടുകയും ചെയ്തു . എന്റെ ആ പ്രതീക്ഷ മാത്രം തെറ്റി ബാക്കി ഒക്കെ ഞാന്‍ പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നു .! അയാളോടവൾക്ക് വല്ലാത്ത പുശ്ചം തോന്നി. ഇത്രയും തരം താഴ്ന്ന ഒരുത്തനെയാണല്ലോ ദൈവമേ എനിക്ക് ഭര്‍ത്താവായി തന്നത് . അവള്‍ സ്വയം ശപിച്ചു ആരോടൊക്കെയോ ഉള്ള പകയോ ദേഷ്യമോ സങ്കടമോ ഒക്കെ മാറി മാറി മനസ്സിലൂടെ കടന്നുപോയി . ശരീരത്തില്‍ അടികൊണ്ടു പൊട്ടാത്ത ഒരിടം പോലുമില്ലെന്നവൾ മനസ്സിലാക്കി. ശരീരത്തെക്കാൾ മുറിവ് മനസ്സിനായിരുന്നു. അദൃശ്യമായ ചരടുവലിച്ച് തന്നെക്കളിപ്പിക്കുന്ന വിദഗ്ധനായ ഒരു പാവകളിക്കാരനാണയാൾ എന്ന അറിവ് അവളെ വല്ലാതെ തളർത്തി..
നിര്‍ഭാഗ്യവശാൽ എങ്ങിനെയോ ഇതൊക്കെ യാച്ചുവിന്റെ ചെവിയിലുമെത്തി . താന്‍ കാരണം അവള്‍ വീണ്ടും ക്രൂശിക്കപ്പെട്ടത്തിൽ അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു . അവളോട് അതിയായ ഒരിഷ്ടം അവനറിയാതെ ആ ഹൃദയത്തില്‍ ഉടലെടുത്തു . ഒരാരാധന എന്നു പറയാം . ഒന്ന് തലോടി ആശ്വസിപ്പിക്കാന്‍ ആ മനസ്സ് കൊതിച്ചു . പക്ഷെ അവളെ ഒന്ന് കാണാൻ പോലും അവനു സാധിക്കുമായിരുന്നില്ല . കുറെ ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിനെ സ്കൂളിൽ കൊണ്ടാക്കി തിരിച്ചു വരുന്ന അവളെ വഴിയില്‍ കണ്ട അവൻ പെട്ടന്നു വണ്ടി നിര്‍ത്തി വിവരം അന്വേഷിച്ചു . ഭര്‍ത്താവിനു തന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണങ്ങനെ അന്ന് സംഭവിച്ചു പോയതെന്നും പറഞ്ഞു അവള്‍ അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും അവന്‍ അതംഗീകരിക്കാൻ തയ്യാറായില്ല . എന്തോ ഉള്ളില്‍ വന്നു തടഞ്ഞപോലെ തോന്നി അവൾക്ക് . ആരോടും തോന്നാത്ത ഒരു ഇഷ്ടമാണോ അതോ സ്നേഹമാണോ അതോ ആരോടൊക്കെയോ ഉള്ള വാശിയോ പകയോ എന്തോ അവളുടെ ഉള്ളിലും ഒരു പിടച്ചില്‍ അനുഭവപ്പെടുന്നപോലെ തോന്നി . അവന്റെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം അവൾ കണ്ടു , ഇതുവരെ കിട്ടാതിരുന്ന ഒരു സ്നേഹം , ആത്മാര്‍ഥത ,സംരക്ഷണം ഒക്കെ കിട്ടുന്നപോലെ ഒരു തോന്നൽ . കണ്ണുകളാണ് സ്നേഹത്തിന്റെ കഥ ആദ്യം പറയുന്നത് എന്നത് എത്രയോ ശരിയാണെന്ന് അവള്‍ക്കു മനസ്സിലായി . കാണുമ്പോൾ പരസ്പരം മിണ്ടാതെ മാറി നടക്കാൻ തുടങ്ങിയെങ്കിലും മുഖത്തോടു മുഖം നേരിട്ട് കാണുന്ന അവസരങ്ങളിൽ കണ്ണുകള്‍ കൊണ്ടവര്‍ സംസാരിക്കും ചെറിയ പുഞ്ചിരി യോടെ ഒഴിഞ്ഞു മാറി ആ സൗഹൃദം മനസ്സില്‍ സൂക്ഷിച്ചു . രണ്ടുപേരുടെയും മൌനത്തിൽ നിറയുന്നത് കൊടും വേദനയുടെ തനി നിറമായിരുന്നു , മനസ്സിന്റെ നൊമ്പരമായിരുന്നു അവരുടെ സ്നേഹമെന്നത് രണ്ടുപേരും മനസ്സിലാക്കി .
അവന്റെ ജീവിതത്തില്‍ ആദ്യമായ് കടന്നുവന്ന പെണ്ണ് അവളായിരുന്നു അലീന . പരസ്പരം ഒന്നും തുറന്നു പറയാതെ ആരെയും അറിയിക്കാതെ ഉള്ളിന്റെ ഉള്ളിൽ രണ്ടുപേരും ആ സ്നേഹം അടക്കിവച്ചു . ഒരു പക്ഷെ ഇങ്ങനെയൊരു അവസ്ഥയില്‍ നിന്നും മാറി ചിന്തിക്കാൻ വേണ്ടിയാവാം യാച്ചു ഒരു നീണ്ട യാത്രക്ക് തയ്യാറെടുത്തത് . അതിനുമുൻപ് ആദ്യമായി അവര്‍ കുറേനേരം സംസാരിച്ചു . ഉള്ളുതുറന്നു ചിരിക്കുന്ന അവളെ കണ്ണിമവെട്ടാതെ നോക്കി നിന്ന അവൻ അവളോട് യാത്ര പോകാനുള്ള തീരുമാനം പറഞ്ഞു . പോകുന്നതിനു മുൻപ് നിന്നെയൊന്നു കാണണമെന്നും ഒരു കാര്യം അറിയിക്കണമെന്നും തോന്നി. അതാണ് അത്യാവശ്യമായി ഒന്നു കാണണമെന്ന് പറഞ്ഞത് എന്നും. കാതുകൾ കൂർപ്പിച്ച് ആകാംഷയോടെ അലീന അവന്റെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി !
തന്നെ ഇമവെട്ടാതെ നോക്കി നില്‍ക്കുന്ന അവളോട് പറയാൻ വാക്കുകൾ കിട്ടാതെ അവൻ അങ്ങനെ തന്നെ നിന്നുപോയി.!
ജീവിതത്തില്‍ ഇതുവരെ താൻ കേള്‍ക്കാത്ത, ഏറെ കൊതിച്ച വാക്കുകളാകും അത് എന്നവള്‍ക്കു നന്നായറിയാം . പക്ഷേ നമ്മുടെ സന്തോഷവും ആഗ്രഹങ്ങളും മാത്രം നോക്കിയാൽ നമ്മുടെ കുടുംബം, ചുറ്റുപാടുകള്‍
അവൾ പോലുമറിയാതെ അവളുടെ മുന്നില്‍ പെടാതെ അവളെ നിത്യേനയെന്നോണം കാണാറുണ്ടായിരുന്നുവെന്ന് വര്‍ഷങ്ങൾക്കു ശേഷം തമ്മിൽ കണ്ടപ്പോൾ അവൻ പറഞ്ഞാണ് അവളറിയുന്നത് . അവളുടെ ദു:ഖത്തില്‍ മനസ്സറിഞ്ഞു വേദനിച്ച് ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ അവള്‍ക്കു വേണ്ടി മനം നൊന്തു പ്രാർത്ഥിച്ചും അവളോടുള്ള ഇഷ്ടം അവൻ എന്നും മനസ്സിൽ സൂക്ഷിച്ചു . കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പതിയെ എല്ലാം മറന്ന് അവൻ ഒരു കുടുംബജീവിതത്തിലേക്ക് കടന്നു .
ഇത്തരമൊരു കാര്യം സംഭവിക്കാൻ ആര് കാരണമായോ അയാള്‍ അതറിയുകതന്നെ വേണമെന്ന് അവൾ ഒരു വേള ചിന്തിച്ചു. വേറെ ആരോടും ഒന്നും പറയാനില്ല. ചെയ്തത് തെറ്റോ ശരിയോ എന്നും അറിയില്ല മനസ്സ് വിങ്ങുകയാണ് . ഒടുവിൽ അവള്‍ ഭര്‍ത്താവിനോട് നടന്നതെല്ലാം തുറന്നു പറഞ്ഞു . താന്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നു നന്നായി അറിയാവുന്നത് കൊണ്ട് അയാൾ അവളെ ആശ്വസിപ്പിച്ചു . അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാ എന്നുതന്നെ കരുതണം. ചെറുപ്പവും സൌന്ദര്യവുമുള്ള നിന്റെ മനസ്സിൽ മറ്റാരും കടന്നു വരാൻ പാടില്ലാ എന്ന് കരുതി ഞാൻ പലതും ചെയ്തുപോയതാണ് എല്ലാത്തിനും കൂട്ടുകാരുടെ പിന്തുണകൂടിയായപ്പോൾ അങ്ങിനെയൊക്കെ സംഭവിച്ചുപോയി. സംഭവിച്ചത് എന്തു തന്നെ ആയാലും അത് ഞാനും നീയും തിരുത്തണം എന്നാലെ കുടുംബജീവിതം നന്നായി മുന്നോട്ടു പോകൂ . നിന്നെ നഷ്ടപെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല എനിക്ക് . ഞാന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു മാത്രമാണ് . അയാളുടെ അഭിനയവും ഏറ്റുപറച്ചിലും കണ്ട് വീണ്ടും അവളുടെ മനസ്സലിഞ്ഞു. സംഭവിച്ചത് ഒക്കെ മറന്നു ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും കുഞ്ഞിന്റെയും കാര്യം മാത്രം നോക്കി വീട്ടിൽ തന്നെ കഴിഞ്ഞു കൂടിയ അവളോട് പക്ഷേ അയാൾ നീതികാണിച്ചില്ല. സ്വന്തം കാര്യലാഭത്തിനു വേണ്ടി കഴിഞ്ഞകാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തി അവളെ ക്രൂശിച്ചുകൊണ്ടേ യിരുന്നു . ജീവിതം തീര്‍ത്തും നരകതുല്യമായിത്തീര്‍ന്നു അവൾക്ക് . ആരോടും ഒന്നും തുറന്നു പറയാന്‍ പോലും പറ്റാത്ത അവസ്ഥ . നിവൃത്തിയില്ലാതെ പല തവണ ആത്മഹത്യക്ക് വരെ ശ്രമിച്ചു . പക്ഷെ അവിടെയും അവൾക്ക് വിജയിക്കാനായില്ല.
****
കിച്ചൂ ...! അവന്റെ വിളി കേട്ട നിമിഷം അവൾ ഓർമ്മകളിൽ നിന്നുണർന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുകയാണ് . കിച്ചൂ..!നിന്നെയൊന്നു നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു എനിക്ക് . പക്ഷെ ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലാ എന്ന കാരണത്താൽ നിന്റെ കണ്മുന്നിൽനിന്നും
ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു . സന്തോഷമായി
പക്ഷേ ഇതിനിടയിൽ അലീനയെ ഉപേക്ഷിച്ചു വേറെ ഒരു സ്ത്രീയോടൊപ്പം താമസമാക്കിയ അവളുടെ ഭര്‍ത്താവ് അലീനയുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു . അവളിലെ തെറ്റു കുറ്റങ്ങൾ കണ്ടു പിടിക്കാൻ തക്കം നോക്കി നടന്ന കൗശലക്കാരനായ അയാൾ , അവരുടെ ആ നല്ല സൌഹൃദം തെറ്റായി മെനഞ്ഞെടുത്ത് യാച്ചുവിന്റെ ഭാര്യയെ അറിയിച്ചു . വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയ അവർക്കു ചുറ്റും അപ്പോഴും അവരുടെ ചുറ്റുപാടുകളും , ബന്ധുക്കളും ,